കേരളമെമ്പാടുമുള്ള സിബിസ്ഇ/ഐസിഎസ്ഇ/സ്റ്റേറ്റ് ബോര്‍ഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ആസ്വാദ്യകരമായ ഒരു അനുഭവമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഡൗട്ട്ബോക്സ്. പേഴ്സണലൈസ്ഡ് ലൈവ് ഓണ്‍ലൈന്‍ ടീചിങ്ങ്, സ്വയം പഠിക്കാന്‍ സഹായിക്കുന്ന ഇന്ററാക്ടീവ് കോണ്ടന്റ് – അങ്ങനെ സവിശേഷതകളേറെയുള്ള ഡൗട്ട്ബോക്സ്, വിഷയങ്ങളെ ആഴത്തില്‍ പഠിക്കാന്‍ സഹായിക്കുന്നു. അധ്യാപനരംഗത്ത് പുതിയ ഒരു വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം, തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഡൗട്ട്ബോക്സ് എഡ്യൂടൈന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മുന്‍പന്തിയിലുള്ള എഡ്യൂക്കേഷന്‍ റിസര്‍ച്ച് സ്ഥാപനങ്ങളിലൊന്നിന്റെ സംഭാവനയാണ്. ഈ മേഖലയില്‍ ഏകദേശം ഒരു ദശാബ്ദത്തിലേറെ പ്രവര്‍ത്തിപരിചയമുള്ള ഡൗട്ട്ബോക്സ്, ഇതിനോടകം ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളെ വിജയത്തിലേയ്ക്ക് നയിച്ചിട്ടുണ്ട്. കരിക്കുലാധിഷ്ഠിതമായ കോച്ചിങ്ങിനപ്പുറം, ഒരു വിദ്യാര്‍ത്ഥിയുടെ പൂര്ണവികസനത്തില് ഊന്നിയുള്ള ‘വിന്നിങ്ങ് ഫോര്‍മുല’ ആണ് ഡൗട്ട്ബോക്സിനെ മറ്റു എഡുടെക്ക് സ്ഥാപനങ്ങളില്‍ നിന്നും…