മുഹൂര്‍ത്ത വ്യാപാരത്തിലെ നേട്ടം നിലനിര്‍ത്താന്‍ സൂചികകള്‍ക്കായില്ല. ഏഴു ദിവസത്തെ മുന്നേറ്റത്തിന് വിരാമമിട്ട് നിഫ്റ്റി 17,000ന് താഴെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 287.70 പോയന്റ് ഉയര്‍ന്ന് 59,534.96ലും നിഫ്റ്റി 74.50 പോയന്റ് നേട്ടത്തില്‍ 17,656,30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കം നേട്ടത്തിലായിരുന്നുവെങ്കിലും സ്വകാര്യ ബാങ്ക്, എഫ്എംസിജി ഓഹരികളിലുണ്ടായ സമ്മര്‍ദം വിപണിയെ ബാധിച്ചു. വരാനിരിക്കുന്ന യുറോപ്യന്‍ കേന്ദ്ര ബാങ്കിന്റെ പണനയ യോഗത്തില്‍ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന വിലയിരുത്തലുകളാണ് വിപണിയെ സ്വാധീനിച്ചത്. നെസ് ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടെക് മഹീന്ദ്ര, മാരുതി സുസുകി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എല്‍ആന്‍ഡ്ടി, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. സെക്ടറല്‍ സൂചികകളില്‍ പൊതുമേഖല ബാങ്കാണ് കുതിച്ചത്. സൂചിക 3.5ശതമാനം ഉയര്‍ന്നു. ക്യാപിറ്റല്‍ ഗുഡ്സ്, ഓട്ടോ സൂചികകള്‍ ഒരുശതമാനം വീതം നേട്ടമുണ്ടാക്കി. എഫ്എംസിജിയാകട്ടെ…
Category: NEWS & EVENTS
പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍
പഴയ പെന്‍ഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി. 2007ന് ശേഷം ബാങ്കുകളില്‍ ജോലി ലഭിച്ച ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ സമ്പ്രദായത്തില്‍ പെന്‍ഷന്‍ അനുവദിക്കണമെന്നാണ് ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചില സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കാനുള്ള സംസ്ഥാന ഭരണകൂടങ്ങളുടെ തീരുമാനം വന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കം. പഞ്ചാബിലെ ആംആദ്മി സര്‍ക്കാരടക്കം ബിജെപി ഇതര രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് പഴയ പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ പതിനൊന്നാമത് ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ, പന്ത്രണ്ടാമത് ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്ന ആവശ്യം ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് മുന്നില്‍ വെച്ചിട്ടുണ്ട്. വിപണിയില്‍ രൂക്ഷമായ വിലക്കയറ്റം ആണെന്നും, ബാങ്ക് ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ശമ്പളത്തില്‍ വിലക്കയറ്റത്തിന് ആനുപാതികമായ രീതിയില്‍ വര്‍ദ്ധനവ് ഉണ്ടാകണമെന്ന…
വാട്സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു
വാട്സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. ഉച്ചയ്ക്കു 2.15 മുതല്‍ സര്‍വീസ് പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഉച്ചമുതല്‍ വാട്‌സാപ് ലോകമെമ്പാടും പ്രവര്‍ത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിലേറെ ഗ്രൂപ്പുകളിലേക്ക് ഉള്‍പ്പെടെ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ഇതുവരെ സംഭവിച്ചിട്ടുള്ളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തകരാറാണ് സംഭവിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.07നാണ് പ്രശ്‌നം ആദ്യം റിപ്പോര്‍ട്ടു ചെയ്തതെന്നു ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ‘ഡൗണ്‍ ഡിറ്റക്ടര്‍’ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി വരെ അത്തരം ആയിരക്കണക്കിന് റിപ്പോര്‍ട്ടുകള്‍ ലിസ്റ്റ് ചെയ്യുകയും പിന്നീട് സൈറ്റ് ക്രാഷ് ആവുകയുമായിരുന്നെന്ന് അവര്‍ വ്യക്തമാക്കി. ലോകത്താകമാനം 200 കോടിയിലധികം ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. പ്രശ്‌നം ശ്രദ്ധയിപ്പെട്ടെന്നും തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും മെറ്റ അറിയിച്ചു.
നെല്ല് സംഭരണം: 50 മില്ലുകള്‍ കൂടി കരാറൊപ്പിട്ടു
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 50 മില്ലുകള്‍ കൂടി സപ്ലൈകോയുമായി കരാറൊപ്പിട്ടു. നേരത്തെ നാല് മില്ലുകള്‍ കരാറൊപ്പിട്ടിരുന്നു. മില്ലുടമകള്‍ സമരം പിന്‍വലിച്ചതിന് പിന്നാലെയാണിത്. ആകെ 54 മില്ലുകള്‍ക്കായി 60,000 മെട്രിക് ടണ്‍ നെല്ല് സംഭരിക്കാനാണ് അനുമതിയെന്ന് സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സഞ്ജീബ് പട്ജോഷി പറഞ്ഞു. നിലവില്‍ 12,000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം സംഭരിക്കുന്ന നെല്ലിന്റെ 68 ശതമാനമാണ് മില്ലുകള്‍ അരിയാക്കി നല്‍കേണ്ടത്. 99,465 കര്‍ഷകരാണ് നിലവില്‍ സപ്ലൈകോയ്ക്ക് നെല്ല് നല്‍കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇനിയും താത്പര്യമുള്ളവര്‍ക്ക് www.supplycopaddy.inല്‍ രജിസ്റ്റര്‍ ചെയ്യാം.
