വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിന് ഗൂഗിളിന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 1,337.76 കോടി രൂപ പിഴയിട്ടു. ഇന്ത്യയില്‍ ഗൂഗിള്‍ നേരിടുന്ന ഏറ്റവും വലിയ ശിക്ഷാനടപടിയാണിത്. ഇന്ത്യയില്‍ ഗൂഗിള്‍ വിപണിമര്യാദ ലംഘിച്ചതായി കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ അന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നടപടി. ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുമായുള്ള ആന്‍ഡ്രോയ്ഡ് ലൈസന്‍സിങ് വ്യവസ്ഥകളിലെ ഏകാധിപത്യം, സ്വന്തം ആപ്പുകള്‍ക്കും സേവനങ്ങള്‍ക്കും ആനുപാതികമല്ലാത്ത പ്രാമുഖ്യം നല്‍കല്‍ തുടങ്ങിയവയാണ് പിഴയ്ക്ക് കാരണമായത്. പല ആപ്പുകളും ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ഡ് ആണ്. ഇതെല്ലാം വിപണിയിലെ ആധിപത്യത്തിന്റെ ദുരുപയോഗമെന്നാണ് വിലയിരുത്തല്‍. ശിക്ഷാനടപടിയുമായി ബന്ധപ്പെട്ട് 30 ദിവസമാണ് ഗൂഗിളിന് നല്‍കിയിരിക്കുന്ന സാവകാശം. ദക്ഷിണ കൊറിയയില്‍ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴയിട്ടത് കഴിഞ്ഞ വര്‍ഷമാണ്. സാംസങ് പോലെയുള്ള സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം…
Tag: central govt
ഭാരത് ദര്‍ശന്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി
ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) ജനപ്രിയ വിനോദ സഞ്ചാര പാക്കേജ് ടൂറായിരുന്ന ഭാരത് ദര്‍ശന്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി. പ്രതിദിനം 900 രൂപ മാത്രം ചെലവു വരുന്ന 10,15 ദിന ബജറ്റ് ടൂര്‍ പാക്കേജുകളായിരുന്നു ഭാരത് ദര്‍ശന്റെ ഭാഗമായുണ്ടായിരുന്നത്. സ്വകാര്യ ടൂറിസ്റ്റ് ട്രെയിനുകളുടെ കടന്നു വരവോടെയാണു ഭാരത് ദര്‍ശന്‍ ട്രെയിന്‍ ഓടിക്കുന്നതു ഐആര്‍സിടിസി അവസാനിപ്പിച്ചത്. രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ബന്ധിപ്പിച്ചുള്ള ചെലവുകുറഞ്ഞ യാത്രകളായിരുന്നു പ്രധാന ആകര്‍ഷണം. സ്ലീപ്പര്‍ ക്ലാസ് യാത്ര, വെജിറ്റേറിയന്‍ ഭക്ഷണം, താമസം, ഗൈഡിന്റെ സേവനം തുടങ്ങിയവയുണ്ടായിരുന്നു. തീര്‍ഥാടകര്‍ ഏറെ ആശ്രയിച്ചിരുന്ന ഭാരത് ദര്‍ശന്‍ രാമായണ യാത്രയും നിര്‍ത്തലാക്കിയിട്ടുണ്ട്. ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായാണു സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കു ടൂറിസ്റ്റ് ട്രെയിനോടിക്കാന്‍ അനുമതി നല്‍കിയത്. ദക്ഷിണ റെയില്‍വേയില്‍ 2 സ്വകാര്യ ഓപ്പറേറ്റര്‍മാരാണുള്ളത്. ഇവരുടെ ഏറ്റവും കുറഞ്ഞ പാക്കേജില്‍…
സ്‌കൂള്‍ വിദ്യാഭ്യാസം ക്രിയാത്മകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
