Shaping the Future Innovators

Our kids are our future. Aren’t we as parents, teachers and as a community toiling day in and day out to provide our kids the best of the facilities available so that we can unleash the full potential of each child, paving the way for a satisfying and prosperous life ahead and eventually making this world a conducive place for growth for our future generations? When it comes to the education of our kids, the best of schools and colleges are sought for. It’s a fact that every year thousands of engineers,…

എഴുതിത്തള്ളിയ കടബാധ്യത: അഞ്ച് വര്‍ഷത്തിനിടയില്‍ തിരിച്ചു പിടിച്ചത് 13% മാത്രം

കഴിഞ്ഞ 5 വര്‍ഷത്തിനിടെ ബാങ്കുകള്‍ സാങ്കേതികമായി എഴുതിത്തള്ളിയ ഏകദേശം 10 ലക്ഷം കോടി രൂപയില്‍ 13 ശതമാനത്തോളം മാത്രമേ തിരിച്ചുപിടിക്കാനായിട്ടുള്ളുവെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്കിന്റെ വിവരാവകാശ മറുപടി. സാങ്കേതികമായി കടബാധ്യത എഴുതിത്തള്ളുമ്പോള്‍, ആ തുക ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ ആസ്തിയുടെ ഗണത്തില്‍നിന്ന് ഒഴിവാക്കും. നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. എന്നാല്‍, ബാങ്ക് ശാഖയുടെ കിട്ടാക്കട കണക്കില്‍ അതു തുടരും. പണം തിരിച്ചുപിടിക്കാനുള്ള നടപടികളും തുടരണം.10 ലക്ഷം കോടി രൂപയോളം ഒഴിവാക്കിയതു വഴി ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഏകദേശം പകുതിയായി കുറഞ്ഞു. ഇതില്‍ ഏകദേശം 1.32 കോടി രൂപ മാത്രമാണ് ബാങ്കുകള്‍ക്ക് തിരിച്ചുപിടിക്കാനായത്. 10 ലക്ഷം കോടിയില്‍ 7.34 ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളുടേതാണ്. ഇതില്‍ തന്നെ എസ്ബിഐയുടെ മാത്രം 2.04 ലക്ഷം കോടി രൂപയും.

സെയ്ക്കര്‍സ് – ഡ്രസ്സ് പ്രിന്റിങ് രംഗത്തെ വിശ്വസ്ത ബ്രാന്‍ഡ്

കോവിഡ് കവര്‍ന്നെടുത്ത ആഘോഷങ്ങളുടെ വീണ്ടെടുപ്പായിരുന്നു കഴിഞ്ഞ ഓണക്കാലം. വിവിധ വര്‍ണങ്ങളിലുള്ള ടീ ഷര്‍ട്ടില്‍ കഥകളിയുടെയും പൂക്കളുടെയും ഡിസൈന്‍ പ്രിന്റായിരുന്നു ഇത്തവണത്തെ ഓണം ഡ്രസിങിലെ ഹൈലൈറ്റ്. ഇത്തരം മിക്ക പ്രിന്റ് ഓണ്‍ ഡിമാന്റ് ടീ ഷര്‍ട്ടുകള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചത് തിരുപ്പൂരുള്ള സെയ്ക്കര്‍സ് ക്ലോത്തിങ്‌സ് എന്ന സ്ഥാപനമാണ്. പട്ടാമ്പിക്കാരനായ സുഹൈല്‍ സക്കീര്‍ ഹുസൈന്‍ എന്ന യുവ സംരംഭകനാണ് ട്രെന്‍ഡ് സെറ്ററായ നൂതന സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ടീ ഷര്‍ട്ടുകളില്‍ കസ്റ്റമറുടെ ആവശ്യപ്രകാരമുള്ള പിക്ചറോ ലോഗോയോ നെയിമോ ഇംപോര്‍ട്ടഡ് മെഷിന്റെ സഹായത്തോടെ പ്രിന്റ് ചെയ്തുനല്‍കുകയാണ് സെയ്ക്കര്‍സ് ക്ലോത്തിങ്‌സ് പ്രധാനമായും ചെയ്യുന്നത്. കസ്റ്റമൈസ്ഡ് സൈസ് ആന്റ് പ്രിന്റ് ഡിഗ്രി പഠനകാലത്ത് തന്നെ സുഹൈല്‍ ടീഷര്‍ട്ടുകള്‍ കടകളില്‍ നിന്നും വാങ്ങി പ്രിന്റു ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു. പഠനശേഷമാണ് ടെക്സ്റ്റല്‍ സിറ്റിയായ തിരുപ്പൂരില്‍ ബിസിനസിന് തുടക്കമിട്ടത്. വളരെ പരിമിതമായ സൗകര്യങ്ങളോടെയാണ് ഫാക്ടറി ആരംഭിച്ചതെങ്കിലും ക്വാളിറ്റിയില്‍…

