വി വി ഗിരി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃകയില്‍ തൊഴില്‍ പഠന കേന്ദ്രം ആരംഭിക്കും: മന്ത്രി ശിവന്‍കുട്ടി

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന വി വി ഗിരി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃകയില്‍ സംസ്ഥാനത്തും ആധുനിക സംവിധാനങ്ങളോടെയുള്ള തൊഴില്‍ പഠന കേന്ദ്രം ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിന് കീഴിലുള്ള മികവിന്റെ കേന്ദ്രം (CEAS) പുതിയ അസിസ്റ്റന്റുമാര്‍ക്കായി സംഘടിപ്പിച്ച ഇന്‍ഡക്ഷന്‍ ട്രെയിനിങ്ങിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ വകുപ്പും ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പും ഒത്തുചേര്‍ന്ന് പരസ്പര ധാരണയോടെ അധ്യാപകരേയും പരിശീലകരെയും സഹകരിപ്പിച്ചുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. പരിശീലകര്‍ക്കും പരിശീലനം നേടാനെത്തുന്നവര്‍ക്കും മികച്ച അന്തരീക്ഷത്തില്‍ പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ കഴിയണം. എവെറസ്റ്റ് കൊടുമുടി കീഴടക്കിയ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനായ ഷേഖ് ഹസ്സന്‍ ഖാനെ ഫലകം നല്‍കി മന്ത്രി ആദരിച്ചു. പുതുതായി സര്‍വ്വീസില്‍ പ്രവേശിച്ച 35 അസിസ്റ്റന്റുമാര്‍ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.…

ലോകകപ്പ് ആവേശം പകരാന്‍ ഫുട്ബോള്‍ ലീഗുമായി ലുലു മാള്‍

ഫുട്ബോള്‍ ലോകകപ്പ് ആവേശത്തിന് ഊര്‍ജം പകരാന്‍ തലസ്ഥാനത്ത് ഫുട്ബോള്‍ ലീഗുമായി ലുലു മാള്‍. ലുലു ഫുട്ബോള്‍ ലീഗ് എന്നപേരില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ ലോഗോ ലോഞ്ച്, നടന്‍ നിവിന്‍ പോളി നിര്‍വഹിച്ചു. നവംബര്‍ അഞ്ചു മുതല്‍ 20 വരെയാണ് ലീഗ്. പങ്കെടുക്കാനുള്ള രജിസ്ട്രേഷനും തുടക്കമായി. ട്രാവന്‍കൂര്‍ റോയല്‍സ് ഫുട്ബോള്‍ ക്ലബ്ബുമായി ചേര്‍ന്നാണ് ലീഗ് സംഘടിപ്പിക്കുന്നത്. മാളിന്റെ തുറന്ന മൈതാനത്തു നടക്കുന്ന ലീഗില്‍ അഞ്ചു പേരടങ്ങുന്ന ടീമുകള്‍ക്ക് മത്സരിക്കാം. അരമണിക്കൂറാണ് സമയം. ചാമ്പ്യന്‍മാര്‍ക്ക് 50,000 രൂപയാണ് സമ്മാനം. റണ്ണറപ്പിന് 25,000 രൂപ, ലൂസേഴ്സ് ഫൈനലിലെ വിജയികള്‍ക്ക് 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. മാളില്‍ നടക്കുന്ന ഓപ്പണ്‍ രജിസ്ട്രേഷന്‍ മുഖേനയോ, 9037397508 എന്ന നമ്പറില്‍ വിളിച്ചോ ടീമുകള്‍ക്ക് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഒക്ടോബര്‍ 31ന് രജിസ്ട്രേഷന്‍ അവസാനിക്കും.  

ദീപാവലി ബോണന്‍സ: എസ്ബിഐ എഫ്ഡി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി

ദീപാവലിക്ക് മറ്റേകാന്‍ ബോണന്‍സയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപകര്‍ക്കായി ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കുകള്‍ 80 പോയിന്റ് വരെ ഉയര്‍ത്തി. രണ്ട് കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുക. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുതിര്‍ന്ന പൗരന്മാരാണ് കാരണം അവര്‍ക്ക് സാധരണ ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ അധിക പലിശ ലഭിക്കും. ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ളതും 211 ദിവസങ്ങള്‍ക്ക് മുകളിലുള്ളതുമായ നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 80 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. നിലവില്‍ ഈ കാലയളവില്‍ 4.70 ശതമാനമാണ് പലിശ നിരക്ക്. പുതുക്കിയ നിരക്ക് 5.50 ശതമാനമാണ്. 180 ദിവസം മുതല്‍ 210 ദിവസം വരെ കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 60 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.25 ശതമാനമാക്കി. രണ്ട് വര്‍ഷം മുതല്‍ മൂന്ന്…

ഫണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് റേസര്‍പേ

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി സഹകരിച്ചിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്ലിക്കേഷനായ റേസര്‍പേ. ഇഡി തങ്ങളുടെ ഫണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും റേസര്‍പേ വ്യക്തമാക്കി. നിയമവിരുദ്ധമായി നടത്തുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ റേസര്‍പേ റെയ്ഡ് ചെയ്തിരുന്നു. ഒന്നിലധികം ബാങ്കുകള്‍ വഴി അനധികൃത വ്യാപാരം നടത്തിയെന്ന ഡിസംശയത്തിന്റെ പേരിലായിരുന്നു റൈഡ് എന്ന് കമ്പനി വ്യക്തമാക്കി. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കാറില്ലെന്നും റേസര്‍പേയുടെ വക്താവ് പറഞ്ഞു. റേസര്‍പേയുടെ ഫണ്ടുകളൊന്നും മരവിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് ലോണ്‍ ആപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകള്‍ക്ക് ശേഷം റേസര്‍പേയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും വെര്‍ച്വല്‍ അക്കൗണ്ടുകളിലുമായി സൂക്ഷിച്ചിരുന്ന 46.67 കോടി രൂപ കണ്ടെത്തി മരവിപ്പിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സെപ്റ്റംബര്‍ പകുതിയോടെ അറിയിച്ചിരുന്നു. പൂനെയിലെ ഈസ്ബസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 33.36 കോടി രൂപയും ബാംഗ്ലൂരിലെ…

സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനം; അംബാനിയോട് മസ്‌ക് ഏറ്റുമുട്ടുമ്പോള്‍

അങ്ങനെ അത് സംഭവിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നന്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് രംഗത്തെ മാറ്റിമറിക്കുന്നതിനായുള്ള ഔപചാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സാറ്റലൈറ്റ് അധിഷ്ഠിത മൊബൈല്‍ കമ്യൂണിക്കേഷന്‍ ലൈസന്‍സിനായി ടെലികോം വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് സ്പേസ് എക്സിന്റെയും ടെസ് ലയുടെയുമെല്ലാം സാരഥി ഇലോണ്‍ മസ്‌ക്ക്. സ്പേസ് അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ സ്റ്റാര്‍ലിങ്ക് എന്ന സംരംഭത്തിലൂടെ നല്‍കുകയാണ് മസ്‌ക്കിന്റെ ഉദ്ദേശ്യം. ഇത്തരം സേവനങ്ങള്‍ നല്‍കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ സ്പേസ് എക്സ് ഇന്ത്യയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. പുതിയ നീക്കത്തോട് കൂടി ഇന്ത്യന്‍ ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപനുമായ മുകേഷ് അംബാനിയുമായി നേരിട്ടുള്ള യുദ്ധത്തിനിറങ്ങുകയാണ് ഇലോണ്‍ മസ്‌ക്ക്. നിലവില്‍ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് രാജ്യത്ത് ലൈസന്‍സ് ലഭിച്ചിരിക്കുന്നത് റിലയന്‍സ് ജിയോ ഇന്‍ഫോകോമിനും ഭാരതി ഗ്രൂപ്പ് പിന്തുണയ്ക്കുന്ന വണ്‍വെബ്ബിനുമാണ്.

