ഓണ്‍ലൈന്‍ വിപണിയില്‍ വന്‍കിട കമ്പനികള്‍ ഉല്പന്നങ്ങള്ക്കും സേവനങ്ങള്‍ക്കും പരിധി വിട്ട ഡിസ്കൗണ്ട് നല്കുന്നതില് ആശങ്ക രേഖപ്പെടുത്തി പാര്‍ലമെന്റിന്റെ സ്ഥിരം സമിതി. ചില ഉല്പന്നങ്ങളുടെ വില ഉല്പാദനച്ചെലവിനെക്കാള് താഴേക്ക് ഇടിക്കാന്‍ ഇത്തരം പ്രവണതകള്‍ വഴിവയ്ക്കുന്നു. മറ്റ് ചെറുകിട സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ കമ്പനികള്‍ക്കും വിപണിയില്‍ മത്സരിക്കാനുള്ള സാധ്യത പോലും ഇവയില്ലാതാക്കുന്നുവെന്ന് സമിതി വിലയിരുത്തി. ഫെയ്സ്ബുക്, ഗൂഗിള്‍ പോലെയുള്ള വന്‍കിട ടെക് കമ്പനികളുടെ പരസ്യ ബിസിനസ് കുത്തക ഭീഷണി സൃഷ്ടിക്കുന്നതാണ്. വിപണിയില്‍ വമ്പന്‍ ടെക് കമ്പനികളുടെ ആധിപത്യം നിയന്ത്രിക്കാനായി ഡിജിറ്റല്‍ കോംപറ്റീഷന്‍ നിയമം വേണമെന്നതടക്കമുള്ള ശുപാര്‍ശകളാണ് സമിതി മുന്നോട്ട് വച്ചിരിക്കുന്നത്. ജയന്ത് സിന്‍ഹ എംപി അധ്യക്ഷനായ സമിതിയുടേതാണ് ശുപാര്‍ശകള്‍. ഡിജിറ്റല്‍ മേഖലയില്‍ കുറഞ്ഞ സമയം കൊണ്ട് ഒന്നോ രണ്ടോ വമ്പന്‍ കമ്പനികള്‍ വിപണി കീഴടക്കുന്ന അവസ്ഥ തടയാനായി മുന്‍കൂര്‍ നടപടികള്‍ വേണം. നിലവില്‍ കമ്പനികള്‍ പടര്‍ന്ന് പന്തലിച്ച ശേഷമാണ് നിയന്ത്രണങ്ങള്‍ക്ക് ശ്രമിക്കുന്നത്.…
Tag: central govt
സ്വകാര്യ പ്രസരണ ലൈന്‍: മാനദണ്ഡവും നിരക്കും 3 മാസത്തിനകം നിശ്ചയിക്കേണ്ടി വരും
സ്വകാര്യ കമ്പനികള്‍ക്കു വൈദ്യുതി പ്രസരണ ലൈനുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നും മാനദണ്ഡങ്ങള്‍ 3 മാസത്തിനകം രൂപീകരിക്കണമെന്നുമുള്ള സുപ്രീം കോടതി വിധി റഗുലേറ്ററി കമ്മിഷന് നടപ്പാക്കേണ്ടി വരും.സ്വകാര്യ ലൈന്‍ വരുമ്പോള്‍ അത് ഉപയോഗിക്കാനുള്ള നിരക്കും മറ്റും നിശ്ചയിക്കണം. ഇതു 3 മാസത്തിനകം തീരുമാനിക്കണമെന്നാണു കഴിഞ്ഞ മാസം 23ന് പുറപ്പെടുവിച്ച വിധിയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും റഗുലേറ്ററി കമ്മിഷനുകളോടു സുപ്രീം കോടതി ആവശ്യപ്പെട്ടത്. വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണത്തോടു കേരളം എതിരാണ്. എന്നാല്‍ വിധി റഗുലേറ്ററി കമ്മിഷന് അനുസരിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യം ആകും. ഈ സാഹചര്യത്തില്‍ മാനദണ്ഡം തയാറാക്കാന്‍ കമ്മിഷന് നിര്‍ബന്ധിതമാകും. എല്ലാ സംസ്ഥാനങ്ങളിലും മാനദണ്ഡവും ചട്ടവും തയാറാക്കുമ്പോള്‍ കേരളത്തിനു മാത്രം വിട്ടുനില്‍ക്കാന്‍ സാധിക്കില്ല. വിധി നടപ്പാക്കുന്നതോടെ സ്വകാര്യ കമ്പനികള്‍ക്കു സംസ്ഥാനത്തിനകത്തു പ്രസരണ ലൈനുകളോ സബ്സ്റ്റേഷനുകളോ നിര്‍മിക്കാം. മുംബൈയിലേക്കു ഹൈ വോള്‍ട്ടേജ് പ്രസരണ ലൈന്‍ നിര്‍മിക്കാന്‍ അദാനിക്കു മഹാരാഷ്ട്ര റഗുലേറ്ററി കമ്മിഷന് അനുമതി നല്‍കിയതിനെതിരെ…
മൊത്തവിപണിയിലും വിലക്കയറ്റത്തില്‍ കുറവ്
രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റവും കുറയുന്നു. മൊത്തവില അടിസ്ഥാനമാക്കിയുള്ള (ഡബ്ല്യുപിഐ) നാണ്യപ്പെരുപ്പ നിരക്ക് കഴിഞ്ഞ 21 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5.85% ആയി. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം അടക്കമുള്ളവയുടെ വിലയിലെ കുറവാണ് നിരക്കില്‍ പ്രധാനമായും പ്രതിഫലിച്ചത്. 19 മാസമായി 10 ശതമാനത്തിനുമുകളിലായിരുന്ന ഡബ്ല്യുപിഐ നിരക്ക് ഒക്ടോബറിലാണ് 8.39ലേക്ക് കുറഞ്ഞത്. 2021 നവംബറില്‍ 14.87 ശതമാനമായിരുന്നു നാണ്യപ്പെരുപ്പനിരക്ക്. ഇതിനു മുന്‍പുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 2021 ഫെബ്രുവരിയിലായിരുന്നു, 4.83%. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട വിലക്കയറ്റ നിരക്ക് ഒക്ടോബറില്‍ 8.33 ശതമാനമായിരുന്നത് 1.07 ശതമാനമായി കുറഞ്ഞു. പച്ചക്കറിയുടെ വിലയും കാര്യമായ തോതില്‍ കുറഞ്ഞു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള (സിപിഐ) നാണ്യപ്പെരുപ്പനിരക്കാണ് പ്രധാനമായും റിസര്‍വ് ബാങ്ക് പലിശനിരക്ക് നിശ്ചയിക്കാനായി പരിഗണിക്കുന്നത്. നവംബറിലെ സിപിഐ നാണ്യപ്പെരുപ്പനിരക്ക് 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.88 ശതമാനമായിരുന്നു. നിലവിലെ സ്ഥിതി വരും മാസങ്ങളില്‍ തുടര്‍ന്നാല്‍ ഫെബ്രുവരിയിലെ ആര്‍ബിഐ…
യു.പി.ഐ ഇടപാടുകളില്‍ ഇടിവ്
കഴിഞ്ഞമാസങ്ങളില്‍ മികച്ച വര്‍ദ്ധന നേടിയ യു.പി.ഐ പേമെന്റ് ഇടപാട് മൂല്യം കഴിഞ്ഞമാസം കുറഞ്ഞു. 11.90 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നതെന്ന് നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഒഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. ഒക്ടോബറില്‍ ഇടപാട് മൂല്യം 12.11 ലക്ഷം കോടി രൂപയായിരുന്നു; കഴിഞ്ഞമാസം ഇടിവ് 1.7 ശതമാനം. മൊത്തം ഇടപാടുകളുടെ എണ്ണം ഒക്ടോബറിലെ 730.5 കോടിയില്‍ നിന്ന് 730.9 കോടിയിലെത്തി. 2021 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ ഇടപാട് മൂല്യത്തില്‍ 55 ശതമാനം വര്‍ദ്ധനയുണ്ട്.
ജലവൈദ്യുത പദ്ധതികള്‍ക്ക് ഇളവുമായി കേന്ദ്ര സര്‍ക്കാര്‍
5 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ നീക്കം. 2025 ജൂണ്‍ 30ന് മുന്‍പ് നിര്‍മാണ കരാര്‍ നല്കുന്ന പുതിയ ജലവൈദ്യുത പദ്ധതികള്‍ക്ക് സംസ്ഥാനാന്തര പ്രസരണ ചാര്‍ജ് (ഐഎസ്ടിഎസ്)കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കി.പൂര്‍ണ ഇളവ് 2025 വരെയാണെങ്കിലും 2028 വരെ ഭാഗികമായ ഇളവ് ലഭിക്കും. ഏറ്റവും ആദ്യം കരാര്‍ വയ്ക്കുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ ഇളവ് ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. 2028നു ശേഷമുള്ള പദ്ധതികള്‍ക്ക് ഇളവില്ല.
