മലയാളിക്ക് സ്വര്‍ണത്തിനോടുള്ള ഭ്രമം കണ്ടറിഞ്ഞ് അതില്‍ നിന്നും ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ നിര്‍മിച്ച പറക്കാട്ട് എന്ന ബ്രാന്‍ഡിന്റെ കഥ തുടങ്ങുന്നത് മുപ്പതുവര്‍ഷം മുന്‍പ് കാലടിയില്‍ നിന്നാണ്. സാധാരണ കുടുംബത്തില്‍ ജനിച്ച പ്രകാശ് പറക്കാട്ട് എട്ടുമക്കളില്‍ ഏറ്റവും ഇളയവനായിരുന്നു. അദ്ദേഹത്തിന് നാല് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. തുടര്‍ന്ന് പഠനം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ 500 രൂപ ബാങ്ക് വായ്പ എടുത്താണ് ബിസിനസ് ആരംഭിച്ചത്. തുടക്കത്തില്‍ മറ്റു പല സംരംഭങ്ങളായിരുന്നുവെങ്കിലും തുടര്‍ന്ന് സ്വര്‍ണവ്യാപരത്തിലേയ്ക്ക് കടക്കുകയായിരുന്നു. അന്ന് തീരെ ചെറിയരീതിയില്‍ ആരംഭിച്ച സംരംഭമാണ് ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്ന പറക്കാട്ട് ജൂവലറി എന്ന വലിയ ബ്രാന്‍ായി മാറിയത്.
പറക്കാട്ട് ജൂവലറിയെ മുന്‍നിര ബ്രാന്‍ഡായി ഉയര്‍ത്തുന്നില്‍ പ്രകാശ് പറക്കാട്ടും അദ്ദേഹത്തിന്റെ ഭാര്യ പ്രീതി പ്രകാശ് പറക്കാട്ടും വഹിച്ച പങ്ക് വളരെ വലുതാണ്. കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രം വിജയിച്ച സംരംഭകരാണ് ഇരുവരും. മുപ്പത് വര്‍ഷത്തെ അധ്വാനത്തിന്റെ വിജയമാണ് പറക്കാട്ട് ഗ്രൂപ്പിനുള്ളത്. ഒരുഗ്രാം തങ്കത്തില്‍പൊതിഞ്ഞ ആഭരണങ്ങള്‍ എന്ന ആശയം കേരളത്തിലെ വീട്ടമ്മമാര്‍ക്ക് സുപരിചിതമാക്കിയത് പറക്കാട്ട് ജൂവലറിയാണ്.
സ്വര്‍ണശോഭയുള്ള തുടക്കം
സ്വര്‍ണത്തിനോട് എന്നും എല്ലാവര്‍ക്കും ഭ്രമമാണ്. എന്നാല്‍ ആഗ്രഹത്തിനനുസരിച്ച് അത് വാങ്ങാന്‍ സാധിക്കാറുമില്ല. ആ ചിന്തയില്‍ നിന്നാണ് ഒരു ഗ്രാം തങ്കാഭരണമെന്ന ആശയത്തിലേയ്ക്ക് പ്രകാശ് പറക്കാട്ട് എത്തുന്നത്. കാലടി, ശ്രീമൂലനഗരം എന്നിവിടങ്ങളില്‍ സ്വര്‍ണ വ്യാപാരം നല്ല രീതിയില്‍ പോകുന്നതിനിടെയായിരുന്നു പുതിയ ബിസിനസിലേക്കുള്ള മാറ്റം. സ്വര്‍ണലോകം എന്ന പേരിലുള്ള എക്സിബിഷന്‍ സന്ദര്‍ശിക്കാന്‍ ഇടയായതാണ് തങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് പ്രീതി പറയുന്നു. പത്തരമാറ്റ് തിളക്കത്തില്‍ വില്‍പനയ്ക്കായി വെച്ചിരുന്ന ഒരു ഗണപതി വിഗ്രഹം കാണാനിടയായി. സ്വര്‍ണമാണെന്നുകരുതി വില ചോദിച്ചപ്പോഴാണ് സത്യാവസ്ഥ തിരിച്ചറിഞ്ഞത്. വിഗ്രഹം സ്വര്‍ണമല്ലെന്നും ഉള്ളില്‍ ഫൈബറും പുറമെ ഗോള്‍ഡ് ലെയര്‍ ചെയ്തും