കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (K-DISC) മുന്‍നിര പദ്ധതിയായ യങ്ങ് ഇന്നവേറ്റര്‍സ് പ്രോഗ്രാം (YIP) 2022, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍വ്വകലാശാകളുടെയും മറ്റ് ഏജന്‍സികളുടെയും സമ്പൂര്‍ണ്ണ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 13 മുതല്‍ 37 വയസ്സ് വരെയുള്ള യുവജനങ്ങളില്‍ യഥാര്‍ത്ഥ ജീവിത പ്രശ്‌ന പരിഹാരത്തിനു വേണ്ടിയുള്ള നൂതനാശയ വികസന പാടവം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ജില്ലാ, സംസ്ഥാനതല വിജയികളാകുന്ന ടീമുകള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നു. YIP പ്രൊജക്റ്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡൊമൈന്‍, സാങ്കേതികവിദ്യ, ബിസിനസ്സ് പ്ലാന്‍ രൂപീകരണം, ബൗദ്ധിക സ്വത്ത് സംരക്ഷണം, പ്രോട്ടോടൈപ്പിംഗ് തുടങ്ങിയവയില്‍ വിദഗ്ദ്ധരുടെ മെന്ററിങ് ലഭിക്കും. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെ സമാനതകളില്ലാത്ത ഇന്നൊവേഷന്‍ പദ്ധതിയാണ് യങ് ഇന്നോവേറ്റര്‍സ് പ്രോഗ്രാം എന്ന് കെ-ഡിസ്‌ക്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
Day: December 1, 2022
നഗരസഭകളില്‍ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും
നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോര്‍പറേഷനുകളില്‍ രണ്ടുവീതവും, മുന്‍സിപ്പാലിറ്റികളില്‍ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാന്‍ ലക്ഷ്യമിടുന്നത്. ബി ടെക്/എം ബി എ/ എംഎസ്ഡബ്ല്യൂ ആണ് യോഗ്യത. ഇതോടൊപ്പം ശുചിത്വമിഷന്‍ സംസ്ഥാന ഓഫീസില്‍ ഒരു ഡോക്യുമെന്റേഷന്‍ സ്പെഷ്യലിസ്റ്റിനെയും നിയമിക്കും. മാസ് കമ്യൂണിക്കേഷന്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. എല്ലാ നിയമനങ്ങളും മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് വഴിയാണ് നൂറുപേരുടെയും തെരഞ്ഞെടുപ്പ്. ശുചിത്വ കേരളത്തിലേക്കുള്ള യാത്രയിലെ നിര്‍ണായക ചുവടുവെപ്പാകും യുവ പ്രഫഷണല്‍മാരുടെ നിയമനമെന്ന് മന്ത്രി പറഞ്ഞു. നഗരങ്ങളിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ശക്തി പകരും. 2026 ഓടെ ശുചിത്വ കേരളം സാധ്യമാക്കാനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്.…
വര്‍ക്ക് നിയര്‍ ഹോമുകള്‍ ഐടിയില്‍ മാത്രം ഒതുങ്ങരുത്: മന്ത്രി കെ.എന്‍. ബാലഗോപാല്‍
ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴില്‍ മേഖലകളേയും സ്വീകരിക്കുന്നതാകണം വര്‍ക്ക് നിയര്‍ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തു നടപ്പാക്കുന്ന വര്‍ക്ക് നിയര്‍ ഹോമുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ് കൗണ്‍സിലും (കെ-ഡിസ്‌ക്) കേരള നോളഡ്ജ് ഇക്കണോമി മിഷനും ചേര്‍ന്നു സംഘടിപ്പിച്ച കണ്‍സള്‍ട്ടേഷന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐടിക്കു പുറമേ ഇലക്ട്രോണിക്‌സ്, ഫിനാന്‍സ്, ബാങ്കിങ്, അഗ്രികള്‍ച്ചര്‍ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് നിയര്‍ ഹോം പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയും. സംസ്ഥാനത്ത് ഒന്നോ രണ്ടോ വര്‍ക്ക് നിയര്‍ ഹോമുകള്‍ തുടങ്ങിക്കാണിക്കുക വഴിയാണ് ഈ പദ്ധതിയിലേക്കു കൂടുതല്‍പേരെ ആകര്‍ഷിക്കാന്‍ കഴിയുന്നത്. ഇതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. പ്രാദേശിക സൗകര്യങ്ങളുണ്ടെങ്കില്‍ വര്‍ക്ക് നിയര്‍ ഹോമുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും.…
