ചിപ്പ് പ്രതിസന്ധി ആയയുകയും വാഹനവില്പന മെച്ചപ്പെടുകയും ചെയ്തതോടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണക്കമ്പനിയായ മാരുതി സുസുക്കി ഇക്കഴിഞ്ഞ സെപ്തംബര്‍പാദത്തില്‍ കുറിച്ചത് നാലിരട്ടിയിലേറെ വളര്‍ച്ചയുമായി (334 ശതമാനം) 2,062 കോടി രൂപ ലാഭം. വരുമാനം 46 ശതമാനം ഉയര്‍ന്ന് 29,931 കോടി രൂപയായി.
മൊത്തം വാഹനവില്പന 36 ശതമാനം ഉയര്‍ന്ന് 5.17 ലക്ഷം യൂണിറ്റുകളാണ്. 4.12 ലക്ഷം പേരാണ് കഴിഞ്ഞപാദത്തില്‍ മാരുതിയുടെ കാറുകള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. ഇതില്‍ 1.30 ലക്ഷവും മാരുതി അടുത്തിടെ വിപണിയിലെത്തിച്ച മോഡലുകള്‍ക്കുള്ള ബുക്കിംഗാണ്.