ദീപാവലി: മുഹുര്‍ത്ത വ്യാപാരം 24ന് തിങ്കളാഴ്ച വൈകീട്ട്

ദീപാവലിയോടനുബന്ധിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും മുഹുര്‍ത്ത വ്യാപാരം സംഘടിപ്പിക്കും. 24ന് തിങ്കളാഴ്ച വൈകീട്ട് 6.15 മുതല്‍ ഒരു മണിക്കൂറാണ് പ്രത്യേക ട്രേഡിങ് സെഷന്‍ നടത്തുക. ദീപാവലി പ്രമാണിച്ച് സാധാരണ സമയത്തുള്ള വ്യാപാരം ഉണ്ടാകില്ല. സംവത് 2079 തുടക്ക ദിനത്തില്‍ നിക്ഷേപം നടത്തിയാല്‍ വര്‍ഷം മുഴുവനും സമ്പത്തുണ്ടാക്കന്‍ സഹായിക്കുമെന്നാണ് പൊതുവെ കരുതപ്പെട്ടുന്നത്. ഒക്ടോബര്‍ 25ന് പതിവുപോലെ വ്യാപാരമുണ്ടാകും. ദീപാവലി ബലിപ്രതിപദ പ്രമാണിച്ച് 26ന് ഓഹരി വിപണിക്ക് അവധിയാണ്.  

കുട്ടികളുടെ നീക്കങ്ങള്‍ അറിയാന്‍ ഫാമിലി ലിങ്ക് ആപ്പുമായി ഗൂഗിള്‍

  കുട്ടികളെ കൃതൃമായി നീരിക്ഷിക്കാന്‍ പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍. ഓണ്‍ലൈന്‍ സുരക്ഷയ്‌ക്കൊപ്പം ഓഫ്‌ലൈന്‍ സംരക്ഷണവും വാഗ്ദാനം ചെയ്ത് ‘ഫാമിലി ലിങ്ക് ആപ്പ്’ മോഡിഫൈ ചെയ്താണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്. കുട്ടികളുടെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഫോണ്‍-ടാബ് ഉപയോഗം എന്നിവ നിയന്ത്രിക്കാനും ലൊക്കേഷന്‍ അറിയാനും സഹായിക്കുന്നതാണ് ഫാമിലി ലിങ്ക് ആപ്പ്. പരസ്പരം ബന്ധപ്പെടുത്തിയ ഉപകരണങ്ങള്‍ കൈയ്യില്‍ വയ്ക്കുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം നോട്ടിഫിക്കേഷനായി ലഭിക്കും. നിലവില്‍ ഫാമിലി ലിങ്ക് ആപ്പിന് മൂന്നു ടാബുകളുണ്ട്. ഹൈലൈറ്റ്സ്, കണ്‍ട്രോള്‍സ്, ലൊക്കേഷന്‍ എന്നിവയാണ് ഈ മൂന്നെണ്ണം. 2017ല്‍ അവതരിപ്പിക്കുമ്പോള്‍ ഈ ക്രമീകരണ രീതി ആപ്പിനുണ്ടായിരുന്നില്ല. ആപ്പ് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതാണ് ഹൈലൈറ്റ്സ്. എങ്ങനെയാണ് ഫോണ്‍ ഉപയോഗിച്ചതെന്ന വിവരവും ആപ്പ് വഴി ലഭ്യമാകും. ഗൂഗിളുമായി സഹകരിക്കുന്ന കോമണ്‍സെന്‍സ് മീഡിയ, കണക്ട്സെയ്ഫ്റ്റി, ഫാമിലി ഓണ്‍ലൈന്‍ സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ കമ്പനികളുടെ സേവനവും ലഭ്യമാക്കും. കുട്ടികളുടെ ഫോണ്‍…

ഇന്ത്യയില്‍ 1,661 കോടി നിക്ഷേപിക്കാന്‍ ഫോണ്‍പേ

  വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനമായ ഫോണ്‍പേ ഇന്ത്യയില്‍ 200 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. രാജ്യത്ത് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായാണ് ഏകദേശം 1,661 കോടി രൂപ നിക്ഷേപിക്കാന്‍ ഫോണ്‍പേ തയ്യാറാകുന്നത്. സാമ്പത്തിക മേഖലയിലുള്ള ഒരു സ്ഥാപനം അതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള ഡാറ്റകള്‍ വിദേശത്ത് സൂക്ഷിക്കുന്നതിനെ റെഗുലേറ്ററി ബോര്‍ഡ് പ്രോത്സാഹിപ്പിക്കുന്നില്ല. ഡാറ്റ സൂക്ഷിക്കുന്നത് പ്രാദേശികമായിട്ടായിരിക്കണം എന്ന റെഗുലേറ്ററി നിര്‍ബന്ധമാണ് പുതിയ ഡാറ്റ സെന്റര്‍ ആരംഭിക്കാനുള്ള കാരണമെന്ന് കമ്പനിയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ രാഹുല്‍ ചാരി പറഞ്ഞു. നവി മുംബൈയില്‍ പുതിയ ഡാറ്റ സെന്റര്‍ ആരംഭിച്ചിട്ടുണ്ട് ഫോണ്‍ പേ. ഇവിടെ 200 മില്യണ്‍ ഡോളര്‍ നിക്ഷേപം നടര്‍ത്തുമെന്ന് രാഹുല്‍ ചാരി പറഞ്ഞു. കമ്പനി ഇതിനകം 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും എന്നാല്‍ ബാക്കി 50 മില്യണ്‍ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാര്‍ക്ക് മറ്റു ജോലികള്‍ ചെയ്യാം; നിബന്ധനകള്‍ ബാധകമെന്ന് ഇന്‍ഫോസിസ്