കേരള ബാങ്ക് ഐ.ടി സംയോജനം ഡിസംബറില്‍ പൂര്‍ത്തിയാകും: ഗോപി കോട്ടമുറിക്കല്‍
കേരള ബാങ്കിന്റെ ഐ.ടി സംയോജനം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. ഇതിന്റെ സുപ്രധാന കടമ്പകള്‍ പൂര്‍ത്തിയായി. വിരല്‍ത്തുമ്പില്‍ എല്ലാസൗകര്യങ്ങളും ലഭ്യമാകുന്നവിധം കേരള ബാങ്ക് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് മൊബൈലില്‍ ഓരോ മാസത്തെയും വിശേഷദിനങ്ങളും പ്രത്യേകതകളും ബാങ്കിന്റെ പദ്ധതികളും മനസിലാക്കാന്‍ കഴിയുന്ന 2023 വര്‍ഷത്തെ കലണ്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. കാക്കനാട് ക്രെഡിറ്റ് പ്രോസസിംഗ് സെന്ററില്‍ രാവിലെ അദ്ദേഹം പതാക ഉയര്‍ത്തി. ബാങ്ക് ഭരണ സമിതിഅംഗം അഡ്വ.പുഷ്പദാസ്, ബോര്‍ഡ് ഒഫ് മാനേജ്മെന്റ് അംഗം അഡ്വ.മാണി വിതയത്തില്‍, ചീഫ് ജനറല്‍ മാനേജര്‍ എ.ആര്‍.രാജേഷ്, ജനറല്‍ മാനേജര്‍ ഡോ.എന്‍.അനില്‍കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷാജു പി.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
ലാഭം വേണം; സിമന്റ് വില കൂട്ടാന്‍ ഒരുങ്ങി കമ്പനികള്‍
ഏറെക്കാലമായി നേരിടുന്ന പ്രവര്‍ത്തനനഷ്ടം നികത്തി ലാഭട്രാക്കിലേക്ക് തിരിച്ചുകയറാനായി സിമന്റ് വില വര്‍ദ്ധിപ്പിക്കാന്‍ സിമന്റ് നിര്‍മ്മാണക്കമ്പനികള്‍ ഒരുങ്ങുന്നു. വിപണിയിലെ വിലത്തകര്‍ച്ച, അസംസ്‌കൃതവസ്തുക്കളുടെ വിലവര്‍ദ്ധനമൂലമുള്ള ഉയര്‍ന്ന ഉത്പാദനച്ചെലവ്, നാണയപ്പെരുപ്പം എന്നിവയാണ് കമ്പനികളുടെ ലാഭത്തെ ബാധിച്ചത്. ലാഭത്തിലേക്ക് തിരിച്ചുവരാനായി നടപ്പുവര്‍ഷം തന്നെ കമ്പനികള്‍ 3.5 മുതല്‍ 4 ശതമാനം വരെ വിലവര്‍ദ്ധിപ്പിച്ചേക്കുമെന്ന് കെയര്‍എഡ്ജ് റേറ്റിംഗ്സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ടണ്ണിന് 300-330 രൂപയുടെ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പുവര്‍ഷം സിമന്റ് ഡിമാന്‍ഡില്‍ 8-9 ശതമാനം വര്‍ദ്ധനയും കമ്പനികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ബാഗിന് 25-30 രൂപവരെ വിലവര്‍ദ്ധന നടപ്പുവര്‍ഷമുണ്ടാകും. 2020-21വര്‍ഷത്തെ ലാഭത്തിലേക്ക് തിരിച്ചെത്താനായി ബാഗിന് 45-50 രൂപയുടെ അധിക വിലവര്‍ദ്ധനകൂടി നടപ്പാക്കിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞപാദത്തില്‍ അംബുജ സിമന്റ്സിന്റെ ലാഭമാര്‍ജിന്‍ 8.3 ശതമാനത്തിലേക്കും എ.സി.സിയുടേത് 0.4 ശതമാനത്തിലേക്കും കുറഞ്ഞിരുന്നു. അള്‍ട്രാടെക്കിന്റേത് 13.4 ശതമാനത്തില്‍ നിന്ന് 9.2 ശതമാനത്തിലേക്കും ശ്രീസിമെന്റ്സിന്റേത് 15.1 ശതമാനത്തില്‍ നിന്ന് 13.8 ശതമാനത്തിലേക്കും…
എം.വൈ.കെ ലാറ്റിക്രിറ്റ് അംബാസഡറായി ധോണി
ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റലേഷന്‍ ഉത്പന്നരംഗത്തെ പ്രമുഖരായ എം.വൈ.കെ ലാറ്റിക്രിറ്റിന്റെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്.ധോണിയെ പ്രഖ്യാപിച്ചു. നിലവില്‍ ആര്‍ക്കിടെക്റ്റുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, ഡീലര്‍മാര്‍ തുടങ്ങിയവര്‍ ഏറ്റവുമധികം ശുപാര്‍ശ ചെയ്യുന്നത് കമ്പനിയുടെ ഉത്പന്നങ്ങളാണ്.
