ബ്ലൂ ടിക്കിന് പ്രതിമാസ വരിസംഖ്യ ഏര്‍പ്പെടുത്താനൊരുങ്ങി മസ്‌ക്

ട്വിറ്റര്‍ അതിന്റെ ഉപയോക്തൃ സേവന സംവിധാനങ്ങള്‍ പരിഷ്‌കരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ”ട്വിറ്ററിലെ മുഴുലന്‍ വെരിഫിക്കേഷന്‍ സംവിധാനവും നവീകരിക്കുകയാണെന്ന് ട്വിറ്റര്‍ ഏറ്റെടുത്ത് ദിവസങ്ങള്‍ക്ക് ശേഷം ഇലോണ്‍ മസ്‌ക് ഒരു ട്വീറ്റില്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ എന്തൊക്കെ മാറ്റം എന്നത് മസ്‌ക് വിശദീകരിക്കുന്നില്ല. പക്ഷെ വിവിധ പാശ്ചത്യ ടെക് സൈറ്റുകള്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടുണ്ട്. ട്വിറ്റര്‍ അക്കൗണ്ട് ഉടമയുടെ വെരിഫിക്കേഷന്‍ ഉറപ്പാക്കുന്ന നീല ടിക്കിന് പണം ഈടാക്കുന്നത് മസ്‌ക് പരിഗണിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ കാര്യം ചില ട്വിറ്റര്‍ ഉന്നതര്‍ തന്നെ സ്ഥിരീകരിച്ചുവെന്നാണ് ടെക്നോളജി ന്യൂസ്ലെറ്റര്‍ പ്ലാറ്റ്ഫോര്‍മറിനെ ഉദ്ധരിച്ച് വെര്‍ജ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് അനുസരിച്ച്, ഉപയോക്താക്കള്‍ പ്രതിമാസം അഞ്ച് ഡോളര്‍ എങ്കിലും ട്വിറ്റര്‍ ബ്ലൂടിക്ക് വേണമെങ്കില്‍ ട്വിറ്ററിന് നല്‍കേണ്ടി വരും. ഇനി ബ്ലൂടിക്ക് വേണമെങ്കില്‍ ട്വിറ്റര്‍ ഉപയോക്താവ് പെയിഡ് സംവിധാനമായ ട്വിറ്റര്‍ ബ്ലൂവിലേക്ക് മാറേണ്ടിവരും. നവംബര്‍…

ദീപാവലി ആഘോഷം : ശിവകാശിയില്‍ വിറ്റത് 6000 കോടിയുടെ പടക്കം

ദീപാവലി ആഘോഷത്തിനായി ശിവകാശിയില്‍ വിറ്റത് 6000 കോടിയുടെ പടക്കം. കഴിഞ്ഞ രണ്ട് ദീപാവലികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുപോയതോടെ ഇക്കുറി ഉണ്ടായ വിറ്റ് വരവ് കച്ചവടക്കാര്‍ക്ക് വലിയ ആശ്വാസമാണ്. കോവിഡിന് മുന്‍പത്തെ വര്‍ഷങ്ങളിലെ ആകെ വിറ്റു വരവിലും അധികം ഇക്കുറി നേടാന്‍ കഴിഞ്ഞത് നേട്ടമായി. 2016 നും 2019 നും ഇടയിലെ ദീപാവലി കാലങ്ങളില്‍ 4000 കോടി രൂപ മുതല്‍ 5000 കോടി രൂപ വരെയായിരുന്നു ആകെ പടക്ക വിറ്റുവരവ്. എന്നാല്‍ വില്‍പ്പന മാത്രമല്ല വരുമാനം വര്‍ദ്ധിക്കാന്‍ കാരണമെന്നും കച്ചവടക്കാര്‍ പറയുന്നുണ്ട്. കോവിഡ് കാലത്തിനു ശേഷം അസംസ്‌കൃത വസ്തുക്കളില്‍ ഉണ്ടായ വര്‍ദ്ധനവ്, റീട്ടെയില്‍ തലത്തില്‍ പടക്ക വിലയില്‍ ഇത്തവണ 35% വരെ വര്‍ദ്ധനവിന് കാരണമായിട്ടുണ്ടെന്നും ഇതുകൂടി ചേര്‍ന്നതാണ് ഇക്കുറി ഉണ്ടായ 6000 കോടിയുടെ വിറ്റുവരാവെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്. കോവിഡ് കാലത്ത് ശിവകാശിയിലെ പടക്ക നിര്‍മ്മാണ യൂണിറ്റുകളും കടുത്ത പ്രതിസന്ധി…

