മാതൃത്വത്തെ ആഘോഷമാക്കാന്‍ സിവ

  ”മാര്‍ക്കറ്റില്‍ കാണുന്ന പ്രൊഡക്റ്റുകളാണ് സാധാരണയായി കസ്റ്റമേഴ്സിന് ആവശ്യമായി വരുന്നത്. മാര്‍ക്കറ്റില്‍ കാണാത്ത പ്രൊഡക്റ്റിനെ കുറിച്ച് കസ്റ്റമേഴ്സ് ഒരിക്കലും ചിന്തിക്കില്ല. കസ്റ്റമേഴ്സിന്റെ ആവശ്യം കണ്ടറിഞ്ഞ് പുതിയ പ്രൊഡക്റ്റുകള്‍ ഡിസൈന്‍ ചെയ്യേണ്ടതും വിപണിയിലെത്തിക്കേണ്ടതും സംരംഭകനാണ്. അതിന് സാധിച്ചാല്‍ ഏതൊരു പുതിയ പ്രൊഡക്റ്റും കസ്റ്റമേഴ്സ് ഏറ്റെടുക്കും”.   അമ്മയാകാനുള്ള കാത്തിരിപ്പിനിടയില്‍ കംഫേര്‍ട്ട്നസും കോണ്‍ഫിഡന്‍സും പ്രദാനം ചെയ്യുന്ന വസ്ത്രങ്ങള്‍ ഏതൊരു സ്ത്രീയുടേയും ആഗ്രഹമാണ്. അതുവരെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ മിക്കതും ആ ദിനങ്ങളില്‍ ഉപയോഗശൂന്യമായി മാറും. ഏതൊരു സ്ത്രീയേയും പോലെ പ്രെഗ്നന്‍സി പീരിഡില്‍ കംഫേര്‍ട്ട്നസ് നല്‍കുന്ന വസ്ത്രങ്ങള്‍ക്കായി മെയ് ജോയ് എന്ന ഫാഷന്‍ ഡിസൈനറുടെ അന്വേഷണം എത്തി നിന്നത് സിവ മെറ്റേണിറ്റി വെയര്‍ എന്ന ബ്രാന്‍ഡിന്റെ ഉദയത്തിലാണ്. പ്രഗ്നന്‍സി കാലത്തും അമ്മയായതിനു ശേഷവും തങ്ങള്‍ക്കനുയോജ്യമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്ത്രീകകളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുകയും പരിഹാരം കണ്ടെത്തി അതിനെ സംരംഭമാക്കി വന്‍ വിജയം നേടുകയും ചെയ്ത…

ലിനെന്‍ സെന്റര്‍ നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ ബ്രാന്‍ഡ്

ലിനെന്‍ വസ്ത്രങ്ങള്‍ ധരിക്കുവാനും അതിന്റെ പ്രൗഢിയില്‍ തിളങ്ങുവാനും ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. ലിനെന്‍ വസ്ത്രങ്ങള്‍ അതണിയുന്നവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതാവാം ഒരിക്കലെങ്കിലും ലിനെന്‍ തുണിത്തരങ്ങള്‍ ധരിച്ചവര്‍ക്ക് വീണ്ടും വീണ്ടും ലിനെന്‍ വസ്ത്രത്തോട് തോന്നുന്ന ഇഷ്ടവും. സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്ന ലിനെന്‍ വസ്ത്രങ്ങള്‍ ജനകീയമാക്കുന്നതില്‍ ലിനെന്‍ സെന്റര്‍ എന്ന തുണി മില്ല് നേരിട്ട് നടത്തുന്ന ഔട്ട്ലെറ്റുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഏതാണ്ട് 480 ഓളം വിവിധ നിറങ്ങളിലും ഡിസൈനുകളിലുമുള്ള വ്യത്യസ്തതരം തുണികള്‍ ഇന്ന് ലിനെന്‍ സെന്റര്‍ നെയ്ത് മാര്‍ക്കറ്റില്‍ എത്തിക്കുന്നു. പതിനഞ്ചോളം വിവിധ തരം ക്വാളിറ്റികളിലുള്ള വെള്ള തുണികളും അതിന്റെ രാജകീയ നിലവാരത്തില്‍ ഉപഭോക്താക്കളിലേക്ക് ലിനെന്‍ സെന്റര്‍ എത്തിക്കുന്നു. വടക്കന്‍ കേരളത്തിലുള്ള ഉപഭോക്താക്കള്‍ക്കുവേണ്ടി പാലക്കാട് പട്ടാമ്പിയിലും മധ്യകേരളത്തിനുവേണ്ടി ആലപ്പുഴയിലെ ചേര്‍ത്തലയിലും തെക്കന്‍ കേരളത്തിനുവേണ്ടി തിരുവനന്തപുരത്തും ലിനെന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് കണ്ണടച്ച് വാങ്ങാന്‍ പറ്റുന്ന ഒരു ലോകോത്തര ബ്രാന്റാണ് ലിനെന്‍…

