ശുദ്ധജലം ശുദ്ധമായി സംഭരിക്കാൻ സ്കൈവെൽ

ശുദ്ധജലം ഓരോ മനുഷ്യന്റേയും അവകാശമാണ്. ശുദ്ധമായ ജലം ശുദ്ധമായി തന്നെ സംഭരിക്കാൻ നല്ല ക്വാളിറ്റിയുള്ള വാട്ടർ ടാങ്കുകളും വേണം. ഉയർന്ന ഗുണനിലവാരവും ഭംഗിയുമുള്ള വാട്ടർ ടാങ്കുകൾ തേടി നടക്കുന്നവർക്ക് ധൈര്യപൂർവം ആശ്രയിക്കാവുന്ന ബ്രാൻഡാണ് സ്കൈവെൽ. ഇതര വമ്പൻ ബ്രാൻഡുകളോട് മത്സരിച്ച് ചുരുങ്ങിയ കാലം കൊണ്ടുതന്നെ വിപണിയിൽ സ്വന്തം സ്ഥാനമുറപ്പിച്ച സ്കൈവെൽ പിന്നിട്ട വഴികളും വിജയവും പങ്കുവെക്കുകയാണ് സാരഥിയായ മുഹമ്മദ് ആസിഫ്.

എഞ്ചിനിയറിംഗിൽ നിന്നും ബിസിനസിലേക്ക്

എഞ്ചിനിയറിം​ഗ് പഠനകാലത്തു തന്നെ സ്വന്തമായൊരു സംരംഭം എന്ന ചിന്ത മനസ്സിലുണ്ടായിരുന്നു. അതിനാൽ കോഴ്സ് കഴിഞ്ഞ ശേഷം വന്ന ഓഫറുകളൊന്നും സ്വീകരിച്ചില്ല. രണ്ടുവർഷത്തോളം പല പ്രൊഡക്റ്റുകളെക്കുറിച്ചും മാർക്കറ്റ് സർവേ നടത്തി. 2016ലാണ് സ്കൈവെൽ അക്വാസൊല്യൂഷൻസിന് രൂപം നൽകിയത്. പാലക്കാട് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഫാക്ടറിയിൽ സ്ഥിതി ചെയ്യുന്നത്. വിപണിയിലെ മത്സരം മുന്നിൽ കണ്ടുകൊണ്ടു തന്നെയാണ് ആദ്യം മുതലേ വാട്ടർ ടാങ്കുകൾ ഡിസൈൻ ചെയ്തതും നിർമ്മിച്ചതും.

കേരളത്തിൽ ആദ്യം

മലയാളിയുടെ വ്യത്യസ്തമായ ഗൃഹ സങ്കൽപ്പത്തിനനുസരിച്ചായിരുന്നു ഡിസൈനിം​ഗ്. കേരളത്തിൽ ആദ്യമായി മാർബിളിന്റെയും ഗ്രാനൈറ്റിന്റെയും സ്റ്റോണിന്റേയും നിറങ്ങളിലും ഡിസൈനുകളിലും വാട്ടർ ടാങ്കുകൾ പുറത്തിറക്കിയത് സ്കൈവെല്ലാണ്. ഭംഗിയിലും ​ഗുണത്തിലും വിട്ടുവീഴ്ച ചെയ്യാതെ മിതമായ വിലയിലാണ് ആദ്യകാലത്തു തന്നെ പ്രൊഡക്റ്റുകൾ വിപണിയിലെത്തിച്ചത്.

