മത്സ്യകച്ചവടം നെറ്റിലാക്കിയ മില്യൺ ഡോളർ സംരംഭകൻ

ഒരു ഗ്ലാമറും ഇല്ലാതിരുന്ന മീൻ കച്ചവടത്തിൽ ടെക്‌നോളജിയുടെയും ഇ-കോമേഴ്സിന്റെയും അനന്ത സാധ്യതകൾ സന്നിവേശിപ്പിച്ച് ആഗോള ബ്രാൻഡ് ആക്കി അവതരിപ്പിക്കുക. കടുകുമണിയോളം വലിപ്പമുള്ള കൊച്ചുകേരളത്തിൽ ഒരു സ്റ്റാർട്ട് അപ്പ് ആയി ആരംഭിച്ച സംരംഭത്തിന്റെ പ്രസക്തിയും മൂല്യവും തിരിച്ചറിഞ്ഞു ആഗോള കമ്പനികൾ മില്യൺ ഡോളർ നിക്ഷേപം നടത്താനായി മത്സരിക്കുക. ഏതാനും ഉപഭോക്താക്കൾക്ക് ശുദ്ധമായ മത്സ്യവും മാംസവും എത്തിച്ചു നൽകാനായി ആരംഭിച്ച കമ്പനി, 2.2 മില്യൺ രജിസ്റ്റേർഡ് ഉപഭോക്താക്കളുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ ഓൺലൈൻ മത്സ്യ വിപണിയെന്ന സ്ഥാനം സ്വന്തമാക്കുക. ഏറ്റവും ഒടുവിൽ യൂണികോൺ പദവിയുടെ പടിവാതിക്കൽ വരെ എത്തിനിൽക്കുക. കേൾക്കുമ്പോൾ അവിശ്വസനീയം എന്ന് തോന്നാമെങ്കിലും ഇത് ഫ്രഷ് ടു ഹോം എന്ന ബ്രാൻഡിന്റേയും ചേർത്തലക്കാരൻ മാത്യു ജോസഫിന്റെയും ദീർഘവീക്ഷണത്തിന്റേയും കഠിനാധ്വാനത്തിന്റേയും ടീം വർക്കിന്റെയും നേർസാക്ഷ്യമാണ്. മീനും കായലും കണ്ടുവളർന്ന മാത്യു ജോസഫിന് മീനിനോടുള്ള ഇഷ്ടം ലഭിച്ചത് സ്വന്തം അമ്മയിൽ…

ദ മാസ്റ്റര്‍ ഷെഫ്

    ഷെഫ് എന്നാല്‍ ഇന്ന് ഓരോ മലയാളിയുടെയും നാവിലെത്തുന്ന ആദ്യത്തെ പേര്. സുരേഷ് പിള്ള. കേരളത്തിന്റെ തനത് രുചിവൈവിധ്യങ്ങളും സ്വാദും ലോകമെങ്ങും എത്തിച്ച മാസ്റ്റര്‍ ഷെഷ്. അഷ്ടമുടി കായലിന്റെ തീരത്തുനിന്ന് രുചിക്കൂട്ടുകള്‍തേടി ലണ്ടണ്‍ വരെ എത്തിയ യാത്ര. ഒടുവില്‍ റെസ്റ്റോറന്റ് ഷെഫ് പിള്ള എന്ന ബ്രാന്‍ഡിലൂടെ രുചിയുടെ സംരംഭകലോകങ്ങളെ കീഴടക്കി തുടരുന്ന മുന്നേറ്റം. ശശിധരന്‍ പിള്ളയുടെയും രാധമ്മയുടെയും മകനായി കൊല്ലം ചവറയില്‍ ജനിച്ച സുരേഷ് പിള്ള ഇന്ന് ആഗോള മലയാളിയുടെ ബ്രാന്‍ഡാണ്. പാഷനും കഠിനാധ്വാനവും മുറുകെ പിടിച്ച് തുടരുന്ന ജീവിതം. ചെറുപ്പം മുതല്‍ ചെസിനോടായിരുന്നു അഭിരുചി. ദേശീയ തലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച സാമര്‍ഥ്യം. പില്‍ക്കാല ജീവിത പ്രതിസന്ധികള്‍ സുരേഷിനെ അണിയിച്ചത് ഷെഫിന്റെ കുപ്പായം. ബിബിസി മാസ്റ്റര്‍ ഷെഫ് മത്സരത്തില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുത്ത അപൂര്‍വം ഇന്ത്യക്കാരില്‍ ഒരാള്‍ എന്ന ബഹുമതിക്ക് അര്‍ഹന്‍. മാസം 450 രൂപ വരുമാനം…

ലൈഫ് കോച്ചിങ് രംഗത്തെ മലയാളി താരത്തിളക്കം

സർക്കാർ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം പേഴ്‌സണല്‍ കോച്ചിങ് മേഖലയില്‍ 15 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഡോ.ലിസി ഷാജഹാന്‍ കൊല്ലം അയിരൂര്‍ സ്വദേശിനിയാണ്. കുട്ടിക്കാലത്ത് ഒരു ആവറേജ് സ്റ്റുഡന്റ് മാത്രമായിരുന്ന ലിസി വര്‍ക്കല എസ്.എന്‍ കോളേജില്‍ നിന്നാണ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. യൂണിവേഴ്സിറ്റി കോളേജിലെ ഉപരിപഠനസമയത്തായിരുന്നു വിവാഹം. തുടർന്നാണ് സൈക്കോളജിയില്‍ ബിരുദാന്തര ബിരുദവും പി എച്ച് ഡിയും സ്വന്തമാക്കിയത്. തികച്ചും സാധാരണമായി ജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് സ്വന്തമായി ഒരു സംരംഭം എന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ക്ലിനിക്ക് ആരംഭിച്ചത്.  അക്കാലത്ത് സൈക്കോളജിസ്റ്റ് എന്ന വാക്ക് സമൂഹത്തില്‍ അത്ര സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടു തന്നെ ക്ലിനിക് എന്ന ആശയം വിജയിച്ചില്ല. അപ്പോഴും തന്റെ സ്വപ്‌നത്തിലേക്കുള്ള യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടെ സര്‍ക്കാര്‍ ജോലി ലഭിച്ചു. തിരുവനന്തപുരത്ത് ആരോഗ്യവിഭാഗത്തില്‍ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലായിരുന്നു നിയമനം. 15 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വീസ്, വീടിന് തൊട്ടടുത്ത് ഓഫീസ്, വിവിധ സര്‍ക്കാര്‍…