JOLLY ANTONY FOUNDER OF FOUR GREAT BRANDS

ജോളി ആൻ്റണിയുടെ ജീവിതം ഒരു സിനിമാക്കഥ പോലെയാണ്. സ്വപ്‌നങ്ങള്‍കണ്ട്, അവ യാഥാര്‍ഥ്യമാക്കാന്‍ അവയ്ക്കു പിന്നാലെയുള്ള വിശ്രമമില്ലാത്ത പാച്ചില്‍, പിന്നീട് വിജയം കൈപ്പിടിയിലൊതുക്കി ജേതാവായി മുന്നോട്ട്. അതാണ് ജോളി ആന്റണി. സംരംഭകനാകാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ജോളിക്ക് പിന്‍ബലമായി ഉണ്ടായിരുന്നത് കഠിനാധ്വാനം ചെയ്യാനുള്ള ഇച്ഛാശക്തി മാത്രം. 17 വര്‍ഷത്തെ കഠിനപരിശ്രമത്തിലൂടെ ജോളി ആന്റണി പടുത്തുയര്‍ത്തിയത് ആരെയും മോഹിപ്പിക്കുന്ന ബിസിനസ് സാമ്രാജ്യം. തൃശൂരിലെ ആനന്ദപുരത്ത് ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ജോളി ആന്റണി ഇന്ന് ഇരുപത്തിയഞ്ചോളം സംരംഭങ്ങളുടെ അമരക്കാരനാണ്. ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിനുടമയും ഒന്നാന്തരമൊരു സംരംഭകനുമായ ജോളി ആന്റണി ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഡയറക്ട് സെല്ലിങ് എന്നീ മേഖലകളില്‍ കേരളത്തിലും വിദേശത്തുമായി നടത്തുന്നത് എണ്ണമറ്റ സംരംഭങ്ങളാണ്. അവയെല്ലാം വിജയത്തിന്റെ കൊടുമുടിയിലും. ബിസിനസിലേക്ക് ജന്മനാടിനോട് ഏറെ അടുപ്പമുണ്ടായിരുന്നിട്ടും മികച്ച കരിയര്‍ സ്വപ്നം കണ്ട് ജോളി ആന്റണി വിദേശത്തേക്ക് പോയി. യുഎഇയിലാണ് സ്വന്തമായി…

വലിയ സർജറിയുടെ ചെറിയ ലോകത്തേയ്ക്ക്…

Victory comes from finding oppurtunities from problems… Sun Tzu പ്രതിസന്ധികളെ അവസരങ്ങളാക്കി അതില്‍ വിജയം കാണുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അത്തരം ഒരു സംരംഭകനാണ് പ്രവീണ്‍ നൈറ്റ്. OREOL എന്ന India’s first virtual hospital ശൃംഖല പടുത്തുയര്‍ത്തിയത് ജീവിതം തന്നെ കൈവിട്ടുപോയേക്കാവുന്ന പ്രതിസന്ധികളെ അതിജീവിച്ചാണ്. അത്യാധുനിത സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെയ്യുന്ന invasive surgery (ചെറിയ മുറിവിലൂടെ നടത്തുന്ന വലിയ സര്‍ജറികള്‍) കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യത്തോടെ, വിദഗ്ധ ഡോക്ടര്‍മാരുടെ കീഴില്‍ പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് OREOL. സര്‍ജറികള്‍ ചെയ്യുന്നതിന് വഴികാട്ടിയാകുന്നതിനു പുറമേ മെഡിക്കല്‍ രംഗത്തെ നൂതന ടെക്‌നോളജികള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക, ഡോക്ടര്‍മാര്‍ക്ക് സര്‍ജറികള്‍ക്കുള്ള ട്രെയിനിങ് നല്‍കുക, ഇത്തരം സര്‍ജറികളുടെ മേന്മകളെ കുറിച്ച് പൊതു സമൂഹത്തിന് അറിവ് നല്‍കാനായി പരസ്യങ്ങള്‍, ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുക, അതൊടെപ്പം ഡോക്ടര്‍മാരുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കൂടി നടത്തുക…