എഫ് ഡി നിരക്കുകള്‍ കുത്തനെ കൂട്ടി ഇന്ത്യന്‍ ബാങ്ക്

പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക് രണ്ട് കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 29 മുതല്‍ അതായത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് 90 ബിപിഎസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏഴ് ദിവസം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.80 ശതമാനം മുതല്‍ 6.30 ശതമാനം വരെ പലിശ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നു. ഒരാഴ്ച മുതല്‍ ഒരു മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇന്ത്യന്‍ ബാങ്ക് 2.80 ശതമാനം പലിശ നല്‍കും.ഒരു മാസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 3 ശതമാനം നപലിശ നല്‍കും. മൂന്ന് മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം പലിശ നല്‍കുന്നത് തുടരും. മൂന്ന് മാസം മുതല്‍…

വി-ഗാര്‍ഡിന്റെ വരുമാനം 8.7 ശതമാനം ഉയര്‍ന്നു

പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പുവര്‍ഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്തംബറില്‍ 8.7 ശതമാനം വളര്‍ച്ചയോടെ 986.14 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ വരുമാനം 907.40 കോടി രൂപയായിരുന്നു. 43.66 കോടി രൂപയാണ് സംയോജിത ലാഭം. മുന്‍വര്‍ഷത്തെ സമാനപാദ ലാഭം 59.40 കോടി രൂപയായിരുന്നു. കഴിഞ്ഞപാദത്തില്‍ ഗൃഹോപകരണ വിഭാഗത്തില്‍ മികച്ച വളര്‍ച്ചനേടിയെന്ന് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ.ചിറ്റിലപ്പിള്ളി പറഞ്ഞു.

ബക്കാര്‍ഡിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത വിസ്‌കി വിപണിയില്‍ എത്തി

  ബക്കാര്‍ഡിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത വിസ്‌കി ലെഗസി വിപണിയില്‍ അവതരിപ്പിച്ചു. മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആയിരിക്കും ആദ്യം ലെഗസി ലഭ്യമാകുക. വരും മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും താമസിയാതെ ലെഗസി എത്തും എന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ ധാന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മുക്കുന്ന പ്രീമിയം വിസ്‌കിയാണിത്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കമ്പനി എന്നും ശ്രമിക്കാറുണ്ടെന്നും അതിനായി ഉത്പ്പന്നങ്ങളില്‍ നിരവധി നവീകരണങ്ങള്‍ വരുത്താറുണ്ടെന്നും കമ്പനിയുടെ ഇന്ത്യയിലെ എംഡി സഞ്ജിത് സിംഗ് രണ്‍ധാവ പറഞ്ഞു. ഇന്ത്യന്‍ നിര്‍മ്മിത വിസ്‌കി വിഭാഗത്തില്‍ ബക്കാര്‍ഡിയുടെ ആദ്യ ഉത്പന്നമാണ് ലെഗസി.