വിമാനത്താവളത്തിനടുത്ത് 5ജി ടവര്‍ സ്ഥാപിക്കുന്നതിന് വിലക്ക്
വിമാനത്താവളങ്ങളുടെ സമീപം നിശ്ചിത ഫ്രീക്വന്‍സിയിലുള്ള 5ജി ടവറുകള്‍ സ്ഥാപിക്കുന്നത് കേന്ദ്ര ടെലികോം വകുപ്പ് വിലക്കി. സര്‍ക്കാര്‍ നിര്‍ദേശം വന്നതിനു പിന്നാലെ 5 വിമാനത്താവളങ്ങളിലെ 5ജി സേവനങ്ങള്‍ എയര്‍ടെല്‍ നിര്‍ത്തിവച്ചു. 5ജി ടവറുകളില്‍ നിന്നുള്ള തരംഗങ്ങളും വിമാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ തരംഗങ്ങളും തമ്മില്‍ കൂടിക്കലര്‍ന്ന് സുരക്ഷാഭീഷണിയുണ്ടാകാതിരിക്കാനാണ് നടപടി. റണ്‍വേയുടെ അറ്റങ്ങളില്‍ നിന്ന് 2.1 കിലോമീറ്റര്‍ ചുറ്റളവിലും, റണ്‍വേയുടെ നടുക്കുള്ള വരയില്‍ നിന്ന് ഇരുവശത്തേക്ക് 910 മീറ്റര്‍ ചുറ്റളവിലും 3.3 മുതല്‍ 3.6 ഗിഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയിലുള്ള (സി-ബാന്‍ഡ്) ടവറുകള്‍ പാടില്ല. മറ്റ് ഫ്രീക്വന്‍സിയിലുള്ള 5ജി ടവറുകള്‍ക്ക് തടസ്സമില്ല. ഇതു കഴിഞ്ഞുള്ള 540 മീറ്റര്‍ ചുറ്റളവില്‍ സ്ഥാപിക്കാമെങ്കിലും പ്രസരണത്തിന്റെ തോത് കുറയ്ക്കണം. ഒപ്പം ടവറുകളിലെ ആന്റിന പരമാവധി താഴേക്കു ചരിച്ചുവയ്ക്കണമെന്നും നിബന്ധനയുണ്ട്. വിമാനങ്ങള്‍ പറക്കുന്ന ഉയരം കണ്ടെത്താനുള്ള ഉപകരമാണ് റേഡിയോ ഓള്‍ട്ടിമീറ്ററുകളുടെ ഫ്രീക്വന്‍സിയും സി-ബാന്‍ഡ് ടവറുകളില്‍ നിന്നുള്ള ഫ്രീക്വന്‍സിയും അടുത്തടുത്തായതിനാല്‍ ഇവ…
സാമ്പത്തിക വളര്‍ച്ച 6.3%
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 6.3%. റിസര്‍വ് ബാങ്കിന്റെ അനുമാനം (6.3%) പൂര്‍ണമായും ശരിവയ്ക്കുന്നതാണ് കണക്ക്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിലെ വളര്‍ച്ച 8.4 ശതമാനമായിരുന്നു. രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 35.89 ലക്ഷം കോടി രൂപയായിരുന്നത് ഇക്കൊല്ലം 38.17 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ആദ്യപാദത്തില്‍ 36.85 ലക്ഷം കോടിയായിരുന്നു ജിഡിപി. ഇതുവച്ചു നോക്കുമ്പോള്‍ രണ്ടാം പാദത്തില്‍ 3.58 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇക്കൊല്ലം ആദ്യ പാദത്തില്‍ 13.2 ശതമാനമായിരുന്നു വളര്‍ച്ച. ഇത് കഴിഞ്ഞ വര്‍ഷം അതേ പാദത്തിലെ വളരെ കുറഞ്ഞ വളര്‍ച്ച നിരക്കുമായി (-23.8%) ബന്ധപ്പെടുത്തി കണക്കുകൂട്ടിയതുമൂലമുള്ള കുതിപ്പാണ് (ലോ ബേസ് ഇഫക്റ്റ്). ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ കൃഷി (4.6%), വാണിജ്യം, ഹോട്ടല്‍, ഗതാഗതം, കമ്യൂണിക്കേഷന്‍ (14.7%) എന്നീ മേഖലകളില്‍ മികച്ച വളര്‍ച്ചാനിരക്ക് കൈവരിച്ചു. ഉല്‍പാദനമേഖല (-2.3),…