കുട്ടികള്‍ക്കായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയായ എന്‍പിഎസ് വാത്സല്യയെക്കുറിച്ചാണ് നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നത്. ഭാവിയിലേക്ക് കരുതിവെയ്ക്കുന്നതിന്റെ പ്രാധന്യം ബോധ്യപ്പെടുത്താനും ദീര്‍ഘകാല നിക്ഷേപത്തിന്റെ പ്രയോജനം ലഭ്യമാക്കുന്നതിനും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസിലേക്ക് കുട്ടികളെക്കൂടി ഉള്‍പ്പെടുത്തിയാണ് എന്‍പിഎസ് വാത്സല്യ നടപ്പാക്കുന്നത്. കഴിഞ്ഞ ബജറ്റലാണ് അതിനായി കേന്ദ്ര സര്‍ക്കാര്‍ ‘എന്‍.പി.എസ് വാത്സല്യ’ പ്രഖ്യാപിച്ചത്. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പ്രാണ്‍ കാര്‍ഡ് അനുവദിക്കും. എന്‍പിഎസിലേതുപോലെ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിക്കായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം. പെന്‍ഷന്‍ അക്കൗണ്ടില്‍ ചിട്ടയായി നിക്ഷേപിച്ച് കുടികളുടെ ഭാവിക്കായി നേരത്തെ കരുതിവെയ്ക്കാനും ദീര്‍ഘകാലയളവില്‍ കോമ്പൗണ്ടിങിന്റെ നേട്ടം സ്വന്തമാക്കുന്നതിനും തുടക്കമിടാന്‍ രക്ഷാകര്‍ത്താക്കളെ അനുവദിക്കുന്ന പദ്ധതിയാണിത്. ചുരുങ്ങിയ വാര്‍ഷിക നിക്ഷേപം 1,000 രൂപയാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ വരുമാനക്കാര്‍ക്കും പദ്ധതിയില്‍ ചേര്‍ന്ന് കുട്ടികള്‍ക്കായി വിഹിതം അടക്കാം. എന്‍പിഎസ് വാത്സല്യയില്‍ ചേരുന്ന കുട്ടികള്‍ക്ക്…
Author: News Desk
Business Insight September 2022 Issue
സ്റ്റാര്‍ട്ട്അപ്പ് കുതിപ്പില്‍ കേരളം
കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് മേഖലയില്‍ കൂടുതല്‍ ഉണര്‍വ് പ്രകടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംരംഭകന്‍കൂടിയായ അനൂപ് അംബിക കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയിലേക്ക് എത്തുന്നത്. സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവിപദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. സംരംഭകരംഗത്തും സാങ്കേതികരംഗത്തുമായി രണ്ടര പതിറ്റാണ്ടിലധികം നീണ്ട അനുഭവപരിചയത്തിന്റെ കരുത്തുമായി കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ സിഇഒ പദവിയിലേക്ക് അനൂപ് അംബിക എത്തുമ്പോള്‍ കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് മേഖല ഒന്നാകെ മികച്ച പ്രതീക്ഷയിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നാഷണല്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്, പോളിസി മേക്കിങ്, മെഷീന്‍ ലേണിങ്, ലൈഫ് സയന്‍സസ് മേഖലകളില്‍ പ്രവൃത്തിപരിചയമുള്ള അനൂപ് അംബിക ബയോടെക് സ്ഥാപനമായ ജെന്‍പ്രോ റിസര്‍ച്ചിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍നിന്നാണ് കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനെ നയിക്കാനെത്തുന്നത്. ലോകത്തിലെ എറ്റവും മികച്ച സ്റ്റാര്‍ട്ട്അപ്പ് ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് പരക്കെ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. ദേശീയ- അന്തര്‍ദേശിയ തലത്തില്‍ നിരവധി അംഗീകാരങ്ങളാണ്…