നിര്‍മിച്ചതാണെന്നു അറിയാന്‍ കഴിഞ്ഞു. അത്ഭുതപ്പെടുത്തിയ ആ വിഗ്രഹം വാങ്ങി വീട്ടില്‍ വന്നശേഷം പ്രകാശാണ് ഒരു ഗ്രാം തങ്കാഭരണങ്ങള്‍ എന്ന ബിസിനസ് ആശയം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് പഠനവും ഗവേഷണങ്ങളും നടത്തി. സാധാരണക്കാര്‍ക്കും അവരുടെ സ്വര്‍ണാഭരണ മോഹം തികഞ്ഞ ആത്മവിശ്വാസത്തോടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുക എന്ന ചിന്ത പറക്കാട്ട് ജൂവലറിയുടെ ഒരു ഗ്രാം തങ്കാഭരണങ്ങളുടെ പിറവിക്കു കാരണമായി. അലര്‍ജിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ പറക്കാട്ടിന്റെ ആഭരണങ്ങള്‍ സൃഷ്ടിക്കില്ല. വാറന്റി, മാറ്റിയെടുക്കാവുന്ന ഗ്യാരന്റി, വില്‍പനാനന്തര സേവനം, ഉപയോഗശേഷം മാറ്റിയെടുക്കാനുള്ള സൗകര്യം, മണിബാക്ക് എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവയാണ് പറക്കാട്ടിനെ വേറിട്ടതാക്കുന്നത്.
പത്തരമാറ്റ് വിജയം
സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ക്ക് അത്ര പ്രചാരം ഇല്ലാതിരുന്ന കാലത്താണ് ഒരു ഗ്രാം തങ്കാഭരണങ്ങളെന്ന ആശയം പറക്കാട്ട് ജൂവലറി അവതരിപ്പിച്ചത്. വിപണിയില്‍ ഈ ആഭരണങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുമോ എന്നുപോലും സംശയിച്ചിരുന്ന സമയത്ത് വലിയൊരു സാഹസത്തിനു മുതിര്‍ന്നത് പ്രകാശ് പറക്കാട്ടിന്റെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രമാണ്. എല്ലാത്തിനും പിന്തുണയുമായി പ്രീതിയും കൂടെ നിന്നു. ഒരു ഗ്രാം ആഭരണങ്ങള്‍ നിര്‍മിച്ച് ആദ്യം പറക്കാട്ട് ഗോള്‍ഡ് ജൂവലറിയിലാണ് വില്‍പ്പനയ്ക്കെത്തിച്ചത്. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സ്ഥിരം കസ്റ്റമേഴ്സ് എന്നിവര്‍ക്കു മാത്രം ആദ്യം നല്‍കി. അവരിലൂടെ മികച്ച അഭിപ്രായം ലഭിച്ചപ്പോള്‍ ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ പ്രദര്‍ശനവും വില്‍പനയും സംഘടിപ്പിച്ചു. ജനങ്ങള്‍ അത് ഏറ്റെടുത്തത് അത്ഭുതപ്പെടുത്തിയെന്നും പ്രീതി ഓര്‍മ്മിക്കുന്നു. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ജനങ്ങളുടെ പ്രതികരണത്തിലൂടെ ഈ സംരംഭം വിജയിച്ചു എന്ന് തിരിച്ചറിഞ്ഞു. പിന്നീട് എല്ലാ സ്ഥലങ്ങളിലും ഒരു ഗ്രാം സ്വര്‍ണാഭരണങ്ങള്‍ക്കായി ഷോറൂമുകള്‍ ആരംഭിച്ചു. പറക്കാട്ട് എന്ന ബ്രാന്‍ഡില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമായി ഇന്ന് നൂറോളം ഷോറൂമുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പറക്കാട്ടിന് തുല്യം പറക്കാട്ട് മാത്രം
