ജോളി ആൻ്റണിയുടെ ജീവിതം ഒരു സിനിമാക്കഥ പോലെയാണ്. സ്വപ്‌നങ്ങള്‍കണ്ട്, അവ യാഥാര്‍ഥ്യമാക്കാന്‍ അവയ്ക്കു പിന്നാലെയുള്ള വിശ്രമമില്ലാത്ത പാച്ചില്‍, പിന്നീട് വിജയം കൈപ്പിടിയിലൊതുക്കി ജേതാവായി മുന്നോട്ട്. അതാണ് ജോളി ആന്റണി. സംരംഭകനാകാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ജോളിക്ക് പിന്‍ബലമായി ഉണ്ടായിരുന്നത് കഠിനാധ്വാനം ചെയ്യാനുള്ള ഇച്ഛാശക്തി മാത്രം. 17 വര്‍ഷത്തെ കഠിനപരിശ്രമത്തിലൂടെ ജോളി ആന്റണി പടുത്തുയര്‍ത്തിയത് ആരെയും മോഹിപ്പിക്കുന്ന ബിസിനസ് സാമ്രാജ്യം. തൃശൂരിലെ ആനന്ദപുരത്ത് ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ജോളി ആന്റണി ഇന്ന് ഇരുപത്തിയഞ്ചോളം സംരംഭങ്ങളുടെ അമരക്കാരനാണ്. ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിനുടമയും ഒന്നാന്തരമൊരു സംരംഭകനുമായ ജോളി ആന്റണി ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഡയറക്ട് സെല്ലിങ് എന്നീ മേഖലകളില്‍ കേരളത്തിലും വിദേശത്തുമായി നടത്തുന്നത് എണ്ണമറ്റ സംരംഭങ്ങളാണ്. അവയെല്ലാം വിജയത്തിന്റെ കൊടുമുടിയിലും.
ബിസിനസിലേക്ക്
ജന്മനാടിനോട് ഏറെ അടുപ്പമുണ്ടായിരുന്നിട്ടും മികച്ച കരിയര്‍ സ്വപ്നം കണ്ട് ജോളി ആന്റണി വിദേശത്തേക്ക് പോയി. യുഎഇയിലാണ് സ്വന്തമായി ആദ്യ സംരംഭം ആരംഭിച്ചത്. 2005 ല്‍ റാസല്‍ ഖൈമയില്‍ ആരംഭിച്ച അല്‍ സഫീന ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയിലൂടെയാണ് തുടക്കം. ജോളി ആന്റണിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ഇത്. യാത്ര, വിനോദസഞ്ചാരം, അവധിക്കാല ട്രിപ്പുകള്‍, ടിക്കറ്റ് ബുക്കിങ് എന്നീ സേവനങ്ങള്‍ ലഭ്യമാക്കുകയായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം. അല്‍ സഫീന ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനി അതിവേഗത്തില്‍ ഹിറ്റായി. അങ്ങനെ യുഎഇയില്‍ എട്ട് ശാഖകള്‍ ഉള്ള ഈ ട്രാവല്‍ കമ്പനി ട്രാവല്‍, ടൂറിസം മേഖലകളില്‍ മുന്‍നിരയിലെത്തി. അറബികള്‍ക്കിടയില്‍ കേരള ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഫീന ഹോളിഡേയ്‌സ് എന്ന പേരില്‍ കൊച്ചിയിലും ഇരിങ്ങാലക്കുടയിലും ട്രാവല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ കേരള ട്രാവല്‍ മാര്‍ട്ട്, മുംബൈയിലെ സാട്ടേ കമ്പാനിയന്‍ ഇവന്റ്, മിഡില്‍ ഈസ്റ്റിലെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ്, ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് തുടങ്ങിയ ലോകോത്തര എക്‌സിബിഷനുകളില്‍ പങ്കെടുക്കാന്‍ സഫീന ട്രാവല്‍ ആന്‍ഡ് ടൂറിസത്തിന് കഴിഞ്ഞത് ബിസിനസിന്റെ വളര്‍ച്ചയെ ഏറെ സഹായിച്ചു. മികച്ച പ്രതിബദ്ധതയോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള യാത്രാ സേവനങ്ങള്‍ മിതമായ നിരക്കില്‍ നല്‍കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ജോളി ആന്റണി പറയുന്നു. പരിചയ സമ്പന്നരായ ഒരു സംഘം ജീവനക്കാരുടെ സേവനമാണ് കമ്പനിയുടെ വിജയമെന്നും ഇദ്ദേഹം അടിവരയിടുന്നു.