ജിഎസ്ടി: കേരളത്തിലെ സമാഹരണത്തില്‍ ഇടിവ്
ജി.എസ്.ടി സമാഹരണത്തില്‍ മുന്മാസങ്ങളില് മികച്ച വളര്‍ച്ച കാഴ്ചവച്ച കേരളം കഴിഞ്ഞമാസം നേരിട്ടത് നഷ്ടം. 2021 നവംബറിലെ 2,?129 കോടി രൂപയില്‍ നിന്ന് 2,094 കോടി രൂപയായാണ് സമാഹരണം കുറഞ്ഞത്; വളര്‍ച്ച നെഗറ്റീവ് രണ്ടുശതമാനം. ഒക്ടോബറില്‍ 29 ശതമാനം വളര്‍ച്ചയോടെ 2,485 കോടി രൂപയും സെപ്തംബറില്‍ 27 ശതമാനം വളര്‍ച്ചയോടെ 2,246 കോടി രൂപയും നേടിയിരുന്നു. ജൂലായില്‍ 2,161 കോടി രൂപ (വളര്‍ച്ച 29 ശതമാനം) ആഗസ്റ്റില്‍ 2,036 കോടി രൂപ (വളര്‍ച്ച 26 ശതമാനം) എന്നിങ്ങനെ കേരളത്തില്‍ നിന്ന് ലഭിച്ചിരുന്നു. ഹിമാചല്‍ പ്രദേശ് (12 ശതമാനം) പഞ്ചാബ് (10 ശതമാനം) ചണ്ഡീഗഢ് (3 ശതമാനം) രാജസ്ഥാന് (2 ശതമാനം) ഗുജറാത്ത് (2 ശതമാനം) ഗോവ (14 ശതമാനം) ലക്ഷദ്വീപ് (79 ശതമാനം) ആന്‍ഡമാന്‍ നിക്കോബാര്‍ (7 ശതമാനം) എന്നിവയും കഴിഞ്ഞമാസം കുറിച്ചത് നെഗറ്റീവ് വളര്‍ച്ചയാണ്.
ചില്ലറ ഇടപാട് തുടങ്ങി: 1.71 കോടിയുടെ ഡിജിറ്റല്‍ രൂപയുമായി ആര്‍ബിഐ
രാജ്യത്ത് ഇതാദ്യമായി ഡിജിറ്റല്‍ കറന്‍സി(ഇ രൂപ)യുടെ ചില്ലറ ഇടപാടിന് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകള്‍ക്ക് 1.71 കോടി രൂപയാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ മുംബൈ, ഡല്‍ഹി, ബെംഗളുരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലെ തിരഞ്ഞെടുത്ത സംഘങ്ങള്‍ക്കിടയിലാണ് ഇടപാട് നടത്തുന്നത്. ചെറുകിട ഇടപാടുകാരുടെ ആവശ്യം, ബാങ്കുകളുടെ പണലഭ്യത എന്നിവ കണക്കിലെടുത്താകും കൂടുതല്‍(ഡിജിറ്റല്‍ രൂപ)തുക അനുവദിക്കുക. സുഹൃത്തുക്കള്‍ക്കിടയിലും കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ തമ്മിലും ഇടപാടുകള്‍ നടത്തിതുടങ്ങി. തെരുവ് കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികള്‍വരെ ഇതില്‍ ഉള്‍പ്പെടും. ഭക്ഷ്യ വിതരണ ആപ്പുകളും വരുംദിവസങ്ങളില്‍ ഡിജിറ്റല്‍ രൂപ സ്വീകരിച്ചുതുടങ്ങും.
ഇ-കൊമേഴ്സില്‍ വ്യാജ റിവ്യു തടഞ്ഞ് കേന്ദ്രം
ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ കൂലിക്ക് ആളെ വച്ച് എഴുതിക്കുന്നതോ വിലയ്ക്ക് വാങ്ങുന്നതോ ആയ ഓണ്‍ലൈന്‍ റിവ്യൂകള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കേന്ദ്രം. ഉല്പന്നം വാങ്ങിയവര്‍ക്ക് റിവ്യു എഴുതുന്നതിന് റിവാഡ് പോയിന്റോ മറ്റോ നല്കുന്നുണ്ടെങ്കില് അക്കാര്യം റിവ്യുവില്‍ രേഖപ്പെടുത്തിയിരിക്കണം. ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ ഉല്പന്നങ്ങള്ക്ക് വ്യാജ റിവ്യു നല്കി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയാനുള്ള കേന്ദ്ര ചട്ടക്കൂടിന്റെ ഭാഗമാണ് ഈ വ്യവസ്ഥകള്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് ആണ് ഇതുസംബന്ധിച്ച മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും. താല്പര്യമുള്ള കമ്പനികള്‍ക്ക് ബിഐഎസ് സര്ട്ടിഫിക്കേഷന് എടുക്കാം. വ്യാജ റിവ്യു വ്യാപകമായാല്‍ അടുത്തപടിയായി സര്ട്ടിഫിക്കേഷന് നിര്‍ബന്ധമാക്കും.