എറണാകുളം കാലടിയിലാണ് പറക്കാട്ട് ജൂവലറിയുടെ ഒരു ഗ്രാം തങ്കാഭരണങ്ങളുടെ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. നൂറോളം തൊഴിലാളികള്‍ യൂണിറ്റിലുണ്ട്. അതിലേറെയും സ്ത്രീകളാണ്. കൂടാതെ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി നിരവധി പരമ്പരാഗത സ്വര്‍ണപ്പണിക്കാര്‍ പറക്കാട്ടിനുവേണ്ടിയുള്ള ആഭരണങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ചെമ്പിലോ വെള്ളിയിലോ ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനാല്‍ തൂക്കം പരിമിതപ്പെടുത്തേണ്ട ആവശ്യമില്ല. സ്വര്‍ണത്തിനേക്കാള്‍ ഒരുപടി കൂടി ഫിനിഷിങ് ഉള്ള ആഭരണങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇമിറ്റേഷന്‍ ജൂവലറികളില്‍ ഉപഭോക്താവിന്റെ ആവശ്യാനുസരണമുള്ള ഡിസൈനുകള്‍ സാധാരണ മറ്റൊരിടത്തും ചെയ്തു നല്‍കാറില്ലെന്നും പക്ഷേ പറക്കാട്ട് ജൂവലറി ഉപഭോക്താവിന്റെ ആവശ്യാനുസരണം ഏതു ഡിസൈനും ചെയ്തു നല്‍കുന്നുവെന്നും പ്രീതി പറയുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ബിസിനസ് ആരംഭിച്ചതും വലിയ വഴിത്തിരിവായി. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ഓണ്‍ലൈന്‍ വില്‍പനയ്ക്ക് ലഭിക്കുന്നത്. അതേസമയം പറക്കാട്ട് ആഭരണങ്ങള്‍ എന്ന പേരില്‍ ഗുണമേന്മയില്ലാത്ത ആഭരണങ്ങള്‍ വിപണിയില്‍ വലിയതോതില്‍ വിറ്റഴിയുന്നുണ്ട്. അത് പറക്കാട്ടിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന ആശങ്കയും പ്രീതി പങ്കുവെയ്ക്കുന്നു.
മിന്നിത്തിളങ്ങുന്ന പൊന്ന്
ഉന്നതനിലവാരമാണ് പറക്കാട്ട് ആഭരണങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ശുദ്ധമായ വെള്ളിയിലോ ചെമ്പിലോ ആഭരണം ഒരുക്കി, പുറത്ത് 24 കാരറ്റ് തനിത്തങ്കം ഉപയോഗിച്ച് ഇറ്റാലിയന്‍ ടെക്‌നോളജിയായ ഗോള്‍ഡ് ഫോമിങ് (ഗോള്‍ഡ് ലെയറിങ്) നല്‍കിയാണ് ആഭരണങ്ങളുടെ നിര്‍മാണം. ശുദ്ധമായ വെള്ളിയിലോ ചെമ്പിലോ നിര്‍മിക്കുന്നതിനാല്‍ അലര്‍ജിയോ മറ്റു ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടാകില്ല. നിക്കല്‍ പോലുള്ള ലോഹങ്ങള്‍ പൂശുന്നുമില്ല. ഇതാണ് പറക്കാട്ടിന്റെ ആഭരണങ്ങളെ മറ്റു ഇമിറ്റേഷന്‍ ജുവലറികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കുന്ന പണിക്കൂലിയുടെ പകുതിപോലും