  ജീവനക്കാര്‍ക്ക് മറ്റ് കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഇന്‍ഫോസിസ്. എന്നാല്‍ ചില നിബന്ധനകള്‍ ബാധകമാണെന്ന് മാത്രം. എച്ച് ആര്‍ മാനേജരുടെയോ ജനറല്‍ മാനേജരുടെയോ അനുമതിയോടു കൂടി മാത്രമേ ജീവനക്കാര്‍ക്ക് മറ്റു കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ അനുവാദമുള്ളൂ. മൂണ്‍ലൈറ്റിംഗിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. കമ്പനിയുമായോ കമ്പനിയുടെ ക്ലൈന്റുകളുമായോ മത്സരിക്കാത്ത അല്ലെങ്കില്‍ താല്‍പ്പര്യ വൈരുദ്ധ്യം ഇല്ലാത്ത കമ്പനികള്‍ക്ക് വേണ്ടി മാത്രമേ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടാവുകയുള്ളു. അതേസമയം, ഇന്‍ഫോസിസ് ഇപ്പോഴും മൂണ്‍ലൈറ്റിംഗിനെ എതിര്‍ക്കുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്. ബാഹ്യ ജോലികള്‍ എങ്ങനെ ചെയ്യാമെന്നതിനെ കുറിച്ച് ജീവനക്കാര്‍ക്ക് മെയിലും ഇന്‍ഫോസിസ് അയച്ചിട്ടുണ്ട്. മൂണ്‍ലൈറ്റിംഗിനെ എതിര്‍ക്കുന്ന ഇന്‍ഫോസിസ്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂണ്‍ലൈറ്റിംഗ് ചെയ്തതിനെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. മൂണ്‍ലൈറ്റിംഗിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഇന്‍ഫോസിസ് സി ഇ ഒ സലീല്‍ പരേഖ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.…

കാര്‍ഷിക സംരംഭങ്ങള്‍ക്ക് അഞ്ഞൂറ് കോടി രൂപയുടെ ആക്‌സിലറേറ്റര്‍ പ്രോഗ്രാം

കാര്‍ഷിക മേഖലയിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറ് കോടി രൂപയുടെ ആക്‌സിലറേറ്റര്‍ പ്രോഗ്രാം പ്രഖ്യാപിച്ചു. പിഎം കിസാന്‍ സമ്മാന്‍ വേദിയിലാണ് കാര്‍ഷിക സംരംഭകര്‍ക്കുള്ള കേന്ദ്ര പിന്തുണയെക്കുറിച്ച് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കിയത്. അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും DPIIT-യും കാര്‍ഷിക സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും നിക്ഷേപകരും മറ്റു പങ്കാളികളും ഉള്‍കൊള്ളുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി. എല്ലാ ഫാം സ്റ്റാര്‍ട്ടപ്പുകളുടെയും ഡാറ്റാബേസ് ശേഖരിക്കാനും അവയുടെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനുമായി ഒരു പോര്‍ട്ടല്‍ തുടങ്ങാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. കാര്‍ഷിക വ്യവസായത്തിലെ പുതിയ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി ദേശീയ, പ്രാദേശിക തലങ്ങളില്‍ അഗ്രി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുമെന്നും കേന്ദ്രം. സാങ്കേതിക പുരോഗതിക്കായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി. സാങ്കേതികവിദ്യ പൊതുസമൂഹത്തിനു ലഭ്യമായാല്‍ മാത്രമേ സമൂഹത്തിനു ഗുണകരമാകു എന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍സിച്ചും…