സാരഥി കുവൈറ്റിന്റെ സാരഥി ഗ്ലോബല്‍ ബിസിനസ് ഐക്കണ്‍പുരസ്‌കാരം എ വി എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എ വി അനൂപ് കുവൈറ്റില്‍ നടന്ന ചടങ്ങില്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയില്‍ നിന്ന് ഏറ്റുവാങ്ങി. മെഡിമിക്‌സ്, മേളം, സഞ്ജീവനം, എ.വി. എ പ്രൊഡക്ഷന്‍സ് എന്നീ ജനപ്രിയ ബ്രാന്‍ഡുകളുടെ സാരഥിയായ ഡോ. അനൂപ് 30ഓളം സിനിമകളും നിര്‍മിച്ചു. ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി യുഗപുരുഷന്‍, വിശ്വഗുരു എന്നീ സിനിമകള്‍ നിര്‍മിച്ചു. 51 മണിക്കൂര്‍ കൊണ്ട് കഥ എഴുതി നിര്‍മാണം പൂര്‍ത്തിയാക്കി സെന്‍സര്‍ ചെയ്ത് റിലീസ് ചെയ്ത വിശ്വഗുരു ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കാഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്.
Author: binsightadmin
ഡിമേക്കേഴ്സ് ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് യുണിക്ക് ബ്രാന്‍ഡ്
കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഇന്റീരിയര്‍ ഡിസൈനിങ് എന്ന കണ്‍സെപ്റ്റിന് പ്രാധാന്യം ലഭിച്ചിട്ട് അധികകാലമായില്ല. അതിനാല്‍ ഇന്റീരിയര്‍ ഡിസൈനിങ് പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നവരുടെ എണ്ണവും വളരെ കുറവാണ്. ഡിസൈനിങിനെ കുറിച്ച് കൃത്യമായ അറിവോ പരിചയമോ ഇല്ലാത്തവര്‍ പോലും ഇന്ന് ഇന്റീരിയര്‍ ഡിസൈനര്‍ എന്ന മേല്‍വിലാസത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാരില്‍ നിന്നുമാണ് ‘ഡിമേക്കേഴ്‌സ് ഇന്റീരിയര്‍ ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സും’ അതിന്റെ സാരഥി അഭിരാമും യുണിക്കായി മാറുന്നത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ആര്‍ക്കിടെക്ചറലില്‍ ബാച്ലര്‍ ഡിഗ്രിയും കേരളത്തിലെ മികച്ച കണ്‍സ്ട്രക്ഷന്‍ കമ്പനികളിലെ വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയവും ഇന്‍വെസ്റ്റ് ചെയ്താണ് ഡിമേക്കേഴ്സ് എന്ന സ്ഥാപനം കണ്ണൂര്‍ ജില്ലയിലെ എറ്റവും മികച്ച ഇന്റീരിയര്‍ ആര്‍ക്കിടെക്ച്ചറല്‍ ഡിസൈനിങ് സ്ഥാപനങ്ങളില്‍ ഒന്നായി മാറിയത്. 2010ലാണ് മാംഗ്ലൂരിലെ ശ്രീദേവി കോളേജില്‍ നിന്ന് അഭിരാം ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ആര്‍കിടെക്ചറില്‍ ബിഎസ്സി ഡിഗ്രി കരസ്ഥമാക്കിയത്. തുടര്‍ന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍…
ഫെഡറല്‍ ബാങ്കില്‍ എന്‍ ആര്‍ ഇ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ
ഉയര്‍ന്ന പലിശനിരക്കുമായി ഫെഡറല്‍ ബാങ്ക് പുതിയ എന്‍. ആര്‍. ഇ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഡെപ്പോസിറ്റ് പ്‌ളസ് എന്നറിയപ്പെടുന്ന പദ്ധതിയില്‍ 700 ദിവസക്കാലയളവില്‍ പരമാവധി 7.50 ശതമാനം പലിശ ലഭിക്കും. എന്‍.ആര്‍. ഐ നിക്ഷേപകര്‍ക്ക് ടാക്‌സ് ഒഴിവാക്കുന്നതിന് ഉപകരിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ മുതലിനോട് ത്രൈമാസ വ്യവസ്ഥയില്‍ ചേര്‍ക്കും. കാലാവധി തികയുന്നതിന് മുന്‍പേ ക്‌ളോസ് ചെയ്യാന്‍ കഴിയില്ലെങ്കിലും നിക്ഷേപത്തിന്റെ 75 ശതമാനം പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്.