ടാറ്റക്ക് വേണ്ടി ഏറ്റെടുത്ത ഭൂമി 26 വര്‍ഷത്തിന് ശേഷം ഉടമകള്‍ക്ക് തിരിച്ചു നല്‍കുന്നു
ടാറ്റയുടെ നടപ്പാക്കാതെ പോയ പദ്ധതിക്കുവേണ്ടി നേരത്തെ ഏറ്റെടുത്തിരുന്ന ഭൂമി മുന്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒഡീഷ സര്‍ക്കാരിന്റെ തീരുമാനം. ടാറ്റാ ഗ്രൂപ്പിന് കീഴില്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റ് തുടങ്ങുന്നതിനു വേണ്ടിയാണ് 1996 ല്‍ ഒഡീഷ സര്‍ക്കാര്‍ ഗഞ്ചം ജില്ലയിലെ ഗോപാല്‍പുര്‍ തീരത്തിന് അടുത്തുള്ള ഭൂമി ഏറ്റെടുത്തത്. ഇപ്പോള്‍ 26 വര്‍ഷത്തിനു ശേഷമാണ് ഈ ഭൂമിയില്‍ 206 ഏക്കര്‍ സ്ഥലം തിരികെ കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കലിപള്ളി അടക്കം ഏകദേശം 12 ഓളം ഗ്രാമപ്രദേശങ്ങള്‍ അടങ്ങുന്ന 6900 ഏക്കര്‍ സ്ഥലമാണ് 1996 ടാറ്റാ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി കണ്ടെത്തിയതും ഏറ്റെടുത്തതും. എന്നാല്‍ രണ്ടര പതിറ്റാണ്ടിനിപ്പുറവും പദ്ധതി വെളിച്ചം കണ്ടില്ല. തീര്‍ത്തും കടലാസില്‍ ഒതുങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന ഒഡീഷ മന്ത്രിസഭായോഗം അന്നത്തെ സ്ഥലം ഉടമകളുടെ അവകാശികള്‍ക്ക് ഏറ്റെടുത്ത് ഭൂമിയിലെ 206 ഏക്കര്‍ സ്ഥലം തിരികെ കൊടുക്കാന്‍…
സഹകരണ സ്ഥാപനങ്ങളില്‍ 3 ലക്ഷം രൂപയുടെ വായ്പ ഇളവ്
സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്തവര്‍ മരിച്ചാല്‍ തിരിച്ചടവില്‍ 3 ലക്ഷം രൂപയുടെ ഇളവു ലഭിക്കും. വായ്പ എടുക്കുന്നവര്‍ക്ക് വായ്പാ കാലാവധിക്കുള്ളില്‍ മാരകമായ രോഗം ബാധിച്ച് കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നാലും പരമാവധി 1.25 ലക്ഷം രൂപ ഇളവു നല്‍കും. സഹകരണ റിസ്‌ക് ഫണ്ടില്‍ നിന്നാണ് സഹായം അനുവദിക്കുന്നത്. വായ്പ എടുത്ത വ്യക്തി മരണപ്പെടുകയാണെങ്കില്‍ നേരത്തെ രണ്ടു ലക്ഷം രൂപയാണ് തിരിച്ചടവില്‍ ഇളവു നല്‍കിയിരുന്നത്. വായ്പാ കാലയളവിലോ കാലാവധി കഴിഞ്ഞ് ആറുമാസത്തിനുള്ളിലോ മരണപ്പെട്ടാല്‍ അന്നേ ദിവസം ബാക്കി നില്‍ക്കുന്ന ലോണ്‍ സംഖ്യയുടെ മുതല്‍ അല്ലെങ്കില്‍ 3 ലക്ഷം രൂപ ഇതില്‍ ഏതാണോ കുറവ് ആ സംഖ്യ റിസ്‌ക് ഫണ്ടില്‍ നിന്ന് അനുവദിക്കും. മരണപ്പെട്ട വ്യക്തി വിവിധ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ പരമാവധി ആറു ലക്ഷം രൂപയേ ലഭിക്കൂ. രണ്ടു വ്യക്തികള്‍ കൂട്ടായി വായ്പ എടുക്കുകയും അതിലൊരാള്‍ മരണപ്പെടുകയും ചെയ്താല്‍…
ദീപാവലി: ഓഹരി വിപണി മൂന്ന് ദിവസം അവധിയില്‍
ആഭ്യന്തര ഓഹരി വിപണി നീണ്ട മൂന്ന് ദിവസത്തെ അവധിയിലേക്ക് പ്രവേശിച്ചു. ദുര്‍ബലമായ ആഗോള സൂചനകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. ശനി, ഞായര്‍, തിങ്കള്‍ തുടങ്ങിയ മൂന്ന് ദിനങ്ങളില്‍ ഓഹരി വിപണി അവധിയായിരിക്കും. വരുന്ന ബുധനാഴ്ചയും വിപണി അടച്ചിടും. ദീപാവലി, ദീപാവലി ബലിപ്രതിപ്രദാ, ലക്ഷ്മി പൂജ തുടങ്ങിയ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് വിപണി അടച്ചിടുന്നത്. ശനി, ഞായര്‍ ഈ ആഴ്ചയിലെ അവധി ദിനങ്ങള്‍ ആണെങ്കില്‍ ഒക്ടോബര്‍ 24 ന് ദീപാവലിയുടെ അവധിയാണ്. ലക്ഷ്മീപൂജ ദിനത്തില്‍ വിപണി അടച്ചിടും. ഒക്ടോബര്‍ 26 ദീപാവലി ബലിപ്രതിപ്രദാ ആഘോഷത്തിന്റെ അവധിയുമാണ്. അതേസമയം നിക്ഷേപകര്‍/ വ്യാപാരികള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം ദീപാവലി ദിനത്തില്‍ ഒരു മണിക്കൂര്‍ മുഹൂര്‍ത് വ്യാപാരത്തിനായി ഒരു മണിക്കൂര്‍ വിപണി തുറക്കും. എന്‍ എസ് ഇ യും ബി എസ് ഇയും അവധിയാകുന്നതിന് പുറമെ കറന്‍സി ഡെറിവേറ്റീവ് വിഭാഗത്തിലും പലിശ…