മാമോദീസാ ചടങ്ങില്‍ എലന്റെ പുതിയ ട്രെന്‍ഡ്

കോവിഡ് മഹാമാരി ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയപ്പോള്‍ അതിജീവനത്തിനായി ഓരോരുത്തരും മറ്റിതര മേഖലകള്‍ കണ്ടെത്തുകയുണ്ടായി. ആ പ്രതിസന്ധി ഘട്ടത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് ഇനിയെന്തെന്ന ചോദ്യമുയര്‍ന്നപ്പോള്‍ സ്വന്തമായി സംരംഭം ആരംഭിച്ച് വിജയംവരിച്ച നിരവധിപേര്‍ ഇന്ന് നമ്മുടെ മുന്നിലുണ്ട്. അത്തരമൊരു ഉദാഹരണമാണ് എലന്റെ ബാപ്ടിസം ഡിസൈന്‍സിന്റെ ഉടമ അന്ന ക്രിസ്റ്റി. സ്ത്രീകളുടെയും കുട്ടികളുടെയും കോസ്റ്റ്യൂംസ് ഡിസൈന്‍ ചെയ്യുന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ കുട്ടികളുടെ ബാപ്റ്റിസം ചടങ്ങുകള്‍ക്ക് ആവശ്യമായ ഡ്രസും ആക്സസറികള്‍ക്കും മാത്രമായൊരു സ്ഥാപനം, അതാണ് എലന്റെ. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലും പുറത്തും എണ്ണമറ്റ കസ്റ്റമേഴ്സിനെ സമ്പാദിച്ച് ഈ സ്ഥാപനം വളരുകയാണ്. കഴിവും ആത്മവിശ്വസവും ഉണ്ടെങ്കില്‍ ഏതൊരു സംരംഭവും വിജയിപ്പിക്കാമെന്നതിന് മികച്ച മാതൃകയാണ് എലന്റെ ബാപ്റ്റിസം ഡിസൈന്‍സ് (Elannte baptism designs) എന്ന സ്ഥാപനം. കടന്നുവരവ് അവിചാരിതം തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിനിയായ അന്ന സംരംഭക ലോകത്തേക്ക് കടന്നുവരുന്നത് തികച്ചും അവിചാരിതമായി. അന്നയും…

  ബിസിനസ്  മാനേജ്‌ ചെയ്യാൻ എന്നും നിങ്ങൾക്കൊപ്പം ഫെറോബില്‍ 

ആശയവും കഠിനാധ്വാനവും കരുതല്‍ധനവും മാത്രമല്ല ഒരു ബിസിനസ് സംരംഭത്തിന്റെ വിജയത്തിന് ആധാരമെന്ന് തെളിയിക്കുകയാണ് എഞ്ചിനീയറിംഗ് ബുരുദധാരികളും കോട്ടയം സ്വദേശികളുമായ ഈ നാലംഗ സംഘം. വിവരസാങ്കേതികവിദ്യയുടെ ഈ കാലത്ത് ബിസിനസ് സംരംഭങ്ങളുടെ വളര്‍ച്ചക്കുവേണ്ട ഘടകങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ഫെറോബില്‍ (FERObill) എന്ന ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിന്റെ പിറവി. മൂലധനം, ഇന്‍ഫ്രാസ്ട്രക്ചര്‍, ജീവനക്കാര്‍ തുടങ്ങി സംരംഭക മേഖലയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങള്‍ നിരവധിയുണ്ട്. വിവരസാങ്കേതിക മേഖലയുടെ വളര്‍ച്ച ബിസിനസ് മുന്നേറ്റത്തിന് കരുത്തേകുന്ന ഈ കാലഘട്ടത്തില്‍ പരമ്പരാഗതമായി അനുവര്‍ത്തിച്ചു പോന്നിരുന്ന ശൈലിയില്‍ നിന്നും മാറിചിന്തിച്ചുകൊണ്ട് സംരംഭങ്ങളെ വളര്‍ത്താന്‍ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് ഫെറോബില്‍ എന്ന ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍. ഫെറാക്‌സ് ടെക്‌നേളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ മറ്റു കമ്പനികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ഈ സോഫ്റ്റ്‌വെയര്‍ ആണ്. മുന്‍രാഷ്ട്രപതി ഡോ. ഏ പി ജെ അബ്ദുല്‍ കലാമില്‍ നിന്നും അവാര്‍ഡ് കരസ്ഥമാക്കിയ…

