ഹൈഡ്രജന്‍ വാട്ടര്‍ ഇനി ശീലമാക്കാം 

വരുമാനത്തിന്റെ നല്ലൊരു പങ്ക് മരുന്നിനായി ചെലവഴിക്കുന്നവരാണ് മലയാളികള്‍. ഇത്രയും പണം മരുന്നിനായി ചെലവിടുമ്പോഴും കുടിക്കുന്ന ജലം പരിശുദ്ധമാണോ എന്ന് പരിശോധിക്കാന്‍ നാം തയ്യാറല്ല. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം എണ്‍പത് ശതമാനം രോഗങ്ങളും ജലവുമായി ബന്ധപ്പെട്ടതാണ്. ഈ അവസ്ഥ മുന്നില്‍ കണ്ട് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ സാധിക്കുന്ന ആഗോളതലത്തില്‍ പ്രചാരം നേടിയ ഹൈഡ്രജന്‍ വാട്ടര്‍ എന്ന ന്യൂതന ആശയം കേരളത്തിന് പരിചയപ്പെടുത്തുകയാണ് ഡോ.കാസിം ബരയില്‍ എന്ന മലപ്പുറത്തുകാരന്‍. സ്‌കോട്ട് ലുമിന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ആസ്ഥാനമായാണ് അദ്ദേഹത്തിന്റെ സംരംഭം പ്രവര്‍ത്തിക്കുന്നത്. ശരീരത്തിന് ആരോഗ്യവും ഊര്‍ജ്ജവും പ്രധാനം ചെയ്യുന്നതാണ് ഹൈഡ്രജന്‍ വാട്ടര്‍. കെ വൈ കെ യെന്ന വാട്ടര്‍ എക്യുപ്‌മെന്റ് ബ്രാന്‍ഡിന്റ സൗത്ത് ഇന്ത്യയിലേയും മിഡില്‍ ഈസ്റ്റിലേയും പ്രവര്‍ത്തനങ്ങളും സ്‌കോട്ട് ലുമിനാണ് നിര്‍വഹിക്കുന്നത്.

മാനേജ്‌മെന്റ് ബിരുദധാരിയായ ഡോ.കാസിം ബരയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തശേഷമാണ് സ്വന്തമായൊരു സംരംഭത്തിലേക്കെത്തിയത്. കൊറിയന്‍ സയന്റിസ്റ്റായ ഡോ. കിം യെന്‍ ക്യുവാണ് ഹൈഡ്രജന്‍ വാട്ടര്‍ എന്ന ആശയത്തിന് പിന്നില്‍. നോബേല്‍ പ്രൈസ് നോമിനേഷന്‍ ലഭിച്ച കണ്ടെത്തല്‍ കൂടിയാണിത്. അമ്പത്തിയാറിലധികം ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കേഷനു പുറമേ അമേരിക്കന്‍ ഏജന്‍സിയായ എഫ് ഡി എയുടെ അംഗീകാരവും ഹൈഡ്രജന്‍ വാട്ടറിന് ലഭിച്ചിട്ടുണ്ട്.

ആന്റി ഓക്‌സിഡന്റ് 

പ്രപഞ്ചത്തിലെ തന്നെ ഏറ്റവും ചെറിയ കണവും ആന്റി ഓക്‌സിഡന്റുമാണ് ഹൈഡ്രജന്‍. ഹൈഡ്രജന്‍ വിവിധ ഘട്ടങ്ങളിലൂടെ ജലത്തില്‍ ഇന്‍ഫ്യൂസ് ചെയ്താണ് ഹൈഡ്രജന്‍ വാട്ടര്‍ ലഭിക്കുന്നത്. ആന്റി ഓക്‌സിഡന്‍സ് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ഊര്‍ജ്ജം പ്രധാനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ ജീവിത ശൈലി രോഗങ്ങള്‍, ക്യാന്‍സര്‍, വാര്‍ദ്ധക്യം എന്നിവ തടയുന്നതില്‍ വലിയ പങ്കും വഹിക്കുന്നുണ്ട്. മനുഷ്യ ശരീരത്തിലെ അപകടകാരികളായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതോടൊപ്പം സെല്ല്യുലാര്‍ ഡാമേജ് റിപ്പയറിംഗും ഈ മെഡിക്കേറ്റഡ് വാട്ടറിലൂടെ സാധ്യമാകുന്നു. ആര്‍ഒഎസും ആര്‍എന്‍എസും റിവേഴ്‌സ് ചെയ്യാന്‍ ഈ ജലം സഹായിക്കുന്നു. ഹൈഡ്രജന്‍ വാട്ടറിനു പുറമേ ആല്‍ക്കലൈന്‍ അയോണൈസ്ഡ് വാട്ടര്‍ ഉത്പാദിപ്പിക്കാനുള്ള ഉപകരണങ്ങളും കമ്പനി ലഭ്യമാക്കുന്നുണ്ട്.

