സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ഐടി കമ്പനിയായ വിപ്രോയുടെ അറ്റാദായം 2,659 കോടി രൂപ. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,930 കോടിയായിരുന്നു. ലാഭത്തില്‍ 9.27 ശതമാനത്തിന്റെ കുറവ്. വരുമാനം 22,539.7 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 19,667.4 കോടി രൂപയായിരുന്നു. യുഎസ് ഒഴികെയുള്ള വിപണികളില്‍നിന്നുള്ള വരുമാനം കുറഞ്ഞതായി വിപ്രോ പറഞ്ഞു. യൂറോപ്പില്‍നിന്നുള്ള വരുമാനം മുന്‍കൊല്ലത്തെ രണ്ടാം പാദത്തിലുള്ള 918.6 കോടിയില്‍നിന്ന് ഈ വര്‍ഷം 787.5 കോടിയായി കുറഞ്ഞു. ഏഷ്യാ പസിഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയില്‍നിന്നു 219.4 കോടി മാത്രമാണ് ലഭിച്ചത്. മുന്‍ വര്‍ഷം ഇത് 302.8 കോടിയായിരുന്നു.
Category: NEWS & EVENTS
എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാറിന്റെ വക 22,000 കോടി
3 പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് എല്‍പിജി സബ്‌സിഡി മൂലമുണ്ടായ നഷ്ടം നികത്താന്‍ ഒറ്റത്തവണ ഗ്രാന്റായി 22,000 കോടി രൂപ നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസിഎല്‍), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച്ച്പിസിഎല്‍) എന്നിവയ്ക്കാണ് ഗ്രാന്റ്. ഐഒസിക്ക് ഏകദേശം 13,000 കോടി രൂപയോളം ലഭിക്കും. മറ്റു രണ്ടു കമ്പനികള്‍ക്ക് 4500 കോടി രൂപവീതമായിരിക്കുമെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവിലേക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ കാലയളവില്‍ രാജ്യാന്തര വിപണിയില്‍ പാചകവാതകത്തിന് ഏകദേശം 300%ന്റെ വര്‍ധനയുണ്ടായെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഗാര്‍ഹിക പാചക വിലയില്‍ 72% വര്‍ധനയാണുണ്ടായത്. ഈ നഷ്ടം നികത്താനാണ് തുക നല്‍കുന്നത്. എല്‍പിജി സബ്‌സിഡി നിര്‍ത്തിയത് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങള്‍ക്ക് ഭാരമുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവെന്നാണ്…
യൂറോപ്പില്‍ ഇ-മൊബിലിറ്റി ലക്ഷ്യമാക്കി ആമസോണ്‍
യൂറോപ്പിലുടനീളമുള്ള ഇലക്ട്രിക് വാനുകള്‍, ട്രക്കുകള്‍, ലോ-എമിഷന്‍ പാക്കേജ് ഹബ്ബുകള്‍ എന്നിവയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1 ബില്യണ്‍ യൂറോ (974.8 ദശലക്ഷം ഡോളര്‍) നിക്ഷേപിക്കാന്‍ ആമസോണ്‍ പദ്ധതിയിടുന്നു. 2025ഓടെ യൂറോപ്പിലെ ഇലക്ട്രിക് വാനുകളുടെ എണ്ണം 3,000ത്തില്‍ നിന്ന് 10,000-ലധികമായി വര്‍ദ്ധിപ്പിക്കാന്‍ ഈ നിക്ഷേപം സഹായിക്കുമെന്നാണ് ആമസോണ്‍ പ്രതീക്ഷിക്കുന്നത്. വരും വര്‍ഷങ്ങളില്‍ 1,500-ലധികം ഇലക്ട്രിക് ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ സ്വന്തമാക്കാനും ആമസോണ്‍ പദ്ധതിയിടുന്നുണ്ട്. ആമസോണിനെക്കൂടാതെ, പാക്കേജ് ഡെലിവറി കമ്പനികളായ യുണൈറ്റഡ് പാഴ്‌സല്‍ സര്‍വീസ് ഇങ്ക്, ഫെഡെക്‌സ് കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങളും വലിയ തോതില്‍ സീറോ എമിഷന്‍ ഇലക്ട്രിക് വാനുകളും, ട്രക്കുകളും വാങ്ങാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇവികളോടൊപ്പം തന്നെ യൂറോപ്പിലുടനീളമുള്ള ഇവി ചാര്‍ജറുകളിലും നിക്ഷേപം നടത്തുമെന്ന് കമ്പനി അറിയിച്ചു. 2040 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്.