പാഷനെ ഫ്യൂച്ചറാക്കി മാറ്റിയ സംരംഭം; പെപ്പിനോ സ്റ്റുഡിയോസ്& സ്‌കൂള്‍ ഓഫ് എഡിറ്റിങ്

ഒരു സംരംഭം ആരംഭിക്കുക എന്നത് കേവലം വരുമാന മാര്‍ഗം മാത്രമാണോ? വിഭിന്നമായ അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ സാമ്പത്തിക നേട്ടത്തിന് അപ്പുറത്തേക്ക് സ്വന്തം പാഷനെ ഫ്യൂച്ചറാക്കി മാറ്റുകയും അത് സമൂഹത്തിന് കൂടി പ്രയോജനപ്പെടുത്തുകയും ചെയ്ത ഒരാളുണ്ട്, പ്രജീഷ് പ്രകാശ്. ആത്മാര്‍ഥമായ പരിശ്രമത്തിലൂടെ സ്വപ്നം കണ്ടെതെല്ലാം കൈക്കുമ്പിളിലാക്കിയ സംരംഭകനാണ് ഇദ്ദേഹം. എഡിറ്റിങ് മേഖലയിലെ വര്‍ഷങ്ങളുടെ പരിചയസമ്പത്ത് മുറുകെ പിടിച്ച് ബിസിനസ് ലോകത്തേക്ക് എത്തിയ പ്രജീഷിന്റേത് ഒരു റോള്‍മോഡല്‍ ആശയമാണെന്ന് നിസംശയം പറയാം. മള്‍ട്ടിമീഡിയയില്‍ ഗ്രാജുവേഷന്‍ പഠനം പൂര്‍ത്തിയാക്കിയ പ്രജീഷ്, യെസ് ഇന്ത്യാവിഷന്‍ ചാനലില്‍ വീഡിയോ എഡിറ്ററായാണ് കരിയര്‍ ആരംഭിക്കുന്നത്. പൂര്‍ണമായും എഡിറ്റിങ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വന്തമായി വര്‍ക്ക് ചെയ്യാനുമായി പെപ്പിനോ സ്റ്റുഡിയോ എന്ന പേരില്‍ ഒരു സ്ഥാപനവും എഡിറ്റിങ് പഠിപ്പിക്കാനായി സ്‌കൂള്‍ ഓഫ് എഡിറ്റിങ് എന്ന ഇന്‍സ്റ്റിറ്റിയൂഷനും ആരംഭിച്ചു. മലയാള സിനിമയിലെ മികച്ച എഡിറ്ററും വെബ് ഡിസൈനറും കൂടിയായ…

ആരോഗ്യ സേവനത്തിന്റെ  സമ്പൂര്‍ണ്ണ പോര്‍ട്ടൽ വെല്‍നെസ്‌മെഡ് ഹെല്‍ത്ത് കെയര്‍ 

നല്ല ആരോഗ്യമാണ് ഒരു മനുഷ്യന്റെ യഥാര്‍ത്ഥ സമ്പത്ത്. മികച്ച ആരോഗ്യ ശീലങ്ങള്‍ പിന്തുടരേണ്ട ഒരു കാലഘട്ടം കൂടിയാണിത്. ആതുര ശുശ്രൂഷാ രംഗത്ത് ഇന്ന് ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ വികാസം വലിയ മുന്നേറ്റമാണ് ഈ രംഗത്ത് സൃഷ്ടിച്ചിട്ടുള്ളത്. സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുന്ന വ്യത്യസ്തമായ ഒരു സംരംഭത്തെ പരിചയപ്പെടാം, Vellnezmed Healthcare. ഡോക്ടര്‍മാരും ഐടി ഉദ്യോഗസ്ഥരുമായ നാല് വ്യക്തികളുടെ ദീര്‍ഘവീക്ഷണമാണ് ഈ ആശയം. ആരോഗ്യ സേവനങ്ങള്‍ക്കായുള്ള ഒരു സമ്പൂര്‍ണ്ണ പോര്‍ട്ടലാണ് വെല്‍നെസ്മെഡ് ഹെല്‍ത്ത് കെയര്‍. ഒരു പ്രൊഫഷണല്‍ ഹൈടെക് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍കൂടിയായ വെല്‍നെസ്മെഡ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറ്റവും കാര്യക്ഷമമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഓരോരുത്തരെയും സഹായിക്കുന്നു. ഏതൊരു വ്യക്തിക്കും വീട്ടില്‍ ഇരുന്നുതന്നെ നിരവധി മെഡിക്കല്‍ സേവനങ്ങള്‍ ഇതിലൂടെ നേടാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഹെല്‍ത്ത് പ്രൊവൈഡേഴ്സിനും രോഗികള്‍ക്കും…

