ജിഎസ്ടി: കേരളത്തിലെ സമാഹരണത്തില്‍ ഇടിവ്

ജി.എസ്.ടി സമാഹരണത്തില്‍ മുന്‍മാസങ്ങളില്‍ മികച്ച വളര്‍ച്ച കാഴ്ചവച്ച കേരളം കഴിഞ്ഞമാസം നേരിട്ടത് നഷ്ടം. 2021 നവംബറിലെ 2,?129 കോടി രൂപയില്‍ നിന്ന് 2,094 കോടി രൂപയായാണ് സമാഹരണം കുറഞ്ഞത്; വളര്‍ച്ച നെഗറ്റീവ് രണ്ടുശതമാനം. ഒക്ടോബറില്‍ 29 ശതമാനം വളര്‍ച്ചയോടെ 2,485 കോടി രൂപയും സെപ്തംബറില്‍ 27 ശതമാനം വളര്‍ച്ചയോടെ 2,246 കോടി രൂപയും നേടിയിരുന്നു. ജൂലായില്‍ 2,161 കോടി രൂപ (വളര്‍ച്ച 29 ശതമാനം) ആഗസ്റ്റില്‍ 2,036 കോടി രൂപ (വളര്‍ച്ച 26 ശതമാനം) എന്നിങ്ങനെ കേരളത്തില്‍ നിന്ന് ലഭിച്ചിരുന്നു. ഹിമാചല്‍ പ്രദേശ് (12 ശതമാനം) പഞ്ചാബ് (10 ശതമാനം) ചണ്ഡീഗഢ് (3 ശതമാനം) രാജസ്ഥാന്‍ (2 ശതമാനം) ഗുജറാത്ത് (2 ശതമാനം) ഗോവ (14 ശതമാനം) ലക്ഷദ്വീപ് (79 ശതമാനം) ആന്‍ഡമാന്‍ നിക്കോബാര്‍ (7 ശതമാനം) എന്നിവയും കഴിഞ്ഞമാസം കുറിച്ചത് നെഗറ്റീവ് വളര്‍ച്ചയാണ്.

കേരള ബാങ്ക് ഐ.ടി സംയോജനം ഡിസംബറില്‍ പൂര്‍ത്തിയാകും: ഗോപി കോട്ടമുറിക്കല്‍

കേരള ബാങ്കിന്റെ ഐ.ടി സംയോജനം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. ഇതിന്റെ സുപ്രധാന കടമ്പകള്‍ പൂര്‍ത്തിയായി. വിരല്‍ത്തുമ്പില്‍ എല്ലാസൗകര്യങ്ങളും ലഭ്യമാകുന്നവിധം കേരള ബാങ്ക് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് മൊബൈലില്‍ ഓരോ മാസത്തെയും വിശേഷദിനങ്ങളും പ്രത്യേകതകളും ബാങ്കിന്റെ പദ്ധതികളും മനസിലാക്കാന്‍ കഴിയുന്ന 2023 വര്‍ഷത്തെ കലണ്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. കാക്കനാട് ക്രെഡിറ്റ് പ്രോസസിംഗ് സെന്ററില്‍ രാവിലെ അദ്ദേഹം പതാക ഉയര്‍ത്തി. ബാങ്ക് ഭരണ സമിതിഅംഗം അഡ്വ.പുഷ്പദാസ്, ബോര്‍ഡ് ഒഫ് മാനേജ്മെന്റ് അംഗം അഡ്വ.മാണി വിതയത്തില്‍, ചീഫ് ജനറല്‍ മാനേജര്‍ എ.ആര്‍.രാജേഷ്, ജനറല്‍ മാനേജര്‍ ഡോ.എന്‍.അനില്‍കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷാജു പി.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.  

വിമാനത്താവളത്തിനടുത്ത് 5ജി ടവര്‍ സ്ഥാപിക്കുന്നതിന് വിലക്ക്

വിമാനത്താവളങ്ങളുടെ സമീപം നിശ്ചിത ഫ്രീക്വന്‍സിയിലുള്ള 5ജി ടവറുകള്‍ സ്ഥാപിക്കുന്നത് കേന്ദ്ര ടെലികോം വകുപ്പ് വിലക്കി. സര്‍ക്കാര്‍ നിര്‍ദേശം വന്നതിനു പിന്നാലെ 5 വിമാനത്താവളങ്ങളിലെ 5ജി സേവനങ്ങള്‍ എയര്‍ടെല്‍ നിര്‍ത്തിവച്ചു. 5ജി ടവറുകളില്‍ നിന്നുള്ള തരംഗങ്ങളും വിമാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ തരംഗങ്ങളും തമ്മില്‍ കൂടിക്കലര്‍ന്ന് സുരക്ഷാഭീഷണിയുണ്ടാകാതിരിക്കാനാണ് നടപടി. റണ്‍വേയുടെ അറ്റങ്ങളില്‍ നിന്ന് 2.1 കിലോമീറ്റര്‍ ചുറ്റളവിലും, റണ്‍വേയുടെ നടുക്കുള്ള വരയില്‍ നിന്ന് ഇരുവശത്തേക്ക് 910 മീറ്റര്‍ ചുറ്റളവിലും 3.3 മുതല്‍ 3.6 ഗിഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയിലുള്ള (സി-ബാന്‍ഡ്) ടവറുകള്‍ പാടില്ല. മറ്റ് ഫ്രീക്വന്‍സിയിലുള്ള 5ജി ടവറുകള്‍ക്ക് തടസ്സമില്ല. ഇതു കഴിഞ്ഞുള്ള 540 മീറ്റര്‍ ചുറ്റളവില്‍ സ്ഥാപിക്കാമെങ്കിലും പ്രസരണത്തിന്റെ തോത് കുറയ്ക്കണം. ഒപ്പം ടവറുകളിലെ ആന്റിന പരമാവധി താഴേക്കു ചരിച്ചുവയ്ക്കണമെന്നും നിബന്ധനയുണ്ട്. വിമാനങ്ങള്‍ പറക്കുന്ന ഉയരം കണ്ടെത്താനുള്ള ഉപകരമാണ് റേഡിയോ ഓള്‍ട്ടിമീറ്ററുകളുടെ ഫ്രീക്വന്‍സിയും സി-ബാന്‍ഡ് ടവറുകളില്‍ നിന്നുള്ള ഫ്രീക്വന്‍സിയും അടുത്തടുത്തായതിനാല്‍ ഇവ…

