നിര്‍മാണ രംഗത്തെ നൂതന ആശയങ്ങള്‍ വളരെ പെട്ടെന്ന് ഏറ്റെടുക്കുന്നവരാണ് മലയാളികള്‍. തന്റെ വീടും പരിസരവും ഒപ്പം പ്രോപ്പര്‍ട്ടി അതിരുകളും തികച്ചും വ്യത്യസ്തമാക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി ത്രീഡി പാനല്‍സ് എന്ന ഡിസൈന്‍ കണ്‍സെപ്റ്റ് പരിചയപ്പെടുത്തുകയാണ് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ത്രീഡി പാനല്‍സ് എന്ന അത്യാധുനിക ടെക്നോളജിയുടെ വരവ്. കേരളത്തില്‍ ഇതിന്റെ സാധ്യതകള്‍ മനസ്സിലാക്കി നിര്‍മാണം ആരംഭിച്ചത് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ആര്‍ ആണ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കേന്ദ്രമാക്കിയാണ് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
എന്താണ് സ്മാര്‍ട്ട് ത്രീഡി പാനല്‍സ് ?
വീട്, കൃഷിയിടങ്ങള്‍, റൂഫ് ടോപ്പുകള്‍, പുരയിടങ്ങള്‍ തുടങ്ങിയവയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള പുതിയ മാര്‍ഗമാണ് സ്മാര്‍ട്ട് ത്രീഡി പാനല്‍സ്. ത്രീഡി വെല്‍ഡ്മെഷ്, ത്രീഡി ബൗണ്ടറി പാനല്‍സ്, ത്രീഡി വാള്‍ പാനല്‍സ് എന്നിവയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. മതിലുകെട്ടി വീടിന്റെ കാഴ്ച മറയ്ക്കുന്ന പതിവ് രീതിയില്‍ നിന്നും മാറി അതിര്‍ത്തികള്‍ക്ക് സംരക്ഷണം പ്രദാനം ചെയ്യുന്നവയാണിത്. കൂടാതെ പാര്‍ട്ടിഷന്‍, ഗാര്‍ഡന്‍ ഫെന്‍സിങ്, വാള്‍ ഡെക്കറേഷന്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും സാധിക്കും. മെറ്റല്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതിനാല്‍ സുരക്ഷ, രൂപഭംഗി, ദൃഢത എന്നിവ സ്മാര്‍ട്ട് ത്രീഡി പാനലുകളുടെ സവിശേഷതയാണ്. അത്യാധുനിക ടെക്നോളജിയുടെ പിന്‍ബലത്തില്‍ നിര്‍മിക്കുന്നതിനാല്‍ ബെന്‍ഡുകള്‍ ഇല്ലാതെ പൂര്‍ണ്ണമായും നിവര്‍ന്നുനില്‍ക്കും. മാത്രമല്ല, കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ നിറത്തിലും ഡിസൈനിലുമാണ് ഇവ ഉപഭോക്താക്കളില്‍ എത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതിനാല്‍ നിര്‍മാണ ചെലവില്‍ കാര്യമായ കുറവും ഉണ്ടാകും. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കസ്റ്റമൈസ്ഡ് പ്രൊഡക്റ്റുകള്‍ എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ് നിര്‍മിച്ചു നല്‍കുന്നുണ്ട്. പത്തുവര്‍ഷത്തെ റിപ്ലേസ്മെന്റ് വാറന്റിയാണ് പൗഡര്‍ കോട്ടഡായ ഈ പ്രൊഡക്റ്റിന് നല്‍കുന്നത്. നമ്മുടെ അതിരുകളെ എങ്ങനെ കാലങ്ങളോളം സുരക്ഷിതമായി സംരക്ഷിക്കാമെന്ന ആശയത്തില്‍ നിന്നാണ് ത്രീഡി പാനലില്‍ എത്തിച്ചേര്‍ന്നതെന്ന് സന്തോഷ് പറയുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സിവില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ടാണ്. നമ്മുടെ അതിര്‍ത്തികള്‍ കൃത്യമായി സംരക്ഷിക്കപ്പെട്ടാല്‍ ഭാവി തലമുറയ്ക്കും അത് ഗുണം ചെയ്യും. ചെറുതും വലുതുമായ പുരയിടങ്ങളും വീടുകളും മതില്‍ കെട്ടി സംരക്ഷിക്കുന്നതിലൂടെ കാഴ്ചയും ഭംഗിയും നഷ്ടപ്പെടുന്നു. ഇതിന് ശാശ്വത പരിഹാരമാവുകയാണ് ത്രീഡി പാനലുകള്‍.
