സംരംഭകര്‍ക്ക് ഒപ്പമുണ്ട് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ 72091 പുതിയ സംരംഭങ്ങള്‍ക്കാണ് തുടക്കമിട്ടത്. ലക്ഷ്യമിട്ടതിനേക്കാള്‍ വേഗത്തില്‍ സംരംഭകവര്‍ഷം മുന്നേറുമ്പോള്‍ സംരംഭകര്‍ക്ക് കൂട്ടായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കില്‍ സംരംഭകര്‍ക്ക് വായ്പകള്‍ ലഭ്യമാക്കിയും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചും പുതിയ സംരംഭക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കൂടുതല്‍ ജനകീയമാകുന്നു. ഈ സാഹചര്യത്തില്‍ കെഎഫ്സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് കൗള്‍ ഐഎഎസ് സംസാരിക്കുന്നു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി സര്‍ക്കാറിന്റെ മുഖമുദ്രയായ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ കൂടുതല്‍ ആകര്‍ഷണീയമായ രീതിയില്‍ പുനരാവിഷ്‌കരിക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് കഴിഞ്ഞു. തുടക്കത്തില്‍ 50 ലക്ഷം രൂപ വായ്പ നല്‍കിയിരുന്ന ഈ പദ്ധതിയില്‍ നിലവില്‍ രണ്ടുകോടി രൂപ വരെ അഞ്ച് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുകയാണ് ചെയ്യുന്നത്. കൂടാതെ ചെറുകിട…

സംരംഭകത്വത്തിൽ വേണം സാമൂഹിക ബദൽ

മനോജ് കെ. പുതിയവിള ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവർ ഉള്ള കുടുംബങ്ങളിലെ സ്ഥിതി എത്രപേർക്ക് അറിയാം? ഇവരിൽ പലർക്കും എപ്പോഴും ഒരാളുടെ നോട്ടം വേണം. ഇന്നത്തെ ന്യൂക്ലിയർ കുടുംബങ്ങളിൽ ഇതു വലിയ പ്രശ്നമാണ്. ഒരംഗം തൊഴിൽ ഉപേക്ഷിച്ചു വീട്ടിൽ ഇരിക്കണം. മൂത്രമൊഴിക്കാൻ പോകണമെങ്കിൽപ്പോലും അവരെ മുറിയിലിട്ടു പൂട്ടിയിട്ടോ കെട്ടിയിട്ടിട്ടോ പോകേണ്ട സ്ഥിതി. ഒന്നിച്ചു പോകേണ്ട വിവാഹമോ മരണമോ പോലുള്ള കാര്യങ്ങൾക്കൊന്നും പോകാൻകഴിയില്ല. ഒരാൾ ആശുപത്രിയിലെങ്ങാനും ആയാൽ അയൽപ്പക്കക്കാരെയോ ബന്ധുക്കളെയോ ആശ്രയിക്കണം. അതുതന്നെയും മിക്കപ്പോഴും അപ്രായോഗികം. അവർക്കൊരു പകൽവീട് ഒരുക്കിയാലോ? എന്തൊരു ആശ്വാസം! ഭിന്നശേഷിക്കാർ എന്ന് ആധുനികലോകം വിളിക്കുന്ന ഇക്കൂട്ടരിൽ ഉള്ള ശേഷികൾ കണ്ടെത്തി വികസിപ്പിക്കാൻ കഴിഞ്ഞാലോ? ശാസ്ത്രീയമായ പരിശീലനങ്ങളിലൂടെ ഇതു സാദ്ധ്യമാണ്. കോഴിക്കോട്ട് ഇത്തരക്കാർക്കു പകൽവീട് ഒരുക്കിയും നൈപുണ്യപരിശീലനം നൽകിയും നൂറോളം പേർക്കു വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി നേടിക്കൊടുത്തിരിക്കുന്നു എന്നു കേട്ടാലോ? മാത്രമല്ല, ഇവരിൽ കരകൗശലവൈഭവം…