Business Insight Magazine November – December 2022
JOLLY ANTONY FOUNDER OF FOUR GREAT BRANDS
ജോളി ആൻ്റണിയുടെ ജീവിതം ഒരു സിനിമാക്കഥ പോലെയാണ്. സ്വപ്‌നങ്ങള്‍കണ്ട്, അവ യാഥാര്‍ഥ്യമാക്കാന്‍ അവയ്ക്കു പിന്നാലെയുള്ള വിശ്രമമില്ലാത്ത പാച്ചില്‍, പിന്നീട് വിജയം കൈപ്പിടിയിലൊതുക്കി ജേതാവായി മുന്നോട്ട്. അതാണ് ജോളി ആന്റണി. സംരംഭകനാകാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ജോളിക്ക് പിന്‍ബലമായി ഉണ്ടായിരുന്നത് കഠിനാധ്വാനം ചെയ്യാനുള്ള ഇച്ഛാശക്തി മാത്രം. 17 വര്‍ഷത്തെ കഠിനപരിശ്രമത്തിലൂടെ ജോളി ആന്റണി പടുത്തുയര്‍ത്തിയത് ആരെയും മോഹിപ്പിക്കുന്ന ബിസിനസ് സാമ്രാജ്യം. തൃശൂരിലെ ആനന്ദപുരത്ത് ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ജോളി ആന്റണി ഇന്ന് ഇരുപത്തിയഞ്ചോളം സംരംഭങ്ങളുടെ അമരക്കാരനാണ്. ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിനുടമയും ഒന്നാന്തരമൊരു സംരംഭകനുമായ ജോളി ആന്റണി ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഡയറക്ട് സെല്ലിങ് എന്നീ മേഖലകളില്‍ കേരളത്തിലും വിദേശത്തുമായി നടത്തുന്നത് എണ്ണമറ്റ സംരംഭങ്ങളാണ്. അവയെല്ലാം വിജയത്തിന്റെ കൊടുമുടിയിലും. ബിസിനസിലേക്ക് ജന്മനാടിനോട് ഏറെ അടുപ്പമുണ്ടായിരുന്നിട്ടും മികച്ച കരിയര്‍ സ്വപ്നം കണ്ട് ജോളി ആന്റണി വിദേശത്തേക്ക് പോയി. യുഎഇയിലാണ് സ്വന്തമായി…
വലിയ സർജറിയുടെ ചെറിയ ലോകത്തേയ്ക്ക്…
Victory comes from finding oppurtunities from problems… Sun Tzu പ്രതിസന്ധികളെ അവസരങ്ങളാക്കി അതില്‍ വിജയം കാണുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അത്തരം ഒരു സംരംഭകനാണ് പ്രവീണ്‍ നൈറ്റ്. OREOL എന്ന India’s first virtual hospital ശൃംഖല പടുത്തുയര്‍ത്തിയത് ജീവിതം തന്നെ കൈവിട്ടുപോയേക്കാവുന്ന പ്രതിസന്ധികളെ അതിജീവിച്ചാണ്. അത്യാധുനിത സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെയ്യുന്ന invasive surgery (ചെറിയ മുറിവിലൂടെ നടത്തുന്ന വലിയ സര്‍ജറികള്‍) കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യത്തോടെ, വിദഗ്ധ ഡോക്ടര്‍മാരുടെ കീഴില്‍ പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് OREOL. സര്‍ജറികള്‍ ചെയ്യുന്നതിന് വഴികാട്ടിയാകുന്നതിനു പുറമേ മെഡിക്കല്‍ രംഗത്തെ നൂതന ടെക്‌നോളജികള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക, ഡോക്ടര്‍മാര്‍ക്ക് സര്‍ജറികള്‍ക്കുള്ള ട്രെയിനിങ് നല്‍കുക, ഇത്തരം സര്‍ജറികളുടെ മേന്മകളെ കുറിച്ച് പൊതു സമൂഹത്തിന് അറിവ് നല്‍കാനായി പരസ്യങ്ങള്‍, ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുക, അതൊടെപ്പം ഡോക്ടര്‍മാരുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കൂടി നടത്തുക…