ദേശീയ ശ്രദ്ധനേടി ഫാംആയുഷ്

  ആയുര്‍വേദ, സിദ്ധ, ഹോമിയോപ്പതി, യുനാനി ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനത്തിലൂടെ ദേശീയതലത്തില്‍ ശ്രദ്ധേയമാവുകയാണ് ഫാംആയുഷ് ഡോട്ട് കോം എന്ന ഇ-കൊമേഴ്‌സ് സംരംഭം. തിരുവനന്തപുരം സ്വദേശിയായ ഡോ.അരുണ്‍ ഡിഎമ്മിന്റെ നേതൃത്വത്തില്‍ മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച ഫാം ആയുഷില്‍ ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ നിന്ന് ദിവസവും മികച്ചരീതിയില്‍ ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ആയുഷ് ഹെല്‍ത്ത്‌കെയര്‍ വിഭാഗത്തില്‍പ്പെട്ട ഇ- കൊമേഴ്‌സ് പ്ലാറ്റ് ഫോം കൂടിയാണ് ഫാംആയുഷ്. ലേഹ്യം, അരിഷ്ടം, രസായനം, തൈലം, ചൂര്‍ണം, ലേപനം തുടങ്ങിയ വിഭാഗങ്ങളിലായി അഞ്ഞൂറില്‍ പരം ഉത്പന്നങ്ങളാണ് ഫാംആയുഷ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ആയുര്‍വേദ, സിദ്ധ ഉത്പന്നങ്ങള്‍ക്ക് വിദേശങ്ങളില്‍നിന്നുപോലും ഓര്‍ഡര്‍ എത്തുന്നുണ്ട്. കൂടാതെ സൗന്ദര്യസംരക്ഷണ ഉത്പന്നങ്ങളും യോഗാ പ്രോഡക്ടുകളും ഫാംആയുഷ് വിപണനം ചെയ്യുന്നു. ഡാബര്‍, ചരക് ഫാര്‍മ, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, നാഗാര്‍ജുന ഹെര്‍ബല്‍സ്, ശ്രീ ശ്രീ ആയുര്‍വേദ, പതഞ്ജലി, പങ്കജകസ്തൂരി, വൈദ്യരത്‌നം, ധാത്രി, കെ പി…

ഇത് സംരംഭകരുടെ സ്വന്തം ഇ മിത്രം

  ജീവിതപരാജയങ്ങളോടു പൊരുതി ഒരു മികച്ച സംരംഭകനായി തീരണമെങ്കില്‍ അതിനുപിന്നില്‍ നേരിടേണ്ടിവരുന്ന കഠിനാധ്വാനം എത്രത്തോളമായിരിക്കും ? എന്നാല്‍ അത്തരത്തില്‍ വിജയം കൈവരിച്ചു സംരംഭകലോകത്ത് കൈമുദ്ര ചാര്‍ത്തിയ ഒരാള്‍ ഇന്ന് ഒട്ടേറെ സംരംഭകരെ സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാകുകയാണെങ്കിലോ? അതെ. ഇത് കണ്ണൂര്‍ എടക്കോം സ്വദേശിയായ സന്തോഷ് ടി ജെയുടെ ജീവിതമാണ്. കഠിനപരിശ്രമവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ സംരംഭകലോകത്തിന്റെ വിജയശ്രേണിയില്‍ സ്വന്തം പേരും എഴുതിചേര്‍ക്കാമെന്നു തെളിയിച്ചിരിക്കുകയാണ് സന്തോഷ്. നാട്ടില്‍ കൂലിപ്പണി ചെയ്ത് ജീവിതം നയിച്ചിരുന്ന സന്തോഷ്, അതിജീവനത്തിനായി പ്രവാസ ജീവിതം തെരഞ്ഞെടുത്തെങ്കിലും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നപ്പോള്‍ മടങ്ങിയെത്തുകയായിരുന്നു. ഇനിയെന്ത് എന്ന ദീര്‍ഘകാലത്തെ ചിന്തകള്‍ക്കൊടുവിലാണ് ഒരു സംരംഭകനാകാം എന്ന തീരുമാനത്തില്‍ എത്തിച്ചേരുന്നത്. ആ തീരുമാനമാണ് സന്തോഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായതും. ജനങ്ങളുടെ പൊതുവായ സേവന ആവശ്യകതകള്‍ നിറവേറ്റുന്നതിനായി മിത്രം ഡിജിറ്റല്‍ ഹബ് രൂപീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ്…

ഏസ്മണി : ഫിന്‍ടെക് ലോകത്തെ കേരളീയ വിജയമാതൃക

  സ്വന്തം അനുഭവത്തില്‍ നിന്ന് ഒരു ബിസിനസ്, അതും ടെക്നോളജിയെ അടിസ്ഥാനമാക്കി! കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും അങ്ങനെയൊരു ബിസിനസ് പിറവികൊണ്ടത് ഈ കേരളത്തിലാണ്. സംരംഭകയാകട്ടെ ഒരു വനിതയും. നിമിഷ ജെ വടക്കന്‍ എന്ന സംരംഭകയുടെ മനസില്‍ രൂപപ്പെട്ട ആശയമാണ് ഏസ്മണി. ഇന്ന് ഫിന്‍ടെക് മേഖലയിലെ മുന്‍നിര കമ്പനിയാണ് ഏസ്മണി. ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പണം വീട്ടിലിരുന്നുകൊണ്ട് തന്നെ പിന്‍വലിക്കാനുള്ള സൗകര്യമാണ് ഏസ്മണി ഒരുക്കിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്താണ് ഏസ്മണിയുടെ പിറവി. പിന്നീട് പണമിടപാടുകള്‍ക്കായി പല സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒറ്റ പ്ലാറ്റ്ഫോം ആയി ഏസ്മണി മാറി. മാതൃകമ്പനിയായ ഏസ്വെയര്‍ ടെക്നോളജീസില്‍ നിന്നും ആര്‍ജിച്ച ഊര്‍ജമാണ് ഏസ്മണി യാഥാര്‍ത്ഥ്യമാക്കാന്‍ നിമിഷയ്ക്ക് സഹായകമായത്.   എന്താണ് ഏസ്മണി ? എടിഎം സേവനങ്ങള്‍ വീട്ടിലെത്തിക്കുന്ന മൈക്രോ എടിഎം സേവനമാണ് ഏസ്മണി മുന്നോട്ടുവെയ്ക്കുന്നത്. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഏസ്വെയര്‍ ടെക്നോളജീസില്‍…