രണ്ടുവര്‍ഷത്തെ താഴ്ചയില്‍ വിദേശ നാണയശേഖരം

ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ കനത്ത ഇടിവ് തുടരുന്നു. ഒക്ടോബര്‍ 21ന് സമാപിച്ച വാരത്തില്‍ ശേഖരം 380 കോടി ഡോളര്‍ താഴ്ന്ന് 52,452 കോടി ഡോളറിലെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2020 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ചയാണിത്. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 360 കോടി ഡോളര്‍ താഴ്ന്ന് 46,508 കോടി ഡോളറിലെത്തിയതാണ് പ്രധാന തിരിച്ചടി. ഡോളറിനെതിരെ രൂപയുടെ ഇടിവിന്റെ ആക്കംകുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുന്നതാണ് ശേഖരം കുറയാന്‍ മുഖ്യകാരണം. കരുതല്‍ സ്വര്‍ണശേഖരം 24.7 കോടി ഡോളര്‍ താഴ്ന്ന് 3,721 കോടി ഡോളറായി.

കാബ്‌കോ കമ്പനി ജനുവരിയില്‍ ആരംഭിക്കും- മന്ത്രി പ്രസാദ്

കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ചവിപണി കണ്ടെത്താനുള്ള (കേരള അഗ്രികള്‍ച്ചറല്‍ ബിസിനസ് കമ്പനി (കാബ്കോ) ജനുവരിയില്‍ സജ്ജമാകുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. സിയാല്‍ മാതൃകയിലുള്ള കമ്പനിയില്‍ കര്‍ഷകര്‍ക്കും പങ്കാളിത്തമുണ്ടാകും. കര്‍ഷകരുടെ വരുമാനം, കാര്‍ഷികോത്പാദനക്ഷമത, സംഭരണം, വില, മൂല്യവര്‍ദ്ധിത വരുമാനം എന്നിവ വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 1,076 കൃഷിഭവനുകളുണ്ട്. ഓരോ കൃഷിഭവനും ഒരു മൂല്യവര്‍ദ്ധിത ഉത്പന്നമെങ്കിലും നിര്‍മ്മിക്കണം. കര്‍ഷകര്‍ വന്യമൃഗശല്യം മൂലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. വനംവകുപ്പുമായി ബന്ധപ്പെട്ട് സഹായമെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.  

വി-ഗാര്‍ഡിന്റെ വരുമാനം 8.7 ശതമാനം ഉയര്‍ന്നു

പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പുവര്‍ഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്തംബറില്‍ 8.7 ശതമാനം വളര്‍ച്ചയോടെ 986.14 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ വരുമാനം 907.40 കോടി രൂപയായിരുന്നു. 43.66 കോടി രൂപയാണ് സംയോജിത ലാഭം. മുന്‍വര്‍ഷത്തെ സമാനപാദ ലാഭം 59.40 കോടി രൂപയായിരുന്നു. കഴിഞ്ഞപാദത്തില്‍ ഗൃഹോപകരണ വിഭാഗത്തില്‍ മികച്ച വളര്‍ച്ചനേടിയെന്ന് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ.ചിറ്റിലപ്പിള്ളി പറഞ്ഞു.

കേരള പേപ്പര്‍ പ്രോഡക്ട്സില്‍ ഉത്പാദനം നവംബര്‍ ഒന്നിന് ആരംഭിക്കും

വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (കെ.പി.പി.എല്‍) എന്ന പുതിയ കമ്പനിയാക്കിയശേഷമുള്ള ആദ്യ വാണിജ്യാധിഷ്ഠിത ഉത്പാദനം നവംബര്‍ ഒന്നിന് ആരംഭിക്കും. മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി.രാജീവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ മന്ത്രി രാജീവ് അദ്ധ്യക്ഷനാകും. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, വി.എന്‍.വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ സംബന്ധിക്കും. ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിന്റാണ് ഉത്പാദിപ്പിക്കുക. 3,000 കോടി രൂപ വിറുവരവാണ് ലക്ഷ്യം. 3000 പേര്‍ക്ക് തൊഴിലും പ്രതിവര്‍ഷം അഞ്ചുലക്ഷം മെട്രിക് ടണ്‍ ഉത്പാദനശേഷിയും ഉന്നമിടുന്നു. നാലുഘട്ടങ്ങളിലായാണ് പുനരുദ്ധാരണം. നിര്‍മ്മാണപ്രവര്‍ത്തനം സാധാരണ നിലയിലാകുന്നതിനനുസരിച്ച് നോട്ടുബുക്കുകള്‍ക്കും ടെക്സ്റ്റ് ബുക്കുകള്‍ക്കും ആവശ്യമായ ഗ്രേഡിലുള്ള പേപ്പറുകള്‍ നിര്‍മ്മിക്കും. പേപ്പര്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ഉറപ്പാക്കാന്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിന്റെ കൈവശമുണ്ടായിരുന്ന തോട്ടത്തില്‍ നിന്നും വനംവകുപ്പിന്റെ തോട്ടത്തില്‍ നിന്നും 24,000 മെട്രിക് ടണ്‍ തടി സാമഗ്രികള്‍ ലഭ്യമാക്കും. ബാങ്കുകളുടെയും…