ഇ-കൊമേഴ്‌സില്‍ വ്യാജ റിവ്യു തടഞ്ഞ് കേന്ദ്രം

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ കൂലിക്ക് ആളെ വച്ച് എഴുതിക്കുന്നതോ വിലയ്ക്ക് വാങ്ങുന്നതോ ആയ ഓണ്‍ലൈന്‍ റിവ്യൂകള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കേന്ദ്രം. ഉല്‍പന്നം വാങ്ങിയവര്‍ക്ക് റിവ്യു എഴുതുന്നതിന് റിവാഡ് പോയിന്റോ മറ്റോ നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം റിവ്യുവില്‍ രേഖപ്പെടുത്തിയിരിക്കണം. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഉല്‍പന്നങ്ങള്‍ക്ക് വ്യാജ റിവ്യു നല്‍കി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയാനുള്ള കേന്ദ്ര ചട്ടക്കൂടിന്റെ ഭാഗമാണ് ഈ വ്യവസ്ഥകള്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് ആണ് ഇതുസംബന്ധിച്ച മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും. താല്‍പര്യമുള്ള കമ്പനികള്‍ക്ക് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ എടുക്കാം. വ്യാജ റിവ്യു വ്യാപകമായാല്‍ അടുത്തപടിയായി സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കും.

ഇത് ഹണി ഹഗിന്റെ സക്സസ് സ്റ്റോറി

ബേക്കറി പ്രൊഡക്റ്റ്‌സ് അലര്‍ജിയായിരുന്ന തന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രം ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി, അതിനെ പിന്നീട് ഹണി ഹഗ് എന്ന ബ്രാന്‍ഡ് ആക്കി വളര്‍ത്തിയ കൊയിലാണ്ടിക്കാരി ഫാത്തിമയുടെ മധുരമുള്ള കഥ ആരംഭിക്കുന്നത് ഒരു സാധാരണ ഹോം മെയ്ക്കറില്‍ നിന്നാണ്. ഹോം മെയ്ക്കിങ് പാഷനായി മാറിയപ്പോള്‍ പിന്നേട് അതിനെ പ്രൊഫഷനാക്കി മാറ്റാനുള്ള ശ്രമമായിരുന്നു. ഫാത്തിമ സംഘടിപ്പിച്ച മെല്‍റ്റിങ് മെമ്മറീസ് എന്ന ചോക്ലേറ്റ് എക്‌സ്‌പോ കേരളത്തിലെ തന്നെ ഈ മേഖലയിലെ ആദ്യ പ്രൈവറ്റ് എക്‌സ്‌പോയായി മാറുകയും ചെയ്തു. ഹോം മെയ്ക്കറില്‍ നിന്നും ഹോം ബേക്കറിലേക്ക് സ്വന്തമായി ഒരു കൊച്ചു സംരംഭം എല്ലാ വീട്ടമ്മമാരെയും പോലെ ഫാത്തിമ ആഗ്രഹിച്ചിരുന്നു. യൂട്യൂബ് ചാനലും ഓണ്‍ലൈന്‍ ബുട്ടീക്കും പരീക്ഷിച്ചെങ്കിലും അതൊന്നും സംരംഭകയെന്ന നിലയില്‍ സന്തോഷിപ്പിച്ചിരുന്നില്ല. ആ സമയത്താണ് മക്കളായ ഇസയ്ക്കും മറിയത്തിനും ബേക്കറി ഫുഡിനോടുള്ള അലര്‍ജി ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് ഫാത്തിമ പറയുന്നു. കേക്ക്, ചോക്ലേറ്റ്,…

