ജോളി ആൻ്റണിയുടെ ജീവിതം ഒരു സിനിമാക്കഥ പോലെയാണ്. സ്വപ്‌നങ്ങള്‍കണ്ട്, അവ യാഥാര്‍ഥ്യമാക്കാന്‍ അവയ്ക്കു പിന്നാലെയുള്ള വിശ്രമമില്ലാത്ത പാച്ചില്‍, പിന്നീട് വിജയം കൈപ്പിടിയിലൊതുക്കി ജേതാവായി മുന്നോട്ട്. അതാണ് ജോളി ആന്റണി. സംരംഭകനാകാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ജോളിക്ക് പിന്‍ബലമായി ഉണ്ടായിരുന്നത് കഠിനാധ്വാനം ചെയ്യാനുള്ള ഇച്ഛാശക്തി മാത്രം. 17 വര്‍ഷത്തെ കഠിനപരിശ്രമത്തിലൂടെ ജോളി ആന്റണി പടുത്തുയര്‍ത്തിയത് ആരെയും മോഹിപ്പിക്കുന്ന ബിസിനസ് സാമ്രാജ്യം. തൃശൂരിലെ ആനന്ദപുരത്ത് ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ജോളി ആന്റണി ഇന്ന് ഇരുപത്തിയഞ്ചോളം സംരംഭങ്ങളുടെ അമരക്കാരനാണ്. ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിനുടമയും ഒന്നാന്തരമൊരു സംരംഭകനുമായ ജോളി ആന്റണി ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഡയറക്ട് സെല്ലിങ് എന്നീ മേഖലകളില്‍ കേരളത്തിലും വിദേശത്തുമായി നടത്തുന്നത് എണ്ണമറ്റ സംരംഭങ്ങളാണ്. അവയെല്ലാം വിജയത്തിന്റെ കൊടുമുടിയിലും. ബിസിനസിലേക്ക് ജന്മനാടിനോട് ഏറെ അടുപ്പമുണ്ടായിരുന്നിട്ടും മികച്ച കരിയര്‍ സ്വപ്നം കണ്ട് ജോളി ആന്റണി വിദേശത്തേക്ക് പോയി. യുഎഇയിലാണ് സ്വന്തമായി…