പ്രകൃതിദത്ത ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി വിജയഗാഥ രചിക്കുകയാണ് അനു കണ്ണനുണ്ണി എന്ന സംരംഭക. അനൂസ് ഹെര്‍ബ്സ് എന്ന പേരില്‍ മൂന്നര വര്‍ഷം മുമ്പാണ് ആലപ്പുഴ സ്വദേശിനിയായ അനു സംരംഭകയുടെ മേലങ്കി അണിയുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യയിലൊട്ടാകെ അനൂസ് ഹെര്‍ബ്സ് പേരെടുത്തു.
അനൂസ് ഹെര്‍ബ്സിന്റെ ഉദയം
ആകാശവാണിയില്‍ അനൗണ്‍സര്‍ ആയിരുന്ന അനു 2018 ലാണ് സംരംഭകയാകുന്നത്. ആളുകള്‍ക്ക് സംതൃപ്തി നല്‍കുന്ന പ്രൊഡക്ട് എന്ന ആശയത്തില്‍ നിന്നാണ് അനൂസ് ഹെര്‍ബ്സിന്റെ പിറവി. ആയുര്‍വേദ ഗ്രന്ഥങ്ങള്‍ വായിച്ചും കോസ്മെറ്റോളജി സര്‍ട്ടിഫിക്കറ്റ് കോഴ്സും പഠിച്ചതിനുശേഷമാണ് അനു ഈ രംഗത്തേക്ക് ഇറങ്ങുന്നത്.
സ്വന്തമായി ഫേസ് പാക്ക് തയാറാക്കി സ്വയം ഉപയോഗിച്ചതിനുശേഷം ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവ നേടിയാണ് ഉല്‍പ്പന്നം ഇറക്കിയത്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും പിന്തുണ കൂടി അയപ്പോള്‍ 2018 ല്‍ നാച്ചുറല്‍ കോസ്‌മെറ്റിക്സ് ബിസിനസ് എന്ന ആശയം അനൂസ് ഹെര്‍ബ്സ് എന്ന ബ്രാന്‍ഡില്‍ ആരംഭിച്ചു. ഇന്ത്യയൊട്ടാകെ ഇന്ന് നൂസ് ഹെര്‍ബ്സിന് മുപ്പതിനായിരത്തോളം കസ്റ്റമേഴ്സ് ഉണ്ട്..
മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്ല
‘നാച്യുറല്‍ കോസ്മെറ്റിക്സ് ഇന്ന് ഒരുപാട് വിപണിയില്‍ ഉണ്ട്, എന്നാല്‍ കുറച്ചുകാലം മുമ്പുവരെ ഇവയ്ക്ക് അധികം പ്രചാരമുണ്ടായിരുന്നില്ല, അങ്ങനെയാണ് അനൂസ് ഹെര്‍ബ്സിന് രൂപം നല്‍കുന്നത്. ഒരു ഉല്‍പ്പന്നത്തില്‍ തുടങ്ങി ഇപ്പോള്‍ 18 ഉല്‍പ്പന്നങ്ങളില്‍ അനൂസ് ഹെര്‍ബ്സ് എത്തിനില്‍ക്കുന്നു. പ്രത്യേകിച്ച് മാര്‍ക്കറ്റിംഗ് തന്ത്രങ്ങളൊന്നുമില്ല. ജന്മനാ ഉള്ളത് എന്താണോ അത് നന്നായി സംരക്ഷിച്ചു നിലനിര്‍ത്തുക എന്നതാണ് അനൂസ് ഹെര്‍ബ്സ് ലക്ഷ്യമിടുന്നത്. ഇല്ലാത്ത ഒന്ന് സൃഷ്ടിച്ചെടുക്കാന്‍ പറ്റില്ല, ഉള്ള സൗന്ദര്യം നന്നായി സംരക്ഷിച്ചു നിര്‍ത്താന്‍ അനൂസ് ഹെര്‍ബ്സിലൂടെ സാധിക്കും’- അനു പറയുന്നു. സമയം, ക്ഷമ, പരിശ്രമം എന്നിവ ഉണ്ടെങ്കില്‍ ഏത് സംരംഭവും വിജയിപ്പിക്കാന്‍ സാധിക്കുമെന്ന് അനു അടിവരയിട്ടു പറയുന്നു.
പുതു സംരംഭം, അനുക
അനൂസ് ഹെര്‍ബ്സിന്റെ വിജയത്തിനു പിന്നാലെ അനുക എന്നപേരില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ മറ്റൊരു സംരംഭവും അനു ആരംഭിച്ചു. ന്യൂട്രീഷ്യണല്‍ ഫുഡ് എന്നതാണ് അനുക എന്ന ആശയത്തിനു പിന്നില്‍. ഭക്ഷണവുമായി ബന്ധപ്പെട്ട് ഒരു സംരംഭം ഏറെക്കാലമായി ആലോചനയിലായിരുന്നു. ആരോഗ്യത്തെ നശിപ്പുക്കുന്ന ഒരു ആശയമാകരുത് എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അനുകയില്‍ ഒന്നാമത്തേത് ഗ്രീന്‍ ഡി ടോക്സ് എന്നതാണ്. കൊറിയന്‍ ടീ പോലെ, ഗ്രീന്‍ ടീയെക്കാള്‍ നൂറിരട്ടി പ്രയോജനം ലഭിക്കുന്നതാണ് ഇത്. രണ്ടാമത്തേത് അനുക ചായ് ഡിലൈറ്റ്, ചായ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ചായയിലൂടെ ആരോഗ്യം വീണ്ടെടുക്കുക, പ്രതിരോധശേഷി വര്‍ധിപ്പിക്കു എന്നതാണ് അനുക ചായ് ഡിലൈറ്റിന്റെ ലക്ഷ്യം ‘.
ഓണ്‍ലൈന്‍ വിപണി സാധ്യതകള്‍
ഓണ്‍ലൈന്‍ വിപണനമാണ് അനുവിന്റെ രണ്ട് സംരംഭങ്ങളുടെയും പ്രധാന അടിത്തറ. സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഇതിനായി കാര്യമായി പ്രയോജനപ്പെടുത്തുന്നുമുണ്ട്. മികച്ച വരുമാനം ഇതിലൂടെ സ്വന്തമാക്കാനും അനുവിന് സാധിക്കുന്നു.
കുടുംബം
പത്രപ്രവര്‍ത്തകനും കലാകാരനുമായ ഭര്‍ത്താവ് കണ്ണനുണ്ണിയാണ് അനുവിന്റെ ബിസിനസിന് പ്രധാന പിന്തുണ നല്‍കുന്നത്. ഏകമകന്‍ അപ്പുണ്ണി. 2020 ല്‍ ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ മികച്ച സംരംഭകയ്ക്കുള്ള ഗാന്ധി പുരസ്‌കാരം, 2022 റെഡ് എഫ് എമ്മിന്റെ സ്ത്രീ ശക്തി പുരസ്‌കാരം, എന്നിവ അനുവിന് ലഭിച്ചിട്ടുണ്ട്.