സുരക്ഷിതവും സുന്ദരവുമായ ഒരു വീടെന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ആ സ്വപ്ന സാക്ഷാത്കാരത്തിന് കരുത്ത് പകരുകയാണ് ആര്‍ടെക് ട്രേഡ്ലൈന്‍സ്. ഹൈബ്രാന്‍ഡഡ് ലോക്കുകളുടെയും ഹാര്‍ഡ് വെയറുകളുടെയും കിച്ചണ്‍ സൊല്യൂഷന്‍സിന്റെയും വിപണന രംഗത്ത് എട്ടു വര്‍ഷത്തെ തിളക്കമാര്‍ന്ന സേവന പാരമ്പര്യവുമായാണ് ആര്‍ടെക് ജൈത്രയാത്ര തുടരുന്നത്. ദക്ഷിണേന്ത്യയിലെ മുന്‍നിര കെട്ടിട നിര്‍മാണ ഉത്പന്ന വിപണന കമ്പനിയായ ആര്‍ടെക് ട്രേഡ്ലൈന്‍സ്, വിപണനത്തിനായി വിപുലമായ വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ ഹൈടെക് മാര്‍ക്കറ്റിങ് സ്ഥാപനം കൂടിയാണ്.
പാലക്കാട് സ്വദേശിയായ അജിത് സി. എ ചെറു സംരംഭമായി 2016ലാണ് ആര്‍ടെക് ട്രേഡ്ലൈന്‍സിന് തുടക്കം കുറിച്ചത്. ഹാര്‍ഡ് വെയര്‍ ഫീല്‍ഡില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ ഏഴു വര്‍ഷത്തെ അനുഭവ സമ്പത്തായിരുന്നു അജിത്തിന്റെ പക്കലുണ്ടായിരുന്ന മുതല്‍മുടക്ക്. ഒരു ജീവനക്കാരന്‍ മാത്രമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് 36 ജീവനക്കാരില്‍ എത്തി നില്‍ക്കുന്നു.
2018ന്റെ തുടക്കത്തില്‍ മലപ്പുറത്ത് ഉത്പന്നങ്ങള്‍ വിതരണം ചെയ്തുകൊണ്ടാണ് ആര്‍ടെക് ട്രേഡ്‌ലൈന്‍സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആ വര്‍ഷം അവസാനത്തോടെ കേരളമൊട്ടാകെ ആര്‍ട്ടെക് ട്രേഡ്ലൈന്‍സിന് ബിസിനസ് വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. 2019ല്‍ തമിഴ്നാട്ടില്‍ കമ്പനിയുടെ ശാഖ ആരംഭിച്ചു. പാലക്കാടും കോയമ്പത്തൂരിലും ഓഫീസും ഗോഡൗണും പ്രവര്‍ത്തിക്കുന്നുണ്ട്. സേവന മികവില്‍ രണ്ടു വര്‍ഷം കൊണ്ടു തന്നെ ആര്‍ടെക് ട്രേഡ്ലൈന്‍സ് മികച്ച ബിസിനസ് ശൃംഖലയായി വളര്‍ന്നുവെന്ന് മാനേജിങ് ഡയറക്ടറായ അജിത്ത് പറയുന്നു.
ബിസിനസിന്റെ തുടക്കത്തില്‍ ഒരു ബ്രാന്‍ഡിന്റെ ഉത്പന്നങ്ങള്‍ മാത്രമാണ് വിതരണം ചെയ്തിരുന്നത്. അജിത് ഒറ്റയ്ക്ക് കടകളില്‍ നേരിട്ട് വിതരണം ചെയ്യുകയായിരുന്നു. പിന്നീടാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലേക്ക് വിതരണം വ്യാപിപ്പിച്ചത്. 2017ല്‍ ആദ്യമായി മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവിനെ നിയമിച്ചു. പിന്നീട് എല്ലാ മേഖലയിലും കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ തുടങ്ങി. 2019ല്‍ കേരളത്തിലുടനീളം മാര്‍ക്കറ്റിങ് ജീവനക്കാരെ നിയമിക്കാനും സാധിച്ചു.
സുരക്ഷിതമായ ഡോര്‍ ലോക്കുകള്‍ക്കൊപ്പം അടുക്കള ഏറ്റവും മനോഹരമാക്കാനുള്ള എല്ലാ മെറ്റീരിയലുകളുടെയും വിപുലമായ ശേഖരമാണ് ആര്‍ടെക് നല്‍കുന്നത്. അത്യാധുനികവും ട്രെഡിഷണലുമായ ലോക്കുകളുടെ ശേഖരമാണ് ആര്‍ടെക് ട്രേഡ്ലൈന്‍സിനെ വ്യത്യസ്തമാക്കുന്നത്. കേരളത്തിലും പുറത്തുമായി എല്ലാ പ്രീമിയം ഷോപ്പുകളിലും ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. കുറഞ്ഞ ബജറ്റില്‍ ഗുണമേന്മയും ഉറപ്പും ആകര്‍ഷണീയതയും ഒത്തുചേര്‍ന്ന ഇന്ത്യയിലെ തന്നെ മികച്ച ബ്രാന്‍ഡുകളായ സ്‌ക്കോര്‍, പാക്സോണ്‍, പഫ് ഗോള്‍ഡ്, എം ജി എച്ച്, PEKTTECH തുടങ്ങിയവ ആര്‍ടെക് വിതരണം ചെയ്യുന്നുണ്ട്.
ഡോര്‍ലോക്ക്, ഹാര്‍ഡ് വെയര്‍ ആക്സസറികള്‍ എന്നിവ ദക്ഷിണേന്ത്യയിലുടനീളം വിതരണം ചെയ്യുന്ന കേരളത്തില്‍നിന്നുള്ള ഏക സ്ഥാപനമാണ് ആര്‍ടെക് ട്രേഡ്ലൈന്‍സ്. പ്രവര്‍ത്തന മികവിനും വിശ്വസ്തതയ്ക്കും ഐഎസ് ഒ അംഗീകാരം നേടിയ സ്ഥാപനം കൂടിയാണ് ആര്‍ടെക് ട്രേഡ്ലൈന്‍സ്.
ഡല്‍ഹി, അഹമ്മദാബാദ്, രാജ്ഘട്ട് എന്നിവിടങ്ങളിലെ ഉത്പന്ന നിര്‍മാതാക്കളുമായി ആര്‍ടെക് ട്രേഡ്ലൈന്‍സിന് ടൈഅപ്പ് ഉണ്ട്. കൂടാതെ ചൈനയില്‍ നിന്നും ഡയറക്ട് ഇമ്പോര്‍ട്ട് ടൈ അപ്പ് ഉള്ളതിനാല്‍ മികച്ച ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് ഏറ്റവും മികച്ച രീതിയില്‍ ബിസിനസ് മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുന്നുണ്ടന്നും അജിത് പറയുന്നു. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി വിപുലമായ ശൃംഖലയുള്ള ആര്‍ടെക് ട്രേഡ്ലൈന്‍സ് ബാംഗ്ലൂര്‍ ആസ്ഥാനമായി കര്‍ണ്ണാടകയിലും ശാഖ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.