വ്യവസായ സൗഹൃദം പരസ്യത്തില്‍ മാത്രം- ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

 മലയാളി വനിതാ സംരംഭകര്‍ക്ക് കരുത്തും ആത്മവിശ്വാസവും നല്‍കുന്ന വ്യക്തിത്വം. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാനുള്ള ആര്‍ജവമാണ് മറ്റ് സംരംഭകരില്‍ നിന്ന് ഷീലയെ വ്യത്യസ്തമാക്കുന്നത്. നൂറ്റിഇരുപത്തിയഞ്ചു കോടിയിലധികം വിറ്റുവരവുള്ള വിസ്റ്റാര്‍ ക്രിയേഷന്‍സിന്റെ സ്ഥാപകയും മാനേജിങ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, അതിസമ്പന്നരായ 100 ഇന്ത്യന്‍ വനിതകളുടെ പട്ടികയിലും ഇടം പിടിച്ച സംരംഭകകൂടിയാണ്. ജനസംഖ്യയുടെ 52.2 ശതമാനം സ്ത്രീകളായിട്ടും വളരെ കുറച്ചു സ്ത്രീ സംരംഭകരാണ് കേരളത്തിലുള്ളത്. അതില്‍ തന്നെ വളരെ ചെറിയ ശതമാനം മാത്രമാണ് വിജയിച്ചിട്ടുള്ളത്. എന്താണ് കേരളത്തില്‍ സ്ത്രീകളെ സംരംഭകരാകുന്നതില്‍ നിന്നും തടയുന്നത് ? ഇരുപത്തിയേഴു വര്‍ഷത്തെ സംരംഭക അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സംരംഭകകാലവസ്ഥയെ കുറിച്ച് പ്രതികരിക്കുകയാണ് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. രാഷ്ട്രീയ അതിപ്രസരമെന്ന ശാപം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പത്രങ്ങളിലോ ചാനലുകളിലോ പരസ്യം ചെയ്തത് കൊണ്ടുമാത്രം ഒരു സംസ്ഥാനവും വ്യവസായ സൗഹൃദമാകില്ലെന്ന് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി…

കേരളം ടൂറിസം ഇന്‍വെസ്റ്റ്‌മെന്റിന് പറ്റിയ ഇടം- സന്തോഷ് ജോര്‍ജ് കുളങ്ങര

മലയാളിയെ ലോകം കാണിയ്ക്കാന്‍ തന്റെ ക്യാമറയും തൂക്കി മുന്‍പേ നടന്ന മനുഷ്യന്‍. വിദ്യാര്‍ത്ഥികളുടെ പ്രീയപ്പെട്ട പഠന സഹായി ലേബര്‍ ഇന്ത്യയുടെ അമരക്കാരന്‍. സഞ്ചാര കാഴ്ചാ ദൃശ്യമാധ്യമ സംസ്‌കാരത്തിന് പുനര്‍ സഫാരി ടിവി സ്ഥാപകന്‍. ഇത് ഓരോ കേരളീയനും അഭിമാനത്തോടെയും ആശ്ചര്യത്തോടെയും  നിര്‍വചനം നല്‍കിയപ്രതീക്ഷയോടെയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വിശ്വമലയാളി – സന്തോഷ് ജോര്‍ജ് കുളങ്ങര. സംസ്ഥാന പ്ലാനിങ് ബോര്‍ഡിലെ എക്‌സ്‌പെര്‍ട്ട് മെമ്പര്‍ കൂടിയായ അദ്ദേഹം സര്‍ക്കാരില്‍ നിന്നും പ്രതിഫലമൊന്നും പറ്റാതെ തികച്ചും സൗജന്യമായാണ് തന്റെ സമയവും അധ്വാനവും കേരളത്തിനായി മാറ്റിവെക്കുന്നത്. നൂറ്റിമുപ്പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞ് ഇനി അധികം താമസിയാതെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന ബഹിരാകാശ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. കേരളത്തിന്റെ സംരംഭക സംസ്‌കാരത്തെക്കുറിച്ചും വളരുന്ന സംരംഭക കാലാവസ്ഥയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കുള്ളത്. കേരളം പോലൊരു സംസ്ഥാനത്തിന്റെ ഭാവി ടൂറിസത്തിലാണെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും ഈരംഗത്ത് ഇനിയും പരിഹരിക്കപ്പെടാനുള്ള നിരവധി…

