FRESHEN UP YOUR DAY WITH MOTHERLAND CANDLES AND AGARBATHY

Motherland Candles and Agarbathy is one of the leading manufacturers of Candles and Agarbathy in Kerala. They are mostly famous as dealer of Candles, Agarbathy, Aromatic Agarbatti, Floral Incense Stick, Decorative Candles, Birthday Candles and much more. Sabeesh Guruthipala is the proprietor of the firm. It started as a cottage industry through Kudumbashree units. Now it has been 6 months since it was registered in MSME Udyam at Guruthipala in Thrissur district. Now it is working at Kayaramkulam in Thenkurissi in Palakkad district. The main production unit runs at Upasana…

സമൂഹനന്മയ്ക്കായി ഷാജൻ ഷാന്റെ സംരംഭം യൂറോമാജിക് ബോണ്ട്

ഒരു സംരംഭം, അത് സമൂഹത്തിന് കൂടി പ്രയോജനപ്പെടുന്നതാണെങ്കിലോ? അങ്ങനെയൊരു സംരംഭം ഉണ്ടാകുമോ? ഷാജന്‍ ഷാന്‍ എന്ന വ്യക്തിയുടെ ബിസിനസ് ആശയം വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. ഒരു ഉത്പന്നം വിപണിയില്‍ എത്തിക്കുക മാത്രമല്ല, നിരവധിപേര്‍ക്ക് ആശ്രയം കൂടിയാകുകയാണ് ഈ സംരംഭം. ഇല്ലാത്തവരെയും പ്രയാസപ്പെടുന്നവരെയും കണ്ടെത്തിയാകണം ധാനധര്‍മ്മങ്ങള്‍ ചെയ്യേണ്ടതെന്ന തത്വത്തില്‍ വിശ്വസിച്ചാണ് ഷാജന്‍ ഈ ബിസിനസ് തിരഞ്ഞെടുക്കുന്നത്. 19 രാജ്യങ്ങളിലും, ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലുമായി വളര്‍ന്നു പന്തലിച്ചിരിക്കുന്ന യൂറോബോണ്ട് കമ്പനിയുടെ അമരക്കാരനാണ് ഷാജന്‍ ഷാ. ഇന്ത്യയിലെ നമ്പര്‍വണ്‍ ഗര്‍ജന്‍ പ്ലൈവുഡ് നിര്‍മാതാവും വിതരണക്കാരും കയറ്റുമതിക്കാരുമായ യൂറോബോണ്ടിനു കീഴില്‍ യൂറോ മാജിക് ബോണ്ട് എന്ന പുതിയൊരു പ്രൊഡക്ട് കേരളത്തിലെ വിപണിയില്‍ എത്തിച്ചു. സാമൂഹിക പ്രതിബന്ധതയുള്ള സംരംഭമായി യൂറോ മാജിക് ബോണ്ടിനെ വിശേഷിപ്പിക്കാനാണ് ഷാജന്‍ ഇഷ്ടപ്പെടുന്നത്. യൂറോ മാജിക് ബോണ്ട് എന്നത് ഡബ്ല്യുപിസി ബോര്‍ഡുകളാണ്. മറ്റു രാജ്യങ്ങളില്‍ ഈ പ്രൊഡക്ട് വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയില്‍,…

പാചകം കളറാക്കും ഗ്രീന്‍ കിച്ചണ്‍

ഷബീര്‍ ബാബുവിന്റേത് വെല്ലുവിളിയിലൂടെ നേടിയ വിജയം സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ബിസിനസ് ആരംഭിക്കുക. അതും, ആരും അത്ര പെട്ടെന്ന് കൈകടത്താന്‍ ധൈര്യപ്പെടാത്ത മേഖലയില്‍. വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് ഷബീര്‍ ബാബുവിന്റെ ഈ സംരംഭക വിജയം. ഗ്രീന്‍ കിച്ചണ്‍ എന്ന പേരില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡുലാര്‍ കിച്ചണ്‍സിന്റെ നിര്‍മാണത്തിലൂടെ മികച്ച നേട്ടമാണ് ഈ സംരംഭകന്‍ കൈവരിച്ചത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡുലാര്‍ കിച്ചണ്‍ നിര്‍മാണ, വിപണന മേഖലയില്‍ 22 വര്‍ഷത്തെ പരിചയസമ്പത്തുള്ള ഷബീര്‍ പത്തു വര്‍ഷം മുന്‍പാണ് സ്വന്തമായി ഒരു ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നത്. മോഡുലാര്‍ കിച്ചണ്‍ നിര്‍മാതാക്കളായ ഇറ്റാലിയന്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനിയുടെ കേരളത്തിലെ തലവനും ആയിരുന്നു അദ്ദേഹം. ഉയര്‍ന്ന ശമ്പളവും പദവിയും ഉണ്ടായിരുന്നിട്ടും ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും എതിര്‍ത്തു. എന്നാല്‍ സ്വന്തം ബിസിനസ് എന്ന തീരുമാനത്തില്‍ ഇദ്ദേഹം ഉറച്ചുനിന്നു. അതുവരെ…