മാമോദീസാ ചടങ്ങില്‍ എലന്റെ പുതിയ ട്രെന്‍ഡ്
കോവിഡ് മഹാമാരി ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയപ്പോള്‍ അതിജീവനത്തിനായി ഓരോരുത്തരും മറ്റിതര മേഖലകള്‍ കണ്ടെത്തുകയുണ്ടായി. ആ പ്രതിസന്ധി ഘട്ടത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് ഇനിയെന്തെന്ന ചോദ്യമുയര്‍ന്നപ്പോള്‍ സ്വന്തമായി സംരംഭം ആരംഭിച്ച് വിജയംവരിച്ച നിരവധിപേര്‍ ഇന്ന് നമ്മുടെ മുന്നിലുണ്ട്. അത്തരമൊരു ഉദാഹരണമാണ് എലന്റെ ബാപ്ടിസം ഡിസൈന്‍സിന്റെ ഉടമ അന്ന ക്രിസ്റ്റി. സ്ത്രീകളുടെയും കുട്ടികളുടെയും കോസ്റ്റ്യൂംസ് ഡിസൈന്‍ ചെയ്യുന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ കുട്ടികളുടെ ബാപ്റ്റിസം ചടങ്ങുകള്‍ക്ക് ആവശ്യമായ ഡ്രസും ആക്സസറികള്‍ക്കും മാത്രമായൊരു സ്ഥാപനം, അതാണ് എലന്റെ. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലും പുറത്തും എണ്ണമറ്റ കസ്റ്റമേഴ്സിനെ സമ്പാദിച്ച് ഈ സ്ഥാപനം വളരുകയാണ്. കഴിവും ആത്മവിശ്വസവും ഉണ്ടെങ്കില്‍ ഏതൊരു സംരംഭവും വിജയിപ്പിക്കാമെന്നതിന് മികച്ച മാതൃകയാണ് എലന്റെ ബാപ്റ്റിസം ഡിസൈന്‍സ് (Elannte baptism designs) എന്ന സ്ഥാപനം. കടന്നുവരവ് അവിചാരിതം തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിനിയായ അന്ന സംരംഭക ലോകത്തേക്ക് കടന്നുവരുന്നത് തികച്ചും അവിചാരിതമായി. അന്നയും…
ബിസിനസ് മാനേജ് ചെയ്യാൻ എന്നും നിങ്ങൾക്കൊപ്പം ഫെറോബില്‍
ആശയവും കഠിനാധ്വാനവും കരുതല്‍ധനവും മാത്രമല്ല ഒരു ബിസിനസ് സംരംഭത്തിന്റെ വിജയത്തിന് ആധാരമെന്ന് തെളിയിക്കുകയാണ് എഞ്ചിനീയറിംഗ് ബുരുദധാരികളും കോട്ടയം സ്വദേശികളുമായ ഈ നാലംഗ സംഘം. വിവരസാങ്കേതികവിദ്യയുടെ ഈ കാലത്ത് ബിസിനസ് സംരംഭങ്ങളുടെ വളര്‍ച്ചക്കുവേണ്ട ഘടകങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ഫെറോബില്‍ (FERObill) എന്ന ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിന്റെ പിറവി. മൂലധനം, ഇന്‍ഫ്രാസ്ട്രക്ചര്‍, ജീവനക്കാര്‍ തുടങ്ങി സംരംഭക മേഖലയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങള്‍ നിരവധിയുണ്ട്. വിവരസാങ്കേതിക മേഖലയുടെ വളര്‍ച്ച ബിസിനസ് മുന്നേറ്റത്തിന് കരുത്തേകുന്ന ഈ കാലഘട്ടത്തില്‍ പരമ്പരാഗതമായി അനുവര്‍ത്തിച്ചു പോന്നിരുന്ന ശൈലിയില്‍ നിന്നും മാറിചിന്തിച്ചുകൊണ്ട് സംരംഭങ്ങളെ വളര്‍ത്താന്‍ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് ഫെറോബില്‍ എന്ന ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍. ഫെറാക്‌സ് ടെക്‌നേളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ മറ്റു കമ്പനികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ഈ സോഫ്റ്റ്‌വെയര്‍ ആണ്. മുന്‍രാഷ്ട്രപതി ഡോ. ഏ പി ജെ അബ്ദുല്‍ കലാമില്‍ നിന്നും അവാര്‍ഡ് കരസ്ഥമാക്കിയ…
