സമൂഹനന്മയ്ക്കായി ഷാജൻ ഷാന്റെ സംരംഭം യൂറോമാജിക് ബോണ്ട്

ഒരു സംരംഭം, അത് സമൂഹത്തിന് കൂടി പ്രയോജനപ്പെടുന്നതാണെങ്കിലോ? അങ്ങനെയൊരു സംരംഭം ഉണ്ടാകുമോ? ഷാജന്‍ ഷാന്‍ എന്ന വ്യക്തിയുടെ ബിസിനസ് ആശയം വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. ഒരു ഉത്പന്നം വിപണിയില്‍ എത്തിക്കുക മാത്രമല്ല, നിരവധിപേര്‍ക്ക് ആശ്രയം കൂടിയാകുകയാണ് ഈ സംരംഭം. ഇല്ലാത്തവരെയും പ്രയാസപ്പെടുന്നവരെയും കണ്ടെത്തിയാകണം ധാനധര്‍മ്മങ്ങള്‍ ചെയ്യേണ്ടതെന്ന തത്വത്തില്‍ വിശ്വസിച്ചാണ് ഷാജന്‍ ഈ ബിസിനസ് തിരഞ്ഞെടുക്കുന്നത്. 19 രാജ്യങ്ങളിലും, ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലുമായി വളര്‍ന്നു പന്തലിച്ചിരിക്കുന്ന യൂറോബോണ്ട് കമ്പനിയുടെ അമരക്കാരനാണ് ഷാജന്‍ ഷാ. ഇന്ത്യയിലെ നമ്പര്‍വണ്‍ ഗര്‍ജന്‍ പ്ലൈവുഡ് നിര്‍മാതാവും വിതരണക്കാരും കയറ്റുമതിക്കാരുമായ യൂറോബോണ്ടിനു കീഴില്‍ യൂറോ മാജിക് ബോണ്ട് എന്ന പുതിയൊരു പ്രൊഡക്ട് കേരളത്തിലെ വിപണിയില്‍ എത്തിച്ചു. സാമൂഹിക പ്രതിബന്ധതയുള്ള സംരംഭമായി യൂറോ മാജിക് ബോണ്ടിനെ വിശേഷിപ്പിക്കാനാണ് ഷാജന്‍ ഇഷ്ടപ്പെടുന്നത്. യൂറോ മാജിക് ബോണ്ട് എന്നത് ഡബ്ല്യുപിസി ബോര്‍ഡുകളാണ്. മറ്റു രാജ്യങ്ങളില്‍ ഈ പ്രൊഡക്ട് വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ അവതരിപ്പിച്ചതിനുപിന്നില്‍ ഒരു വലിയ ലക്ഷ്യം ഷാജന് ഉണ്ടായിരുന്നു.

ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്കുവേണ്ടി ഒരു സംരംഭം, അതിന്റെ ലാഭം ഇവരുടെ ഉന്നമനത്തിനായി മാറ്റിവെക്കുക, സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകാതെ അവരെ മുന്നോട്ടുനയിക്കുക എന്നതായിരുന്നു ലക്ഷ്യം. യൂറോ മാജിക് ബോണ്ടിന്റെ ലാഭം മുഴുവന്‍ പ്രതിസന്ധികളില്‍ ജീവിതം നിലച്ചുപോയവര്‍ക്കായി നീക്കിവെക്കാനും അവര്‍ക്ക് താങ്ങും തണലുമായി മാറാനും  ഷാജന്‍ തീരുമാനിച്ചു. അങ്ങനെ Bonding of Hearts എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരണത്തിലേക്ക് എത്തി. പേര് സൂചിപ്പിക്കും പോലെ ഹൃദയബന്ധങ്ങളെ ചേര്‍ത്തു പിടിക്കുകയാണ് ഈ സംരംഭകന്‍.

എന്താണ് യൂറോ മാജിക് ബോണ്ട് ?

