ആഭ്യന്തര സാമ്പത്തിക രംഗം ശക്തിപ്പെടുത്തണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ലോകബാങ്ക്. മഹാ പ്രളയത്തെ തുടര്‍ന്ന് രാജ്യമൊട്ടാകെ നേരിട്ട വലിയ പ്രതിസന്ധി മറികടക്കാനുള്ള ശ്രമം പാക്കിസ്ഥാന്‍ സ്വീകരിക്കണമെന്ന് ലോക ബാങ്കിന്റെ ദക്ഷിണേഷ്യന്‍ വൈസ് പ്രസിഡണ്ട് മാര്‍ട്ടിന്‍ റൈസര്‍ ആണ് ആവശ്യപ്പെട്ടത്. പാകിസ്ഥാന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വലുതാണെന്നും റൈസര്‍ പറഞ്ഞു. പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് രാജ്യം വലിയ പ്രതിസന്ധിയില്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ നിന്ന് കരകയറാന്‍ കൃത്യമായ ദിശാബോധം രാജ്യത്തിന് ആവശ്യമാണ്. അന്താരാഷ്ട്ര സമൂഹം പാകിസ്ഥാനെ സഹായിക്കേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ കടുത്ത പ്രതിസന്ധിയില്‍ ഉള്ള ജനത്തെ ഉയര്‍ന്ന വൈദ്യുതി ബില്ല് അടിച്ചേല്‍പ്പിച്ച് കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് ശരിയല്ലെന്നും പാകിസ്ഥാനോട് ഉള്ള നിര്‍ദ്ദേശത്തില്‍ റൈസര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഊര്‍ജ്ജ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഈ വര്‍ഷമാണ് പാകിസ്ഥാനില്‍ മഹാപ്രളയം ഉണ്ടായത്. 33 ദശലക്ഷം ആളുകള്‍ മഹാപ്രളയത്തിന്റെ…
Tag: businessinsight
വാട്സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു
വാട്സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. ഉച്ചയ്ക്കു 2.15 മുതല്‍ സര്‍വീസ് പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഉച്ചമുതല്‍ വാട്‌സാപ് ലോകമെമ്പാടും പ്രവര്‍ത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിലേറെ ഗ്രൂപ്പുകളിലേക്ക് ഉള്‍പ്പെടെ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ഇതുവരെ സംഭവിച്ചിട്ടുള്ളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തകരാറാണ് സംഭവിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.07നാണ് പ്രശ്‌നം ആദ്യം റിപ്പോര്‍ട്ടു ചെയ്തതെന്നു ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ‘ഡൗണ്‍ ഡിറ്റക്ടര്‍’ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി വരെ അത്തരം ആയിരക്കണക്കിന് റിപ്പോര്‍ട്ടുകള്‍ ലിസ്റ്റ് ചെയ്യുകയും പിന്നീട് സൈറ്റ് ക്രാഷ് ആവുകയുമായിരുന്നെന്ന് അവര്‍ വ്യക്തമാക്കി. ലോകത്താകമാനം 200 കോടിയിലധികം ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. പ്രശ്‌നം ശ്രദ്ധയിപ്പെട്ടെന്നും തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും മെറ്റ അറിയിച്ചു.
ഇലക്ട്രിക് വാഹന വിപണിയില്‍ മത്സരത്തിനോരുങ്ങി എംജി
ഇലക്ട്രിക് വാഹന വിപണിയില്‍ മത്സരത്തിനോരുങ്ങി എംജി മോട്ടോര്‍ ഇന്ത്യ. ഇലക്ട്രിക് കാറുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്ത് പ്രാദേശിക വിപണിയിലെത്തിയേക്കും. പ്രാദേശിക വിപണിയില്‍ 11 ലക്ഷം മുതല്‍ 15 ലക്ഷം രൂപയായിരിക്കും അഫോര്‍ഡബിള്‍ വാഹനങ്ങളുടെ വില. സാധാരണ ആളുകള്‍ക്ക് വാങ്ങാന്‍ കഴിയണമെങ്കില്‍ വിലകുറഞ്ഞ കാറുകള്‍ വിപണിയിലെത്തിക്കുന്നത് ആവശ്യമാണെന്ന് എംജി അധികൃതര്‍ വ്യക്തമാക്കി. വില കുറയ്ക്കുന്നതിന്റെ ഭാഗമായി എംജി മോട്ടോര്‍സ് പ്രാദേശികമായി ബാറ്ററിനിര്‍മ്മാണം ആരംഭിക്കുകയാണ. ടാറ്റ മോട്ടോഴ്സിന്റെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താനാണ് എംജി ലക്ഷ്യമിടുന്നത്. പ്രാദേശിക ഇലക്ട്രിക് വാഹന വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്നത് ടാറ്റ മോട്ടോഴ്സാണ്. നിലവില്‍, ടാറ്റയ്ക്ക് ടിയാഗോ, ടിഗോര്‍, നെക്സോണ്‍ എന്നീ മൂന്ന് ഇലക്ട്രിക് മോഡലുകളാണുള്ളത്. 8.5 ലക്ഷം മുതല്‍ 17.5 ലക്ഷം രൂപ വരെയാണ് ടാറ്റ ഇലക്ട്രിക് കാറുകളുടെ വില.