കൈത്തോക്ക് വിപണിയെ മരവിപ്പിച്ച് കാനഡ
കൈത്തോക്കുകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും കൈമാറ്റം ചെയ്യുന്നതും നിരോധിച്ച് കാനഡ. കൈത്തോക്ക് ഇറക്കുമതി നിരോധിക്കുന്നതിനുള്ള മുന്‍കാല ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് നിരോധനം എന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന തോക്കുകള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്നുള്ളതാണ് ലക്ഷ്യം. തോക്ക് വ്യാപാരവുമായി ബന്ധപ്പെട്ട് 40 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ നിയന്ത്രണ നടപടിയായിരിക്കും ഇതെന്ന് ട്രൂഡോ പറഞ്ഞു. കൈത്തോക്കുകളുടെ വില്പന നിരോധിക്കുക എന്നുള്ളതിനെ സംബന്ധിച്ച് 2022 മെയ് മാസത്തിലാണ് പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചത്. കൂടാതെ, ഗാര്‍ഹിക പീഡനത്തിലോ ക്രിമിനല്‍ പീഡനക്കേസുകളിലോ ഉള്‍പ്പെട്ട ആളുകളുടെ കൈവശം ഉള്ള തോക്കുകളുടെ ലൈസന്‍സ് റദ്ദാക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. തോക്ക് ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് അനുമാനം. തോക്ക് കടത്ത് തടയുന്നതിനുള്ള നടപടികളും ബില്‍ നിര്‍ദ്ദേശിക്കുന്നു,
റസ്റ്റ് ഹൗസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 3.87 കോടിയുടെ വരുമാനം- മന്ത്രി മുഹമ്മദ് റിയാസ്
റസ്റ്റ് ഹൗസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ഒരു വര്‍ഷത്തിനിടെ 3.87 കോടി രൂപയുടെ വരുമാനം നേടിയതായി പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. 1.52 കോടി രൂപ ചെലവില്‍ എരുമേലിയില്‍ നിര്‍മിച്ച പുതിയ റസ്റ്റ് ഹൗസ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. റസ്റ്റ് ഹൗസുകള്‍ ജനകീയമാക്കിയ കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ വരെ 3,87,72,210 രൂപയുടെ വരുമാനം നേടി. 65,000 ആളുകള്‍ ഒരു വര്‍ഷത്തിനിടയില്‍ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തി. റസ്റ്റ് ഹൗസ് ജനകീയമാക്കിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ റസ്റ്റ് ഹൗസില്‍ താമസിച്ചവരുടെ അഭിപ്രായങ്ങള്‍ കൂടി ശേഖരിച്ച് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പൂര്‍ണ സൗകര്യങ്ങളുറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈനിലൂടെ റസ്റ്റ് ഹൗസില്‍ മുറികള്‍ ബുക്ക് ചെയ്യാം. സന്നിധാനം സത്രത്തില്‍ ഒരു ഡോര്‍മെറ്ററി കൂടി തയാറാക്കും. സത്രത്തിലെ ഡോര്‍മെറ്ററികളും…
തിരുവനന്തപുരം ജില്ലയില്‍ റേഷന്‍കട ലൈസന്‍സി
തിരുവനന്തപുരം ജില്ലയിലെ റേഷന്‍കടകളിലെ ഒഴിവുകളില്‍ ലൈസന്‍സികളെ നിയമിക്കുന്നതിന് പുനഃവിജ്ഞാപനം/വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകള്‍ നവംബര്‍ 19നകം നല്‍കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം www.civilsupplieskerala.gov.in ല്‍ ലഭിക്കും. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക്: 0471 2731240.