പാല്‍ വിപണിയില്‍ വിജയമന്ത്രവുമായി പുഞ്ചിരി ഡയറി പ്രൊഡക്ട്സ്

പുഞ്ചിരി ഡയറീസിന്റെ സംരംഭകന്‍ മെല്‍വിന്‍ കെ. കുര്യച്ചന്‍ ചിരിക്കുകയാണ്. പാല്‍ വിപണന രംഗത്ത് താന്‍ ആരംഭിച്ച പുഞ്ചിരി ഡയറി പ്രൊഡക്ട്സ് എന്ന സംരംഭം മികച്ച വിജയത്തിലാണ് എന്നതുതന്നെയാണ് ഈ നിറപുഞ്ചിരിക്ക് കാരണം. കഠിനാധ്വാനത്തിന്റെയും ഇശ്ചാശക്തിയുടെയും പിന്‍ബലത്തില്‍ മെല്‍വിന്‍ ആരംഭിച്ച പുഞ്ചിരി ഡയറീസ് ഇന്ന് പാലിനും പാല്‍ ഉത്പന്നങ്ങള്‍ക്കുമുള്ള ജനങ്ങളുടെ വിശ്വസ്ത ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. കോട്ടയം സ്വദേശിയായ മെല്‍വിന്റെ വിജയം തെളിയിക്കുന്നത് സംരംഭം വിജയിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല എന്നാണ്. പാലും പാല്‍ ഉത്പന്നങ്ങളും ഏറ്റവും ഗുണമേന്മയോടെ വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2020 ഏപ്രിലില്‍ ആണ് മെല്‍വിന്‍ ഈ സംരംഭത്തിലേക്ക് തിരിയുന്നത്. സുഗന്ധവ്യജ്ഞനങ്ങളുടെ കയറ്റുമതി ബിസിനസ് ചെയ്തിരുന്ന സുഹൃത്താണ് ഡയറി പ്രൊഡക്ട്സ് എന്ന ആശയം മെല്‍വിനുമായി പങ്കുവച്ചത്. വിപണിയില്‍ നൂറുകണക്കിന് പാലും പാല്‍ ഉത്പന്നങ്ങളും ഉണ്ടെങ്കിലും ഏറ്റവും ഗുണമേന്മയോടെ അവ മറ്റൊരു പേരില്‍ ജനങ്ങളിലെത്തിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്ന് മെല്‍വിന് വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് ഒരുകൈ…

