ലിനെന്‍ സെന്റര്‍ നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ ബ്രാന്‍ഡ്

ലിനെന്‍ വസ്ത്രങ്ങള്‍ ധരിക്കുവാനും അതിന്റെ പ്രൗഢിയില്‍ തിളങ്ങുവാനും ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. ലിനെന്‍ വസ്ത്രങ്ങള്‍ അതണിയുന്നവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതാവാം ഒരിക്കലെങ്കിലും ലിനെന്‍ തുണിത്തരങ്ങള്‍ ധരിച്ചവര്‍ക്ക് വീണ്ടും വീണ്ടും ലിനെന്‍ വസ്ത്രത്തോട് തോന്നുന്ന ഇഷ്ടവും.

സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്ന ലിനെന്‍ വസ്ത്രങ്ങള്‍ ജനകീയമാക്കുന്നതില്‍ ലിനെന്‍ സെന്റര്‍ എന്ന തുണി മില്ല് നേരിട്ട് നടത്തുന്ന ഔട്ട്ലെറ്റുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഏതാണ്ട് 480 ഓളം വിവിധ നിറങ്ങളിലും ഡിസൈനുകളിലുമുള്ള വ്യത്യസ്തതരം തുണികള്‍ ഇന്ന് ലിനെന്‍ സെന്റര്‍ നെയ്ത് മാര്‍ക്കറ്റില്‍ എത്തിക്കുന്നു. പതിനഞ്ചോളം വിവിധ തരം ക്വാളിറ്റികളിലുള്ള വെള്ള തുണികളും അതിന്റെ രാജകീയ നിലവാരത്തില്‍ ഉപഭോക്താക്കളിലേക്ക് ലിനെന്‍ സെന്റര്‍ എത്തിക്കുന്നു. വടക്കന്‍ കേരളത്തിലുള്ള ഉപഭോക്താക്കള്‍ക്കുവേണ്ടി പാലക്കാട് പട്ടാമ്പിയിലും മധ്യകേരളത്തിനുവേണ്ടി ആലപ്പുഴയിലെ ചേര്‍ത്തലയിലും തെക്കന്‍ കേരളത്തിനുവേണ്ടി തിരുവനന്തപുരത്തും ലിനെന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് കണ്ണടച്ച് വാങ്ങാന്‍ പറ്റുന്ന ഒരു ലോകോത്തര ബ്രാന്റാണ് ലിനെന്‍ സെന്റര്‍. ലിനെന്‍ സെന്റര്‍ ഔട്ട്ലെറ്റുകളില്‍ വില്പന നടത്തുന്ന ഓരോ തുണിത്തരങ്ങളിലും അതിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയിരിക്കും. നമ്മുടെ വിപണിയില്‍ ലിനെന്‍ എന്ന പേരില്‍ ധാരാളം വ്യാജന്മാര്‍ വിലസുന്ന ഈ സമയത്ത് ലിനെന്‍ നെയ്യുന്ന മില്ലില്‍ നിന്നും നേരിട്ട് അസല്‍ ലിനെന്‍ തുണിത്തരങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ലിനെന്‍ സെന്റര്‍ ഒരുക്കുന്നത്.

എന്താണ് ലിനെന്‍ ?

 

ലിനെന്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ലോകത്ത് ഇന്നുവരെ കണ്ടെത്തിയതില്‍വെച്ച് ഏറ്റവും പഴക്കം ചെന്ന വസ്ത്രമാണ് ലിനെന്‍. ഏതാണ്ട് 32000 വര്‍ഷം പഴക്കമുണ്ട് ലിനെന്‍ വസ്ത്രങ്ങള്‍ക്ക്. ഇന്ത്യയിലോ ഏഷ്യയിലെവിടെയെങ്കിലുമൊ ലിനെന്‍ ഉത്പാദിപ്പിക്കുന്നില്ല. പോളണ്ട്, ബെല്‍ജിയം, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നും ലിനെന്‍ നാരുകള്‍ പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നതാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിന് പ്രകൃതി ദത്തമായ നാരുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന തുണികള്‍ ഉപയോഗിക്കണം എന്നാണ് യുണെറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ പറയുന്നത്. ഇത്തരത്തില്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന വസ്ത്രങ്ങളില്‍ പ്രഥമ സ്ഥാനമാണ് ലിനെനുള്ളത്. കൂടാതെ ഇതൊരു വിശുദ്ധ വസ്ത്രമായും കണക്കാക്കുന്നു. പുരാണങ്ങളില്‍ പോലും ഇതേക്കുറിച്ച് പരാമര്‍ശിച്ചുണ്ട്. ഈജിപ്തില്‍ മമ്മികളെ പൊതിയാന്‍ ലിനെന്‍ വസ്ത്രമാണ് ഉപയോഗിച്ചിരുന്നത്.

