സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച മെച്ചപ്പെടുത്താനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ ടൂറിസംവകുപ്പുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മിഷന്റെ മൂന്നാമത് ഹഡില്‍ ഗ്ലോബല്‍ ടെക് സ്റ്റാര്‍ട്ടപ്പ് ദ്വിദിന പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് പുതിയ എമര്‍ജിംഗ് ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-ഫോണ്‍ മുഖേനയായിരിക്കും ടൂറിസം വകുപ്പിനെയും സ്റ്റാര്‍ട്ടപ്പ് മിഷനെയും ബന്ധിപ്പിക്കുക. ഇതുവഴി സംസ്ഥാനത്തെമ്പാടും സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനമെത്തും. യുവാക്കള്‍ക്കും സംരംഭകര്‍ക്കും ഇത് പ്രയോജനമാകും. ഈ സാമ്പത്തിക വര്‍ഷം മാത്രം ഒരു ലക്ഷത്തോളം സംരംഭങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസമേഖലകളില്‍ മുന്നിലാണ് കേരളം. വൈജ്ഞാനിക സമ്പദ്രംഗത്തും ഈ നേട്ടം കൈവരിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. യംഗ് ഇന്നൊവേഷന്‍ പ്രോഗ്രാം (വൈ.ഐ.പി) ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി. ജന്‍ റോബോട്ടിക്‌സ് സി.ഇ.ഒ വിമല്‍ ഗോവിന്ദ് മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. മുഖ്യ…
Tag: startup mission
യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം
കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (K-DISC) മുന്‍നിര പദ്ധതിയായ യങ്ങ് ഇന്നവേറ്റര്‍സ് പ്രോഗ്രാം (YIP) 2022, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍വ്വകലാശാകളുടെയും മറ്റ് ഏജന്‍സികളുടെയും സമ്പൂര്‍ണ്ണ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 13 മുതല്‍ 37 വയസ്സ് വരെയുള്ള യുവജനങ്ങളില്‍ യഥാര്‍ത്ഥ ജീവിത പ്രശ്‌ന പരിഹാരത്തിനു വേണ്ടിയുള്ള നൂതനാശയ വികസന പാടവം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ജില്ലാ, സംസ്ഥാനതല വിജയികളാകുന്ന ടീമുകള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നു. YIP പ്രൊജക്റ്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡൊമൈന്‍, സാങ്കേതികവിദ്യ, ബിസിനസ്സ് പ്ലാന്‍ രൂപീകരണം, ബൗദ്ധിക സ്വത്ത് സംരക്ഷണം, പ്രോട്ടോടൈപ്പിംഗ് തുടങ്ങിയവയില്‍ വിദഗ്ദ്ധരുടെ മെന്ററിങ് ലഭിക്കും. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെ സമാനതകളില്ലാത്ത ഇന്നൊവേഷന്‍ പദ്ധതിയാണ് യങ് ഇന്നോവേറ്റര്‍സ് പ്രോഗ്രാം എന്ന് കെ-ഡിസ്‌ക്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.