ഓര്‍ഗാനിക് കോസ്മെറ്റിക് രംഗത്ത് ഇന്ന് ഒട്ടേറെ ഉത്പന്നങ്ങള്‍ വിപണിയില്‍ ഉണ്ടെങ്കിലും വിശ്വസിച്ചു വാങ്ങാവുന്നവ ചുരുക്കമാണ്. അതില്‍ പേരെടുത്ത് പറയാവുന്നതാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്ട്‌സ്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനിയായ ബിന്ദു ബാലചന്ദ്രനാണ് ഈ സംരംഭത്തിന് പിന്നില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തികച്ചും അപ്രതീക്ഷിതമായി ആരംഭിച്ച ബിസിനസിലൂടെ ഇന്ന് മികച്ച വരുമാനം നേടാന്‍ ഈ സംരംഭകയ്ക്കു സാധിക്കുന്നു. ഒരു ഉത്പന്നത്തില്‍ നിന്നും ആരംഭിച്ച ബിസിനസ് ഇന്ന് എഴുപത്തി നാലോളം ഉത്പന്നങ്ങളിലേയ്ക്ക് വളര്‍ന്നു പന്തലിച്ചിരിക്കുന്നു. വീടിനോട് ചേര്‍ന്നുള്ള പ്ലാന്റില്‍ സ്വന്തമായാണ് എല്ലാ പ്രൊഡക്ടുകളും നിര്‍മിക്കുന്നത്. ഹെയര്‍ കെയര്‍ പ്രൊഡക്ടുകള്‍, സ്‌കിന്‍ കെയര്‍ പ്രൊഡക്ടുകള്‍, കാജല്‍ തുടങ്ങി ഒരാളുടെ സൗന്ദര്യ സംരക്ഷണത്തിനാവശ്യമായ എല്ലാം കൃഷ്ണാസ് ഓര്‍ഗാനിക് പുറത്തിറക്കുന്നു. ഇന്ന് കേരളത്തിനകത്തും പുറത്തും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന ഉപഭോക്താക്കളുടെ നീണ്ടനിരതന്നെയാണ് ഈ സംരംഭത്തിന്റെ വിജയസാക്ഷ്യവും.
സംരംഭകയിലേക്കുള്ള കടന്നുവരവ്
തികച്ചും അവിചാരിതമായാണ് സംരംഭക മേഖലയിലേയ്ക്ക് ബിന്ദു കടന്നുവരുന്നത്. ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്യുന്നതിനു ഒരു സംരംഭം എന്നനിലയിലാണ് ഓര്‍ഗാനിക് ഹെര്‍ബല്‍ കോസ്‌മെറ്റിക്‌സ് മേഖല തെരഞ്ഞെടുത്തത്. ഇത് രണ്ടാമത്തെ സംരംഭമാണ്. ആദ്യം എഗ്ലെസ്സ് കേക്കുകളുടെ നിര്‍മാണമായിരുന്നു. ഹെയര്‍ ഓയില്‍ ആയിരുന്നു കോസ്മെറ്റിക്സ് രംഗത്തെ ആദ്യ പരീക്ഷണം. പ്രകൃതിദത്തമായ ചേരുവകളും പച്ചമരുന്നുകളും ചേര്‍ത്ത് എണ്ണ കാച്ചാന്‍ പഠിപ്പിച്ചത് ബിന്ദുവിന്റെ ഭര്‍ത്താവ് രാജേഷ് കൃഷ്ണനാണ്. വ്യക്തി ജീവിതത്തില്‍ ഉണ്ടായ ചില പ്രശ്നങ്ങള്‍ ഏറെക്കാലം വിഷാദത്തിലേയക്ക് നയിക്കുകയും ഈഘട്ടത്തില്‍ മുടി കൊഴിഞ്ഞ് മുഖത്ത് കലകള്‍ വീഴുകയും ചെയ്തു. അങ്ങനെ ഭര്‍ത്താവില്‍ നിന്നും പഠിച്ചെടുത്ത കാച്ചെണ്ണവിദ്യ സ്വന്തമായി പരീക്ഷിക്കാന്‍ തീരുമാനിച്ചു. മാറ്റം കണ്ടുതുടങ്ങിയപ്പോള്‍ മുടികൊഴിച്ചില്‍ അനുഭവിക്കുന്ന മറ്റുള്ളവരിലേക്കു കൂടി ഉത്പന്നം എന്തുകൊണ്ട് എത്തിച്ചുകൂടാ എന്ന് ചിന്തിച്ചു. അങ്ങനെ സ്വന്തമായി ഉപയോഗിക്കുന്നതിനോടൊപ്പം അടുത്ത സുഹൃത്തുക്കള്‍ക്കും എണ്ണ നല്‍കാന്‍ തീരുമാനിച്ചു. ഉപയോഗിച്ചവരെല്ലാം മികച്ച അഭിപ്രായം അറിയിക്കാന്‍ തുടങ്ങിയതോടെ വിപണി സാധ്യത തിരിച്ചറിഞ്ഞു. അങ്ങനെ ഓര്‍ഗാനിക് ഹെര്‍ബല്‍ ഓയിലിന്റെ നിര്‍മാണത്തിലേക്ക് കടന്നു. കൃഷ്ണഭൃംഗ ഹെയര്‍ ഓയില്‍ എന്ന പേരിലാണ് ഹെര്‍ബല്‍ ഓയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. മുടി കൊഴിച്ചില്‍, താരന്‍, അകാല നര തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കൃഷ്ണഭൃംഗയെന്ന് ബിന്ദു പറയുന്നു.
ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്ടുകളിലേക്ക്
2018 ലാണ് ഓര്‍ഗാനിക് ഹെര്‍ബല്‍ ഉത്പന്ന നിര്‍മാണരംഗത്തേയ്ക്ക് ബിന്ദു വരുന്നത്. ഹെയര്‍ ഓയിലിന് മികച്ച സ്വീകാര്യത ലഭിച്ചതോടെ ഓര്‍ഗാനിക് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ ചെയ്തു. കോസ്മെറ്റിക് നിര്‍മാണത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും പഠിച്ചു. വിവിധ കോസ്‌മെറ്റിക് ട്രെയിനിങ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ക്രീമുകള്‍, ലോഷനുകള്‍, ഷാംപൂ, കണ്മഷി, ജെല്ലുകള്‍ തുടങ്ങിയവയുടെ നിര്‍മാണം പഠിച്ചെടുത്തു. അങ്ങനെ കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്ട്സ് എന്ന ബ്രാന്‍ഡില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങി. ഉപഭോക്താവിന്റെ വിശ്വാസ്യത തന്നെയാണ് തന്റെ സംരംഭത്തിന്റെ വിജയത്തിനു പിന്നിലെന്ന് ബിന്ദു പറയുന്നു. കൃഷ്ണഭൃംഗ ഹെയര്‍ ഓയില്‍, കൃഷ്ണഭൃംഗ ഷാംപൂ എന്നിവയ്ക്കു പുറമെ, സോപ്പുകള്‍, ഫെയര്‍നെസ് പാക്ക്, ഓറഞ്ച് ഫെയര്‍നെസ് ഓയില്‍, ലിപ്സ്റ്റിക്ക്, അലോവേര ജെല്‍, വൈറ്റമിന്‍ സി ഗ്ലോ സെറം, കുങ്കുമാദി തൈലം, ഫേസ് വാഷുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ കൃഷ്ണാസ് ഹെര്‍ബല്‍ പ്രൊഡക്ട്സ് എന്ന ബ്രാന്‍ഡിലൂടെ ആവശ്യക്കാരിലെത്തുന്നു.
