കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന വി വി ഗിരി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃകയില്‍ സംസ്ഥാനത്തും ആധുനിക സംവിധാനങ്ങളോടെയുള്ള തൊഴില്‍ പഠന കേന്ദ്രം ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിന് കീഴിലുള്ള മികവിന്റെ കേന്ദ്രം (CEAS) പുതിയ അസിസ്റ്റന്റുമാര്‍ക്കായി സംഘടിപ്പിച്ച ഇന്‍ഡക്ഷന്‍ ട്രെയിനിങ്ങിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ വകുപ്പും ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പും ഒത്തുചേര്‍ന്ന് പരസ്പര ധാരണയോടെ അധ്യാപകരേയും പരിശീലകരെയും സഹകരിപ്പിച്ചുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. പരിശീലകര്‍ക്കും പരിശീലനം നേടാനെത്തുന്നവര്‍ക്കും മികച്ച അന്തരീക്ഷത്തില്‍ പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ കഴിയണം. എവെറസ്റ്റ് കൊടുമുടി കീഴടക്കിയ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനായ ഷേഖ് ഹസ്സന്‍ ഖാനെ ഫലകം നല്‍കി മന്ത്രി ആദരിച്ചു. പുതുതായി സര്‍വ്വീസില്‍ പ്രവേശിച്ച 35 അസിസ്റ്റന്റുമാര്‍ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.