ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഇല്ലാതെ ഇന്ന് ഏതൊരു സംരംഭത്തിന്റെയും വളര്‍ച്ച അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനികളിലൊന്നായ AdBerry യുടെ സേവനം ഓരോ സംരംഭത്തിനും സഹായകരമാകുന്നത്.
കൊച്ചി ആസ്ഥാനമാക്കി കഴിഞ്ഞ നാലുവര്‍ഷമായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആഡ്ബെറി. ഇന്ന് ലോകമെമ്പാടുമുള്ള ഒട്ടേറെ ഉപഭോക്താക്കള്‍ക്ക് ആഡ്‌ബെറി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനം നല്‍കിവരുന്നു.
ഐടിമേഖലയിലും ഡിജിറ്റല്‍ മാര്‍ക്കറ്റിങിലും മികച്ച പ്രവര്‍ത്തി പരിചയമുള്ള പ്രശാന്ത് വര്‍ഗീസ് കുറഞ്ഞ ചിലവില്‍ എല്ലാവര്‍ക്കും മികച്ച രീതിയിലുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനം നല്‍കുക എന്ന ആശയം മുന്‍നിര്‍ത്തിയാണ് ആഡ്ബെറി ആരംഭിച്ചത്. മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആന്റ് പബ്ലിഷിങ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് മേഖലകളിലാണ് ആഡ്‌ബെറി സേവനം ലഭ്യമാക്കുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ലാഭകരം
ഇലക്ട്രോണിക് മീഡിയ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴിയുള്ള മാര്‍ക്കറ്റിങ് സേവനങ്ങളാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. ഇന്ന് ഓരോ ബിസിനസും ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്വീകരിക്കാന്‍ തുടങ്ങി കഴിഞ്ഞു. ഈ ഡിജിറ്റല്‍ യുഗത്തില്‍, ബിസിനസ് സംരംഭങ്ങളെ ഉപഭോക്താക്കളിലേക്ക് കൃത്യമായി എത്തിക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണിത്. പരമ്പരാഗത മാര്‍ക്കറ്റിങ് രീതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ലാഭകരവുമാണ്.
തങ്ങളെ സമീപിക്കുന്ന ഓരോ സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആവശ്യകതകള്‍ മനസിലാക്കി പ്രത്യേകം ഗവേഷണം നടത്തിയതിന് ശേഷമാണ് ആഡ്‌ബെറി സേവനം നല്‍കുന്നത്. കുറഞ്ഞ ചെലവില്‍ മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുവെന്നതും ആഡ്ബെറിയുടെ പ്രത്യേകതയാണ്. ഓരോ കസ്റ്റമേഴ്‌സിന്റെയും ബിസിനസും പ്രതീക്ഷിക്കുന്ന നേട്ടങ്ങളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് സേവനം ലഭ്യമാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മുന്നൂറിലധികം ക്ലൈന്റുകളാണ് ആഡ്‌ബെറിയുടെ സേവനം വിനിയോഗിച്ചിട്ടുള്ളത്.
മികച്ച സാങ്കേതിക പരിജ്ഞാനവും പ്രവര്‍ത്തി പരിചയവുമുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ടീമാണ് ആഡ്‌ബെറിയ്ക്കുള്ളത്.
കാലാനുസൃതമായ സാങ്കേതികവിദ്യയും ടൂളുകളും ഉപയോഗിച്ച് ഫലപ്രദമായ റിസള്‍ട്ട് സൃഷ്ടിച്ചുനല്‍കുന്നതിലാണ് ആഡ്‌ബെറിയുടെ വിജയം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ മേഖലകളില്‍ സേവനം നല്‍കുന്ന കേരളത്തിലെ മുന്‍നിര സ്ഥാപനമായി ആഡ്‌ബെറി വളരുകയാണ്. പ്രാദേശിക ഷോപ്പുകള്‍ മുതല്‍ വലിയ സ്ഥാപനങ്ങള്‍ക്കുവരെ 5000 രൂപ മുതലുള്ള പാക്കേജസ് ആഡ്‌ബെറി ലഭ്യമാക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ യുഎഇയിലും പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് ആഡ്ബെറി.
For More Details :
Prasanth Varghese T
AdBerry
Kochi
9809881919
0qoqch