വാഹനവായ്പ എളുപ്പമാക്കി ക്യാഷ്‌ലീപ്പ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ്

ഒരു പുതിയ വാഹനമെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി വായ്പയെടുക്കാന്‍ ബാങ്കുകള്‍തോറും കയറിയിറങ്ങി മടുത്ത് ആ ആഗ്രഹം ഉപേക്ഷിച്ചവരായിരിക്കും നമ്മളില്‍ പലരും. പക്ഷേ, ബാങ്കില്‍ പോകാതെ തന്നെ വായ്പയും വായ്പയിലൂടെ വാഹനവും നിങ്ങളുടെ വീട്ടുമുറ്റത്തെത്തുമെങ്കില്‍ അതല്ലേ സന്തോഷം. അത് എങ്ങനെ എന്നല്ലേ?. ക്യാഷ്‌ലീപ്പ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് (kashleap financial technologies) ആണ് ഈ മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമായ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതായത് വായ്പാ അന്വേഷകര്‍ക്ക് കൈത്താങ്ങായി വേറിട്ടൊരു സ്ഥാപനം. നേരിട്ട് പോകാതെ ആവശ്യമുള്ള വായ്പ ബാങ്കുകളില്‍ നിന്ന് ഏറ്റവും സുഗമമായി ലഭ്യമാക്കുന്നതിന് ക്യാഷ്‌ലീപ്പ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് നിങ്ങളെ സഹായിക്കും. സെക്കന്റ് ഹാന്‍ഡ് കാറുകളുടെ വായ്പകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ക്യാഷ് ലീപ്പ് പുതിയ കാറുകള്‍ക്കുള്ള ലോണുകളും ലഭ്യമാക്കുന്നു. എങ്ങനെ? ലോണ്‍ ആവശ്യമുള്ളവരില്‍നിന്ന് രേഖകളെല്ലാം ഡിജിറ്റലായാണ് ക്യാഷ്‌ലീപ്പ് ശേഖരിക്കുന്നത്. ക്യാഷ്‌ലീപ്പിലെ ഉദ്യോഗസ്ഥര്‍ എല്ലാ രേഖകളും പരിശോധിച്ച് ബന്ധപ്പെട്ട ബാങ്കുകളിലേക്ക് നല്‍കുകയും ലോണ്‍…