ഗതാഗതരംഗത്തിന് പുത്തന്‍ ഉണര്‍വായി ഗതിശക്തി
കേന്ദ്രസര്‍ക്കാരിന്റെ പിഎം ഗതിശക്തി പദ്ധതി പ്രകാരം, ഇന്ത്യന്‍ റെയില്‍വേ ഇതുവരെ കമ്മീഷന്‍ ചെയ്തത് 15 കാര്‍ഗോ ടെര്‍മിനലുകള്‍. ഭാവിയില്‍ രാജ്യത്തെ 96ലധികം ലൊക്കേഷനുകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ടെര്‍മിനലുകളുടെ എണ്ണം നൂറായി വര്‍ദ്ധിപ്പിക്കും. കാര്‍ഗോ ടെര്‍മിനലുകളുടെ നിര്‍മ്മാണചുമതല സ്വകാര്യ ഏജന്‍സികള്‍ക്കായിരിക്കും. റെയില്‍വേയുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമി, മുഴുവനായോ, ഭാഗികമായോ റെയില്‍വേ ഉടമസ്ഥതയിലുള്ള ഭൂമി എന്നിവിടങ്ങളില്‍ ടെര്‍മിനലുകള്‍ നിര്‍മ്മിക്കാന്‍ അനുമതിയുണ്ട്. റെയില്‍വേയുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍, അത് കണ്ടെത്തേണ്ട പൂര്‍ണ്ണചുമതല ഓപ്പറേറ്റര്‍മാര്‍ക്കായിരിക്കും. മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി ലക്ഷ്യമിട്ട് 2021 ആഗസ്റ്റ് 15നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ഗതിശക്തി പദ്ധതിയ്ക്ക് തുടക്കമിട്ടത്. വിവിധ തരത്തിലുള്ള ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി സാധനങ്ങളും, സേവനങ്ങളുമടക്കം കൈമാറ്റം ചെയ്യുന്നതാണ് മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി.
നെല്ല് സംഭരണം: 50 മില്ലുകള്‍ കൂടി കരാറൊപ്പിട്ടു
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 50 മില്ലുകള്‍ കൂടി സപ്ലൈകോയുമായി കരാറൊപ്പിട്ടു. നേരത്തെ നാല് മില്ലുകള്‍ കരാറൊപ്പിട്ടിരുന്നു. മില്ലുടമകള്‍ സമരം പിന്‍വലിച്ചതിന് പിന്നാലെയാണിത്. ആകെ 54 മില്ലുകള്‍ക്കായി 60,000 മെട്രിക് ടണ്‍ നെല്ല് സംഭരിക്കാനാണ് അനുമതിയെന്ന് സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സഞ്ജീബ് പട്ജോഷി പറഞ്ഞു. നിലവില്‍ 12,000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം സംഭരിക്കുന്ന നെല്ലിന്റെ 68 ശതമാനമാണ് മില്ലുകള്‍ അരിയാക്കി നല്‍കേണ്ടത്. 99,465 കര്‍ഷകരാണ് നിലവില്‍ സപ്ലൈകോയ്ക്ക് നെല്ല് നല്‍കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇനിയും താത്പര്യമുള്ളവര്‍ക്ക് www.supplycopaddy.inല്‍ രജിസ്റ്റര്‍ ചെയ്യാം.
കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വയനാട് ടൂറിസം പവലിയനുകള്‍ സ്ഥാപിക്കും
വിനോദസഞ്ചാര മേഖലയില്‍ വലിയ സാധ്യകളുള്ള വയനാടിന്റെ ടൂറിസം വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ ഫലപ്രാപ്തിയിലെത്തുന്നതായി സംസ്ഥാന ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 2022 ന്റെ ആദ്യ പാതിയില്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ റിക്കാര്‍ഡ് വര്‍ധന ഇതിന്റെ തെളിവാണ്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ ഏതാനും മാസങ്ങളായി ടൂറിസം വകുപ്പ് നടത്തുന്ന ഇടപെടല്‍ മൂലം സാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും ടൂറിസം വകുപ്പുകളുമായി ആശയവിനിമയം നടത്തി വരുന്നതായും മന്ത്രി പറഞ്ഞു. വയനാടിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തും. പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വയനാട് ടൂറിസം പവലിയനുകള്‍ പ്രത്യേകം സ്ഥാപിക്കും. അവിടങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്താന്‍ സംവിധാനങ്ങള്‍ ഒരുക്കും. കാരവന്‍ പാര്‍ക്കുകള്‍ക്ക് വലിയ സാധ്യതകളുള്ള…
വി വി ഗിരി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃകയില്‍ തൊഴില്‍ പഠന കേന്ദ്രം ആരംഭിക്കും: മന്ത്രി ശിവന്‍കുട്ടി
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന വി വി ഗിരി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃകയില്‍ സംസ്ഥാനത്തും ആധുനിക സംവിധാനങ്ങളോടെയുള്ള തൊഴില്‍ പഠന കേന്ദ്രം ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിന് കീഴിലുള്ള മികവിന്റെ കേന്ദ്രം (CEAS) പുതിയ അസിസ്റ്റന്റുമാര്‍ക്കായി സംഘടിപ്പിച്ച ഇന്‍ഡക്ഷന്‍ ട്രെയിനിങ്ങിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ വകുപ്പും ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പും ഒത്തുചേര്‍ന്ന് പരസ്പര ധാരണയോടെ അധ്യാപകരേയും പരിശീലകരെയും സഹകരിപ്പിച്ചുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. പരിശീലകര്‍ക്കും പരിശീലനം നേടാനെത്തുന്നവര്‍ക്കും മികച്ച അന്തരീക്ഷത്തില്‍ പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ കഴിയണം. എവെറസ്റ്റ് കൊടുമുടി കീഴടക്കിയ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനായ ഷേഖ് ഹസ്സന്‍ ഖാനെ ഫലകം നല്‍കി മന്ത്രി ആദരിച്ചു. പുതുതായി സര്‍വ്വീസില്‍ പ്രവേശിച്ച 35 അസിസ്റ്റന്റുമാര്‍ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.…
ടാറ്റക്ക് വേണ്ടി ഏറ്റെടുത്ത ഭൂമി 26 വര്‍ഷത്തിന് ശേഷം ഉടമകള്‍ക്ക് തിരിച്ചു നല്‍കുന്നു
