ജി.എസ്.ടി സമാഹരണത്തില്‍ മുന്മാസങ്ങളില് മികച്ച വളര്‍ച്ച കാഴ്ചവച്ച കേരളം കഴിഞ്ഞമാസം നേരിട്ടത് നഷ്ടം. 2021 നവംബറിലെ 2,?129 കോടി രൂപയില്‍ നിന്ന് 2,094 കോടി രൂപയായാണ് സമാഹരണം കുറഞ്ഞത്; വളര്‍ച്ച നെഗറ്റീവ് രണ്ടുശതമാനം.
ഒക്ടോബറില്‍ 29 ശതമാനം വളര്‍ച്ചയോടെ 2,485 കോടി രൂപയും സെപ്തംബറില്‍ 27 ശതമാനം വളര്‍ച്ചയോടെ 2,246 കോടി രൂപയും നേടിയിരുന്നു. ജൂലായില്‍ 2,161 കോടി രൂപ (വളര്‍ച്ച 29 ശതമാനം) ആഗസ്റ്റില്‍ 2,036 കോടി രൂപ (വളര്‍ച്ച 26 ശതമാനം) എന്നിങ്ങനെ കേരളത്തില്‍ നിന്ന് ലഭിച്ചിരുന്നു.
ഹിമാചല്‍ പ്രദേശ് (12 ശതമാനം) പഞ്ചാബ് (10 ശതമാനം) ചണ്ഡീഗഢ് (3 ശതമാനം) രാജസ്ഥാന് (2 ശതമാനം) ഗുജറാത്ത് (2 ശതമാനം) ഗോവ (14 ശതമാനം) ലക്ഷദ്വീപ് (79 ശതമാനം) ആന്‍ഡമാന്‍ നിക്കോബാര്‍ (7 ശതമാനം) എന്നിവയും കഴിഞ്ഞമാസം കുറിച്ചത് നെഗറ്റീവ് വളര്‍ച്ചയാണ്.