ഒഎന്‍ഡിസി സൗകര്യം ഐഡിബിഐയിലും
ഐഡിബിഐ ബാങ്കില്‍ നിന്നും ഇനി ഓപ്പണ്‍ നെറ്റ് വര്‍ക് ഡിജിറ്റല്‍ കോമേഴ്സ് (ഒഎന്‍ഡിസി) സൗകര്യം ലഭ്യമാകും. ഒഎന്‍ഡിസി എന്ന ഓപ്പണ്‍ നെറ്റ് വര്‍ക് വഴി ചെറുകിട ബിസിനസുകാര്‍ക്ക് ഡിജിറ്റല്‍ സ്റ്റോറുകള്‍ സ്ഥാപിക്കാന്‍ സാധിക്കാം. അത്തരത്തില്‍ കച്ചവടവും കൂട്ടാം. ഐഡിബിഐ ബാങ്ക് ഒഎന്‍ഡിസി സെല്ലേഴ്സ് ആപ്പ് വഴിയാകും ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും ഈ സൗകര്യം ലഭ്യമാക്കുക. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള ഡിജികെസിസി സംവിധാനവും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അവതരിപ്പിച്ച ഈ സംവിധാനം ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതോടെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. വെയര്‍ ഹൗസ് രശീതികളിന്മേലുള്ള വായ്പകള്‍ പൂര്‍ണമായി ഡിജിറ്റലൈസു ചെയ്യാനും മൊബൈല്‍ ബാങ്കിംഗ് ആപ്പായ ഗോ മൊബൈല്‍ പ്ലസില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വാതില്‍പ്പടി സേവനങ്ങള്‍ അടക്കമുള്ളവ ലഭ്യമാക്കാനും ബാങ്ക് നടപടി സ്വീകരിച്ചിട്ടുണ്ട്. റിപോ നിരക്കുമായി ബന്ധിപ്പിച്ച സ്ഥിര നിക്ഷേപ പദ്ധതി, നിഷ്‌ക്രിയ ആസ്തികള്‍ക്കായുള്ള…
റബര്‍പാല്‍ ഉത്പന്ന പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ ചങ്ങനാശേരിയിലുള്ള കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ ഒക്ടോബര്‍ 12, 13 തീയതികളില്‍ റബര്‍പാലില്‍ നിന്നും വിവിധതരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിവരങ്ങള്‍ക്ക്: 0487-2720311, 9744665687, 9846797000, cfscchry@gmail.com.
ടെസ്ലയുടെ സെമിട്രക്കുകള്‍ ആദ്യം ഓടിക്കുന്നത് പെപ്‌സി
ടെസ്ലയുടെ സെമി ട്രക്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്ന ആദ്യ കമ്പനിയായി പെപ്‌സികോ. വാഹനത്തിന്റെ ഡെലിവറികള്‍ ഡിസംബര്‍ 1-ന് ലഭിക്കുമെന്ന് പെപ്സികോ അറിയിച്ചു. കാലിഫോര്‍ണിയയിലെ മോഡെസ്റ്റോയിലുള്ള ഫ്രിറ്റോ-ലേ പ്ലാന്റ്, സാക്രമെന്റോയിലെ ബിവറേജസ് ഫാക്ടറി എന്നിങ്ങനെ പെപ്‌സിക്കോയുടെ രണ്ട് യൂണിറ്റുകളില്‍ ട്രക്കുകള്‍ ഉപയോഗിക്കും. 2017ല്‍,100 സെമി ട്രക്കുകള്‍ പെപ്‌സിക്കോ റിസര്‍വ് ചെയ്തിരുന്നു. 2022 അവസാനത്തോടെ ഇത് 15 ആക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇലക്ട്രിക്ക് വാഹനങ്ങളിലൂടെ ഇന്ധനച്ചെലവും, മലിനീകരണവും കുറയ്ക്കാന്‍ പെപ്സികോ ലക്ഷ്യമിടുന്നു. 2040-ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യം കൈവരിക്കുകയാണ് പെപ്‌സിക്കോയുടെ ദീര്‍ഘദൂര ലക്ഷ്യം. വാള്‍മാര്‍ട്ട് കാനഡ, ഫുഡ് സര്‍വീസ് ഡിസ്ട്രിബ്യൂട്ടര്‍ സിസ്‌കോ കോര്‍പ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് കമ്പനികളും ടെസ്ലയുടെ സെമി ട്രക്കുകള്‍ക്കായി മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.