ഡെയിലി സ്നാക്സ് ആയി ഡെയിലി ഫുഡ്സ്

സ്നാക്ക്സ് ഉണ്ടാക്കുന്ന തികച്ചും സാധാരണമായൊരു സംരംഭം, ഒരു മെക്കാനിക്കല്‍ എഞ്ചിനിയറുടെ കരങ്ങളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഉണ്ടായ അസാധാരണ വിജയം. അതിന്റെ പേരാണ് ഡെയ്‌ലി  കോപ്രൈവറ്റ് ലിമിറ്റഡ്. തിരുവനന്തപുരം ജില്ലയിലെ കല്ലറയെന്ന കൊച്ചു ഗ്രാമത്തില്‍ അഫ്‌സല്‍ എന്ന യുവ സംരംഭകന്റെ നേതൃത്വത്തിലുള്ള ഡെയ്‌ലി ഫുഡ്സിന്റെ രുചി ഇന്ന് കേരളം കടന്ന് മറ്റ് സംസ്ഥാനങ്ങളിലും  എത്തിനില്‍ക്കുന്നു. ബി ടെക്ക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് അഫ്സല്‍ തന്റെ സഹോദരനില്‍ നിന്ന് ബിസിനസ് ഏറ്റെടുത്തത്. അന്ന് മൂന്ന് ജീവനക്കാരും ഒരു കടമുറിയുമുള്ള തീരെ ചെറിയൊരു സംരംഭമായിരുന്നു അത്. ബിസിനസ് ഏറ്റെടുത്തെങ്കിലും അത് ജോലിക്കാരെ ഏല്‍പ്പിച്ച് അഫ്സല്‍ പ്രവാസജീവിതം തെരഞ്ഞെടുത്തു. തുടര്‍ന്ന് ഗള്‍ഫില്‍ നല്ല രീതിയില്‍ ഒരു സ്പെയര്‍പാട്സ് ഷോപ്പ് ആരംഭിക്കുകയും ചെയ്തു. ആ കാലയളവിലാണ് സ്വദേശിവത്കരണം ഗള്‍ഫില്‍ ശക്തമായി നിലവില്‍ വന്നത്. അന്ന് കടുത്ത പ്രതിസന്ധികളിലൂടെയായിരുന്നു താന്‍ കടന്നു പോയിരുന്നതെന്ന് അഫ്സല്‍ ഓര്‍ക്കുന്നു. ചെറുതാണെങ്കിലും…

അരനൂറ്റാണ്ടിൻ്റെ ബിസിനസ് പ്രൗഢിയിൽ മൂന്നാറിലെ  ചേലക്കല്‍ കൃഷ്ണന്‍ ആന്‍ഡ് സണ്‍സ്

ഒരു ബ്രാന്‍ഡ് ഒരു നാടിന്റെ ഭാഗമായി തീരുക എന്നത് അത്ര പെട്ടന്ന് സാധ്യമാകുന്ന കാര്യമല്ല. നാടിനൊപ്പം വളരുമ്പോഴാണ് ആ പേര് ജനമനസുകളില്‍ സ്ഥാനം പിടിക്കുക. ചേലക്കല്‍ കൃഷ്ണന്‍ ആന്‍ഡ് സണ്‍സിന്റെ കൃഷ്ണ എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയും ഈ പാതയിലായിരുന്നു. ഒന്നും രണ്ടുമല്ല 50 വര്‍ഷത്തെ വിജയ ചരിത്രമാണ് ഈ ബിസിനസ് സാമ്രാജ്യത്തിനുള്ളത്. ഇടുക്കിയുടെ ഹൃദയമായ മൂന്നാറില്‍ ചെറു ബിസിനസായി ആരംഭിച്ച കൃഷ്ണന്‍ ആന്‍ഡ് സണ്‍സ് ഇന്ന് മൂന്നാറിലെ ഒരു കംപ്ലീറ്റ് ഷോപ്പിങ് ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നു. ഒരു കുടുംബത്തിന്റെ നിത്യജീവിതത്തിനാവശ്യമായതെല്ലാം ഈ ബിസിനസ് വലയത്തിലുണ്ട്. ആരെയും മോഹിപ്പിക്കുന്ന ഈ സംരംഭങ്ങളുടെ അമരക്കാരനാണ് ചേലക്കല്‍ കുഞ്ഞന്‍ കൃഷ്ണന്‍. വാഴക്കുളത്ത് ജനിച്ചുവളര്‍ന്ന കുഞ്ഞന്‍ കൃഷ്ണന്‍ ജീവിതം കരുപ്പിടിപ്പിക്കാനായി 1940 ല്‍ പതിനാലാം വയസിലാണ് മൂന്നാറിലെത്തുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നാറിലെ ആദ്യ പെട്രോള്‍ പമ്പായ ബര്‍മ്മ ഷെല്ലില്‍ ജീവനക്കാരനായാണ് തൊഴില്‍ മേഖലയിലെ തുടക്കം.…