പഞ്ചസാര കയറ്റുമതിയിലെ നിയന്ത്രണങ്ങള്‍ നീട്ടി

പഞ്ചസാര കയറ്റുമതിയിലെ നിയന്ത്രണം നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്ക് കൂടിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഡിജിഎഫ്ടി) ഉത്തരവിന് പിന്നാലെ ഭക്ഷ്യ പൊതുവിതരണ വകുപ്പും (ഡിഎഫ്പിഡി) ഉത്തരവിറക്കി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്ത കരാറുകളുടെ കയറ്റുമതി റിലീസ് ഓര്‍ഡറുകള്‍ (ERO) നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2022 നവംബര്‍ 30 വരെയാണ്. ചില മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പഞ്ചസാര കയറ്റുമതി ചെയ്യുന്നതിന് മില്ലുകള്‍ നല്‍കുന്ന ഒരുതരം പെര്‍മിറ്റാണ് ഇആര്‍ഒ. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. കൂടാതെ ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കാണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്തുള്ളത്. പഞ്ചസാരയുടെ പ്രധാന ഉത്പാദകരായതിനാല്‍ ഇന്ത്യ കയറ്റുമതി നിയന്ത്രിക്കുന്നത് ആഗോള പഞ്ചസാര വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. അതേസമയം, രണ്ട് ഘട്ടങ്ങളിലായി 8 ദശലക്ഷം ടണ്‍ പഞ്ചസാര…

മാരുതിയുടെ ലാഭം നാലിരട്ടിയായി

ചിപ്പ് പ്രതിസന്ധി ആയയുകയും വാഹനവില്പന മെച്ചപ്പെടുകയും ചെയ്തതോടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണക്കമ്പനിയായ മാരുതി സുസുക്കി ഇക്കഴിഞ്ഞ സെപ്തംബര്‍പാദത്തില്‍ കുറിച്ചത് നാലിരട്ടിയിലേറെ വളര്‍ച്ചയുമായി (334 ശതമാനം) 2,062 കോടി രൂപ ലാഭം. വരുമാനം 46 ശതമാനം ഉയര്‍ന്ന് 29,931 കോടി രൂപയായി. മൊത്തം വാഹനവില്പന 36 ശതമാനം ഉയര്‍ന്ന് 5.17 ലക്ഷം യൂണിറ്റുകളാണ്. 4.12 ലക്ഷം പേരാണ് കഴിഞ്ഞപാദത്തില്‍ മാരുതിയുടെ കാറുകള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. ഇതില്‍ 1.30 ലക്ഷവും മാരുതി അടുത്തിടെ വിപണിയിലെത്തിച്ച മോഡലുകള്‍ക്കുള്ള ബുക്കിംഗാണ്.  

മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യവും സ്റ്റാര്‍ട്ടപ് മിഷനും ധാരണാപത്രം ഒപ്പിട്ടു

മെഡിക്കല്‍ ടെക്‌നോളജി (മെഡ്‌ടെക്), മെഡിക്കല്‍ ഉപകരണ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളേയും ഗവേഷകരേയും ഇന്നൊവേറ്റര്‍മാരേയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിനു കീഴിലെ കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യവും (കെഎംടിസി) കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ധാരണാപത്രത്തില്‍ ഒപ്പിട്ടു. ടെക്‌നോപാര്‍ക്കില്‍ നടന്ന ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ഉച്ചകോടിയുടെ ഭാഗമായി സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബികയും കെഎംടിസി സ്‌പെഷ്യല്‍ ഓഫീസര്‍ സി. പത്മകുമാറുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. മെഡിക്കല്‍ ടെക്നോളജി, മെഡിക്കല്‍ ഉപകരണ മേഖലയിലെ ഗവേഷണ- വികസനങ്ങളിലും ഇന്നൊവേഷനുകളിലും കേരളത്തെ ദേശീയതലത്തില്‍ മുന്‍നിര സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുത്തതാണ് കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം. സ്റ്റാര്‍ട്ടപ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി കണ്ടെത്താനും വളരാനും സാധ്യമാകുന്നവിധം ഗവേഷണ- വികസന, ഉല്‍പാദന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സാങ്കേതികസഹായങ്ങളും നല്‍കുകയാണ് കണ്‍സോര്‍ഷ്യം ചെയ്യുക. പ്രശ്നസാധ്യതകളേറെയുള്ള മെഡ്‌ടെക്, മെഡിക്കല്‍ ഉപകരണ മേഖലയില്‍ മെഡിക്കല്‍…

