ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സസ് രംഗത്ത് വിശ്വസ്ത ബ്രാന്‍ഡ്

ലോകത്ത് അതിവേഗം വളരുന്ന മേഖലകളില്‍ ഒന്നാണ് ഇലക്ട്രോണിക്‌സ് ആന്റ് ഹോം അപ്ലയന്‍സസ്. ഓരോ ദിവസവും ഈ മേഖല കൈവരിക്കുന്നതാവട്ടെ മികവുറ്റ നേട്ടങ്ങളാണ്. ഈ നേട്ടങ്ങളേയും അതിനൂതനമായ സാധ്യതകളേയും മനസ്സിലാക്കി കേരളത്തില്‍ പുതിയൊരു ബിസിനസ് ആശയം നടപ്പിലാക്കിയ സ്ഥാപനമാണ് ടെക്സോണ്‍ ടെക്നോളജൈസ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍മായര്‍ ഗ്രൂപ്പിന്റെ ഒമാനിലെ സാരഥികളില്‍ ഒരാളായ പെരുമ്പാവൂര്‍ സ്വദേശി നൗഷാദും സുഹൃത്തുക്കളും ചേര്‍ന്ന് 2019ലാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. മസ്‌ക്കറ്റിലെ ഇലക്ട്രിക്കല്‍ സ്വിച്ച് ഗിയര്‍ – ലൈറ്റിങ് ബിസിനസ് രംഗത്ത് ആര്‍ജ്ജിച്ച15 വര്‍ഷത്തെ പരിചയം കൈമുതലാക്കി ജന്മനാട്ടില്‍ ഒരു സംരംഭം ആരംഭിക്കണമെന്ന ആഗ്രഹത്തില്‍ നിന്നും രൂപം കൊണ്ടതാണ് ടെക്ടോണ്‍ ടെക്നോളജൈസ് എന്ന സ്ഥാപനവും AMION എന്ന ബ്രാന്‍ഡും. ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്ന വ്യത്യസ്തമായ ഉത്പന്നമായിരിക്കണം വിപണിയില്‍ എത്തിക്കേണ്ടത് എന്ന തീരുമാനത്തില്‍ നിന്നാണ് ബിസിനസിന്റെ ഉദയം.

2019ല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഹോം ബേക്കേഴ്‌സിനു വേണ്ട വിവിധ തരം ഹാന്‍ഡ് മിക്‌സറുകളും സ്റ്റാന്റ് മിക്‌സറുകളും വിപണിയില്‍ അവതരിപ്പിച്ചുകൊണ്ട് നല്ലൊരു തുടക്കം കുറിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. വിദേശ ഫാക്ടറികളുമായി സഹകരിച്ച് അവിടെ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുകയാണ്. ഹോം അപ്ലയന്‍സസ് മേഖലയില്‍ മറ്റൊരു കമ്പനികള്‍ക്കും അവകാശപ്പെടാനാവാത്ത ഇരുപത്തിയഞ്ചോളം വ്യത്യസ്ത ഉത്പന്നങ്ങളാണ് അമിയോണ്‍ അവതരിപ്പിക്കുന്നത്. എയര്‍ ഫ്രൈയര്‍, സാന്റ് വിച്ച് മേക്കര്‍, ബ്രെഡ് ടോസ്റ്റര്‍, മിനി ഗ്രില്ലര്‍, വാക്വം ഫ്‌ളാസ്‌ക്കുകള്‍ എന്നിവ അടുത്തിടെ പുറത്തിറക്കുകയും ചെയ്തു.

പെരുമ്പാവൂരിലെ ഷോറൂമിനു പുറമേ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും, പ്രധാനപ്പെട്ട എല്ലാ ഹോം അപ്ലയന്‍സസ് ഷോറൂമുകളിലും അമിയോണ്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്. വിശാലമായ ഡീലര്‍ നെറ്റ് വര്‍ക്ക് കൂടാതെ www.amionindia.com എന്ന വെബ്‌സൈറ്റ് വഴിയും ഉത്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യമുണ്ട്. ഗുണമേന്മയുള്ള പ്രൊഡക്ട്‌സ്, മികച്ച സര്‍വ്വീസ് എന്നിവയാണ് ടെക്സോണ്‍ ടെക്നോളജൈസിന്റെ മുഖമുദ്ര. ഹോം അപ്‌ളയന്‍സസിന്റെ കാര്യത്തില്‍ കൃത്യസമയത്ത് സര്‍വീസ് ലഭിക്കില്ല എന്ന പരാതിയാണ് കസ്റ്റമേഴ്‌സ് അധികവും പറയാറുള്ളത്. എന്നാല്‍ ടെക്‌സോണ്‍ ടെക്‌നോളജീസ് വ്യത്യസ്തമാകുന്നത് ഇവരുടെ സര്‍വീസിലൂടെയാണ്. വിദഗ്ധരായ ടെക്‌നീഷ്യന്മാര്‍ വീടുകളില്‍ നേരിട്ടെത്തിയും ഷോപ്പിലും സര്‍വീസ് ചെയ്ത് നല്‍കുന്നു. ഇവര്‍ നല്‍കുന്ന മികച്ച സേവനം ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല അഭിപ്രായം നേടാന്‍ സഹായകമായി. ഓരോ ഉത്പന്നത്തിന്റെയും സ്‌പെയര്‍ പാര്‍ട്‌സുകളും ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഉടനീളമുള്ള ബേക്കിങ് ഉപകരണങ്ങളുടെ വിതരണക്കാര്‍, മുന്‍നിര ഹോം അപ്ലയന്‍സസ് ഷോറൂമുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അമിയോണ്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്.

കാലഘട്ടത്തിന്റെ അനിവാര്യതയ്ക്ക് അനുസൃതമായി പുതുപുത്തന്‍ ഉത്പന്നങ്ങളാണ് ഇവര്‍ വിപണിയില്‍ എത്തിക്കുന്നത്. റോബോട്ടിക് വാക്വം ക്ലീനറുകള്‍, കോഫി മേക്കറുകള്‍ എന്നിങ്ങനെ അനുദിനം വളരുന്ന ടെക്‌നോളജിയെ അടിസ്ഥാനമാക്കിയുള്ള നൂതനമായ ഉപകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികളും ഇവര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡായി അമിയോണിനെ മാറ്റി ഇലക്ട്രോണിക്‌സ് ആന്റ് ഹോം അപ്ലയന്‍സസ് രംഗത്ത് ആധിപത്യമുറപ്പിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയെന്നോണം പവര്‍ ടൂള്‍സ് മേഖലയിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഇവര്‍. കൂടാതെ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മുഴുവനും ബിസിനസ് വ്യാപിപ്പിക്കുക, ഒപ്പം മിഡില്‍ ഈസ്റ്റിലേക്കും പ്രവേശിക്കുക എന്നിവയാണ് പദ്ധതികള്‍. വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ ലോകമെമ്പാടുമുള്ള കസ്റ്റമേഴ്‌സിന് ദുബായ് വഴി നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം ഇന്ത്യയിലും മിഡില്‍ ഈസ്റ്റ് മേഖലയിലും നിരവധി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.

 

Related posts