Author: binsightadmin
BUSINESS INSIGHT : NOVEMBER – DECEMBER 2023
BUSINESS INSIGHT : AUGUST – SEPTEMBER 2023
BUSINESS INSIGHT : FEBRUARY – MARCH 2023
BUSINESS INSIGHT : NOVEMBER – DECEMBER 2022
BUSINESS INSIGHT : AUGUST – SEPTEMBER 2022
BUSINESS INSIGHT : JULY – AUGUST 2022
കേരളത്തിലെ ഓണവിപണിയെ ബാധിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സൂപ്പര്‍താരങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിച്ചു
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ ആഘാതം ഓണവിപണിയെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ആരോപണവിധേയരായ ചില സൂപ്പര്‍താരങ്ങളെ ഉള്‍പ്പെടുത്തി ഓണക്കാലം ലക്ഷ്യമിട്ട് ചിത്രീകരിച്ച പരസ്യങ്ങളും ഹോര്‍ഡിങ്‌സുകളും മിക്ക വ്യാപാരസ്ഥാപനങ്ങളും പിന്‍വലിച്ചു. മലയാളത്തിലെ മുന്‍നിര നടനെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കിയ തിരുവനന്തപുരത്തെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് അദ്ദേഹം ഉള്‍പ്പെട്ട ഓണപരസ്യം പുറത്തിറക്കേണ്ടെന്ന് ആഡ് ഏജന്‍സിക്ക് നിര്‍ദേശം നല്‍കി. തെക്കന്‍ കേരളത്തില്‍ കോടികള്‍ മുടക്കി ഹോര്‍ഡിങ്‌സുകളും തീയേറ്റര്‍ ആഡും ടെലിവിഷന്‍ ആഡും ചെയ്യുന്ന സ്ഥാപനമാണ് തത്കാലത്തേക്ക് ഈ താരത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇതിനുപുറമേ ആരോപണവിധേയരായ മറ്റുതാരങ്ങള്‍ അഭിനയിച്ച പരസ്യങ്ങള്‍ എല്ലാം ചാനലുകളില്‍നിന്നും ഒഴിവാക്കാനും ബന്ധപ്പെട്ട ബ്രാന്‍ഡുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആരോപണങ്ങളില്‍ ഉള്‍പ്പെട്ട താരങ്ങള്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളും പരസ്യങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ഓണവിപണി മുന്‍കൂട്ടികണ്ട് ഹോര്‍ഡിങ്‌സിനായി ഫോട്ടോഷൂട്ടുവരെ ചെയ്തവരാണ് ഈ ബ്രാന്‍ഡുകളില്‍ ചിലത്. തമിഴ്‌നാട്ടിലും കേരളത്തിലും സജീവമായ മറ്റൊരു…
BUSINESS INSIGHT : JUNE – JULY 2023
ഷഓമിയുടെ 3700 കോടി കണ്ടുകെട്ടാനുള്ള നടപടി നീട്ടി
ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷഓമിയുടെ ഇന്ത്യയിലെ 3700 കോടി രൂപയുടെ സ്ഥിര നിക്ഷേപ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടുകെട്ടാനുള്ള ആദായനികുതി വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. സാങ്കേതിക വിദ്യാ റോയല്‍റ്റിയുടെ പേരില്‍ ഇന്ത്യയ്ക്കു പുറത്തുള്ള കമ്പനികള്‍ക്ക് ഈ അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറരുതെന്ന ഉപാധിയോടെയാണിത്. നികുതി വെട്ടിക്കാന്‍ വിദേശസ്ഥാപനങ്ങളിലേക്ക് പണം മാറ്റുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 11ന് ബെംഗളൂരു ആദായനികുതി വകുപ്പ് ഡപ്യൂട്ടി കമ്മിഷണര്‍ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണിത്.