സ്‌കൂളുകളില്‍ ഡിസൈന്‍ തിങ്കിംഗ് ആന്റ് ഇന്നൊവേഷന്‍ കോഴ്സ് ആരംഭിക്കുന്ന ആദ്യ രാജ്യമായി മാറാന്‍ ഇന്ത്യ. കല, സാമൂഹിക ശാസ്ത്രം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് ക്രിയാത്മകവും, നൂതനവുമായ പരിഹാരം കണ്ടെത്താന്‍ ഡിസൈന്‍ തിങ്കിംഗ് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കും. നൈപുണ്യ വികസന പാഠ്യപദ്ധതിയുടെ ഭാഗമായി ഈ അധ്യയന വര്‍ഷം തന്നെ പല സ്‌കൂളുകളിലും ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി കോഴ്സ് ആരംഭിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷന്‍ സെല്ലും, ഐഐടി ബോംബെയിലെ അദ്ധ്യാപകരും ചേര്‍ന്നാണ് കോഴ്‌സിനായുള്ള പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിരീക്ഷണം, കണ്ടെത്തല്‍, വിശകലനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളുള്‍ക്കൊള്ളുന്നതാണ് ഡിസൈന്‍ തിങ്കിംഗ് ആന്റ് ഇന്നൊവേഷന്‍ കോഴ്സ്. അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന നിലവിലുള്ള നൈപുണ്യ പാഠ്യപദ്ധതി ഒരു ഓപ്ഷണല്‍ വിഷയമാണ്, പരീക്ഷകള്‍ പാസാകാന്‍ ഇതൊരു മാനദണ്ഡമായിരിക്കില്ല. 7 മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ തിങ്കിംഗ് സംബന്ധിക്കുന്ന പ്രത്യേക പാഠ്യപദ്ധതി പുറത്തിറക്കാനാണ് നിലവില്‍…
ആക്രി വിറ്റ് റെയില്‍വേ നേടിയത് 2587 കോടി
സ്‌ക്രാപ്പ് വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വേ. ആക്രി വില്പനയിലൂടെ ഇന്ത്യന്‍ റെയില്‍വേ നേടിയത് 2500 കോടിയിലേറെ രൂപയുടെ വരുമാനം. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ സ്‌ക്രാപ്പ് വില്പനയിലെ വരുമാനം 2,587 കോടി രൂപയായി. ഈ കാലയളവിലെ സ്‌ക്രാപ്പ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 28.91 ശതമാനം കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറു മാസത്തില്‍ 2003 കോടി രൂപയായിരുന്നു റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചത്. 2022-23 ല്‍, സ്‌ക്രാപ്പ് വില്‍പ്പനയില്‍ നിന്നുള്ള മൊത്ത വരുമാനം 4,400 കോടി രൂപയായാണ് റെയില്‍വേ കണക്കാക്കുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് സ്‌ക്രാപ്പ് വില്പന. 2021-22 ലെ 3,60,732 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 2022-23 ല്‍ ഇതുവരെ 3,93,421 മെട്രിക് ടണ്‍ ഇരുമ്പ് വിറ്റുപോയി. 2022-23ല്‍ ഇതുവരെ 1,751 വാഗണുകളും 1,421…
കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് ഇനി ഒറ്റ പോര്‍ട്ടല്‍
കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് ഇനി ഇടപാടുകള്‍ക്കായി സംയോജിത പോര്‍ട്ടല്‍. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഈ പോര്‍ട്ടല്‍ മതിയാകും. ആദ്യഘട്ടത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവരുടെ പെന്‍ഷന്‍ സേവ പോര്‍ട്ടല്‍ കേന്ദ്ര സംവിധാനവുമായി ബന്ധിപ്പിച്ചു. ബാക്കി 16 പെന്‍ഷന്‍ വിതരണ ബാങ്കുകളും അവരുടെ പോര്‍ട്ടലുകള്‍ ഇതുമായി ഉടന്‍ ബന്ധിപ്പിക്കും. നിലവില്‍ പെന്‍ഷനുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ പോര്‍ട്ടലുകളും ഇതുമായി ലയിപ്പിക്കും.ബന്ധിപ്പിക്കല്‍ പൂര്‍ണ തോതിലാകുന്നതോടെ ബാങ്കും ബ്രാഞ്ചും തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പെന്‍ഷന്‍ അക്കൗണ്ട് തുറക്കാം. പ്രതിമാസ പെന്‍ഷന്‍ സ്ലിപ്പുകള്‍, ഫോം 16, ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ സ്ഥിതി എന്നിവയെല്ലാം ഈ പോര്‍ട്ടലിലൂടെ അറിയാനാകും.
