ജൂലൈ മാസത്തിലെ ഓരോ ദിവസത്തിനും ഒരുപാട് പ്രത്യേകതകള്‍ പറയാനുണ്ടാകും. ജൂലൈ ആറിന് പറയാനുള്ളത് രുചിയൂറുന്ന ഫ്രൈഡ് ചിക്കന്റെ കഥയാണ്. കാരണം അന്നാണ് ഫ്രൈഡ് ചിക്കന്‍ ഡേ ആയി ആഘോഷിക്കുന്നത്. നല്ല രുചിയും മണവുമുള്ള സ്പൈസി മസാല കൂട്ടാണ് ഫ്രൈഡ് ചിക്കനുകളെ ക്രിസ്പിയും ടേസ്റ്റിയുമാക്കുന്നത്. അത്തരത്തില്‍ ഒരു മലയാളി സംരംഭകന്റെ നേതൃത്വത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ച ഒരു സ്‌പെഷ്യല്‍ ഫ്രൈഡ് ചിക്കന്‍ മസാല കൂട്ടിന്റെ പേരാണ് അല്‍ റുബ. കാസര്‍കോട്ടുകാരന്‍ കെ ബി മുനീറിന്റെ പാചക മേഖലയിലെ വര്‍ഷങ്ങളോളമുള്ള അനുഭവപരിചയമാണ് അല്‍ റുബ ബ്രാന്‍ഡിന്റെ പിറവിക്ക് പിന്നില്‍. യാതൊരുവിധ കെമിക്കലുകളോ പ്രിസര്‍വേറ്റുകളോ ചേര്‍ക്കാതെ ശുദ്ധമായി തയ്യാറാക്കിയ മസാലക്കൂട്ടുകൊണ്ടാണ് അല്‍ റുബ ലോകത്തിന്റെ രുചിവിപണിയില്‍ സ്വന്തമായി ഒരിടം കണ്ടെത്തിയത്.
നാടന്‍ രീതിയില്‍ മസാലപ്പൊടി ഉണ്ടാക്കി കാസര്‍കോടുള്ള കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും എത്തിച്ചുകൊണ്ടാണ് അല്‍ റുബയ്ക്ക് മുനീര്‍ തുടക്കമിട്ടത്. ആദ്യം കടക്കാര്‍ വലിയ താല്പര്യമൊന്നും പ്രകടിപ്പിച്ചില്ല. ഒരിക്കല്‍ വാങ്ങിയവര്‍ പിന്നീട് അല്‍ റുബ തന്നെ ആവശ്യപ്പെട്ട് വരാന്‍ തുടങ്ങിയപ്പോഴാണ് കടക്കാരും ഗുണം തിരിച്ചറിയാന്‍ തുടങ്ങിയത്. ഇതോടെ കാസര്‍കോട്ടെ കടകളില്‍ മസാല ഹിറ്റായി. ഇന്ന് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും ന്യൂസിലാന്‍ഡ്, അമേരിക്ക, ചൈന, ഖത്തര്‍, കൊറിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും അല്‍ റുബയ്ക്ക് ആവശ്യക്കാരുണ്ട്.
ചിക്കനും ഓയിലും പാല്‍പ്പൊടിയും മൈദയും അല്‍ റുബയും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഫ്രൈഡ് ചിക്കന്‍ ഉണ്ടാക്കാമെന്നതാണ് ഈ മസാല കൂട്ടിന്റെ സവിശേഷത. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, മീഷോ തുടങ്ങി വിവിധ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ അല്‍ റുബയ്ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിങ് ഉണ്ട്. ആഗോള രുചികളോട് കിടപിടിക്കുന്നതാണ് അല്‍ റുബയുടെ രുചികൂട്ട്. ഗള്‍ഫിലെ ഫാസ്റ്റ്ഫുഡ് സ്ഥാപനത്തില്‍ ഷെഫായും സൂപ്പര്‍വൈസറായും മാനേജരായും വര്‍ഷങ്ങളോളം ജോലിപരിചയം മുനീറിനുണ്ട്. അതിനുശേഷം നാട്ടിലെത്തി നടത്തിയ ഗവേഷണ നിരീക്ഷണങ്ങളിലൂടെ അദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്ത മസാലക്കൂട്ടാണ് അല്‍ റുബയുടെ രുചിരഹസ്യം. മലയാളികളായ നമ്മുടെ രുചികളോട് നീതി പുലര്‍ത്തുന്നതും അതേസമയം ലോകോത്തര വിപണിയിലെ ഫ്രൈഡ് ചിക്കനെ വെല്ലുന്ന രീതിയിലുമാണ് അല്‍ റുബ മസാല കൊണ്ട് പാകം ചെയ്ത ഫ്രൈഡ് ചിക്കനുകള്‍.
ഓരോ ദേശത്തിനും ഓരോ രുചികള്‍ ഉണ്ടാകും. അതിനിടയിലും ലോകം മുഴുവനുമുള്ള തീന്‍മേശകള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന അനേകം വിഭവങ്ങളുമുണ്ട്. അതില്‍ ഒന്നാമതാണ് ഫ്രൈഡ് ചിക്കന്‍. ഇവിടെ ഫൈഡ്ര് ചിക്കനില്‍ ഒരു മലയാളിയുടെ കൈപ്പുണ്യം, സംരംഭമാക്കിയപ്പോള്‍ അത് രുചിയുടെ ലോകത്തെ ചരിത്രമായി മാറുകയായിരുന്നു. ഭക്ഷണ പ്രേമികളുടെ മനസ്സ് കീഴടക്കിയ അല്‍ റുബയുടെ വിജയത്തിനു പിന്നില്‍ മുനീര്‍ എന്ന വ്യക്തിയുടെ ആത്മവിശ്വാസവും ദീര്‍ഘ വീക്ഷണവും കഠിനാധ്വാനവുമുണ്ട്. കബാബ്, ഷവര്‍മ മസാലകള്‍ ഉണ്ടാക്കി വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് മുനീര്‍. തന്റെ കൈപ്പുണ്യംകൊണ്ട് ഭക്ഷണ പ്രേമികളുടെ മനസ്സ് കീഴടക്കിയ മുനീറിനേയും അല്‍ റുബ ബ്രാന്‍ഡിനേയും തേടി ജെസിഐ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍, ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്.