ഫാഷന്‍ വസ്ത്ര വിപണിയില്‍ വിജയമായി പര്‍പ്പിള്‍ ഡിസൈന്‍ 

ബുട്ടീക് എന്ന ആശയം കേരളത്തില്‍ വന്നതോടെയാണ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് ഡിമാന്റ് കൂടിയത്. ഇത് കേരളത്തിലെ ഫാഷന്‍ സങ്കല്‍പ്പങ്ങളെയും വസ്ത്ര വിപണിയെയും മാറ്റിമറിച്ചു. പുതിയകാലത്തിന്റെ ഓളത്തില്‍ വസ്ത്രസങ്കല്‍പ്പങ്ങള്‍ മണിക്കൂറുകളുടെയും മിനിറ്റുകളുടെയും ഇടവേളയില്‍ മാറിക്കൊണ്ടിരിക്കുന്നു. ഫാഷന്റെ ഈ ലോകത്തേക്കുള്ള കടന്നുവരവ് ഒരു സംരംഭകയുടെ തലവരതന്നെ മാറ്റിമറിച്ചു. കുട്ടിക്കാലം മുതല്‍ മനസില്‍ കൂടുകൂട്ടിയ സ്വപ്നത്തിന് ഊടുംപാവും നെയ്താണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശിനി ദേവിക ഉണ്ണികൃഷ്ണന്‍ ഫാഷന്‍ രംഗത്തേക്ക് കടക്കുന്നത്. ഏറെ സാധ്യതയുള്ളതും മികച്ച വരുമാനം നേടാന്‍ കഴിയുന്നതപുമായ കോസ്റ്റ്യൂം ഡിസൈന്‍ രംഗമായിരുന്നു ദേവികയുടെയും സ്വപ്നം. സ്‌കൂള്‍ പഠനകാലത്ത് ക്രാഫ്റ്റ് വര്‍ക്കുകള്‍ മികച്ച രീതിയില്‍ ചെയ്തിരുന്ന ദേവിക സംസ്ഥാനതല മത്സരങ്ങളിലടക്കം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഈ അനുഭവസമ്പത്തും ഫാഷന്‍ ലോകത്തേക്കുള്ള കടന്നുവരവിന് ദേവികയ്ക്ക് കരുത്തേകി. പഠനത്തില്‍ മിടുക്കിയായിരുന്നിട്ടും പ്ലസ്ടു കഴിഞ്ഞ് മറ്റുമേഖല തിരഞ്ഞെടുക്കാതെ ഫാഷന്‍ ഡിസൈനിങ്ങിനു ചേര്‍ന്നപ്പോള്‍ പലരും വിമര്‍ശിച്ചു. എന്നാല്‍…

വിദേശത്ത് വിദ്യാഭ്യാസവും ജോലിയും ലക്ഷ്യമിടുന്നവര്‍ക്ക് സഹായവുമായി ഇന്‍ഫിനിറ്റി പ്ലസ്

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ലോകത്തിന്റെ ഏതറ്റംവരെയും പോകാന്‍ തയ്യാറുള്ളവരാണ് നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും. പ്ലസ്ടു പഠനശേഷം വിദേശത്ത് ഉപരിപഠനവും മികച്ച ജോലിയും സ്വപ്നം കാണുന്നവരാണ് പുതുതലമുറക്കാര്‍. വിദേശവിദ്യാഭ്യാസത്തിന്റെ സാധ്യത വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ നിരവധി സ്ഥാപനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കാനഡ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഉദാരമാക്കിയതോടെ മലയാളികള്‍ കൂടുതലായി വിദേശത്ത് തങ്ങളുടെ വിദ്യാഭ്യാസവും കരിയറും സ്വപ്നം കണ്ടുതുടങ്ങിയിട്ടുണ്ട്. വിദേശത്ത് പഠനം, ജോലി, ജോലി കിട്ടിയാല്‍ അവിടെ സ്ഥിരതാമസം ഇതാണ് മിക്കവരുടെയും ആഗ്രഹം. ഈ സാഹചര്യത്തില്‍ വിദേശവിദ്യാഭ്യാസം നേടുന്നതിനായി വിദ്യാര്‍ഥികളെ സഹായിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സേവനമികവുകൊണ്ട് ശ്രദ്ധേയമായ ഈ രംഗത്തെ മുന്‍നിര സ്ഥാപനമാണ് ഇന്‍ഫിനിറ്റി പ്ലസ് സ്റ്റഡി എബ്രോഡ് ആന്റ് ഇമിഗ്രേഷന്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്‍ഫിനിറ്റി പ്ലസിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഈസ്റ്റ് ലണ്ടനിലെ…

ആശയമുണ്ടോ? എങ്കില്‍ ഹാപ്പിയാകാം സാജിനെപോലെ!