ഡോ. എ വി അനൂപിന് സാരഥി ഗ്ലോബല്‍ ബിസിനസ് ഐക്കണ്‍ പുരസ്‌കാരം

സാരഥി കുവൈറ്റിന്റെ സാരഥി ഗ്ലോബല്‍ ബിസിനസ് ഐക്കണ്‍പുരസ്‌കാരം എ വി എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എ വി അനൂപ് കുവൈറ്റില്‍ നടന്ന ചടങ്ങില്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയില്‍ നിന്ന് ഏറ്റുവാങ്ങി. മെഡിമിക്‌സ്, മേളം, സഞ്ജീവനം, എ.വി. എ പ്രൊഡക്ഷന്‍സ് എന്നീ ജനപ്രിയ ബ്രാന്‍ഡുകളുടെ സാരഥിയായ ഡോ. അനൂപ് 30ഓളം സിനിമകളും നിര്‍മിച്ചു. ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി യുഗപുരുഷന്‍, വിശ്വഗുരു എന്നീ സിനിമകള്‍ നിര്‍മിച്ചു. 51 മണിക്കൂര്‍ കൊണ്ട് കഥ എഴുതി നിര്‍മാണം പൂര്‍ത്തിയാക്കി സെന്‍സര്‍ ചെയ്ത് റിലീസ് ചെയ്ത വിശ്വഗുരു ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കാഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്.  

ഡിമേക്കേഴ്സ് ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് യുണിക്ക് ബ്രാന്‍ഡ്

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഇന്റീരിയര്‍ ഡിസൈനിങ് എന്ന കണ്‍സെപ്റ്റിന് പ്രാധാന്യം ലഭിച്ചിട്ട് അധികകാലമായില്ല. അതിനാല്‍ ഇന്റീരിയര്‍ ഡിസൈനിങ് പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നവരുടെ എണ്ണവും വളരെ കുറവാണ്. ഡിസൈനിങിനെ കുറിച്ച് കൃത്യമായ അറിവോ പരിചയമോ ഇല്ലാത്തവര്‍ പോലും ഇന്ന് ഇന്റീരിയര്‍ ഡിസൈനര്‍ എന്ന മേല്‍വിലാസത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാരില്‍ നിന്നുമാണ് ‘ഡിമേക്കേഴ്‌സ് ഇന്റീരിയര്‍ ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സും’ അതിന്റെ സാരഥി അഭിരാമും യുണിക്കായി മാറുന്നത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ആര്‍ക്കിടെക്ചറലില്‍ ബാച്ലര്‍ ഡിഗ്രിയും കേരളത്തിലെ മികച്ച കണ്‍സ്ട്രക്ഷന്‍ കമ്പനികളിലെ വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയവും ഇന്‍വെസ്റ്റ് ചെയ്താണ് ഡിമേക്കേഴ്സ് എന്ന സ്ഥാപനം കണ്ണൂര്‍ ജില്ലയിലെ എറ്റവും മികച്ച ഇന്റീരിയര്‍ ആര്‍ക്കിടെക്ച്ചറല്‍ ഡിസൈനിങ് സ്ഥാപനങ്ങളില്‍ ഒന്നായി മാറിയത്. 2010ലാണ് മാംഗ്ലൂരിലെ ശ്രീദേവി കോളേജില്‍ നിന്ന് അഭിരാം ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ആര്‍കിടെക്ചറില്‍ ബിഎസ്സി ഡിഗ്രി കരസ്ഥമാക്കിയത്. തുടര്‍ന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍…

ഫെഡറല്‍ ബാങ്കില്‍ എന്‍ ആര്‍ ഇ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ

ഉയര്‍ന്ന പലിശനിരക്കുമായി ഫെഡറല്‍ ബാങ്ക് പുതിയ എന്‍. ആര്‍. ഇ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഡെപ്പോസിറ്റ് പ്‌ളസ് എന്നറിയപ്പെടുന്ന പദ്ധതിയില്‍ 700 ദിവസക്കാലയളവില്‍ പരമാവധി 7.50 ശതമാനം പലിശ ലഭിക്കും. എന്‍.ആര്‍. ഐ നിക്ഷേപകര്‍ക്ക് ടാക്‌സ് ഒഴിവാക്കുന്നതിന് ഉപകരിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ മുതലിനോട് ത്രൈമാസ വ്യവസ്ഥയില്‍ ചേര്‍ക്കും. കാലാവധി തികയുന്നതിന് മുന്‍പേ ക്‌ളോസ് ചെയ്യാന്‍ കഴിയില്ലെങ്കിലും നിക്ഷേപത്തിന്റെ 75 ശതമാനം പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്.