ഇന്‍ഷുറന്‍സ് കമ്പനികളില്‍ അധിക ചെലവ്; സര്‍ക്കാര്‍ 5000 കോടി അനുവദിക്കും
പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ 5,000 കോടി രൂപ അനുവദിച്ചേക്കും. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, അഞ്ചുവര്‍ഷത്തെ കുടിശ്ശിക അനുവദിക്കല്‍ എന്നിവയ്ക്കായി 8000 കോടി രൂപയുടെ അധിക ചെലവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണിത്. നാഷണല്‍ ഇന്‍ഷുറന്‍സ്(3,700 കോടി), ഓറിയന്റല്‍ ഇന്‍ഷുറന്‍സ്(1,200 കോടി), യുണൈറ്റഡ് ഇന്‍ഷുറന്‍സ്(100 കോടി) എന്നിങ്ങനെയാകും തുക അനുവദിക്കുക. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ മൂലധന നിക്ഷേപം ഉയര്‍ത്തല്‍കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ പണം നല്‍കുന്നത്. ബാധ്യതയേക്കാള്‍ ആസ്തി വേണെന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ)യുടെ മാനദണ്ഡം കൂടി പരിഗണിച്ചാണ് തീരുമാനം. ദീര്‍ഘകാല ബാധ്യതകള്‍ തീര്‍ക്കാനുള്ള കഴിവ് അളക്കുന്ന സോള്‍വന്‍സി റേഷ്യോ 1.5 ആയാണ് പൊതുമേഖല കമ്പനികള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. യുണൈറ്റഡ് ഇന്ത്യയുടേത് ജൂണില്‍ 0.43ഉം നാഷണല്‍ ഇന്‍ഷുറന്‍സിന്റേത് മാര്‍ച്ചില്‍ 0.63ഉം ആയിരുന്നു. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ സ്വകാര്യ വത്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള ഇന്‍ഷുറന്‍സ്…
സിനിമാക്കാര്‍ സ്വയം നിയന്ത്രിക്കണമെന്ന് സിസിഐ
രാജ്യത്തെ സിനിമ വ്യവസായത്തിന് സ്വയം നിയന്ത്രണം നിര്‍ദ്ദേശിച്ച് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ. സിനിമ വിതരണ ശൃംഖലയിലെ മത്സരം സംബന്ധിച്ച പ്രശ്‌നങ്ങളെ കുറിച്ച് അറിയുന്നതിനായി 2021 ഡിസംബറില്‍ സിസിഐ ഒരു മാര്‍ക്കറ്റ് പഠനം നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് കമ്മീഷന്‍, സിനിമാ വ്യവസായത്തിന് മുന്നില്‍ ചില നിര്‍ദേശങ്ങള്‍ വച്ചത്. ബോക്‌സ് ഓഫീസ് മോണിറ്ററിങ് സംവിധാനം നടപ്പിലാക്കാനും മള്‍ട്ടിപ്ലെക്‌സ് പ്രൊമോഷന്‍ ചിലവ് പങ്കിടാനും വെര്‍ച്വല്‍ പ്രിന്റ് ഫീസ് ഘട്ടങ്ങളായി വാങ്ങാനും ഏറ്റവും പുതിയ പഠനത്തില്‍ ഫിലിം വിതരണ ശൃംഖലകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ടിക്കറ്റംഗ് ലോഗുകളും റിപ്പോര്‍ട്ടുകളും ഉണ്ടാക്കുന്നതിനും റെക്കോര്‍ഡ് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമായാണ് ബോക്‌സ് ഓഫീസ് മോണിറ്ററിംഗ് സിസ്റ്റം ശുപാര്‍ശ ചെയ്യുന്നത്. ഇത്തരമൊരു സംവിധാനം വരുന്നതോടെ ശേഖരിക്കുന്ന വിവരങ്ങള്‍ ആര്‍ക്കും മാറ്റാനാവില്ലെന്ന് സിസിഐ നിരീക്ഷിക്കുന്നു. ബോക്‌സ് ഓഫീസ് വരുമാനത്തില്‍ സുതാര്യത ഉറപ്പു വരുത്തുന്നതാണ് ഈ സംവിധാനം കൊണ്ടുവരുന്നത്. സിനിമ നിര്‍മ്മാതാക്കളുമായും…
പൊടിയരി കയറ്റുമതി നിരോധനം കേന്ദ്രം നീക്കി