പറക്കാട്ടിന്റെ ആഭരണങ്ങള്‍ വാങ്ങാന്‍ ആവശ്യമില്ല. സ്വര്‍ണാഭരണമല്ലെന്ന് ആര്‍ക്കും തിരിച്ചറിയാനാവാത്ത രീതിയിലാണ് ഓരോ ആഭരണങ്ങളും നിര്‍മിച്ചിരിക്കുന്നത്. ആഭരണങ്ങള്‍ക്കു പുറമെ വിഗ്രഹങ്ങള്‍, സമ്മാനങ്ങള്‍, സൗന്ദര്യമത്സരങ്ങളില്‍ ഉപയോഗിക്കുന്ന ക്രൗണ്‍, മണിച്ചിത്രത്താഴ് വിളക്ക്, ആലിലകണ്ണന്‍, പുരാവസ്തുക്കളുടെ ഗോള്‍ഡ് ലെയറിങ് എന്നിവ നിര്‍മിച്ചു നല്‍കിയതോടെയാണ് പറക്കാട്ട് ഇന്ത്യയ്ക്കത്തും പുറത്തും മികച്ച ബ്രാന്‍ഡായി പേരെടുത്തത്. ഇപ്പോള്‍ തടിയില്‍ പോലും ഗോള്‍ഡ് ലെയര്‍ ചെയ്യാനുള്ള ടെക്നോളജി പറക്കാട്ടിന്റെ കൈവശമുണ്ട്. പ്രശസ്തമായ ഗുരുവായൂര്‍ മരപ്രഭു വര്‍ഷങ്ങളായി നിര്‍മിച്ചു നല്‍കുന്നതും പറക്കാട്ട് ജൂവലറിയാണ്. സിനിമ- സീരിയല്‍ മേഖലയില്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖരും പറക്കാട്ടിന്റെ ആഭരണങ്ങളുടെ സ്ഥിരം കസ്റ്റമേഴ്സാണ്. സമീപകാലത്ത് പുറത്തിറങ്ങിയ തൃശൂര്‍ പൂരം, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ സിനിമകളിലും പറക്കാട്ട് നിര്‍മിച്ച ആഭരണങ്ങളാണ് ഉപയോഗിച്ചത്.
വാടകയ്ക്കും പറക്കാട്ട് ആഭരണങ്ങള്‍
വിവാഹ ആവശ്യങ്ങള്‍ക്കുള്ള ആഭരണങ്ങള്‍ വാടകയ്ക്ക് എടുക്കാനുള്ള സൗകര്യം പറക്കാട്ടിന്റെ എറണാകുളത്തെ ഷോറൂമില്‍ ലഭ്യമാണ്. കോവിഡ് കാലത്താണ് ഈ സേവനം ആരംഭിച്ചത്. ആഘോഷവേളകള്‍ക്കായി ഒരു തവണ മാത്രം ഉപയോഗിക്കുന്ന ആഭരണം പിന്നീട് ഉപയോഗിക്കാറില്ല പലരും. പറക്കാട്ടിന്റെ ഒരു ഗ്രാം ആഭരണങ്ങള്‍ സ്വര്‍ണം ഉപയോഗിക്കുന്ന അതേ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാനും സാധിക്കും. അതുകൊണ്ടുതന്നെ വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ബ്രൈഡല്‍ റെന്റല്‍ ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും പ്രീതി പറയുന്നു. പറക്കാട്ടിന്റെ യൂട്യൂബ് ചാനലിലും വെബ്‌സൈറ്റിലും വിവിധ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ മോഡലുകള്‍ ലഭ്യമാണ്.
പരിഗണന വനിതകള്‍ക്ക്
പറക്കാട്ട് ജൂവലറിയുടെ ഷോറൂമുകളില്‍ ജീവനക്കാരായി പ്രവര്‍ത്തിക്കുന്നത് അധികവും സ്ത്രീകളാണ്. കഴിവുണ്ടായിട്ടും വീട്ടില്‍ ഇരിക്കുന്ന നിരവധി സ്ത്രീകളുണ്ട്. അവരെ മുഖ്യധാരയിലേക്കെത്തിക്കാനും പിന്തുണയ്ക്കാനുമാണ് ജീവനക്കാരായി അവര്‍ മതി എന്നുതീരുമാനിക്കാന്‍ കാരണം. ആ തീരുമാനം ഏറ്റവും വലിയ സന്തോഷമാണെന്നും പ്രീതി പറയുന്നു.
പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്
ഒരു ഗ്രാം തങ്കാഭരണങ്ങളെന്ന ആശയത്തിനോടൊപ്പം പറക്കാട്ടിനെ വ്യത്യസ്തമാക്കുന്നത് പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ടാണ്. മൂന്നാറിലെ ഏറ്റവും മികച്ച ലക്ഷൂറിയസ് റിസോര്‍ട്ടാണിത്. നൂറ് മുറികളാണ് അവിടെ ഉള്ളത്. ഒരോ മുറികളും വ്യത്യസ്തമായ ആശയത്തില്‍ വാലി പ്രൊജക്ടായാണ് ചെയ്തിരിക്കുന്നത്. പ്രകാശ് പറക്കാട്ട് കണ്‍സ്ട്രക്ഷന്‍ മേഖലയിലേയ്ക്ക് കടന്നപ്പോഴാണ് പ്രീതി പറക്കാട്ട് ഒരുഗ്രാം തങ്കാഭരണ ബിസിനസിന്റെ നേതൃത്വം ഏറ്റെടുത്തത്.
കുടുംബത്തിന്റെ പിന്തുണയും സഹകരണവും
കുടുംബത്തിന്റെ പൂര്‍ണ പിന്തുണയിലും സഹകരണത്തിലുമാണ് പറക്കാട്ടിന്റെ ബിസിനസ് മുന്നോട്ട് പോകുന്നത്. പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനാണ് പ്രകാശ് പറക്കാട്ട്. മൂത്തമകന്‍ അഭിജിത്ത് പറക്കാട്ട് ലണ്ടനില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി. നിലവില്‍ മൂന്നാറിലെ പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട് നോക്കി നടത്തുന്നു. രണ്ടാമത്തെ മകന്‍ അഭിഷേക് പറക്കാട്ട് സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറും മോഡലുമാണ്. പറക്കാട്ടിന്റെ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കൈകാര്യം ചെയ്യുന്നതും അഭിഷേക് ആണ്. വിദേശ രാജ്യങ്ങളിലെ ഷോറൂമുകളുടെയും നിര്‍മാണ സംരംഭങ്ങളുടെയും മേല്‍നോട്ടം നിര്‍വ്വഹിക്കുന്നത് പ്രകാശിന്റെ മരുമകന്‍ ബിനു പറക്കാട്ടാണ്. പറക്കാട്ട് കുടുംബത്തിലെ ഓരോ അംഗങ്ങളും തങ്ങളുടെ ബിസിനസ് യാത്രയുടെ ഭാഗമാണെന്നും പ്രീതി കൂട്ടിച്ചേര്‍ക്കുന്നു.
സ്വപ്നത്തിലേയ്ക്കുള്ള യാത്ര
നിലവില്‍ വിവിധ ഇടങ്ങളില്‍ പറക്കാട്ട് ജൂവലറിയുടെ വിപുലീകരണം നടക്കുകയാണ്. കൂടാതെ പുതിയ ഷോറൂമുകളുടെ ഉദ്ഘാടനവും വരുംദിവസങ്ങളില്‍ നടക്കും. തമിഴ്നാട്ടില്‍ പറക്കാട്ട് ആഭരണങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ്. അതുകൊണ്ടുതന്നെ അവിടെ ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കൂടാതെ അടിമാലിയില്‍ ഒരു ആയുര്‍വേദിക് റിസോര്‍ട്ട് നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. അതാണ് ഞങ്ങളുടെ അടുത്ത സ്വപ്ന പദ്ധതി- പ്രീതി പറഞ്ഞുനിര്‍ത്തുന്നു.