പേഴ്‌സണലൈസ്ഡ് ട്യൂഷന്റെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തി ഡൗട്ട്‌ബോക്‌സ്

കേരളമെമ്പാടുമുള്ള സിബിസ്ഇ/ഐസിഎസ്ഇ/സ്റ്റേറ്റ് ബോര്‍ഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ആസ്വാദ്യകരമായ ഒരു അനുഭവമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഡൗട്ട്ബോക്സ്. പേഴ്സണലൈസ്ഡ് ലൈവ് ഓണ്‍ലൈന്‍ ടീചിങ്ങ്, സ്വയം പഠിക്കാന്‍ സഹായിക്കുന്ന ഇന്ററാക്ടീവ് കോണ്ടന്റ് – അങ്ങനെ സവിശേഷതകളേറെയുള്ള ഡൗട്ട്ബോക്സ്, വിഷയങ്ങളെ ആഴത്തില്‍ പഠിക്കാന്‍ സഹായിക്കുന്നു.

അധ്യാപനരംഗത്ത് പുതിയ ഒരു വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം, തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഡൗട്ട്ബോക്സ് എഡ്യൂടൈന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മുന്‍പന്തിയിലുള്ള എഡ്യൂക്കേഷന്‍ റിസര്‍ച്ച് സ്ഥാപനങ്ങളിലൊന്നിന്റെ സംഭാവനയാണ്. ഈ മേഖലയില്‍ ഏകദേശം ഒരു ദശാബ്ദത്തിലേറെ പ്രവര്‍ത്തിപരിചയമുള്ള ഡൗട്ട്ബോക്സ്, ഇതിനോടകം ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളെ വിജയത്തിലേയ്ക്ക് നയിച്ചിട്ടുണ്ട്.

കരിക്കുലാധിഷ്ഠിതമായ കോച്ചിങ്ങിനപ്പുറം, ഒരു വിദ്യാര്‍ത്ഥിയുടെ പൂര്‍ണവികസനത്തില്‍ ഊന്നിയുള്ള ‘വിന്നിങ്ങ് ഫോര്‍മുല’ ആണ് ഡൗട്ട്ബോക്സിനെ മറ്റു എഡുടെക്ക് സ്ഥാപനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. കര്‍മ്മനിരതരും പ്രഗല്‍ഭരുമായ അധ്യാപകരുടെ ഒരു നീണ്ടനിര തന്നെ ഇവിടെയുണ്ട്. കുട്ടികളുടെ അഭിരുചികള്‍ മനസ്സിലാക്കി, വിഷയങ്ങളില്‍ വേണ്ട പരിശീലനം നല്‍കി, അവരെ വിജയത്തിലെത്താന്‍ സഹായിക്കുംവിധം പ്രോത്സാഹനമേകുന്ന ഇവിടത്തെ അധ്യാപകരുടെ കഴിവും സാമര്‍ത്ഥ്യവും, ഡൗട്ട്ബോക്സിനെ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാക്കുന്നു. മാത്ത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളില്‍ സമഗ്രമായി രൂപപ്പെടുത്തിയിട്ടുള്ള ലേണിങ്ങ് പ്രോഗ്രാമുകള്‍, നൂതനമായ ട്യൂഷന്‍ സമ്പ്രദായവും പഠനമാതൃകയും, മികച്ച അധ്യാപകരും മികവാര്‍ന്ന കോച്ചിങ്ങും, ഓരോ കുട്ടിക്കും ലഭിക്കുന്ന പ്രത്യേകശ്രദ്ധ, സങ്കീര്‍ണമായ ടോപിക്കുകള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ആനിമേറ്റഡ് കോണ്ടന്റ്, സെല്‍ഫ് സ്റ്റഡിക്ക് ഗുണകരമാകും വിധത്തില്‍ തയ്യാറാക്കിയ അസെസ്മെന്റ് ടെസ്റ്റുകള്‍ – ഇവയെല്ലാം ഡൗട്ട്ബോക്സിന് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന പ്രത്യേകതകളാണ്.

ഫലപ്രദമായ പേഴ്സണലൈസ്ഡ് ലൈവ് ക്ലാസുകളിലൂടെ കുട്ടികള്‍ക്ക് പഠനത്തോടുള്ള അഭിനിവേശം വളര്‍ത്താനാണ് ഡൗട്ട്ബോക്സ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്റ്റഡിബഡി (ഒരു കുട്ടിക്ക് ഒരു ടീച്ചറിന്റെ എക്സ്‌ക്ലൂസീവ് കോച്ചിങ്ങ്), കമ്പൈന്‍ സ്റ്റഡി (നാല് കുട്ടികള്‍ക്ക് ഒരു ടീച്ചറിന്റെ പരിശീലനം), സ്റ്റഡിക്ലബ് (എട്ട് കുട്ടികള്‍ക്ക് ഒരു ടീച്ചറിന്റെ കോച്ചിങ്ങ്) എന്ന രീതിയില്‍ ക്ലാസ്സുകള്‍ വിഭജിച്ചിരിക്കുന്നു. സമയബന്ധിതമായ ഹോംവര്‍ക്ക് അസൈന്മെന്റുകളിലൂടെയും മറ്റു ഇന്ററാക്ടീവ് സെഷനുകളിലൂടെയും കുട്ടികള്‍ക്ക് പഠിച്ച കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പതിയുന്നുവെന്ന് ഡൗട്ട്ബോക്സ് ഉറപ്പാക്കുന്നു. കൃത്യമായ ഇടവേളകളില്‍ മാതാപിതാക്കള്‍ക്ക് പ്രോഗ്രസ് കാര്‍ഡ് നല്‍കുന്നതിലൂടെ കുട്ടിയുടെ പെര്‍ഫോര്‍മന്‍സ് നിരീക്ഷിക്കാനുള്ള സംവിധാനവും സജ്ജമാക്കിയിരിക്കുന്നു.

വിജയിക്കുന്നതിലാണ് കാര്യം – ഈ വിശ്വാസമാണ് ഡൗട്ട്ബോക്സ്റ്റിന്റെ വിജയമന്ത്രം. ഇതുതന്നെയാണ് ഡൗട്ട്ബോക്സിനെ കേരളത്തിലെ ഏറ്റവും മികച്ച ലേണിങ്ങ് പ്ലാറ്റ്ഫോമാക്കി മാറ്റിയ രഹസ്യവും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌റ്റ്രേഷന്‍ ആവശ്യങ്ങള്‍ക്കുംwww.doubtbox.comഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 90723 95544 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം. ഇപ്പോള്‍ ബുക്ക് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീ ക്ലാസ് ലഭിക്കുന്നു.

 

 

 

 

 

 

 

 

Related posts

Leave a Comment