ആശയം മികച്ചതാണെങ്കില്‍, അത് പ്രാവര്‍ത്തികമാക്കാനുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ ഒരു സംരംഭകനാകാന്‍ സാധിക്കുമോ? നിസംശയം പറയാം ആര്‍ക്കും തുടങ്ങാം ഒന്നാന്തരമൊരു ബിസിനസ്. കോട്ടയം കുറവിലങ്ങാട് സ്വദേശി സാജ് ഗോപി സ്വന്തം പാഷനെ മുറുകെ പിടിച്ചാണ് സംരംഭക ലോകത്തേക്ക് എത്തിയതും അത് വിജയിപ്പിച്ചതും. ആരും കൈകടത്താത്ത, അത്ര പരിചിതമല്ലാത്ത കോക്ക്‌ടെയില്‍ ബാര്‍ടെന്‍ഡിങ് എന്ന ആശയം സാജിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. മാസം മികച്ച വരുമാനമാണ് ബാര്‍ടെന്‍ഡിങ്ങിലൂടെ ഇദ്ദേഹം സമ്പാദിക്കുന്നത്. ബാര്‍ടെന്‍ഡിങ് എന്ന് കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍വെക്കുന്നവര്‍ ഉണ്ടാകാം. പക്ഷെ സാജിന് ഇത് ജീവിത മാര്‍ഗമാണ്. വിദേശരാജ്യങ്ങളില്‍ മാത്രം പ്രചാരമുള്ള ബാര്‍ടെന്‍ഡിങ് ഈ അടുത്തകാലത്താണ് കേരളത്തില്‍ സുപരിചിതമായത്. ഇന്ന് ആഘോഷങ്ങളുട മുഖച്ഛായ തന്നെ മാറി. വിളമ്പുന്ന ഭക്ഷണത്തിന്റെ രുചി വൈവിധ്യങ്ങളിലും അടിമുടി മാറ്റം വന്നു. കോക്ക്‌ടെയില്‍ കൗണ്ടറുകള്‍ ഭക്ഷണ സംസ്‌ക്കാരത്തിന്റെ ഭാഗമായി. പ്രീമിയം ബാറുകളിലും പ്രീമിയം ഹോട്ടലുകളിലും മാത്രമാണ് ആദ്യ കാലത്ത് കോക്ക്ടെയില്‍…

സെയ്ക്കര്‍സ് – ഡ്രസ്സ് പ്രിന്റിങ് രംഗത്തെ വിശ്വസ്ത ബ്രാന്‍ഡ്

കോവിഡ് കവര്‍ന്നെടുത്ത ആഘോഷങ്ങളുടെ വീണ്ടെടുപ്പായിരുന്നു കഴിഞ്ഞ ഓണക്കാലം. വിവിധ വര്‍ണങ്ങളിലുള്ള ടീ ഷര്‍ട്ടില്‍ കഥകളിയുടെയും പൂക്കളുടെയും ഡിസൈന്‍ പ്രിന്റായിരുന്നു ഇത്തവണത്തെ ഓണം ഡ്രസിങിലെ ഹൈലൈറ്റ്. ഇത്തരം മിക്ക പ്രിന്റ് ഓണ്‍ ഡിമാന്റ് ടീ ഷര്‍ട്ടുകള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചത് തിരുപ്പൂരുള്ള സെയ്ക്കര്‍സ് ക്ലോത്തിങ്‌സ് എന്ന സ്ഥാപനമാണ്. പട്ടാമ്പിക്കാരനായ സുഹൈല്‍ സക്കീര്‍ ഹുസൈന്‍ എന്ന യുവ സംരംഭകനാണ് ട്രെന്‍ഡ് സെറ്ററായ നൂതന സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ടീ ഷര്‍ട്ടുകളില്‍ കസ്റ്റമറുടെ ആവശ്യപ്രകാരമുള്ള പിക്ചറോ ലോഗോയോ നെയിമോ ഇംപോര്‍ട്ടഡ് മെഷിന്റെ സഹായത്തോടെ പ്രിന്റ് ചെയ്തുനല്‍കുകയാണ് സെയ്ക്കര്‍സ് ക്ലോത്തിങ്‌സ് പ്രധാനമായും ചെയ്യുന്നത്. കസ്റ്റമൈസ്ഡ് സൈസ് ആന്റ് പ്രിന്റ് ഡിഗ്രി പഠനകാലത്ത് തന്നെ സുഹൈല്‍ ടീഷര്‍ട്ടുകള്‍ കടകളില്‍ നിന്നും വാങ്ങി പ്രിന്റു ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു. പഠനശേഷമാണ് ടെക്സ്റ്റല്‍ സിറ്റിയായ തിരുപ്പൂരില്‍ ബിസിനസിന് തുടക്കമിട്ടത്. വളരെ പരിമിതമായ സൗകര്യങ്ങളോടെയാണ് ഫാക്ടറി ആരംഭിച്ചതെങ്കിലും ക്വാളിറ്റിയില്‍…

ഡിമേക്കേഴ്സ് ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് യുണിക്ക് ബ്രാന്‍ഡ്