പൊതുഗതാഗതത്തിന്റെ എല്ലാം സാധ്യതകളും ഉപയോഗപ്പെടുത്തും: ഹര്‍ദീപ് സിംഗ് പുരി
2047ഓടെ മെട്രോയും ബസുകളും ഉള്‍പ്പടെ പൊതുഗതാഗത സംവിധാനത്തിന്റെ മുഴുവന്‍ സാധ്യതകളും പൂര്‍ണമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. കൊച്ചിയില്‍ ഇന്നലെ ആരംഭിച്ച അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനത്തിന്റെ ഭാഗമായി മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗത സംവിധാനം തിരഞ്ഞെടുക്കുന്ന തരത്തില്‍ മാറാനാകണം. സോളാര്‍ പാനലുകളുടെ വില കുറയ്ക്കുന്നതില്‍ രാജ്യം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. പഞ്ചസാരയ്ക്ക് പുറമെ കാര്‍ഷികാവശിഷ്ടങ്ങള്‍, വൈക്കോല്‍, മുള എന്നിവയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും കൊച്ചിയിലുള്‍പ്പെടെ സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ നല്ല രീതിയില്‍ മുന്നേറുന്നുണ്ടെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
കൃത്രിമം തടയുന്നതിന് ഐഒസി പമ്പുകളില്‍ ഇലക്ട്രോണിക് സംവിധാനം
ഇന്ധനങ്ങളുടെ അളവിലും ഗുണമേന്മയിലും തട്ടിപ്പ് നടത്തുന്നത് തടയുന്ന ഇലക്ട്രോണിക് സംവിധാനം രാജ്യത്തെ മുഴുവന്‍ പമ്പുകളിലും ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് നടപ്പാക്കുന്നു. പമ്പുകളെ ഇന്ത്യന്‍ ഓയില്‍ ഓഫീസുകളുമായി ബന്ധിപ്പിക്കുന്ന സംവിധാനം കേരളത്തിലെ മുഴുവന്‍ പമ്പുകളിലും നടപ്പാക്കി. റീട്ടെയില്‍ ഔട്ട്ലെറ്റ് ആട്ടോമേഷന്‍ സിസ്റ്റം (എ.ടി.ഒ.എസ് ) വഴിയാണ് നിരീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജര്‍ (വിജിലന്‍സ്) ഹൈമറാവു പറഞ്ഞു. പമ്പുകളിലെ യൂണിറ്റുകളെ കമ്പ്യൂട്ടര്‍ സംവിധാനംവഴി ഇന്ത്യന്‍ ഓയിലിന്റെ സംസ്ഥാന ഓഫീസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വാഹനഉടമ ആവശ്യപ്പെട്ട തുക ആകുന്നതി?ന് മുമ്പ് ഇന്ധനമടിക്കുന്നത് നിറുത്തിയാല്‍ ടാങ്കിലേയ്ക്ക് കടത്തിവയ്ക്കുന്ന നോസില്‍ തനിയെ ലോക്കാകും. വീണ്ടും പെട്രോളോ ഡീസലോ അടിക്കാനാകില്ല. ഇന്ത്യന്‍ ഓയില്‍ ഓഫീസ് ഇടപെട്ട് നടപടി സ്വീകരിച്ചശേഷം നല്കുന്ന പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രമേ വീണ്ടും നോസില്‍ തുറക്കാന്‍ കഴിയൂ. ഇന്ധനമടിക്കുംമുമ്പ് മീറ്ററില്‍ പൂജ്യമെന്ന് ഉറപ്പിക്കാന്‍ ഉപഭോക്താക്കളും ശ്രദ്ധിക്കണം. അടിച്ചുതീരുമ്പോള്‍ പറഞ്ഞ തുകയാണെന്നും…