യാത്രാ മേഖലയിലെ സംരംഭകന്‍ മാത്രമല്ല യാത്ര ഏറെ ഇഷ്ടപ്പെടുന്നയാളുമാണ് ജോളി ആന്റണി. എണ്‍പത്തിനാലോളം രാജ്യങ്ങളില്‍ ജോളി ആന്റണി ഇതിനകം യാത്ര ചെയ്തിട്ടുണ്ട്. യാത്രകളോടുള്ള ഇഷ്ടം കാരണം ചന്ദ്രനില്‍ ജോളി സ്ഥലം വാങ്ങുകയും ചെയ്തു. 2020 ല്‍ Mare Moscoviense പ്രവിശ്യയില്‍ പീസ് ഓഫ് മൂണ്‍ എന്ന ഇടമാണ് അദ്ദേഹം വിലകൊടുത്ത് സ്വന്തമാക്കിയത്.
കേരളത്തില്‍
സംരംഭകനായി പേരെടുത്തത് വിദേശത്താണെങ്കിലും സ്വന്തം നാട്ടിലും ബിസിനസ് വേണമെന്ന് ജോളി ആന്റണിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ കേരളത്തിലെ വിനോദസഞ്ചാര മേഖല കേന്ദ്രീകരിച്ച് പദ്ധതികള്‍ക്ക് തുടക്കമിട്ടു. ആദ്യം മൂന്നാറില്‍ ഫോര്‍ സ്റ്റാര്‍ സൗകര്യങ്ങളുള്ള ഫോഗ് റിസോര്‍ട്ട് ആന്‍ഡ് സ്പാ ആരംഭിച്ചു. ട്രിപ്പ് അഡൈ്വസര്‍, മേക്ക് മൈ ട്രിപ്പ്, ബുക്കിങ് ഡോട്ട് കോം എന്നിവയില്‍ ഫോഗ് റിസോര്‍ട്ട് മികച്ച റാങ്ക് സ്വന്തമാക്കുകയും ചെയ്തു. ഫോഗ് റിസോര്‍ട്ടിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ ഷെയര്‍ ഓഫ് ലവ് എന്ന പേരില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. 2015 ല്‍ ചെങ്ങന്നൂരില്‍ ഗുഡ് ഷെപ്പേര്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് കോളേജുകളും ആരംഭിച്ചു. തൃശൂര്‍ ആസ്ഥാനമായി ആരംഭിച്ച കാളന്‍ ആയുര്‍വേദിക്കിന്റെ കീഴില്‍ ആരംഭിച്ച റാണി ഡ്രഗ്‌സ് ഹൗസ് വിവിധ തരം ആയുര്‍വേദ ഉത്പന്നങ്ങളും നിര്‍മിക്കുന്നു.
വൈബ് മൂന്നാര്‍ സ്വപ്ന പദ്ധതി
സംരംഭക ജീവിതം മികച്ചരീതിയില്‍ മുന്നേറുമ്പോഴാണ് ഒരു സ്വപ്നപദ്ധതിയുടെ സാക്ഷാത്കാരത്തിനായി ജോളി പരിശ്രമം ആരംഭിക്കുന്നത്. മൂന്നാറില്‍ ഒരു ഫൈവ് സ്റ്റാര്‍ ഡീലക്‌സ് റിസോര്‍ട്ട് ആരംഭിക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ 2021 ഒക്ടോബറില്‍ വൈബ് മൂന്നാര്‍ റിസോര്‍ട്ട് ആന്റ് സ്പാ അദ്ദേഹം തുടങ്ങി. മൂന്നാറിലെ ഏറ്റവും വലിയ റിസോര്‍ട്ടാണിത്. ഹെലിപ്പാട്, 6000 സ്‌ക്വയര്‍ ഫീറ്റ് സ്പാ, ബിഗ്ഗെസ്റ്റ് റൂഫ് ടോപ്പ് പൂള്‍, നാല് പ്രൈവറ്റ് പൂള്‍ വില്ല തുടങ്ങി ഒട്ടനവധി പ്രത്യേകതകള്‍ ഉള്ള റിസോര്‍ട്ടാണിത്.