സെയില്‍സ് എക്സിക്യൂട്ടീവ് സംരംഭകനായ കഥ
പുതിയ കാര്യങ്ങള്‍ പഠിക്കാനും അത് പ്രാവര്‍ത്തികമാക്കാനുമുള്ള സന്തോഷിന്റെ പാഷനാണ് സെയില്‍സ് എക്സിക്യൂട്ടീവില്‍ നിന്നും അദ്ദേഹത്തെ സംരംഭകനായി മാറ്റിയത്. കൊമേഴ്സ് ബിരുദധാരിയായ അദ്ദേഹം പഠനകാലത്ത് തന്നെ മാര്‍ക്കറ്റിങ് ജോലികള്‍ ചെയ്തുതുടങ്ങിയിരുന്നു. 2011ലാണ് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ് ആരംഭിച്ചത്. തുടക്കത്തില്‍ ചെറിയൊരു ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനം മാത്രമായിരുന്നു ഇത്. അതിനാല്‍ സ്ഥാപനത്തൊടൊപ്പം തന്നെ തന്റെ സെയില്‍സ് ജോലിയും സന്തോഷ് കൂടെ കൊണ്ടുപോയിരുന്നു. 2017ലാണ് മാനുഫാക്ചറിങ് രംഗത്തേക്ക് കടന്നത്. ഫെന്‍സിങ് മെറ്റീരിയല്‍ നിര്‍മിച്ചായിരുന്നു തുടക്കം. പാലങ്ങളുടെ സൈഡ് കവറിങ്, റൂഫ് ടോപ്പുകള്‍ എന്നിവയ്ക്കായുള്ള ഫെന്‍സിങ് മാനുഫാക്ചറിങും അധികം വൈകാതെ ആരംഭിച്ചു. ഇന്ന് നൂറ്റിനാല്‍പതിലധികം ജീവനക്കാരുള്ള സ്ഥാപനമാണ് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ്.
ബുദ്ധിമുട്ടുകള്‍ അവസരമാക്കി നേടിയ വിജയം
ഒരുകാലത്ത് ഉത്തരേന്ത്യക്കാരുടെ മാത്രം കുത്തകയായിരുന്നു ഫെന്‍സിങ് വയര്‍ പ്രൊഡക്റ്റുകളുടെ നിര്‍മാണം. ഫിനിഷ്ഡ് ഗുഡ്‌സ് കൊണ്ടു വരാനുള്ള പ്രായോഗിക ബുദ്ധിമുട്ട്, കസ്റ്റമൈസ്ഡ് പ്രൊഡക്റ്റുകളുടെ ലഭ്യതക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഡിസ്ട്രിബ്യൂഷന്‍ മേഖലയില്‍ നില്‍ക്കുമ്പോള്‍ സന്തോഷിന് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേരളത്തിലെ നിര്‍മാണരീതിക്ക് അനുയോജ്യമായ വയര്‍ പ്രൊഡക്റ്റുകളുടെ മാനുഫാക്ചറിങ് ആരംഭിച്ചത്. ഇതിനായി 2020ല്‍ ക്വയിലോണ്‍ വയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ മറ്റൊരു കമ്പനിയും ആരംഭിച്ചു. ഇവിടെ പ്രധാനമായും മെറ്റല്‍ വയര്‍ പ്രൊഡക്റ്റുകളുടെ നിര്‍മാണം ആണ് നടക്കുന്നത്. നിലവില്‍ റൂഫിങ് വിഭാഗത്തിലെ വയര്‍ ഡിവിഷനിലാണ് കമ്പനിയുടെ കൂടുതല്‍ ഉത്പന്നങ്ങള്‍ ഉള്ളത്. നിര്‍മാണത്തിനാവശ്യമായറോ മെറ്റീരിയലുകള്‍ എത്തിക്കുന്നത് ഉത്തരേന്ത്യന്‍ ഫാക്ടറികളില്‍ നിന്നാണ്. പിഡബ്ല്യുഡി, ഫോറസ്റ്റ്, ഐഎസ്ആര്‍ഒ, മിലിറ്ററി തുടങ്ങിയവര്‍ എസ് ആര്‍ മെറ്റല്‍സിന്റെ സ്ഥിരം കസ്റ്റമേഴ്സാണ്. നിര്‍മാണ മേഖലയിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുന്നൂറോളം പ്രൊഡക്റ്റുകള്‍ നിലവില്‍ എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ് വിപണിയില്‍ എത്തിക്കുന്നുണ്ട്.