സംരംഭകവര്‍ഷം: ആരംഭിച്ചത് 75,000 സംരംഭങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകവര്‍ഷ പദ്ധതിയാരംഭിച്ച് 200 ദിവസത്തിനകം പുതുതായി തുടങ്ങിയത് 75,000 സംരംഭങ്ങള്‍. ഇതുവഴി 4,694 കോടി രൂപ നിക്ഷേപവും ലഭിച്ചു. 1,65,301 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചു. പുതിയസംരംഭങ്ങളുടെ രജിസ്ട്രേഷനില്‍ മുന്നില്‍ മലപ്പുറം, എറണാകുളം, കൊല്ലം, തൃശൂര്‍ എന്നിവയാണ്. 7,000ലേറെ പുതിയസംരംഭങ്ങള്‍ വീതം ഈ ജില്ലകളിലുണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പുതിയസംരംഭങ്ങള്‍ 5,000ലേറെ. ആലപ്പുഴ, കൊല്ലം, തൃശൂര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ പതിനായിരത്തിലേറെ തൊഴിലവസരങ്ങളുണ്ടായി. വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലായി സൃഷ്ടിക്കപ്പെട്ടത് 13,000ലേറെ തൊഴിലുകള്‍. കൃഷി-ഭക്ഷ്യസംസ്‌കരണമേഖലയില്‍ 12,700 പുതിയ സംരംഭങ്ങളും 1,450 കോടി രൂപയുടെ നിക്ഷേപവുമുണ്ടായി. 45,705 പേര്‍ക്ക് തൊഴിലും ലഭിച്ചു. വസ്ത്രമേഖലയിലുണ്ടായത് 8,849 സംരംഭങ്ങളും 421 കോടി രൂപയുടെ നിക്ഷേപവും 18,764 തൊഴിലും. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് മേഖലയില്‍ പുതിയസംരംഭങ്ങള്‍ 3,246. നിക്ഷേപം 195 കോടി രൂപ.…

ടാക്‌സി സര്‍വീസില്‍ നിക്ഷേപിക്കാന്‍ അദാനി

ഊബറുമായുളള പാര്‍ട്ണര്‍ഷിപ്പിലൂടെ പാസഞ്ചര്‍ വെഹിക്കിള്‍ ഫ്ളീറ്റുകളില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്. ഊബറുമായി അദാനി ഗ്രൂപ്പ് നിരന്തര ചര്‍ച്ചകള്‍ നടത്തിവരികയാണ്. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുളള എയര്‍പോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന നഗരങ്ങളില്‍ ഫ്ളീറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ക്കായുള്ള വിവിധ സംരംഭങ്ങള്‍ക്കായി ഊബറും അദാനി ഗ്രൂപ്പും നേരത്തെ പങ്കാളിത്തത്തിലേര്‍പ്പെട്ടിരുന്നു. മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ഗുവാഹത്തി, ജയ്പൂര്‍ തുടങ്ങിയ 5 അദാനി വിമാനത്താവളങ്ങളിലാണ് ഊബറിന് പിക്കപ്പ് സോണുകളുള്ളത്. വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് തടസമില്ലാത്തതും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കാനാണ് അദാനി ഗ്രൂപ്പ് ഈ നിക്ഷേപം വഴി ലക്ഷ്യമിടുന്നത്. മുംബൈ, അഹമ്മദാബാദ്, ലക്‌നൗ, തിരുവനതപുരം, ഗുവാഹത്തി, മംഗളുരു തുടങ്ങിയ 7 വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പിന് രാജ്യത്തുള്ളത്. എയര്‍പോര്‍ട്ട് ബിസിനസ് വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി വിവിധ കമ്പനികളിലായി അദാനി ഗ്രൂപ്പ് നിക്ഷേപങ്ങള്‍ നടത്തി വരുന്നു. ഈ മാസം ആദ്യം സ്വതന്ത്ര വിമാന കമ്പനിയായ എയര്‍വര്‍ക്‌സ് കമ്പനിയുമായി 400 കോടിയുടെ കരാര്‍…