ടാറ്റയുടെ നടപ്പാക്കാതെ പോയ പദ്ധതിക്കുവേണ്ടി നേരത്തെ ഏറ്റെടുത്തിരുന്ന ഭൂമി മുന്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒഡീഷ സര്‍ക്കാരിന്റെ തീരുമാനം. ടാറ്റാ ഗ്രൂപ്പിന് കീഴില്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റ് തുടങ്ങുന്നതിനു വേണ്ടിയാണ് 1996 ല്‍ ഒഡീഷ സര്‍ക്കാര്‍ ഗഞ്ചം ജില്ലയിലെ ഗോപാല്‍പുര്‍ തീരത്തിന് അടുത്തുള്ള ഭൂമി ഏറ്റെടുത്തത്. ഇപ്പോള്‍ 26 വര്‍ഷത്തിനു ശേഷമാണ് ഈ ഭൂമിയില്‍ 206 ഏക്കര്‍ സ്ഥലം തിരികെ കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കലിപള്ളി അടക്കം ഏകദേശം 12 ഓളം ഗ്രാമപ്രദേശങ്ങള്‍ അടങ്ങുന്ന 6900 ഏക്കര്‍ സ്ഥലമാണ് 1996 ടാറ്റാ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി കണ്ടെത്തിയതും ഏറ്റെടുത്തതും. എന്നാല്‍ രണ്ടര പതിറ്റാണ്ടിനിപ്പുറവും പദ്ധതി വെളിച്ചം കണ്ടില്ല. തീര്‍ത്തും കടലാസില്‍ ഒതുങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന ഒഡീഷ മന്ത്രിസഭായോഗം അന്നത്തെ സ്ഥലം ഉടമകളുടെ അവകാശികള്‍ക്ക് ഏറ്റെടുത്ത് ഭൂമിയിലെ 206 ഏക്കര്‍ സ്ഥലം തിരികെ കൊടുക്കാന്‍…
സഹകരണ സ്ഥാപനങ്ങളില്‍ 3 ലക്ഷം രൂപയുടെ വായ്പ ഇളവ്
സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്തവര്‍ മരിച്ചാല്‍ തിരിച്ചടവില്‍ 3 ലക്ഷം രൂപയുടെ ഇളവു ലഭിക്കും. വായ്പ എടുക്കുന്നവര്‍ക്ക് വായ്പാ കാലാവധിക്കുള്ളില്‍ മാരകമായ രോഗം ബാധിച്ച് കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നാലും പരമാവധി 1.25 ലക്ഷം രൂപ ഇളവു നല്‍കും. സഹകരണ റിസ്‌ക് ഫണ്ടില്‍ നിന്നാണ് സഹായം അനുവദിക്കുന്നത്. വായ്പ എടുത്ത വ്യക്തി മരണപ്പെടുകയാണെങ്കില്‍ നേരത്തെ രണ്ടു ലക്ഷം രൂപയാണ് തിരിച്ചടവില്‍ ഇളവു നല്‍കിയിരുന്നത്. വായ്പാ കാലയളവിലോ കാലാവധി കഴിഞ്ഞ് ആറുമാസത്തിനുള്ളിലോ മരണപ്പെട്ടാല്‍ അന്നേ ദിവസം ബാക്കി നില്‍ക്കുന്ന ലോണ്‍ സംഖ്യയുടെ മുതല്‍ അല്ലെങ്കില്‍ 3 ലക്ഷം രൂപ ഇതില്‍ ഏതാണോ കുറവ് ആ സംഖ്യ റിസ്‌ക് ഫണ്ടില്‍ നിന്ന് അനുവദിക്കും. മരണപ്പെട്ട വ്യക്തി വിവിധ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ പരമാവധി ആറു ലക്ഷം രൂപയേ ലഭിക്കൂ. രണ്ടു വ്യക്തികള്‍ കൂട്ടായി വായ്പ എടുക്കുകയും അതിലൊരാള്‍ മരണപ്പെടുകയും ചെയ്താല്‍…
ദീപാവലി: ഓഹരി വിപണി മൂന്ന് ദിവസം അവധിയില്‍
ആഭ്യന്തര ഓഹരി വിപണി നീണ്ട മൂന്ന് ദിവസത്തെ അവധിയിലേക്ക് പ്രവേശിച്ചു. ദുര്‍ബലമായ ആഗോള സൂചനകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. ശനി, ഞായര്‍, തിങ്കള്‍ തുടങ്ങിയ മൂന്ന് ദിനങ്ങളില്‍ ഓഹരി വിപണി അവധിയായിരിക്കും. വരുന്ന ബുധനാഴ്ചയും വിപണി അടച്ചിടും. ദീപാവലി, ദീപാവലി ബലിപ്രതിപ്രദാ, ലക്ഷ്മി പൂജ തുടങ്ങിയ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് വിപണി അടച്ചിടുന്നത്. ശനി, ഞായര്‍ ഈ ആഴ്ചയിലെ അവധി ദിനങ്ങള്‍ ആണെങ്കില്‍ ഒക്ടോബര്‍ 24 ന് ദീപാവലിയുടെ അവധിയാണ്. ലക്ഷ്മീപൂജ ദിനത്തില്‍ വിപണി അടച്ചിടും. ഒക്ടോബര്‍ 26 ദീപാവലി ബലിപ്രതിപ്രദാ ആഘോഷത്തിന്റെ അവധിയുമാണ്. അതേസമയം നിക്ഷേപകര്‍/ വ്യാപാരികള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം ദീപാവലി ദിനത്തില്‍ ഒരു മണിക്കൂര്‍ മുഹൂര്‍ത് വ്യാപാരത്തിനായി ഒരു മണിക്കൂര്‍ വിപണി തുറക്കും. എന്‍ എസ് ഇ യും ബി എസ് ഇയും അവധിയാകുന്നതിന് പുറമെ കറന്‍സി ഡെറിവേറ്റീവ് വിഭാഗത്തിലും പലിശ…