കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ചവിപണി കണ്ടെത്താനുള്ള (കേരള അഗ്രികള്‍ച്ചറല്‍ ബിസിനസ് കമ്പനി (കാബ്കോ) ജനുവരിയില്‍ സജ്ജമാകുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. സിയാല്‍ മാതൃകയിലുള്ള കമ്പനിയില്‍ കര്‍ഷകര്‍ക്കും പങ്കാളിത്തമുണ്ടാകും. കര്‍ഷകരുടെ വരുമാനം, കാര്‍ഷികോത്പാദനക്ഷമത, സംഭരണം, വില, മൂല്യവര്‍ദ്ധിത വരുമാനം എന്നിവ വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 1,076 കൃഷിഭവനുകളുണ്ട്. ഓരോ കൃഷിഭവനും ഒരു മൂല്യവര്‍ദ്ധിത ഉത്പന്നമെങ്കിലും നിര്‍മ്മിക്കണം. കര്‍ഷകര്‍ വന്യമൃഗശല്യം മൂലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. വനംവകുപ്പുമായി ബന്ധപ്പെട്ട് സഹായമെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
Tag: kerala govt
മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യവും സ്റ്റാര്‍ട്ടപ് മിഷനും ധാരണാപത്രം ഒപ്പിട്ടു
മെഡിക്കല്‍ ടെക്‌നോളജി (മെഡ്‌ടെക്), മെഡിക്കല്‍ ഉപകരണ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളേയും ഗവേഷകരേയും ഇന്നൊവേറ്റര്‍മാരേയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിനു കീഴിലെ കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യവും (കെഎംടിസി) കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ധാരണാപത്രത്തില്‍ ഒപ്പിട്ടു. ടെക്‌നോപാര്‍ക്കില്‍ നടന്ന ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ഉച്ചകോടിയുടെ ഭാഗമായി സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബികയും കെഎംടിസി സ്‌പെഷ്യല്‍ ഓഫീസര്‍ സി. പത്മകുമാറുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. മെഡിക്കല്‍ ടെക്നോളജി, മെഡിക്കല്‍ ഉപകരണ മേഖലയിലെ ഗവേഷണ- വികസനങ്ങളിലും ഇന്നൊവേഷനുകളിലും കേരളത്തെ ദേശീയതലത്തില്‍ മുന്‍നിര സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുത്തതാണ് കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം. സ്റ്റാര്‍ട്ടപ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി കണ്ടെത്താനും വളരാനും സാധ്യമാകുന്നവിധം ഗവേഷണ- വികസന, ഉല്‍പാദന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സാങ്കേതികസഹായങ്ങളും നല്‍കുകയാണ് കണ്‍സോര്‍ഷ്യം ചെയ്യുക. പ്രശ്നസാധ്യതകളേറെയുള്ള മെഡ്‌ടെക്, മെഡിക്കല്‍ ഉപകരണ മേഖലയില്‍ മെഡിക്കല്‍…
നെല്ല് സംഭരണം: 50 മില്ലുകള്‍ കൂടി കരാറൊപ്പിട്ടു
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 50 മില്ലുകള്‍ കൂടി സപ്ലൈകോയുമായി കരാറൊപ്പിട്ടു. നേരത്തെ നാല് മില്ലുകള്‍ കരാറൊപ്പിട്ടിരുന്നു. മില്ലുടമകള്‍ സമരം പിന്‍വലിച്ചതിന് പിന്നാലെയാണിത്. ആകെ 54 മില്ലുകള്‍ക്കായി 60,000 മെട്രിക് ടണ്‍ നെല്ല് സംഭരിക്കാനാണ് അനുമതിയെന്ന് സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സഞ്ജീബ് പട്ജോഷി പറഞ്ഞു. നിലവില്‍ 12,000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം സംഭരിക്കുന്ന നെല്ലിന്റെ 68 ശതമാനമാണ് മില്ലുകള്‍ അരിയാക്കി നല്‍കേണ്ടത്. 99,465 കര്‍ഷകരാണ് നിലവില്‍ സപ്ലൈകോയ്ക്ക് നെല്ല് നല്‍കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇനിയും താത്പര്യമുള്ളവര്‍ക്ക് www.supplycopaddy.inല്‍ രജിസ്റ്റര്‍ ചെയ്യാം.
റബര്‍പാല്‍ ഉത്പന്ന പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ ചങ്ങനാശേരിയിലുള്ള കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ ഒക്ടോബര്‍ 12, 13 തീയതികളില്‍ റബര്‍പാലില്‍ നിന്നും വിവിധതരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിവരങ്ങള്‍ക്ക്: 0487-2720311, 9744665687, 9846797000, cfscchry@gmail.com.