JOLLY ANTONY FOUNDER OF FOUR GREAT BRANDS

ജോളി ആൻ്റണിയുടെ ജീവിതം ഒരു സിനിമാക്കഥ പോലെയാണ്. സ്വപ്‌നങ്ങള്‍കണ്ട്, അവ യാഥാര്‍ഥ്യമാക്കാന്‍ അവയ്ക്കു പിന്നാലെയുള്ള വിശ്രമമില്ലാത്ത പാച്ചില്‍, പിന്നീട് വിജയം കൈപ്പിടിയിലൊതുക്കി ജേതാവായി മുന്നോട്ട്. അതാണ് ജോളി ആന്റണി. സംരംഭകനാകാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ജോളിക്ക് പിന്‍ബലമായി ഉണ്ടായിരുന്നത് കഠിനാധ്വാനം ചെയ്യാനുള്ള ഇച്ഛാശക്തി മാത്രം. 17 വര്‍ഷത്തെ കഠിനപരിശ്രമത്തിലൂടെ ജോളി ആന്റണി പടുത്തുയര്‍ത്തിയത് ആരെയും മോഹിപ്പിക്കുന്ന ബിസിനസ് സാമ്രാജ്യം. തൃശൂരിലെ ആനന്ദപുരത്ത് ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ജോളി ആന്റണി ഇന്ന് ഇരുപത്തിയഞ്ചോളം സംരംഭങ്ങളുടെ അമരക്കാരനാണ്. ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിനുടമയും ഒന്നാന്തരമൊരു സംരംഭകനുമായ ജോളി ആന്റണി ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഡയറക്ട് സെല്ലിങ് എന്നീ മേഖലകളില്‍ കേരളത്തിലും വിദേശത്തുമായി നടത്തുന്നത് എണ്ണമറ്റ സംരംഭങ്ങളാണ്. അവയെല്ലാം വിജയത്തിന്റെ കൊടുമുടിയിലും. ബിസിനസിലേക്ക് ജന്മനാടിനോട് ഏറെ അടുപ്പമുണ്ടായിരുന്നിട്ടും മികച്ച കരിയര്‍ സ്വപ്നം കണ്ട് ജോളി ആന്റണി വിദേശത്തേക്ക് പോയി. യുഎഇയിലാണ് സ്വന്തമായി…

കേരളം ടൂറിസം ഇന്‍വെസ്റ്റ്‌മെന്റിന് പറ്റിയ ഇടം- സന്തോഷ് ജോര്‍ജ് കുളങ്ങര

മലയാളിയെ ലോകം കാണിയ്ക്കാന്‍ തന്റെ ക്യാമറയും തൂക്കി മുന്‍പേ നടന്ന മനുഷ്യന്‍. വിദ്യാര്‍ത്ഥികളുടെ പ്രീയപ്പെട്ട പഠന സഹായി ലേബര്‍ ഇന്ത്യയുടെ അമരക്കാരന്‍. സഞ്ചാര കാഴ്ചാ ദൃശ്യമാധ്യമ സംസ്‌കാരത്തിന് പുനര്‍ സഫാരി ടിവി സ്ഥാപകന്‍. ഇത് ഓരോ കേരളീയനും അഭിമാനത്തോടെയും ആശ്ചര്യത്തോടെയും  നിര്‍വചനം നല്‍കിയപ്രതീക്ഷയോടെയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വിശ്വമലയാളി – സന്തോഷ് ജോര്‍ജ് കുളങ്ങര. സംസ്ഥാന പ്ലാനിങ് ബോര്‍ഡിലെ എക്‌സ്‌പെര്‍ട്ട് മെമ്പര്‍ കൂടിയായ അദ്ദേഹം സര്‍ക്കാരില്‍ നിന്നും പ്രതിഫലമൊന്നും പറ്റാതെ തികച്ചും സൗജന്യമായാണ് തന്റെ സമയവും അധ്വാനവും കേരളത്തിനായി മാറ്റിവെക്കുന്നത്. നൂറ്റിമുപ്പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞ് ഇനി അധികം താമസിയാതെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന ബഹിരാകാശ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. കേരളത്തിന്റെ സംരംഭക സംസ്‌കാരത്തെക്കുറിച്ചും വളരുന്ന സംരംഭക കാലാവസ്ഥയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കുള്ളത്. കേരളം പോലൊരു സംസ്ഥാനത്തിന്റെ ഭാവി ടൂറിസത്തിലാണെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും ഈരംഗത്ത് ഇനിയും പരിഹരിക്കപ്പെടാനുള്ള നിരവധി…