 

ലിനെന്‍ മെറ്റീരിയല്‍

 

പരുത്തി പോലെ ചണച്ചെടിയില്‍ നിന്നുള്ള പ്രകൃതിദത്ത നാരാണ് ലിനെന്‍. പക്ഷേ ഫ്‌ളാക്‌സ് നാരുകള്‍ നെയ്‌തെടുക്കാന്‍ പ്രയാസമുള്ളതിനാല്‍ വിളവെടുക്കാനും തുണിയാക്കാനും കൂടുതല്‍ സമയമെടുക്കും. ഏറ്റവും മികച്ച ലിനെന്‍ യൂറോപ്പില്‍ നിന്നാണ് വരുന്നത്, പ്രത്യേകിച്ച് ബെല്‍ജിയത്തില്‍ നിന്ന്. അവിടെ അനുയോജ്യമായ കാലാവസ്ഥയും സമ്പന്നമായ മണ്ണും ശക്തവും മനോഹരവുമായ ഫ്‌ളാക്‌സ് നാരുകള്‍ ഉണ്ടാവാന്‍ സഹായകമാണ്. നാരുകള്‍ ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുകയും മൃദുവാക്കാന്‍ വളരെക്കാലം സൂക്ഷിക്കുകയും ചെയ്യുന്നു. ചൂട് കാലത്ത് തണുപ്പ് തരുകയും തണുപ്പ് കാലത്ത് ചൂട് തരുകയും ചെയ്യുന്ന വസ്ത്രം കൂടിയാണ് ലിനെന്‍.

ലിനെന്‍ സെന്റര്‍

 

ടാഗ് ലൈനില്‍ പറയുന്നതുപോലെ പൂര്‍ണമായും ഇടനിലക്കാരെ ഒഴിവാക്കി വസ്ത്രങ്ങള്‍ സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിനാണ് ലിനെന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ലിനെന്‍ നെയ്ത്ത് ഫാക്ടറികളില്‍ നിന്ന് നേരിട്ട് വസ്ത്രങ്ങള്‍ ഔട്ട്‌ലെറ്റുകളിലേയ്ക്ക് കൊടുക്കുന്ന രീതിയാണ് പിന്തുടരുന്നത്. ലിനെന്‍ വസ്ത്രം ലഭിക്കുന്ന മറ്റേതൊരു ഔട്ട്‌ലെറ്റിനെ അപേക്ഷിച്ചും ലിനെന്‍ സെന്ററില്‍ വില്‍ക്കുന്ന തുണികളില്‍ ഗുണമേന്മ രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉപഭോക്താവ് ഒരു തുക നല്‍കി വസ്ത്രം വാങ്ങിയാല്‍ അത് ലിനെന്‍ തന്നെയാണെന്ന് ഉറപ്പാക്കാന്‍ സെര്‍ട്ടിഫൈഡ് ലിനെന്‍ ആണ് നല്‍കുന്നത്. 25 ലി, 40 ലി, 60 ലി, 70 ലി, 80 ലി, 100 ലി, 120 ലി, 150 ലി എന്നിങ്ങനെ പല ക്വാളിറ്റിയിലുള്ള വസ്ത്രങ്ങളുണ്ട്. ഒരിഞ്ചിന്റെ സ്‌ക്വയറില്‍ എത്ര ഊടും പാവും എന്നതാണ് ഒരു ലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് 40 ലി എന്നു പറഞ്ഞാല്‍ 40 ഊടും പാവും നെയ്‌തെടുക്കുന്നു. അപ്പോള്‍ വസ്ത്രം കൂടുതല്‍ സോഫ്റ്റ് ആകുന്നു. ഇതാണ് ലി കൊണ്ട് ഉദ്ദേശിക്കുന്നത്. കൗണ്ട് കൂടുന്നതിനനുസരിച്ച് തുണി കൂടുതല്‍ സോഫ്റ്റാകും എന്നതാണ് പ്രത്യേകത. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് ലിനെന്‍ സെന്ററിന്റെ ഹെഡ്ക്വാട്ടേഴ്‌സ്. ഫാക്ടറി ഗുജറാത്തിലും ഡയ്യിങ് ബോംബെയിലുമാണ്.