പാഷനെ ഫ്യൂച്ചറാക്കി മാറ്റിയ സംരംഭം; പെപ്പിനോ സ്റ്റുഡിയോസ്& സ്‌കൂള്‍ ഓഫ് എഡിറ്റിങ്
ഒരു സംരംഭം ആരംഭിക്കുക എന്നത് കേവലം വരുമാന മാര്‍ഗം മാത്രമാണോ? വിഭിന്നമായ അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ സാമ്പത്തിക നേട്ടത്തിന് അപ്പുറത്തേക്ക് സ്വന്തം പാഷനെ ഫ്യൂച്ചറാക്കി മാറ്റുകയും അത് സമൂഹത്തിന് കൂടി പ്രയോജനപ്പെടുത്തുകയും ചെയ്ത ഒരാളുണ്ട്, പ്രജീഷ് പ്രകാശ്. ആത്മാര്‍ഥമായ പരിശ്രമത്തിലൂടെ സ്വപ്നം കണ്ടെതെല്ലാം കൈക്കുമ്പിളിലാക്കിയ സംരംഭകനാണ് ഇദ്ദേഹം. എഡിറ്റിങ് മേഖലയിലെ വര്‍ഷങ്ങളുടെ പരിചയസമ്പത്ത് മുറുകെ പിടിച്ച് ബിസിനസ് ലോകത്തേക്ക് എത്തിയ പ്രജീഷിന്റേത് ഒരു റോള്‍മോഡല്‍ ആശയമാണെന്ന് നിസംശയം പറയാം. മള്‍ട്ടിമീഡിയയില്‍ ഗ്രാജുവേഷന്‍ പഠനം പൂര്‍ത്തിയാക്കിയ പ്രജീഷ്, യെസ് ഇന്ത്യാവിഷന്‍ ചാനലില്‍ വീഡിയോ എഡിറ്ററായാണ് കരിയര്‍ ആരംഭിക്കുന്നത്. പൂര്‍ണമായും എഡിറ്റിങ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വന്തമായി വര്‍ക്ക് ചെയ്യാനുമായി പെപ്പിനോ സ്റ്റുഡിയോ എന്ന പേരില്‍ ഒരു സ്ഥാപനവും എഡിറ്റിങ് പഠിപ്പിക്കാനായി സ്‌കൂള്‍ ഓഫ് എഡിറ്റിങ് എന്ന ഇന്‍സ്റ്റിറ്റിയൂഷനും ആരംഭിച്ചു. മലയാള സിനിമയിലെ മികച്ച എഡിറ്ററും വെബ് ഡിസൈനറും കൂടിയായ…
ആരോഗ്യ സേവനത്തിന്റെ സമ്പൂര്‍ണ്ണ പോര്‍ട്ടൽ വെല്‍നെസ്‌മെഡ് ഹെല്‍ത്ത് കെയര്‍
നല്ല ആരോഗ്യമാണ് ഒരു മനുഷ്യന്റെ യഥാര്‍ത്ഥ സമ്പത്ത്. മികച്ച ആരോഗ്യ ശീലങ്ങള്‍ പിന്തുടരേണ്ട ഒരു കാലഘട്ടം കൂടിയാണിത്. ആതുര ശുശ്രൂഷാ രംഗത്ത് ഇന്ന് ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ വികാസം വലിയ മുന്നേറ്റമാണ് ഈ രംഗത്ത് സൃഷ്ടിച്ചിട്ടുള്ളത്. സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുന്ന വ്യത്യസ്തമായ ഒരു സംരംഭത്തെ പരിചയപ്പെടാം, Vellnezmed Healthcare. ഡോക്ടര്‍മാരും ഐടി ഉദ്യോഗസ്ഥരുമായ നാല് വ്യക്തികളുടെ ദീര്‍ഘവീക്ഷണമാണ് ഈ ആശയം. ആരോഗ്യ സേവനങ്ങള്‍ക്കായുള്ള ഒരു സമ്പൂര്‍ണ്ണ പോര്‍ട്ടലാണ് വെല്‍നെസ്മെഡ് ഹെല്‍ത്ത് കെയര്‍. ഒരു പ്രൊഫഷണല്‍ ഹൈടെക് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍കൂടിയായ വെല്‍നെസ്മെഡ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറ്റവും കാര്യക്ഷമമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഓരോരുത്തരെയും സഹായിക്കുന്നു. ഏതൊരു വ്യക്തിക്കും വീട്ടില്‍ ഇരുന്നുതന്നെ നിരവധി മെഡിക്കല്‍ സേവനങ്ങള്‍ ഇതിലൂടെ നേടാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഹെല്‍ത്ത് പ്രൊവൈഡേഴ്സിനും രോഗികള്‍ക്കും…