ആപ്പിലാകുന്ന വ്യാജ ക്രിപ്റ്റോയും ട്രേഡിങ്ങ് ഇടപാടുകളും

സുജന കെ സുബ്രഹ്മണ്യന്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന ക്രിപ്റ്റോ, ഇതര ട്രേഡിങ്ങ് സ്‌പോണ്‍സേര്‍ഡ് പരസ്യങ്ങള്‍ കണ്ട് പണം മുടക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ മുടക്കുന്ന മുഴുവന്‍ പണവും ചെന്നുചേരുന്നത് തട്ടിപ്പുകാരുടെ കൈകളിലേക്കാണ്. കൂടുതല്‍ തുക വാഗ്ദാനം ചെയ്തുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും യാതൊരു തിരിച്ചറിയല്‍ സൂചനകളോ മറ്റുവിവരങ്ങളോ പണം മുടക്കുന്നവര്‍ക്ക് നല്‍കാത്ത രീതിയിലുള്ള വെബ്സൈറ്റുകളും ആപ്പുകളും നിര്‍മിച്ച് പൊതുജനങ്ങളെ വലയിലാക്കി കോടികളാണ് ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുന്നത്. പലവിധ സ്‌കീമുകള്‍ പരിചയപ്പെടുത്തി വിശ്വാസം നേടിയെടുക്കാന്‍ ഏജന്റുമാരും ഇവര്‍ക്കായി പല സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മണി ചെയിന്‍ മാതൃകയില്‍ സുഹൃത്തുക്കളെയും മറ്റുള്ളവരെയും ചേര്‍ക്കുന്നതിന് വന്‍തുകയാണ് കമ്മീഷനായി നല്‍കുമെന്ന് പറയാറുള്ളത്. ഏതെങ്കിലും വിദേശ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയെന്ന രൂപത്തിലാണ് മിക്ക വെബ്‌സെറ്റുകളും ആപ്പുകളും പ്രവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പണം മുടക്കുന്ന ആളുകള്‍ക്ക് അവര്‍ക്കായി നല്‍കുന്ന ഡിജിറ്റല്‍ വാലറ്റില്‍ പണം ഇരട്ടിക്കുന്നതും കോയിന്‍ കൂടുന്നതും കാണാമെങ്കിലും…