ലിനെന്‍ സെന്ററിലെ വില

 

ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന വിലയേക്കാള്‍ 20 ശതമാനം വരെ കുറവാണ് ലിനെന്‍ സെന്ററിലെ വില. മുന്‍കാലങ്ങളില്‍ സിനിമ, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ മാത്രം ഉപയോഗിച്ചിരുന്ന ലിനെന്‍ വസ്ത്രം സാധാരണക്കാരിലേയ്ക്കും ജനകീയമാക്കുന്നതിനുവേണ്ടിയാണ് മില്ലുകളില്‍ നിന്നും നേരിട്ട് വില്‍പനയ്ക്കായി എത്തിക്കുന്ന സമ്പ്രദായം കൊണ്ടുവന്നത്. കസ്റ്റം സ്റ്റിച്ചിങ്, ഡിസൈനര്‍ വെയേഴ്‌സ്, കോസ്റ്റ്യൂം ഡിസൈന്‍ എന്നിവ നേരിട്ട് ചെയ്യുന്നുമുണ്ട്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഏതു ഡിസൈനും ചെയ്തുകൊടുക്കുന്നു.

ലിനെന്‍ എക്‌സ്‌ക്ലൂസീവ്

 

മുണ്ട് നെയ്യുന്നതിനായി ത്രിച്ചിയില്‍ നിന്നുള്ള 20 നെയ്ത്തുകാരുള്ള ഒരു നെയ്ത്തുശാലയുമായി ചേര്‍ന്നു ലിനെന്‍ സെന്റര്‍ തങ്ങളുടെ സാരി, ചുരിദാര്‍, മുണ്ടുകള്‍ എന്നിവ നെയ്യുന്നുണ്ട്. കേരളത്തില്‍ മറ്റൊരു ലിനെന്‍ ഔട്ട്‌ലെറ്റിലും ചുരിദാറുകള്‍ വില്‍ക്കുന്നില്ല. ഇത് ലിനെന്‍ സെന്ററിന്റെ മാത്രം എക്‌സ്‌ക്ലൂസീവ് ആണ്. സാരിയില്‍ തന്നെ നൂറിനുമേല്‍ വൈവിധ്യമുണ്ട്. കേരളത്തില്‍ മറ്റൊരു കടയിലും ഇത് ലഭിക്കില്ല.

 

ലിനെന്‍ ഇന്നൊവേഷന്‍സ്

 

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടുകൂടി കറ്റാര്‍വാഴ, റോസാ പൂവിന്റെ ദളം, മുള, ചോളം എന്നിവയില്‍ നിന്നുള്ള ഫൈബറുകള്‍ വേര്‍തിരിച്ച് വസ്ത്ര നിര്‍മാണത്തിലുള്ള പരീഷണങ്ങള്‍ തുടരുകയാണ് ലിനെന്‍ സെന്റര്‍. ഇത് വലിയ മാറ്റത്തിനു വഴിതെളിക്കും. പശുവിന്റെ പാലില്‍ നിന്നും ഫൈബര്‍ കണ്ടന്റ് വേര്‍തിരിച്ച് അതില്‍ നിന്നും തുണിത്തരങ്ങള്‍ ഉണ്ടാക്കുകയും അത് കയറ്റുമതി ചെയ്യുകയും ചെയ്യുന്നതില്‍ വളരെയധികം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ് ലിനെന്‍ സെന്റര്‍. മറ്റു രാജ്യങ്ങളില്‍ ആന്റി ബാക്ടീരിയല്‍ ഫാബ്രിക്കിന് വളരെയേറെ പ്രചാരം നേടുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യയുടെ സ്വന്തം ആന്റി ബാക്ടീരിയല്‍ ഫാബ്രിക് ആയി ലിനെന്‍ സെന്റര്‍ നെയ്തെടുക്കുന്ന കറ്റാര്‍വാഴ തുണിത്തരങ്ങള്‍ മാറുമെന്നതില്‍ തര്‍ക്കമില്ല.

 

Related posts

Leave a Comment