മൃഗങ്ങള്‍ക്ക് മാത്രമുള്ള മരുന്ന് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ഏക കമ്പനി എന്ന നിലയില്‍ ചുരുങ്ങിയകാലംകൊണ്ട് ശ്രദ്ധേയമായ ബ്രാന്‍ഡ് ആണ് വെറ്റ് ഒറിജിന്‍. അനിമല്‍ ഹെല്‍ത്ത്, പെറ്റ് ഹെല്‍ത്ത്, പൗള്‍ട്രി ഹെല്‍ത്ത്, അക്വാ ഹെല്‍ത്ത്, ഹെര്‍ബല്‍സ്, ഗാലനിക്കല്‍ ഡ്രഗ്സ് എന്നീ വിഭാഗങ്ങളിലായി അഞ്ഞൂറില്‍പരം ഉത്പന്നങ്ങളാണ് വെറ്റ് ഒറിജിന്‍ വിപണിയില്‍ എത്തിക്കുന്നത്. 1991ല്‍ സര്‍ക്കാരിന്റെ മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ക്ക് മരുന്നുകളും അനുബന്ധ ഉത്പന്നങ്ങളും വിതരണം ചെയ്തുകൊണ്ട് ഈ രംഗത്ത് പ്രവേശിച്ച തിരുവനന്തപുരം സ്വദേശിയായ മധു രാമാനുജന്‍ ആണ് വെറ്റ് ഒറിജിന്റെ അമരക്കാരന്‍. 2014ല്‍ അലോപ്പതി മരുന്നുകളുടെ നിര്‍മ്മാണം ആരംഭിച്ചു. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ നിര്‍മ്മാണ ലൈസന്‍സോടുകൂടി അന്താരാഷ്ട്ര ഗുണമേന്മാ നിബന്ധനകള്‍ പാലിച്ചുള്ള GMP ISO 9001-2015 സര്‍ട്ടിഫിക്കറ്റുകളോടെ അലോപ്പതി, ആയുര്‍വേദ മരുന്നുകളും അനിമല്‍ ഫീല്‍ഡ് സപ്ലിമെന്റുകളും ഫീഡ് അഡിറ്റീവ്സ് വിറ്റാമിനുകളും മിനറല്‍സുകളും വെറ്റ് ഒറിജിന്‍ നിര്‍മിക്കുന്നുണ്ട്.
ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള HVAC സിസ്റ്റം RO Water Treatment Plant എന്നിവയും ഫാക്ടറിയില്‍ സജീകരിച്ചിരിച്ചിട്ടുണ്ട്. ഏറ്റവും മികച്ച റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് വിഭാഗം ആണ് വെറ്റ് ഒറിജിന്റെ കരുത്ത്. ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങള്‍ നേരിട്ട് എത്തിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ലാഭവും ലഭിക്കുന്നു. മികച്ച സാങ്കേതിക വിദ്യയിലൂടെയും ഗവേഷണത്തിലൂടെയും കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനും അതുവഴി ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ ഒന്നായി മാറുന്നതിനുമുള്ള കഠിന പ്രയത്നത്തിലാണ് വെറ്റ് ഒറിജിന്‍.
ന്യായമായ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ ഇവിടുത്തെ ഗവേഷണ ആസൂത്രണ വിഭാഗം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ നിയണന്ത്രത്തിലുള്ള മൃഗാരോഗ്യ ഔഷധങ്ങളുടെ നിര്‍മാണ മേഖലയില്‍ ഗുണമേന്മയും നൂതന സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് സ്ഥിരമായ ഒരു സ്ഥാനം നേടിയെടുക്കാന്‍ വെറ്റ് ഒറിജിന് സാധിച്ചു എന്നത് കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്. നൂതന സാങ്കേതിക വിദ്യകളിലൂടെ കൂടുതല്‍ ഉത്പന്നങ്ങള്‍ വെറ്റ് ഒറിജിനിലൂടെ വിപണിയില്‍ എത്തിക്കുന്നതില്‍ മധു രാമാനുജന്റെ പ്രയത്നം വളരെ വലുതാണ്. വ്യവസായത്തോടൊപ്പം സാമൂഹ്യ സാംസ്‌കാരിക മേഖലയിലും പ്രവര്‍ത്തിക്കുന്ന മധു രാമാനുജന്‍ പൊതുരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
VET ORIGIN PRIVATE LIMITED
Sheela Teacher Road, Venjaramood. P.O, Thiruvananthapuram – 695607
Ph: +91 472 2872524. Mob: +91 9400829000
Email: info@vetorigin.com, Web: www.vetorigin.com