ഇലക്ട്രിക് വാഹന വിപണിയില്‍ മത്സരത്തിനോരുങ്ങി എംജി മോട്ടോര്‍ ഇന്ത്യ. ഇലക്ട്രിക് കാറുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്ത് പ്രാദേശിക വിപണിയിലെത്തിയേക്കും. പ്രാദേശിക വിപണിയില്‍ 11 ലക്ഷം മുതല്‍ 15 ലക്ഷം രൂപയായിരിക്കും അഫോര്‍ഡബിള്‍ വാഹനങ്ങളുടെ വില. സാധാരണ ആളുകള്‍ക്ക് വാങ്ങാന്‍ കഴിയണമെങ്കില്‍ വിലകുറഞ്ഞ കാറുകള്‍ വിപണിയിലെത്തിക്കുന്നത് ആവശ്യമാണെന്ന് എംജി അധികൃതര്‍ വ്യക്തമാക്കി. വില കുറയ്ക്കുന്നതിന്റെ ഭാഗമായി എംജി മോട്ടോര്‍സ് പ്രാദേശികമായി ബാറ്ററിനിര്‍മ്മാണം ആരംഭിക്കുകയാണ. ടാറ്റ മോട്ടോഴ്സിന്റെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താനാണ് എംജി ലക്ഷ്യമിടുന്നത്. പ്രാദേശിക ഇലക്ട്രിക് വാഹന വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്നത് ടാറ്റ മോട്ടോഴ്സാണ്. നിലവില്‍, ടാറ്റയ്ക്ക് ടിയാഗോ, ടിഗോര്‍, നെക്സോണ്‍ എന്നീ മൂന്ന് ഇലക്ട്രിക് മോഡലുകളാണുള്ളത്. 8.5 ലക്ഷം മുതല്‍ 17.5 ലക്ഷം രൂപ വരെയാണ് ടാറ്റ ഇലക്ട്രിക് കാറുകളുടെ വില.