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഇന്റീരിയര്‍ ഡിസൈനിങ് എന്ന കണ്‍സെപ്റ്റിന് പ്രാധാന്യം ലഭിച്ചിട്ട് അധികകാലമായില്ല. അതിനാല്‍ ഇന്റീരിയര്‍ ഡിസൈനിങ് പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നവരുടെ എണ്ണവും വളരെ കുറവാണ്. ഡിസൈനിങിനെ കുറിച്ച് കൃത്യമായ അറിവോ പരിചയമോ ഇല്ലാത്തവര്‍ പോലും ഇന്ന് ഇന്റീരിയര്‍ ഡിസൈനര്‍ എന്ന മേല്‍വിലാസത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാരില്‍ നിന്നുമാണ് ‘ഡിമേക്കേഴ്‌സ് ഇന്റീരിയര്‍ ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സും’ അതിന്റെ സാരഥി അഭിരാമും യുണിക്കായി മാറുന്നത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ആര്‍ക്കിടെക്ചറലില്‍ ബാച്ലര്‍ ഡിഗ്രിയും കേരളത്തിലെ മികച്ച കണ്‍സ്ട്രക്ഷന്‍ കമ്പനികളിലെ വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയവും ഇന്‍വെസ്റ്റ് ചെയ്താണ് ഡിമേക്കേഴ്സ് എന്ന സ്ഥാപനം കണ്ണൂര്‍ ജില്ലയിലെ എറ്റവും മികച്ച ഇന്റീരിയര്‍ ആര്‍ക്കിടെക്ച്ചറല്‍ ഡിസൈനിങ് സ്ഥാപനങ്ങളില്‍ ഒന്നായി മാറിയത്. 2010ലാണ് മാംഗ്ലൂരിലെ ശ്രീദേവി കോളേജില്‍ നിന്ന് അഭിരാം ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ആര്‍കിടെക്ചറില്‍ ബിഎസ്സി ഡിഗ്രി കരസ്ഥമാക്കിയത്. തുടര്‍ന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍…

JOLLY ANTONY FOUNDER OF FOUR GREAT BRANDS

ജോളി ആൻ്റണിയുടെ ജീവിതം ഒരു സിനിമാക്കഥ പോലെയാണ്. സ്വപ്‌നങ്ങള്‍കണ്ട്, അവ യാഥാര്‍ഥ്യമാക്കാന്‍ അവയ്ക്കു പിന്നാലെയുള്ള വിശ്രമമില്ലാത്ത പാച്ചില്‍, പിന്നീട് വിജയം കൈപ്പിടിയിലൊതുക്കി ജേതാവായി മുന്നോട്ട്. അതാണ് ജോളി ആന്റണി. സംരംഭകനാകാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ജോളിക്ക് പിന്‍ബലമായി ഉണ്ടായിരുന്നത് കഠിനാധ്വാനം ചെയ്യാനുള്ള ഇച്ഛാശക്തി മാത്രം. 17 വര്‍ഷത്തെ കഠിനപരിശ്രമത്തിലൂടെ ജോളി ആന്റണി പടുത്തുയര്‍ത്തിയത് ആരെയും മോഹിപ്പിക്കുന്ന ബിസിനസ് സാമ്രാജ്യം. തൃശൂരിലെ ആനന്ദപുരത്ത് ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ജോളി ആന്റണി ഇന്ന് ഇരുപത്തിയഞ്ചോളം സംരംഭങ്ങളുടെ അമരക്കാരനാണ്. ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിനുടമയും ഒന്നാന്തരമൊരു സംരംഭകനുമായ ജോളി ആന്റണി ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഡയറക്ട് സെല്ലിങ് എന്നീ മേഖലകളില്‍ കേരളത്തിലും വിദേശത്തുമായി നടത്തുന്നത് എണ്ണമറ്റ സംരംഭങ്ങളാണ്. അവയെല്ലാം വിജയത്തിന്റെ കൊടുമുടിയിലും. ബിസിനസിലേക്ക് ജന്മനാടിനോട് ഏറെ അടുപ്പമുണ്ടായിരുന്നിട്ടും മികച്ച കരിയര്‍ സ്വപ്നം കണ്ട് ജോളി ആന്റണി വിദേശത്തേക്ക് പോയി. യുഎഇയിലാണ് സ്വന്തമായി…