ബേക്കിങ് സംരംഭകരുടെ വഴികാട്ടിയായി ദ കേക്ക് സ്റ്റോറീസ്

 

ഒരു സംരംഭത്തെ വിജയിപ്പിക്കുന്നത് എപ്പോഴും ഉപഭോക്താക്കളാണ്. മികച്ച രീതിയില്‍ അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഏതൊരു സംരംഭത്തിനും വളര്‍ച്ച ഉണ്ടാകുകയുള്ളൂ. ഇത്തരത്തില്‍ ഉപഭോക്താവിന്റെ ആവശ്യകത മനസ്സിലാക്കി അവര്‍ക്ക് വേണ്ടിയാണ് തിരുവനന്തപുരം സ്വദേശിനിയായ സൗമ്യ സന്ദീപിന്റെ ദ കേക്ക് സ്റ്റോറീസ് എന്ന സംരംഭം പ്രവര്‍ത്തിക്കുന്നത്. ബേക്കിങ് ആക്സസറികളുടെ വിപണന സാധ്യത തിരിച്ചറിഞ്ഞുകൊണ്ട് തിരുവനന്തപുരം കേന്ദ്രമാക്കി ഇന്ന് മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദ കേക്ക് സ്റ്റോറീസ്.

ജീവനക്കാരി തൊഴിലുടമയായ വഴി

ഐടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്ന സൗമ്യ തന്റെ കുട്ടികള്‍ക്ക് വേണ്ടി ജോലി ഉപേക്ഷിക്കുകയും ഇടവേള കാരണം പിന്നീട് കരിയറിലേക്ക് മടങ്ങുന്നതിനു ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തപ്പോഴാണ് സ്വന്തമായി ഒരു സംരംഭം എന്ന തീരുമാനത്തിലേക്കെത്തിയത്. ആദ്യമായി ഒരു സംരംഭത്തിന്റെ ഭാഗമാകുന്നതുകൊണ്ടുതന്നെ തുടക്കത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ സൗമ്യ അഭിമുഖീകരിച്ചു. ജീവിത പങ്കാളിയായ സന്ദീപ് കുമാറിന്റെയും കുടുംബത്തിന്റെയും ഉറച്ച പിന്‍ബലമാണ് സംരംഭവുമായി മുന്നോട്ട് പോകാന്‍ കരുത്ത് നല്‍കിയത്. ബേക്കിങില്‍ സന്തോഷം കണ്ടെത്തിയിരുന്ന സൗമ്യ ഈ മേഖലതന്നെ സംരംഭമായി തെരഞ്ഞെടുക്കുകയായിരുന്നു. പിന്നേടാണ് ബേക്കിങില്‍നിന്നുമാറി ഹോം ബേക്കറുകള്‍ക്കായി ഒരു ഇടം എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്. കോവിഡ് കാലഘട്ടത്തിലെ ബുദ്ധിമുട്ടുകള്‍ കാരണം ഓണ്‍ലൈന്‍ ആയി ആരംഭിച്ച ദ കേക്ക് സ്റ്റോറീസ് പിന്നീട് ബേക്കിങ് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് പര്‍ച്ചേസ് ചെയ്യാനുള്ള അവസരം ഒരുക്കി. മികച്ച പ്രതികരണം ലഭിച്ചതോടെ സാവധാനം ഉപഭോക്തൃ അടിത്തറ വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങി. കേക്ക് ബേക്കിങിന് ആവശ്യമായ എല്ലാ പ്രൊഡക്ടുകളും വിവിധതരം കേക്കുകളും ഹോള്‍സെയില്‍ വിലയില്‍ ഇന്ന് കേക്ക് സ്റ്റോറീസില്‍ ലഭ്യമാണ്.

ഉപഭോക്താക്കളുടെ സംതൃപ്തി

ഉത്പന്നങ്ങള്‍ കസ്റ്റമറിന്റെ ഇഷ്ടാനുസൃതം ലഭ്യമാക്കാന്‍ ദ കേക്ക് സ്റ്റോറീസ് ശ്രദ്ധിക്കുന്നു. മികച്ച ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ നല്‍കുന്നു എന്നതും ഈ സംരംഭത്തിന്റെ പ്രത്യേകതയാണ്. ഹോം ബേക്കേഴ്‌സിന് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യവും ദ കേക്ക് സ്റ്റോറീസില്‍ ഒരുക്കിയിട്ടുണ്ട്. പ്രമേഹം ഉള്ളവര്‍ക്കായി ഷുഗര്‍ഫ്രീ കേക്കുകളും ഹെല്‍ത്ത് കോണ്‍ഷ്യസ് ആയിട്ടുള്ളവര്‍ക്ക് അവരുടെ ആവശ്യാനുസൃതവും കേക്ക് നിര്‍മിച്ച് വിതരണം ചെയ്യുന്നു. നിരവധി ബേക്കറികളിലേക്ക് ബള്‍ക്കായും പ്രൊഡക്റ്റുകള്‍ കൊടുക്കുന്നുണ്ട്.

ട്രെന്‍ഡി ബേക്കിംഗ് ആക്‌സസറികള്‍, കസ്റ്റമൈസ്ഡ് കേക്ക് ടോപ്പേഴ്‌സ്, മികച്ച നിലവാരമുള്ള നട്സ്, ഡ്രൈ ഫ്രൂട്ട്‌സ്, ഗിഫ്റ്റ് ഹാം പറുകള്‍, പ്രമുഖ ബ്രാന്‍ഡുകളുടെ ഓവന്‍, സ്റ്റാന്‍ഡ് മിക്‌സര്‍, ഹാന്‍ഡ് ബീറ്റര്‍ എന്നിവയും ഇവിടെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. www.thecakestories.com എന്ന വെബ്സൈറ്റിലൂടെ കസ്റ്റമര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള കേക്ക് അവര്‍ക്ക് ഇഷ്ടമുള്ള ബേക്കറില്‍ നിന്നും വാങ്ങാനും അവസരം ഒരുക്കുന്നു.

ഓരോ ദിവസവും കേക്കുകളുടെയും കേക്ക് ഡെക്കറേറ്റിംഗ് ഉത്പന്നങ്ങളുടെയും ട്രെന്‍ഡ് മാറിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ട്രെന്‍ഡിന് അനുസരിച്ചുള്ള സാധനങ്ങള്‍ കണ്ടെത്തി കസ്റ്റമര്‍ക്ക് നല്‍കുക എന്നതാണ് ദ കേക്ക് സ്റ്റോറീസിന്റെ പ്രധാന ലക്ഷ്യം. കേക്കുകളും കേക്ക് നിര്‍മാണ ഉത്പന്നങ്ങള്‍ക്കും പുറമെ സൗമ്യ ബേക്കിങ് ക്ലാസുകളും നടത്തിവരുന്നു. ഗ്രൂപ്പ് ക്ലാസ്സുകള്‍ക്ക് പുറമെ ബേക്കിങിനെ കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കായി അവരുടെ സമയത്തിന് അനുസരിച്ചും ക്ലാസുകള്‍ എടുക്കുന്നുണ്ട്. കേക്ക് നിര്‍മാണ മേഖലയില്‍ താല്‍പര്യമുള്ള വനിതകള്‍ക്ക് പ്രത്യേക പിന്തുണ നല്‍കുന്നു എന്നതാണ് ദ കേക്ക് സ്റ്റോറിസിന്റെ മറ്റൊരു പ്രത്യേകത.

Related posts

Leave a Comment