എന്നും ഡീലര്‍മാര്‍ കരുത്ത്
കേരളത്തിലും തമിഴ്‌നാട്ടിലുമായി ആയിരത്തി ഇരുന്നൂറിലധികം വരുന്ന ഡീലര്‍മാരാണ് കമ്പനിയുടെ കരുത്ത്. നിര്‍മാണ സാമഗ്രികളുടെ ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനം എന്ന നിലയിലും കമ്പനിയുടെ പ്രവര്‍ത്തനം ശക്തമാണ്. അടുത്തവര്‍ഷം നൂറുകോടിരൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് സന്തോഷ് പറയുന്നു.
ആറുമാസം മുന്‍പ് പതിനായിരം ചതുരശ്രയടിയില്‍ പുതിയൊരു പ്ലാന്റുംകൂടി പ്രവര്‍ത്തനമാരംഭിച്ചു. പ്രതിമാസം 400 ടണ്‍ കപ്പാസിറ്റിയുള്ള പ്ലാന്റാണിത്. ഇനി വരുന്ന രണ്ടുവര്‍ഷം ത്രീഡി പ്രൊഡക്റ്റില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പദ്ധതി. അധികം വൈകാതെ ഗാബിയോണ്‍സ് നിര്‍മാണത്തിലേക്കും കടക്കുന്നുണ്ട്. മെറ്റല്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഓപ്പണ്‍ കണ്‍സെപ്റ്റ് ആണിത്. മെറ്റല്‍ ഫെന്‍സിങ്ങുകള്‍ക്കിടയില്‍ ചെറു സ്റ്റോണ്‍സ് നിറയ്ക്കുന്ന രീതിയാണിത്. ഓപ്പണ്‍ വാള്‍ ഡിസൈനിങിനും ഇന്റീരിയറുകളും എക്സ്റ്റീരിയറുകളും മനോഹരമാക്കാനും ഇത് ഉപയോഗിക്കാന്‍ സാധിക്കും.
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ യുവസംരംഭകന്‍ പുതിയ ആശയങ്ങള്‍ കണ്ടെടുക്കുന്നത് താന്‍ നടത്തുന്ന യാത്രകളിലാണ്. പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ സംരംഭകന്‍ കാണിക്കുന്ന നിശ്ചയദാര്‍ഢ്യമാണ് ഒരു സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമാകുന്നത്. വെറും 5000 രൂപ ആദ്യ ശമ്പളത്തില്‍ ആരംഭിച്ച സെയില്‍സ് ജോലിയില്‍ നിന്നും 60 കോടിയിലധികം ടേണ്‍ ഓവര്‍ ഉള്ള കമ്പനിയുടെ മാനേജിങ് ഡയറക്ടറായി സന്തോഷിനെ എത്തിച്ചതും ഇതേ നിശ്ചയദാര്‍ഢ്യമാണ്.