FRESHEN UP YOUR DAY WITH MOTHERLAND CANDLES AND AGARBATHY

Motherland Candles and Agarbathy is one of the leading manufacturers of Candles and Agarbathy in Kerala. They are mostly famous as dealer of Candles, Agarbathy, Aromatic Agarbatti, Floral Incense Stick, Decorative Candles, Birthday Candles and much more. Sabeesh Guruthipala is the proprietor of the firm. It started as a cottage industry through Kudumbashree units. Now it has been 6 months since it was registered in MSME Udyam at Guruthipala in Thrissur district. Now it is working at Kayaramkulam in Thenkurissi in Palakkad district. The main production unit runs at Upasana…

സമൂഹനന്മയ്ക്കായി ഷാജൻ ഷാന്റെ സംരംഭം യൂറോമാജിക് ബോണ്ട്

ഒരു സംരംഭം, അത് സമൂഹത്തിന് കൂടി പ്രയോജനപ്പെടുന്നതാണെങ്കിലോ? അങ്ങനെയൊരു സംരംഭം ഉണ്ടാകുമോ? ഷാജന്‍ ഷാന്‍ എന്ന വ്യക്തിയുടെ ബിസിനസ് ആശയം വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. ഒരു ഉത്പന്നം വിപണിയില്‍ എത്തിക്കുക മാത്രമല്ല, നിരവധിപേര്‍ക്ക് ആശ്രയം കൂടിയാകുകയാണ് ഈ സംരംഭം. ഇല്ലാത്തവരെയും പ്രയാസപ്പെടുന്നവരെയും കണ്ടെത്തിയാകണം ധാനധര്‍മ്മങ്ങള്‍ ചെയ്യേണ്ടതെന്ന തത്വത്തില്‍ വിശ്വസിച്ചാണ് ഷാജന്‍ ഈ ബിസിനസ് തിരഞ്ഞെടുക്കുന്നത്. 19 രാജ്യങ്ങളിലും, ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലുമായി വളര്‍ന്നു പന്തലിച്ചിരിക്കുന്ന യൂറോബോണ്ട് കമ്പനിയുടെ അമരക്കാരനാണ് ഷാജന്‍ ഷാ. ഇന്ത്യയിലെ നമ്പര്‍വണ്‍ ഗര്‍ജന്‍ പ്ലൈവുഡ് നിര്‍മാതാവും വിതരണക്കാരും കയറ്റുമതിക്കാരുമായ യൂറോബോണ്ടിനു കീഴില്‍ യൂറോ മാജിക് ബോണ്ട് എന്ന പുതിയൊരു പ്രൊഡക്ട് കേരളത്തിലെ വിപണിയില്‍ എത്തിച്ചു. സാമൂഹിക പ്രതിബന്ധതയുള്ള സംരംഭമായി യൂറോ മാജിക് ബോണ്ടിനെ വിശേഷിപ്പിക്കാനാണ് ഷാജന്‍ ഇഷ്ടപ്പെടുന്നത്. യൂറോ മാജിക് ബോണ്ട് എന്നത് ഡബ്ല്യുപിസി ബോര്‍ഡുകളാണ്. മറ്റു രാജ്യങ്ങളില്‍ ഈ പ്രൊഡക്ട് വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയില്‍,…

പാചകം കളറാക്കും ഗ്രീന്‍ കിച്ചണ്‍

ഷബീര്‍ ബാബുവിന്റേത് വെല്ലുവിളിയിലൂടെ നേടിയ വിജയം സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ബിസിനസ് ആരംഭിക്കുക. അതും, ആരും അത്ര പെട്ടെന്ന് കൈകടത്താന്‍ ധൈര്യപ്പെടാത്ത മേഖലയില്‍. വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് ഷബീര്‍ ബാബുവിന്റെ ഈ സംരംഭക വിജയം. ഗ്രീന്‍ കിച്ചണ്‍ എന്ന പേരില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡുലാര്‍ കിച്ചണ്‍സിന്റെ നിര്‍മാണത്തിലൂടെ മികച്ച നേട്ടമാണ് ഈ സംരംഭകന്‍ കൈവരിച്ചത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡുലാര്‍ കിച്ചണ്‍ നിര്‍മാണ, വിപണന മേഖലയില്‍ 22 വര്‍ഷത്തെ പരിചയസമ്പത്തുള്ള ഷബീര്‍ പത്തു വര്‍ഷം മുന്‍പാണ് സ്വന്തമായി ഒരു ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നത്. മോഡുലാര്‍ കിച്ചണ്‍ നിര്‍മാതാക്കളായ ഇറ്റാലിയന്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനിയുടെ കേരളത്തിലെ തലവനും ആയിരുന്നു അദ്ദേഹം. ഉയര്‍ന്ന ശമ്പളവും പദവിയും ഉണ്ടായിരുന്നിട്ടും ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും എതിര്‍ത്തു. എന്നാല്‍ സ്വന്തം ബിസിനസ് എന്ന തീരുമാനത്തില്‍ ഇദ്ദേഹം ഉറച്ചുനിന്നു. അതുവരെ…

വാഹനവായ്പ എളുപ്പമാക്കി ക്യാഷ്‌ലീപ്പ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ്

ഒരു പുതിയ വാഹനമെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി വായ്പയെടുക്കാന്‍ ബാങ്കുകള്‍തോറും കയറിയിറങ്ങി മടുത്ത് ആ ആഗ്രഹം ഉപേക്ഷിച്ചവരായിരിക്കും നമ്മളില്‍ പലരും. പക്ഷേ, ബാങ്കില്‍ പോകാതെ തന്നെ വായ്പയും വായ്പയിലൂടെ വാഹനവും നിങ്ങളുടെ വീട്ടുമുറ്റത്തെത്തുമെങ്കില്‍ അതല്ലേ സന്തോഷം. അത് എങ്ങനെ എന്നല്ലേ?. ക്യാഷ്‌ലീപ്പ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് (kashleap financial technologies) ആണ് ഈ മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമായ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതായത് വായ്പാ അന്വേഷകര്‍ക്ക് കൈത്താങ്ങായി വേറിട്ടൊരു സ്ഥാപനം. നേരിട്ട് പോകാതെ ആവശ്യമുള്ള വായ്പ ബാങ്കുകളില്‍ നിന്ന് ഏറ്റവും സുഗമമായി ലഭ്യമാക്കുന്നതിന് ക്യാഷ്‌ലീപ്പ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് നിങ്ങളെ സഹായിക്കും. സെക്കന്റ് ഹാന്‍ഡ് കാറുകളുടെ വായ്പകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ക്യാഷ് ലീപ്പ് പുതിയ കാറുകള്‍ക്കുള്ള ലോണുകളും ലഭ്യമാക്കുന്നു. എങ്ങനെ? ലോണ്‍ ആവശ്യമുള്ളവരില്‍നിന്ന് രേഖകളെല്ലാം ഡിജിറ്റലായാണ് ക്യാഷ്‌ലീപ്പ് ശേഖരിക്കുന്നത്. ക്യാഷ്‌ലീപ്പിലെ ഉദ്യോഗസ്ഥര്‍ എല്ലാ രേഖകളും പരിശോധിച്ച് ബന്ധപ്പെട്ട ബാങ്കുകളിലേക്ക് നല്‍കുകയും ലോണ്‍…