ക്വാളിറ്റിയും സേഫ്റ്റിയും

അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷ ഉഷ്മാവിൽ മികച്ച ഗുണനിലവാര​മുള്ള ടാങ്കുകൾ തന്നെ വെള്ളം സംഭരിക്കാനായി ഉപയോ​ഗിച്ചില്ലെങ്കിൽ അത് നമ്മുടെ ആരോ​ഗ്യത്തെ സാരമായി ബാധിക്കും. നൂറു ശതമാനം വെർജിൻ ഫുഡ്‌ ഗ്രേഡ് ലീനിയർ ലോ ഡെൻസിറ്റി പോളിത്തീൻ മെറ്റീരിയൽ ഉപയോഗിച്ചാണ് സ്കൈവെൽ വാട്ടർ ടാങ്കുകൾ നിർമിക്കുന്നത്. യു വി സ്റ്റെബിലൈസ്ഡ് ടാങ്കുകൾ നിറം മങ്ങാതെ കാലങ്ങളോളം ഈടു നിൽക്കുന്നു. മൾട്ടി ലെയർ പ്രൊട്ടക്ഷനോടു കൂടി നിർമ്മിച്ചതിനാൽ പായലും പൂപ്പലും പിടിക്കില്ല. എയർടൈറ്റ് ലിഡ് ആയതിനാൽ വെള്ളം എപ്പോഴും ശുദ്ധമായി സൂക്ഷിക്കാൻ കഴിയും. വായു സഞ്ചാരത്തിന് വഴിയൊരുക്കുന്ന രീതിയിലാണ് ടാങ്കുകളുടെ അടപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. ത്രെഡ് ലിഡ് ആയതിനാൽ കാറ്റിൽ പറന്നു പോകുമെന്ന ആശങ്കയും വേണ്ട.

പത്തു വർഷം വാറണ്ടി

ഐഎസ്ഒ 9000-2015 സർട്ടിഫിക്കേഷനുള്ള സ്ഥാപനമാണ് സ്കൈവെൽ. എല്ലാം ഉത്പന്നങ്ങൾക്കും പത്തു വർഷത്തെ വാറണ്ടിയും കമ്പനി നൽകുന്നുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ കഠിനാധ്വാനവും ക‍ൃത്യമായ ആസൂത്രണവും തുടക്കത്തിലുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ സഹായകരമായെന്ന് മുഹമ്മദ് ആസിഫ് പറയുന്നു.

നെവർ സ്റ്റോപ്പ് ഇംപ്രൂവ് കൺസെപ്റ്റ്

ആദ്യം 500, 750,1000 ലിറ്റർ കപ്പാസിറ്റിയിലുള്ള വാട്ടർ ടാങ്കുകളായിരുന്നു നിർമ്മിച്ചിരുന്നത്. ഇപ്പോൾ 10000 ലിറ്റർ വരെയുള്ളത് ലഭ്യമാണ്. കൂടാതെ ക്യാപ്സൂൾ മോഡൽ വാട്ടർ ടാങ്കുകൾ, ലോഫ്റ്റ് ടാങ്ക്, സെപ്റ്റിക് ടാങ്ക്, സക്ഷൻ ഹോസ്, ഗാർഡൻ ഹോസ് എന്നിവയും വിപണിയിലെത്തിക്കുന്നുണ്ട്. നെവർ സ്റ്റോപ്പ് ഇംപ്രൂവ് കൺസെപ്റ്റ് പ്രകാരം പ്രവർത്തിക്കുന്ന കമ്പനി ആയതിനാൽ ​ഗ‍ൃഹനിർമ്മാണത്തിലെ പുതിയ ട്രന്റുകൾ മനസ്സിലാക്കി ഡിസൈനിം​​ഗിൽ എപ്പോഴും അപ്ഡേററ്റായിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കേരളത്തിൽ ശക്തമായ വിപണന ശൃംഖലയും സ്കൈവെല്ലിനുണ്ട്. കേരളത്തിന് പുറത്തും മാർക്കറ്റ് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് സ്കൈവെൽ അക്വാസൊലൂഷൻസെന്നും മുഹമ്മദ് ആസിഫ് കൂട്ടിച്ചേർത്തു.

Related posts

One Thought to “ശുദ്ധജലം ശുദ്ധമായി സംഭരിക്കാൻ സ്കൈവെൽ”

  1. What i do not realize is in truth how you’re no longer really a lot more well-appreciated than you may be now. You’re so intelligent. You already know thus significantly in terms of this matter, produced me in my view believe it from numerous numerous angles. Its like men and women don’t seem to be interested unless it’s one thing to do with Lady gaga! Your own stuffs outstanding. Always handle it up!

Leave a Comment