യൂറോ മാജിക് ബോണ്ട് എന്നത് ഡബ്ല്യുപിസി ബോര്‍ഡാണ്. യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൊഡക്ട് പൂര്‍ണ്ണമായും എക്കോ ഫ്രണ്ട്ലിയാണ്. റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് ഈ ഉത്പന്നത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉപയോഗ ശൂന്യമായ ഡബ്ല്യുപിസി പ്രൊഡക്ട് നശിപ്പിച്ചു കളയേണ്ടതില്ല. എത്ര പഴക്കംചെന്ന ഉത്പന്നവും കമ്പനി തിരിച്ചെടുക്കുകയും ഉപഭോക്താവിന് നിശ്ചിത തുക നല്‍കുകയും ചെയ്യും. എക്സ്ടീരിയര്‍, ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കാണ് ഡബ്ല്യുപിസി പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ വാതിലുകള്‍, ജനലുകള്‍, ടേബിള്‍ എന്നിവയുടെ നിര്‍മാണത്തിനും ഉപയോഗിക്കാം. ഹൈദരാബാദിലെ ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന പ്രൊഡക്ട് കേരളത്തിന്റെ പ്രത്യേക കാലാവസ്ഥക്കനുശ്രിതമായാണ് നിര്‍മിച്ചിരിക്കുന്നത്. ഡീലര്‍മാര്‍ക്ക് പ്രൊഡക്ട് നല്‍കുന്നതിലൂടെ അവര്‍ ഓരോരുത്തരും കമ്പനിയില്‍ ഷെയര്‍ ഹോള്‍ഡേഴ്സ് ആയി മാറുകയും ചെയ്തു.

Bonding of Hearts ന്റെ പ്രവര്‍ത്തനങ്ങള്‍

സുഹൃത്തിനെ കാണാനായി മഞ്ചേരിയിലെ ആശുപത്രയിലെത്തിയപ്പോള്‍ ഉണ്ടായ അനുഭവമാണ് Bonding of Hearts ലേക്ക് ഷാജനെ എത്തിച്ചത്. പണമില്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങിപോകാനോ, മരുന്ന് വാങ്ങാനോ സാധിക്കാതെ വിഷമിച്ച് നില്‍ക്കുന്ന അമ്മയേയും മകനേയും അവിടെ കാണാനിടയായി. അന്ന് മുതല്‍ ഇന്നു വരെ ഈ കുടുംബത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യുകയാണ് ഇദ്ദേഹം. ഇവരെ പോലെ പണത്തിന്റെ പരിമിതി മൂലം വീട് വെയ്ക്കാനോ, പഠിക്കാനോ, മരുന്ന് വാങ്ങാനോ സാധിക്കാതെ ഒറ്റപ്പെട്ടുപോകുന്നവരെ കണ്ടെത്തി അവര്‍ക്ക് കൈത്താങ്ങാവാനാണ് ബോണ്ടിങ് ഓഫ് ഹെര്‍ട്‌സ് പ്രവര്‍ത്തിക്കുന്നത്. യൂറോ മാജിക് ബോണ്ടിന്റെ ഡീലര്‍മാര്‍, കസ്റ്റമേഴ്‌സ് എന്നിവര്‍ വഴി ഇത്തരം ആളുകളെ കണ്ടെത്തുകയും സഹായങ്ങള്‍ ഡീലര്‍മാര്‍ വഴി നല്‍കുകയും ചെയ്യുന്നു.

HEAVENLY

ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും സുതാര്യമാണ്. സമൂഹത്തില്‍ നിന്നും ഒരു രൂപ പോലും സംഭാവന വാങ്ങാതെ യൂറോ മാജിക് ബോണ്ടില്‍ നിന്നുള്ള ലാഭം മാത്രം വിനിയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യൂറോ മാജിക് ബോണ്ടിനെ പോലെ മറ്റു കമ്പനികളും ഇതേ മാതൃക പിന്തുടര്‍ന്നാല്‍ സമൂഹത്തില്‍ താഴെ തട്ടിലുള്ള നിരവധി പേര്‍ക്ക് അത് പ്രയോജനമാകുമെന്ന് ഷാജന്‍ പറയുന്നു. ഓരോ നാടിന്റെയും വികസനം എല്ലാവരുടെയും കടമയാണ്. ആ തിരിച്ചറിവാണ് വിജയത്തിന്റെ ചവിട്ടുപടിയെന്നും ഇദ്ദേഹം പറഞ്ഞുവെയ്ക്കുന്നു. ഷാജനെ കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ട്രസ്റ്റില്‍ അംഗങ്ങളായുണ്ട്. കോവിഡ് കാലത്ത് ബിസിനസ് തകര്‍ന്നവര്‍, ഒറ്റപ്പെട്ടുപോയര്‍ അങ്ങനെ നിരവധി പേരെ സമൂഹത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള പദ്ധതികളും ബോണ്ടിങ് ഓഫ് ഹെര്‍ട്‌സിനുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് Website:- www.eurobondplywood.com, Instagram:- Eurobondplywood India Pvt Ltd, Gmail:- Eurobonddealership123@gmail.com

 

Related posts