മാരുതിയുടെ ലാഭം നാലിരട്ടിയായി

ചിപ്പ് പ്രതിസന്ധി ആയയുകയും വാഹനവില്പന മെച്ചപ്പെടുകയും ചെയ്തതോടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണക്കമ്പനിയായ മാരുതി സുസുക്കി ഇക്കഴിഞ്ഞ സെപ്തംബര്‍പാദത്തില്‍ കുറിച്ചത് നാലിരട്ടിയിലേറെ വളര്‍ച്ചയുമായി (334 ശതമാനം) 2,062 കോടി രൂപ ലാഭം. വരുമാനം 46 ശതമാനം ഉയര്‍ന്ന് 29,931 കോടി രൂപയായി. മൊത്തം വാഹനവില്പന 36 ശതമാനം ഉയര്‍ന്ന് 5.17 ലക്ഷം യൂണിറ്റുകളാണ്. 4.12 ലക്ഷം പേരാണ് കഴിഞ്ഞപാദത്തില്‍ മാരുതിയുടെ കാറുകള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. ഇതില്‍ 1.30 ലക്ഷവും മാരുതി അടുത്തിടെ വിപണിയിലെത്തിച്ച മോഡലുകള്‍ക്കുള്ള ബുക്കിംഗാണ്.  

മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യവും സ്റ്റാര്‍ട്ടപ് മിഷനും ധാരണാപത്രം ഒപ്പിട്ടു

മെഡിക്കല്‍ ടെക്‌നോളജി (മെഡ്‌ടെക്), മെഡിക്കല്‍ ഉപകരണ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളേയും ഗവേഷകരേയും ഇന്നൊവേറ്റര്‍മാരേയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിനു കീഴിലെ കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യവും (കെഎംടിസി) കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ധാരണാപത്രത്തില്‍ ഒപ്പിട്ടു. ടെക്‌നോപാര്‍ക്കില്‍ നടന്ന ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ഉച്ചകോടിയുടെ ഭാഗമായി സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബികയും കെഎംടിസി സ്‌പെഷ്യല്‍ ഓഫീസര്‍ സി. പത്മകുമാറുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. മെഡിക്കല്‍ ടെക്നോളജി, മെഡിക്കല്‍ ഉപകരണ മേഖലയിലെ ഗവേഷണ- വികസനങ്ങളിലും ഇന്നൊവേഷനുകളിലും കേരളത്തെ ദേശീയതലത്തില്‍ മുന്‍നിര സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുത്തതാണ് കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം. സ്റ്റാര്‍ട്ടപ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി കണ്ടെത്താനും വളരാനും സാധ്യമാകുന്നവിധം ഗവേഷണ- വികസന, ഉല്‍പാദന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സാങ്കേതികസഹായങ്ങളും നല്‍കുകയാണ് കണ്‍സോര്‍ഷ്യം ചെയ്യുക. പ്രശ്നസാധ്യതകളേറെയുള്ള മെഡ്‌ടെക്, മെഡിക്കല്‍ ഉപകരണ മേഖലയില്‍ മെഡിക്കല്‍…

സംരംഭകവര്‍ഷം: ആരംഭിച്ചത് 75,000 സംരംഭങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകവര്‍ഷ പദ്ധതിയാരംഭിച്ച് 200 ദിവസത്തിനകം പുതുതായി തുടങ്ങിയത് 75,000 സംരംഭങ്ങള്‍. ഇതുവഴി 4,694 കോടി രൂപ നിക്ഷേപവും ലഭിച്ചു. 1,65,301 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചു. പുതിയസംരംഭങ്ങളുടെ രജിസ്ട്രേഷനില്‍ മുന്നില്‍ മലപ്പുറം, എറണാകുളം, കൊല്ലം, തൃശൂര്‍ എന്നിവയാണ്. 7,000ലേറെ പുതിയസംരംഭങ്ങള്‍ വീതം ഈ ജില്ലകളിലുണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പുതിയസംരംഭങ്ങള്‍ 5,000ലേറെ. ആലപ്പുഴ, കൊല്ലം, തൃശൂര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ പതിനായിരത്തിലേറെ തൊഴിലവസരങ്ങളുണ്ടായി. വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലായി സൃഷ്ടിക്കപ്പെട്ടത് 13,000ലേറെ തൊഴിലുകള്‍. കൃഷി-ഭക്ഷ്യസംസ്‌കരണമേഖലയില്‍ 12,700 പുതിയ സംരംഭങ്ങളും 1,450 കോടി രൂപയുടെ നിക്ഷേപവുമുണ്ടായി. 45,705 പേര്‍ക്ക് തൊഴിലും ലഭിച്ചു. വസ്ത്രമേഖലയിലുണ്ടായത് 8,849 സംരംഭങ്ങളും 421 കോടി രൂപയുടെ നിക്ഷേപവും 18,764 തൊഴിലും. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് മേഖലയില്‍ പുതിയസംരംഭങ്ങള്‍ 3,246. നിക്ഷേപം 195 കോടി രൂപ.…

ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യയ്ക്ക് പ്രിയം റഷ്യ

കഴിഞ്ഞമാസം ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഇറക്കുമതി കുത്തനെ കുറഞ്ഞിട്ടും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിച്ചു. പ്രതിദിനം 3.91 മില്യണ്‍ ബാരല്‍ ക്രൂഡോയിലാണ് സെപ്തംബറില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. 2021 സെപ്തംബറിനേക്കാള്‍ 5.6 ശതമാനം കുറവും കഴിഞ്ഞ 14 മാസത്തെ ഏറ്റവും താഴ്ചയുമാണിത്.ഗള്‍ഫില്‍ നിന്നുള്ള ഇറക്കുമതി 19 മാസത്തെ ഏറ്റവും താഴ്ചയിലാണ്. ആഗസ്റ്റിലേതിനേക്കാള്‍ 16.2 ശതമാനം താഴ്ന്ന് 2.2 മില്യണ്‍ ബാരലാണ് കഴിഞ്ഞമാസം ഗള്‍ഫില്‍ നിന്ന് പ്രതിദിനം വാങ്ങിയത്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 4.6 ശതമാനം ഉയര്‍ന്ന് പ്രതിദിനം 8.96 ബാരലിലെത്തി.  

ഏഴു ദിവസത്തെ മുന്നേറ്റത്തിന് വിരാമം: നിഫ്റ്റി 17,700ന് താഴെ

മുഹൂര്‍ത്ത വ്യാപാരത്തിലെ നേട്ടം നിലനിര്‍ത്താന്‍ സൂചികകള്‍ക്കായില്ല. ഏഴു ദിവസത്തെ മുന്നേറ്റത്തിന് വിരാമമിട്ട് നിഫ്റ്റി 17,000ന് താഴെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 287.70 പോയന്റ് ഉയര്‍ന്ന് 59,534.96ലും നിഫ്റ്റി 74.50 പോയന്റ് നേട്ടത്തില്‍ 17,656,30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കം നേട്ടത്തിലായിരുന്നുവെങ്കിലും സ്വകാര്യ ബാങ്ക്, എഫ്എംസിജി ഓഹരികളിലുണ്ടായ സമ്മര്‍ദം വിപണിയെ ബാധിച്ചു. വരാനിരിക്കുന്ന യുറോപ്യന്‍ കേന്ദ്ര ബാങ്കിന്റെ പണനയ യോഗത്തില്‍ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന വിലയിരുത്തലുകളാണ് വിപണിയെ സ്വാധീനിച്ചത്. നെസ് ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടെക് മഹീന്ദ്ര, മാരുതി സുസുകി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എല്‍ആന്‍ഡ്ടി, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. സെക്ടറല്‍ സൂചികകളില്‍ പൊതുമേഖല ബാങ്കാണ് കുതിച്ചത്. സൂചിക 3.5ശതമാനം ഉയര്‍ന്നു. ക്യാപിറ്റല്‍ ഗുഡ്സ്, ഓട്ടോ സൂചികകള്‍ ഒരുശതമാനം വീതം നേട്ടമുണ്ടാക്കി. എഫ്എംസിജിയാകട്ടെ…

പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍

പഴയ പെന്‍ഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി. 2007ന് ശേഷം ബാങ്കുകളില്‍ ജോലി ലഭിച്ച ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ സമ്പ്രദായത്തില്‍ പെന്‍ഷന്‍ അനുവദിക്കണമെന്നാണ് ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചില സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കാനുള്ള സംസ്ഥാന ഭരണകൂടങ്ങളുടെ തീരുമാനം വന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കം. പഞ്ചാബിലെ ആംആദ്മി സര്‍ക്കാരടക്കം ബിജെപി ഇതര രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് പഴയ പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ പതിനൊന്നാമത് ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ, പന്ത്രണ്ടാമത് ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്ന ആവശ്യം ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് മുന്നില്‍ വെച്ചിട്ടുണ്ട്. വിപണിയില്‍ രൂക്ഷമായ വിലക്കയറ്റം ആണെന്നും, ബാങ്ക് ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ശമ്പളത്തില്‍ വിലക്കയറ്റത്തിന് ആനുപാതികമായ രീതിയില്‍ വര്‍ദ്ധനവ് ഉണ്ടാകണമെന്ന…