ഫിജികാര്‍ട്ടില്‍
ഡയറക്ട് മാര്‍ക്കറ്റിങും ഇ കൊമേഴ്‌സ് വ്യാപാരവും സംയോജിപ്പിക്കുന്ന ലോകത്തെ ആദ്യ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആയ ഫിജികാര്‍ട്ടിന്റെ ഫൗണ്ടര്‍ ആന്റ് സിഇഒ ആണ് ജോളി ആന്റണി. 2016 ല്‍ യുഎഇയില്‍ ആരംഭിച്ച ഫിജികാര്‍ട്ടിന്റെ പ്രവര്‍ത്തനം 2018 ല്‍ ഇന്ത്യയിലേക്കും വ്യാപിപ്പിച്ചു. ഇന്ത്യയിലൊട്ടാകെ ആറ് ലക്ഷത്തോളം പേര്‍ ഫിജികാര്‍ട്ടില്‍ ജോലി ചെയ്യുന്നുണ്ട്. ഫിജികാര്‍ട്ടിന്റേതായി തിരുപ്പൂരില്‍ ഒരു ടെക്‌സറ്റൈല്‍സ് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. ബോ ഫാസ്റ്റ് എന്ന ലോജിസ്റ്റിക്‌സ് കമ്പനിയും ബംഗളൂരുവില്‍ ഷേക്‌സ് ബിയര്‍ എന്ന ബ്ലൂവെറിയും ഫിജികാര്‍ട്ടിന്റെ കീഴിലാണ് ആരംഭിച്ചത്. ഫിജികാര്‍ട്ടിന്റെ പാര്‍ട്ട്ണര്‍ സ്റ്റോറുകാര്‍ക്ക് ദിവസവരുമാനം നല്‍കുന്ന സ്‌കീം നടപ്പാക്കിയതും ജോളി ആന്റണയുടെ മികവാണ്. എണ്‍പത്തിയൊന്നോളം ഫിജി സ്റ്റോറുകള്‍ ഇന്ന് ഇന്ത്യയിലൊട്ടാകെയുണ്ട്. ഫിജികാര്‍ട്ടിന്റെ കോര്‍പ്പറേറ്റ് ഓഫീസ് 2023 ഡിസംബര്‍ 18 ന് തൃശൂരില്‍ തുറക്കുകയാണ്.
അന്താരാഷ്ട്ര ട്രാവല്‍ ഏജന്റുമാര്‍ക്ക് ഹോള്‍സെയില്‍ സേവനം നല്‍കുന്നതിനായി ആരംഭിച്ച ബി2ബി സംരംഭങ്ങളാണ് എക്‌സ്‌പ്ലോര്‍ ദി വണ്ടേഴ്‌സ്, അല്‍ സഫീനയുടെ ബ്രാന്‍ഡിലുള്ള അല്‍ സര്‍ഖ അപ്പാരല്‍സ്, ഹന്ന ട്രേഡിങ്, അറേബ്യന്‍ പാരമ്പര്യത്തനിമയുള്ള അല്‍ മിഖ്‌നാസ് ഡ്രസസ് എന്നിവ. ഇവയെല്ലാം യുഎഇ യില്‍ വന്‍ ഹിറ്റാണ്.
ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ഡോക്ടറേറ്റ് നേടിയ ജോളി 2014 ല്‍ ടൂറിസം മേഖലയിലെ സംഭാവനകള്‍ക്ക് ഗോള്‍ഡന്‍ അച്ചീവ്‌മെന്റ് അവാര്‍ഡും 2016 ല്‍ സൂറിച്ചില്‍ നിന്ന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ബിസിനസ് അച്ചീവേഴ്‌സ് അവാര്‍ഡും നേടി. 2016 ല്‍ IBE പ്രൊഫഷണല്‍ എക്‌സലന്‍സി അവാര്‍ഡും ജോളിക്ക് ലഭിച്ചു. 2017-18 ല്‍ ഏഷ്യയിലെയും ജിസിസിയിലെയും ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളും നേതാക്കളുമായ ഏഷ്യ വണ്‍ മാസികയും പ്രൈസ് വാട്ടര്‍ കൂപ്പറും ജോളിയെ ആദരിച്ചു. 2019, 2020 വര്‍ഷങ്ങളില്‍ IMG മീഡിയ സ്വാധീനിച്ച 100 പ്രവാസി മലയാളികളില്‍ ഒരാളായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഗുണനിലവാരമുള്ള സേവനത്തിന് ISO 9001:2015 സര്‍ട്ടിഫിക്കേഷനും അല്‍ സഫീന ട്രാവല്‍സിന് ലഭിച്ചിട്ടുണ്ട്. ട്രാവല്‍, ഹോസ്പിറ്റാലിറ്റി, സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്നീ മേഖലകളിലും ജോളിക്ക് നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ബിസിനസ് വളര്‍ച്ചയിലുടനീളം ജോളി ആന്റണിക്ക് കരുത്തേകാന്‍ കുടുംബം ഒന്നാകെയുണ്ട്. അച്ഛന്‍ ആന്റണി തണ്ടിക്കല്‍, അമ്മ ട്രീസ, ഭാര്യ വിജി ഐപ് കരിയാട്ടി, മക്കള്‍ ജുവാന ജോളി, ജോവന്‍ ജോളി, അന്റോണിയോ ജോളി എന്നിവരടങ്ങുന്നതാണ് ജോളി ആന്റണിയുടെ സന്തുഷ്ട കുടുംബം.