സംരംഭക തലസ്ഥാനമായി തിരുവനന്തപുരം വളരുമ്പോള്‍

സ്റ്റേറ്റ് ക്യാപിറ്റല്‍ റീജിയന്‍ എന്നനിലയില്‍ ഏറെ വികസന സാധ്യതകളും സംരംഭക അവസരങ്ങളുമുള്ള തിരുവനന്തപുരത്തിന്റെ സമകാലിക പ്രസക്തിയെ വിലയിരുത്തുകയാണ് പ്രമുഖ സംരംഭകനും ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമായ എസ് എന്‍ രഘുചന്ദ്രന്‍നായര്‍. നാഷണല്‍ ക്യാപ്പിറ്റല്‍ റീജിയണ്‍ എന്നപോലെ സ്റ്റേറ്റ് ക്യാപ്പിറ്റല്‍ റീജിയണ്‍ എന്ന നിലയില്‍ തിരുവനന്തപുരത്തിന് ഇനിയും ഏറെ വികസനസാധ്യകളുണ്ടെന്ന അഭിപ്രായക്കാരനാണ് പ്രമുഖ സംരംഭകനും ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമായ എസ് എന്‍ രഘുചന്ദ്രന്‍നായര്‍. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തിരുവനന്തപുരത്തിന്റെ വികസനം ലക്ഷ്യമാക്കി നടക്കുന്ന ഒട്ടേറെ മുന്നേറ്റങ്ങളുടെ അമരത്ത് രഘുചന്ദ്രന്‍ നായര്‍ ഉണ്ട്. സംരംഭക പ്രോത്സാഹന മേഖലയില്‍ ഉള്‍പ്പടെ തലസ്ഥാനത്തിന്റെ പൊതുവളര്‍ച്ചയ്ക്ക്, സമാനമനസ്‌കരെ ഒപ്പംകൂട്ടി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. സ്റ്റേറ്റ് ക്യാപ്പിറ്റല്‍ റീജിയണ്‍ എന്ന കാഴ്ചപ്പാടോടെ വിലയിരുത്തിയാല്‍ മാത്രമേ തിരുവനന്തപുരത്തിന്റെ വികസനം പൂര്‍ണമായ അര്‍ഥത്തില്‍ സാധ്യമാകുകയുള്ളൂവെന്ന് രഘുചന്ദ്രന്‍നായര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തിന് പുറമേ കൊല്ലം,…

സംരംഭകത്വത്തിൽ വേണം സാമൂഹിക ബദൽ

മനോജ് കെ. പുതിയവിള ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവർ ഉള്ള കുടുംബങ്ങളിലെ സ്ഥിതി എത്രപേർക്ക് അറിയാം? ഇവരിൽ പലർക്കും എപ്പോഴും ഒരാളുടെ നോട്ടം വേണം. ഇന്നത്തെ ന്യൂക്ലിയർ കുടുംബങ്ങളിൽ ഇതു വലിയ പ്രശ്നമാണ്. ഒരംഗം തൊഴിൽ ഉപേക്ഷിച്ചു വീട്ടിൽ ഇരിക്കണം. മൂത്രമൊഴിക്കാൻ പോകണമെങ്കിൽപ്പോലും അവരെ മുറിയിലിട്ടു പൂട്ടിയിട്ടോ കെട്ടിയിട്ടിട്ടോ പോകേണ്ട സ്ഥിതി. ഒന്നിച്ചു പോകേണ്ട വിവാഹമോ മരണമോ പോലുള്ള കാര്യങ്ങൾക്കൊന്നും പോകാൻകഴിയില്ല. ഒരാൾ ആശുപത്രിയിലെങ്ങാനും ആയാൽ അയൽപ്പക്കക്കാരെയോ ബന്ധുക്കളെയോ ആശ്രയിക്കണം. അതുതന്നെയും മിക്കപ്പോഴും അപ്രായോഗികം. അവർക്കൊരു പകൽവീട് ഒരുക്കിയാലോ? എന്തൊരു ആശ്വാസം! ഭിന്നശേഷിക്കാർ എന്ന് ആധുനികലോകം വിളിക്കുന്ന ഇക്കൂട്ടരിൽ ഉള്ള ശേഷികൾ കണ്ടെത്തി വികസിപ്പിക്കാൻ കഴിഞ്ഞാലോ? ശാസ്ത്രീയമായ പരിശീലനങ്ങളിലൂടെ ഇതു സാദ്ധ്യമാണ്. കോഴിക്കോട്ട് ഇത്തരക്കാർക്കു പകൽവീട് ഒരുക്കിയും നൈപുണ്യപരിശീലനം നൽകിയും നൂറോളം പേർക്കു വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി നേടിക്കൊടുത്തിരിക്കുന്നു എന്നു കേട്ടാലോ? മാത്രമല്ല, ഇവരിൽ കരകൗശലവൈഭവം…

സ്റ്റാര്‍ട്ട്അപ്പ് കുതിപ്പില്‍ കേരളം

കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് മേഖലയില്‍ കൂടുതല്‍ ഉണര്‍വ് പ്രകടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംരംഭകന്‍കൂടിയായ അനൂപ് അംബിക കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയിലേക്ക് എത്തുന്നത്. സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവിപദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. സംരംഭകരംഗത്തും സാങ്കേതികരംഗത്തുമായി രണ്ടര പതിറ്റാണ്ടിലധികം നീണ്ട അനുഭവപരിചയത്തിന്റെ കരുത്തുമായി കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ സിഇഒ പദവിയിലേക്ക് അനൂപ് അംബിക എത്തുമ്പോള്‍ കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് മേഖല ഒന്നാകെ മികച്ച പ്രതീക്ഷയിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നാഷണല്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്, പോളിസി മേക്കിങ്, മെഷീന്‍ ലേണിങ്, ലൈഫ് സയന്‍സസ് മേഖലകളില്‍ പ്രവൃത്തിപരിചയമുള്ള അനൂപ് അംബിക ബയോടെക് സ്ഥാപനമായ ജെന്‍പ്രോ റിസര്‍ച്ചിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍നിന്നാണ് കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനെ നയിക്കാനെത്തുന്നത്. ലോകത്തിലെ എറ്റവും മികച്ച സ്റ്റാര്‍ട്ട്അപ്പ് ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് പരക്കെ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. ദേശീയ- അന്തര്‍ദേശിയ തലത്തില്‍ നിരവധി അംഗീകാരങ്ങളാണ്…