ഡ്രൈവര്‍ലെസ് ടാക്‌സിയുമായി ദുബായ്
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങിയ GITEX 2022 ന്റെ 42-ാമത് പതിപ്പില്‍ സ്മാര്‍ട്ട് സംരംഭങ്ങള്‍, ആപ്ലിക്കേഷനുകള്‍, സ്റ്റേഷനുകള്‍ എന്നിവ അവതരിപ്പിച്ച് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. GITEX ഇവന്റില്‍ ഷെവര്‍ലെ ബോള്‍ട്ട് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഓള്‍-ഇലക്ട്രിക് സെല്‍ഫ് ഡ്രൈവിംഗ് ക്രൂയിസ് വാഹനം RTA ആദ്യമായി പ്രദര്‍ശിപ്പിച്ചു. പുതിയ തലമുറ ടാക്‌സികള്‍, RTA സ്മാര്‍ട്ട് ആപ്പുകള്‍, ഡിജിറ്റല്‍ ട്വിന്‍ പവര്‍ഡ് സ്മാര്‍ട്ട് ദുബായ് മെട്രോ സ്റ്റേഷന്‍, വാഹന ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള സ്മാര്‍ട്ട് സൊല്യൂഷനുകള്‍ എന്നിവയുള്‍പ്പെടെ ആര്‍ടിഎ പ്രദര്‍ശനത്തിലുണ്ട്. 2030-ഓടെ ദുബായിലെ മൊത്തം മൊബിലിറ്റിയുടെ 25% വിവിധതരത്തിലുളള സെല്‍ഫ് ഡ്രൈവിംഗ് ഗതാഗത മാര്‍ഗ്ഗങ്ങളിലൂടെയുള്ള യാത്രകളാക്കി മാറ്റാനാണ് RTA ലക്ഷ്യമിടുന്നത്. ദുബായ് സ്മാര്‍ട്ട് സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്‌പോര്‍ട്ട് സ്ട്രാറ്റജി യാഥാര്‍ത്ഥ്യമാക്കുന്നതിനുളള ശ്രമങ്ങളിലാണ്. ക്രൂയിസ് സെല്‍ഫ്-ഡ്രൈവിംഗ് വാഹനങ്ങള്‍ക്കായി ജുമൈറ പ്രദേശത്തിന്റെ ഡിജിറ്റല്‍ മാപ്പുകള്‍ തയ്യാറാക്കുന്നതിന്റെ പ്രാരംഭ ഘട്ടം അടുത്തിടെ…
രൂപ തകര്‍ന്നടിയുന്നു: ഡോളറിനെതിരെ രൂപയുടെ മൂല്യം 82.64 ആയി
റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപ. യുഎസ് ഡോളറിനെതിരെ 82.64 രൂപ നിലവാരത്തിലേയ്ക്കാണ് മൂല്യമിടിഞ്ഞത്. ഇതോടെ ഒരു ഡോളര്‍ ലഭിക്കാന്‍ 82.64 രൂപ മുടക്കേണ്ട സ്ഥിതിയായി. പ്രതീക്ഷിച്ചതിലും ശക്തമായ തൊഴില്‍ ഡാറ്റ പുറത്തുവന്നതിന് പിന്നാലെ, യുഎസ് ഫെഡ് മുക്കാല്‍ ശതമാനംകൂടി നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് മൂല്യത്തെ താഴ്ത്തിയത്. ഒരാഴ്ചത്തെ ഉയര്‍ന്ന നിരക്കിലെത്തിയ ഡോളര്‍ സൂചിക സ്ഥിരത കൈവരിച്ചതോടെ, തകര്‍ച്ച നേരിടാന്‍ റിസര്‍വ് ബാങ്ക് നടത്തിയ ശ്രമങ്ങള്‍ക്ക് കാര്യമായ ഫലമുണ്ടായില്ല. ഈവര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ 11ശതമാനമാണ് ഇടിവുണ്ടായത്. ഡോളര്‍ വില്‍പയിലൂടെ രൂപയെ പ്രതിരോധിക്കാന്‍ ആര്‍ബിഐ നടത്തിയ ശ്രമം കരുതല്‍ ശേഖരത്തെ രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയിലെത്തിക്കുകയുംചെയ്തു.
