വാട്സാപ്പിന്റെ തകരാരുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് മെറ്റ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാരിന്റെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെറ്റയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സാങ്കേതിക തകരാറു മൂലം രണ്ട മണിക്കൂര്‍ നേരത്തേക്ക് വാട്സാപ്പ് പ്രവര്‍ത്തനം മുടങ്ങിയത്. വാട്സാപ്പ് മെസ്സേജും കോളുകളും കൂടാതെ വാട്സാപ്പ് ബിസിനസും വാട്സാപ്പ് പേയും പ്രവര്‍ത്തനം മുടക്കിയിരുന്നു. തകരാര്‍ നടന്നതിന്റെ അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ വൃത്തങ്ങള്‍ മെറ്റയോട് വിശദീകരണം തേടിയിരുന്നു. സാങ്കേതിക തടസങ്ങള്‍ മൂലമാണ് ഔട്ടേജേ് ഉണ്ടായതെന്നും അത് പരിഹസിച്ചതായും വട്സാപ്പും മെറ്റായും അറിയിച്ചിരുന്നു. കമ്പനി കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിഷാദശാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Tag: whatsapp
വാട്സ്ആപ്പ് നിശ്ചലമായ സംഭവം: വ്യക്തത ആവശ്യപ്പെട്ട് ഇന്ത്യയിലെ ഐടി മന്ത്രാലയം
ചൊവ്വാഴ്ച വാട്സ്ആപ്പ് നിശ്ചലമായതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഐടി മന്ത്രാലയം. ടെക്സ്റ്റോ, വീഡിയോ സന്ദേശങ്ങളോ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന പരാതിയുമായി ഉപയോക്താക്കള്‍ രംഗത്ത് വന്നിരുന്നു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് സേവനങ്ങള്‍ പുനരാരംഭിച്ചത്. ഈ വിഷയത്തില്‍ വാട്ട്സ്ആപ്പിലേക്ക് അയച്ച ഇമെയിലിനിതുവരെ പ്രതികരണം ലഭിച്ചില്ല. ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ പ്രസ്താവനയില്‍, ‘സാങ്കേതിക പിശക്’ ആണ് തകരാറിന് കാരണമായതെന്ന് വാട്ട്സ്ആപ്പ് പറഞ്ഞു.”ഞങ്ങളുടെ ഭാഗത്തെ സാങ്കേതിക പിശകിന്റെ ഫലമാണ് നേരത്തെ സംഭവിച്ച തടസം, ഇപ്പോള്‍ അത് പരിഹരിച്ചു” എന്നാണ് മെറ്റയുടെ വക്താവ് പറഞ്ഞത്. ഔട്ടേജ് റിപ്പോര്‍ട്ടുകള്‍ ട്രാക്ക് ചെയ്യുന്ന ഡൗണ്‍ ഡിറ്റക്ടര്‍ പറയുന്നതനുസരിച്ച്, ആപ്പ് പ്രവര്‍ത്തനരഹിതമായ സമയത്ത് 29,000-ലധികം റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ഡിറ്റക്ടറിലെ ഉപയോക്താക്കള്‍ ഫ്ലാഗ് ചെയ്തു. 2021 ഒക്ടോബറിലാണ് ഇതിന് മുന്‍പ് സമാനമായ രീതിയില്‍ തടസപ്പെടല്‍ നേരിട്ടത്. അന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവയെല്ലാം…
വാട്സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു
വാട്സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. ഉച്ചയ്ക്കു 2.15 മുതല്‍ സര്‍വീസ് പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഉച്ചമുതല്‍ വാട്സാപ് ലോകമെമ്പാടും പ്രവര്‍ത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിലേറെ ഗ്രൂപ്പുകളിലേക്ക് ഉള്‍പ്പെടെ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ഇതുവരെ സംഭവിച്ചിട്ടുള്ളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തകരാറാണ് സംഭവിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.07നാണ് പ്രശ്നം ആദ്യം റിപ്പോര്‍ട്ടു ചെയ്തതെന്നു ഓണ്‍ലൈന്‍ വെബ്സൈറ്റായ ‘ഡൗണ്‍ ഡിറ്റക്ടര്‍’ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി വരെ അത്തരം ആയിരക്കണക്കിന് റിപ്പോര്‍ട്ടുകള്‍ ലിസ്റ്റ് ചെയ്യുകയും പിന്നീട് സൈറ്റ് ക്രാഷ് ആവുകയുമായിരുന്നെന്ന് അവര്‍ വ്യക്തമാക്കി. ലോകത്താകമാനം 200 കോടിയിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. പ്രശ്നം ശ്രദ്ധയിപ്പെട്ടെന്നും തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും മെറ്റ അറിയിച്ചു.
വാട്സാപ്പിന് കനത്ത തിരിച്ചടി; സിസിഐ അന്വേഷണത്തിന് സ്റ്റേയില്ല
കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യയുടെ (സിസിഐ) അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പും മാതൃകമ്പനിയായ മെറ്റയും (ഫെയ്സ്ബുക്) നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എം.ആര് ഷാ, സുധാംഷു ധൂളിയ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിസിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് മെറ്റ സുപ്രീം കോടതിയെ സമീപിച്ചത്. മെറ്റയുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും തള്ളിയിരുന്നു. വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം രാജ്യത്തെ കോംപറ്റീഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നു പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ വര്‍ഷം കോംപറ്റീഷന്‍ കമ്മിഷന് വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ചത്.