ക്ലീന്‍ കേരള കമ്പനിയുടെ ലാഭത്തില്‍ വര്‍ധന
പ്ലാസ്റ്റിക് ഉള്‍പ്പെടെ ഉള്ള അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു ശേഖരിക്കുന്ന നടപടികള്‍ കാര്യക്ഷമമായതോടെ സംസ്ഥാന സര്‍ക്കാരിനു കീഴിലെ ക്ലീന്‍ കേരള കമ്പനിയുടെ ലാഭത്തില്‍ വര്‍ധന. ഇത്തരം മാലിന്യങ്ങള്‍ വിറ്റഴിച്ച വകയില്‍ 20 മാസത്തിനിടെ ഏകദേശം 5 കോടി രൂപ കമ്പനിക്കു ലാഭം ലഭിച്ചു. 2021 ജനുവരി മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് അവസാനം വരെ ഉള്ള കണക്കാണിത്. 2012ല്‍ രൂപീകരിച്ച ക്ലീന്‍ കേരള കമ്പനി അജൈവ മാലിന്യങ്ങള്‍ മുന്‍പും വിറ്റഴിച്ചിരുന്നെങ്കിലും തരംതിരിക്കുന്ന നടപടികള്‍ ഊര്‍ജിതമായതോടെ ലാഭവും കൂടിയതായി അധികൃതര്‍ പറയുന്നു. ഉദാഹരണത്തിന് ഉപയോഗിച്ചു കഴിഞ്ഞ ഒരു ശുദ്ധജല ബോട്ടില്‍ മുന്‍പ് ശേഖരിച്ചാല്‍ അതു പോലെ കൈമാറുകയായിരുന്നു പതിവ്. എന്നാല്‍, ഇതിന്റെ വിപണി മൂല്യവും ആവശ്യവും മനസ്സിലാക്കി കുപ്പിയും കുപ്പിയുടെ പുറത്തെ കമ്പനിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ആവരണവും അടപ്പും വെവ്വേറെ കൈമാറുന്ന തരത്തിലാണ് ഇപ്പോഴത്തെ ശേഖരണവും തരംതിരിക്കലും. തദ്ദേശ സ്ഥാപനങ്ങളിലെ…
സംസ്ഥാനങ്ങളുടെ കടമെടുപ്പില്‍ വീണ്ടും വര്‍ധന
വിവിധ സംസ്ഥാനങ്ങളുടെ കടമെടുപ്പ് ചെലവില്‍ മൂന്നാമത്തെ ആഴ്ചയും വര്‍ധനവുണ്ടായി. ശരാശരി വായ്പാ നിരക്ക് 12 ബേസിസ് പോയന്റ് ഉയര്‍ന്ന് 7.77ശതമാനത്തിലെത്തി. 7.7 ശതമാനം നിരക്കില്‍ 400 കോടി രൂപയാണ് കേരളം മാത്രം സമാഹരിച്ചത്. കടപ്പത്ര ലേലത്തിലൂടെ കേരളം ഉള്‍പ്പടെയുള്ള 10 സംസ്ഥാനങ്ങള്‍ 19,500 കോടി രൂപയാണ് തിങ്കളാഴ്ച സമാഹരിച്ചത്. യുഎസ് ട്രഷറി ആദായത്തിലെ കുതിപ്പും റിപ്പോ നിരക്ക് ആര്‍ബിഐ 0.50ശതമാനം കൂട്ടിയതുമാണ് ആദായത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവിന് പിന്നില്‍. ഒരുമാസം മുമ്പ് 7.46 ശതമാനമായിരുന്നു നിരക്ക്. തിങ്കളാഴ്ച നടന്ന വില്പനയില്‍ ദീര്‍ഘകാലയളവിലെ വായ്പയായി 6,600 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ സമാഹരിച്ചത്. 6,600 കോടി രൂപ പത്തുവര്‍ഷത്തെ കാലയളവിലുമാണ് കടമെടുത്തത്. 25 വര്‍ഷക്കാലയളവിലെ വായ്പയായി കേരളത്തിന് ലഭിച്ചത് 400 കോടി രൂപയാണ്. എട്ടുവര്‍ഷ കാലയളവില്‍ മഹാരാഷ്ട്ര 4,000 കോടി രൂപയും സമാഹരിച്ചു. 7.7ശതമാനമാണ് ഈയനത്തിലുള്ള വായ്പാ ചെലവ്.