അമുലിനെ മറ്റ് 5 സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും
രാജ്യത്തെ ഏറ്റവും വലിയ പാലുല്‍പ്പന്ന വിതരണക്കാരായ അമുലിനെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എന്ന സഹകരണ സ്ഥാപനത്തെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എംഎസ്സിഎസ്) രൂപീകരിക്കുമെന്ന് അമിത് ഷാ അറിയിച്ചു. ലയനത്തിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധനയാണ് ലക്ഷ്യമിടുന്നത്. ലാഭം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുമെന്നും അമിത് ഷാ പറഞ്ഞു. ആഭ്യന്തര വിപണിയിലെ ആവശ്യം മാത്രമല്ല, അയല്‍രാജ്യങ്ങളുടെയും പാല്‍ ലഭ്യത ഉറപ്പാക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പാല്‍ ഉത്പാദനം ഇരട്ടിയാക്കും. ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പാല്‍ എത്തിക്കാന്‍ പദ്ധതിയുണ്ടെന്നും ലോക വിപണിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പാല്‍ എത്തിക്കാന്‍ ഒരു മള്‍ട്ടി-സ്റ്റേറ്റ് കോഓപ്പറേറ്റീവ് സ്ഥാപിക്കുകയാണ്…
ഭവനവായ്പ്പക്ക് ഇളവ് നല്‍കി എസ്ബിഐ
ഭവന വായ്പകളില്‍ ഇളവ് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ).ഈ മാസം മുതല്‍ 2023 ജനുവരി 31 വരെയുള്ള ഭവന വായ്പകളില്‍ 15 ബേസിസ് പോയിന്റ് മുതല്‍ 30 ബേസിസ് പോയിന്റ് വരെ ഇളവാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. സാധരണ 8.55 ശതമാനം മുതല്‍ 9.05 ശതമാനം വരെയാണ് എസ്ബിഐയുടെ ഭാവന വായ്പയുടെ പലിശ നിരക്ക്. എന്നാല്‍ ഉത്സവ സീസണില്‍ ഇത് 8.40 ശതമാനം വരെ ആയിരിക്കും. സിബില്‍ സ്‌കോര്‍ അനുസരിച്ച് ആയിരിക്കും ഭവന വായ്പയുടെ കിഴിവ് ലഭിക്കുക. 800-നേക്കാള്‍ കൂടുതലോ അതിന് തുല്യമോ ആയ സിബില്‍ സ്‌കോര്‍ ഉള്ള വായ്പക്കാര്‍ക്ക് ബാങ്ക് 8.40 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് 8.55 ശതമാനം എന്ന സാധാരണ നിരക്കിനെ അപേക്ഷിച്ച് 15 ബേസിസ് പോയിന്റ് കുറവാണ്. കൂടാതെ, 750 മുതല്‍ 799 വരെ ക്രെഡിറ്റ്…