പൊടിയരി കയറ്റുമതി നിരോധനം പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അരി കയറ്റുമതി വ്യാപാരികള്‍ക്കു പകരുന്നത് ആശ്വാസം. അടുത്ത മാര്‍ച്ച് 31 വരെ 3.97 ലക്ഷം ടണ്‍ പൊടിയരി കയറ്റുമതി ചെയ്യാനാണ് അനുമതി. വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കാനുമായി സെപ്റ്റംബര്‍ 9 നാണു കേന്ദ്രം പൊടിയരി കയറ്റുമതി നിരോധിച്ചത്. സെപ്റ്റംബര്‍ 8 നു മുന്‍പ് ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ് ഓപ്പണ്‍ ചെയ്ത വ്യാപാരികള്‍ക്കാണു കയറ്റുമതിക്ക് അനുമതി. രാജ്യത്തെ നെല്ല് ഉല്‍പാദനത്തിലും ഭക്ഷ്യധാന്യ ശേഖരത്തിലും കുറവുണ്ടായതു പരിഗണിച്ചായിരുന്നു കയറ്റുമതി നിരോധനം. അപ്രതീക്ഷിതമായി കയറ്റുമതി നിരോധിച്ചതോടെ 4 ലക്ഷം ടണ്‍ പൊടിയരി വിവിധ തുറമുഖങ്ങളിലും വെയര്‍ഹൗസുകളിലും കെട്ടിക്കിടന്നു നശിക്കുന്ന സ്ഥിതിയാണെന്നു റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ വാണിജ്യ മന്ത്രാലയത്തിനു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കയറ്റുമതി വ്യാപാരി സമൂഹത്തിന്റെ തുടര്‍ച്ചയായ അഭ്യര്‍ഥന പരിഗണിച്ചാണു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി)…
സ്ഥിരനിക്ഷേപത്തിന്റെ പലിശ ഉയര്‍ത്തി ബാങ്കുകള്‍
റിപ്പോ നിരക്ക് വര്‍ധനവിന് ആനുപാതികമായി ബാങ്കുകളും നിക്ഷേപ പലിശ ഉയര്‍ത്തി തുടങ്ങി. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും വന്‍കിട ബാങ്കുകള്‍ നേരിയതോതിലാണ് വര്‍ധന പ്രഖ്യാപിച്ചതെങ്കില്‍ ചെറുകിട ബാങ്കുകള്‍ എട്ടുശതമാനത്തിന് മുകളിലേയ്ക്ക് പലിശ ഉയര്‍ത്തി. സഹകരണ ബാങ്കുകളും നിക്ഷേപ പലിശ വര്‍ധിപ്പിച്ചു. സ്മോള്‍ ഫിനാന്‍സ് ബാങ്കായ ഫിന്‍കെയര്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 1000 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8.25ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് 7.75ശതമാനവും പലിശ ലഭിക്കും. ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആകട്ടെ 888 ദിവസത്തെ നിക്ഷേപത്തിന് 7.50ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്കാകട്ടെ അര ശതമാനം അധിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് രണ്ടു വര്‍ഷത്തിന് മുകളില്‍ മൂന്നു വര്‍ഷംവരെയുള്ള സ്ഥിര നിക്ഷേപത്തിന് 7.25ശതമാനം പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75ശതമാനം പലിശയും ലഭിക്കും. കേരളത്തിലെ സഹകരണ മേഖലയിലയില്‍ മുക്കാല്‍ ശതമാനംവരെയാണ് പലിശ…
രാജ്യത്ത് വ്യവസായ ഉല്‍പാദനം കുറഞ്ഞു
രാജ്യത്തെ വ്യവസായ ഉല്‍പാദനം ഓഗസ്റ്റില്‍ 18 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഉല്‍പാദന, ഖനന മേഖലയിലെ തളര്‍ച്ച കാരണം 0.8 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. തൊട്ടുമുന്‍പത്തെ വര്‍ഷം ഇതേ കാലയളവില്‍ 13 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ 2.2 ശതമാനവും.