ഡിജിറ്റല്‍ രൂപ ഉടനെയെന്ന് ആര്‍ബിഐ

ഡിജിറ്റല്‍ രൂപ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്. രാജ്യത്ത്, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യത പഠിക്കാന്‍ 2020 ല്‍ ഒരു ഗ്രൂപ്പിനെ ആര്‍ബിഐ നിയമിച്ചിരുന്നു. ഇന്നലെ ആര്‍ബിഐ ഡിജിറ്റല്‍ രൂപയെ കുറിച്ചുള്ള ഒരു കണ്‍സെപ്റ്റ് നോട്ട് പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തില്‍ പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡിജിറ്റല്‍ രൂപ ആര്‍ബിഐ പുറത്തിറക്കും. 2022 ലെ യൂണിയന്‍ ബജറ്റില്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കും എന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു ഡിജിറ്റല്‍ രൂപയുടെ അന്തിമ പതിപ്പ് ഇനിയും തയ്യാറായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ശേഷം മാത്രമായിരിക്കും അന്തിമ രൂപം നിശ്ചയിക്കുക. ഡിജിറ്റല്‍ രൂപയെ കുറിച്ച് പൗരന്മാരില്‍ അവബോധം സൃഷ്ടിക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നുണ്ട്.

ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസം; റുപേ ക്രെഡിറ്റ് കാര്‍ഡ് ഇടപാടിന് നിരക്ക് ഈടാക്കില്ല

ആര്‍ബിഐ നിര്‍ദ്ദേശത്തിന് അനുസൃതമായി ചെറുകിട വ്യാപാരികളില്‍ നിന്ന് 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് നിരക്ക് ഈടാക്കില്ല. അടുത്തിടെ ഇറക്കിയ എന്‍പിസിഐ സര്‍ക്കുലര്‍ ഇക്കാര്യം വ്യക്തമാക്കുന്നു. റുപെ ക്രെഡിറ്റ് കാര്‍ഡ് കഴിഞ്ഞ നാല് വര്‍ഷമായി പ്രവര്‍ത്തനക്ഷമമാണ്. എന്നാല്‍ ഇപ്പോള്‍ എല്ലാ പ്രമുഖ ബാങ്കുകളും പ്രവര്‍ത്തനക്ഷമമാക്കുകയും വാണിജ്യ, റീട്ടെയില്‍ വിഭാഗങ്ങള്‍ക്കായി ഇന്‍ക്രിമെന്റല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുന്നു.ആപ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഓണ്‍-ബോര്‍ഡിംഗ് സമയത്ത്, ഡിവൈസ് ബൈന്‍ഡിംഗും യുപിഐ പിന്‍ ക്രമീകരണ പ്രക്രിയയും എല്ലാത്തരം ഇടപാടുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഉപഭോക്തൃ സമ്മതമായി കണക്കാക്കുകയും വേണം. അന്താരാഷ്ട്ര ഇടപാട് പ്രവര്‍ത്തനക്ഷമമാക്കുന്നതിന്, ആപ്പില്‍ നിന്നുള്ള നിലവിലുള്ള പ്രക്രിയ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ബാധകമാകുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) സര്‍ക്കുലറില്‍ പറഞ്ഞു. 2,000 രൂപയില്‍ താഴെയും അതിന് തുല്യമായതുമായ ഇടപാട് തുക എംഡിആര്‍ (MDR) ബാധകമാകും. ഒരു വ്യാപാരി…

പലിശ നിരക്കുകള്‍ ഉയരും; റിപ്പോ 0.50%കൂട്ടി

ആഗോള പണപ്പെരുപ്പത്തെ മറികടക്കാന്‍ മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്കൊപ്പം റിസര്‍വ് ബാങ്കും. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ തുടര്‍ച്ചയായി നാലാംതവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. പ്രതീക്ഷിച്ചതുപോലെ ഇത്തവണയും റിപ്പോ നിരക്ക് 0.50ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ബാങ്കുകള്‍ക്ക് ഹ്രസ്വകലായളവില്‍ നല്‍കുന്ന വായ്പയായ റിപ്പോ 5.90ശതമാനമായി. വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(എംഎസ്എഫ്) 5.65ശതമാനത്തില്‍നിന്ന് 6.15ശതമാനമായും സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്)നിരക്ക് 5.15ശതമാനത്തില്‍നിന്ന് 5.65ശതമാനമായും പരിഷ്‌കരിച്ചു. 2022-23 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2ശതമാനത്തില്‍നിന്ന് ഏഴു ശതമാനമായി കുറച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നടപ്പ് വര്‍ഷത്ത രണ്ടാം പാദത്തില്‍ 6.3ശതമാനമാണ് വളര്‍ച്ച. മൂന്നാം പാദത്തില്‍ 4.6ശതമാനവും നാലാം പാദത്തില്‍ 4.6ശതാനവുമാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ച. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 7.2ശതമാനമായി ഉയരുമെന്നും ആര്‍ബിഐ അനുമാനിക്കുന്നു. നടപ്പു വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം 6.7ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്.…