കുടിവെള്ളത്തെ പന്ത്രണ്ട് സ്റ്റേജ് കോംപ്ലക്‌സ് ഫില്‍റ്ററിലൂടെ കടത്തിവിട്ട് ക്ലോറിന്‍, ഹെവി മെറ്റല്‍, മൈക്രോ ഓര്‍ഗാനിസം എന്നിവ നീക്കം ചെയ്ത ശേഷം, തന്‍മാത്ര ഘടനയെ പുനക്രമീകരണം ചെയ്ത് ആന്റി ഓക്‌സിഡന്റ് റിച്ച് ആല്‍ക്കലൈന്‍ അയണൈസ്ഡ് ആക്കിമാറ്റുന്നു. തുടര്‍ന്ന് ഇതോടൊപ്പം ഓസോണ്‍ തീര്‍ത്തും ഒഴിവാക്കിയുള്ള മോളിക്യുലര്‍ ഹൈഡ്രജനെ ജലത്തില്‍ ലയിപ്പിച്ചാണ് ഹൈഡ്രജന്‍ വാട്ടര്‍ നിര്‍മ്മിക്കുന്നത്. 170ല്‍ അധികം രോഗങ്ങള്‍ക്ക് പ്രതിവിധിയായുംപ്രതിരോധമായും ഹൈഡ്രജന്‍ വാട്ടര്‍ പ്രവര്‍ത്തിക്കുന്നു.

എണ്ണൂറ് രൂപയില്‍ നിന്നും എണ്‍പത് പൈസയിലേക്ക്

ഇന്ന് ലഭ്യമായിട്ടുള്ളതില്‍ ശരീരത്തിന് ഏറ്റവും ഗുണപ്രദമായ ജലം ഹൈഡ്രജന്‍ വാട്ടറാണ്. ലിറ്ററിന് എണ്ണൂറ് രൂപയില്‍ കൂടുതല്‍ വിലയുള്ളതിനാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ സെലിബ്രിറ്റികള്‍ മാത്രമായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്‌കോട്ട് ലുമിന്‍ വീടുകളില്‍ സ്ഥാപിച്ച് ഉപയോഗിക്കാവുന്ന ചെറിയ ഏക്യുപ്‌മെന്റ്‌സ് വിപണിയിലെത്തിച്ചതിലൂടെ സാധാരണക്കാര്‍ക്കും ഇത് പ്രാപ്യമായി. അഞ്ചുവര്‍ഷം വാറന്റിയുള്ള ഈ ഉപകരണത്തിലൂടെ വെറും എണ്‍പത് പൈസയ്ക്ക് ഹൈഡ്രജന്‍ വാട്ടര്‍ ലഭിക്കും. 97,000 മുതല്‍ 4.7 ലക്ഷം വരെയാണ് ഉപകരണത്തിന്റെ വില. വിവിധ മോഡലിലും വലിപ്പത്തിലുമുള്ള മെഷിനുകള്‍ സ്‌കോട്ട് ലുമിന്‍ വിപണിയിലെത്തിക്കുന്നുണ്ട്.

ആയിരം സംതൃപ്ത സംരംഭകര്‍ 

പുതിയ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്‌കോട്ട് ലുമിന്റെ ഫ്രാഞ്ചൈസികള്‍ ആരംഭിക്കാന്‍ അവസരവുമുണ്ട്. അഞ്ചു ലക്ഷം രൂപയില്‍ താഴെ മാത്രമാണ്മുതല്‍മുടക്ക്.ഫ്രാഞ്ചൈസികള്‍ക്കാവശ്യമായ ട്രെയിനിങ്, ടെക്‌നിക്കല്‍ സപോര്‍ട്ട് എന്നിവയെല്ലാം കമ്പനി നല്‍കുന്നു. ആയിരം സംതൃപ്തരായ സംരംഭകരെ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം- ഡോ. കാസിം ബരയില്‍ പറയുന്നു. ശരീരഭാരത്തിന്റെ എഴുപത് ശതമാനത്തിലധികം വരുന്ന, ആരോഗ്യവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ സഹായിക്കുന്ന ജലം അതിന്റെ ഏറ്റവും പരിശുദ്ധമായ രൂപത്തില്‍ കൂടുതല്‍ ഗുണങ്ങളോടെ എത്തിക്കുകയാണ് ഹൈഡ്രജന്‍ വാട്ടറിലൂടെ സ്‌കോട്ട് ലുമിനും കെ വൈ കെയും.

Related posts

Leave a Comment