നിര്‍മാണം വീട്ടില്‍ തന്നെ
ഓരോ വ്യക്തിയുടെയും സ്‌കിന്‍ ടൈപ്പ് അനുസരിച്ചുള്ള പ്രൊഡക്ടുകള്‍ മാത്രമേ ബിന്ദു നിര്‍മിച്ചു നല്‍കുന്നുള്ളൂ. സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ ആയതുകൊണ്ടു തന്നെ വളരെ ശ്രദ്ധ വേണ്ട മേഖലയാണിതെന്ന് അവര്‍ പറഞ്ഞു. മറ്റു ജീവനക്കാരില്ലാതെ എല്ലാ പ്രൊഡക്ടുകളും വീടിനോട് ചേര്‍ന്ന് ഒരു യൂണിറ്റില്‍ സ്വന്തമായാണ് നിര്‍മിക്കുന്നത്. ജിഎംപി, ഐഎസ്ഒ സര്‍ട്ടിഫിക്കറ്റുകളോടെയും ആവശ്യമായ മറ്റു ലൈസന്‍സുകളോടെയും കൂടിയാണ് സംരംഭം പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയ ഉള്‍പ്പടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍വഴിയാണ് ബിസിനസ് എന്നുള്ളതുകൊണ്ട് ആരെയും നേരിട്ട് കാണുന്നില്ല. അതുകൊണ്ടു തന്നെ സ്‌കിന്‍ടൈപ്പ് ഏതാണെന്നും അഭിമുഖീകരിക്കുന്ന പ്രശ്നം എന്താണെന്നും പലതവണ ചോദിച്ചു മനസിലാക്കിയതിനുശേഷം മത്രമേ ഓരോ പ്രൊഡക്ടിന്റെയും നിര്‍മ്മാണത്തിലേയ്ക്ക് കടക്കുകയുള്ളൂവെന്നും ബിന്ദു പറയുന്നു. യാതൊരുവിധ കെമിക്കലുകളും ഉത്പന്നത്തില്‍ ഉപയോഗിക്കുന്നില്ല. ഓര്‍ഗാനിക് ആയതുകൊണ്ടു തന്നെ മറ്റു ഉത്പന്നങ്ങളേക്കാള്‍ വില ഒരല്‍പ്പം കൂടുതലാണ്. പക്ഷെ ഏറ്റവും മികച്ച ഉത്പന്നം ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് ലക്ഷ്യമെന്നും ബിന്ദു കൂട്ടിച്ചേര്‍ക്കുന്നു.
വിപണിയില്‍
കൃഷ്ണാസ് ഹെര്‍ബല്‍ പ്രൊഡക്ടിസിന്റെ വില്‍പന പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ്. ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയാണ് പ്രധാന മാര്‍ക്കറ്റ്പ്ലേസുകള്‍. ഗുണഭോക്താക്കളുടെ ആവശ്യം മനസിലാക്കി നിര്‍മ്മിച്ചു നല്‍കുന്നതിനാല്‍ ഉത്പന്നങ്ങള്‍ക്കായി വീണ്ടും ആവശ്യക്കാര്‍ വിളിക്കുന്നു എന്നതാണ് തന്റെ ബ്രാന്‍ഡിന്റെ വിജയമെന്ന് ബിന്ദു അടിവരയിടുന്നു. ബിന്ദുവിന്റെ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം പേജിലൂടെയും, 9539299931 എന്ന വാട്സ്അപ്പ് നമ്പര്‍ വഴിയും ഉത്പന്നങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും.
റെസിന്‍ വിഗ്രഹങ്ങളുടെ ഇഷ്ടക്കാരി
കോസ്മെറ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചില അസംസ്‌കൃത വസ്തുക്കള്‍ പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. അവ ഇവിടെ എത്തുന്നതുവരെ റെസിന്‍ വിഗ്രഹങ്ങളുടെ നിര്‍മാണത്തിനായാണ് ബിന്ദു സമയം ചിലവഴിക്കുന്നത്. കൃഷ്ണ ഭക്തയായ ബിന്ദു വിഗ്രഹങ്ങളുടെ മോള്‍ഡുകളും സ്വന്തമായാണ് നിര്‍മിച്ചിട്ടുള്ളത്. ആവശ്യക്കാരുടെ അഭിരുചി അനുസരിച്ചാണ് റസിന്‍ വിഗ്രഹങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. സിന്തറ്റിക് റബര്‍ ഉപയോഗിച്ചാണ് മോള്‍ഡ് നിര്‍മാണം. റെസിന്‍ എന്ന മെറ്റീരിയല്‍ മോള്‍ഡിലേക്ക് ഒഴിച്ചാണ് വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നത്. കോസ്മെറ്റിക് ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഉള്ളതുപോലെ തന്നെ ബിന്ദുവിന്റെ റസിന്‍ വിഗ്രഹങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.