ഭക്ഷണ സംരംഭകരാകണോ ? ഒപ്പമുണ്ട് കോഫി ടേബിള്‍

സ്വന്തമായി ഒരു കോഫിഷോപ്പോ റെസ്റ്റോറന്റോ ഹോട്ടലോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? ഈ മേഖലയിലെ പരിചയക്കുറവ് നിങ്ങളെ ഈ ആഗ്രഹത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നുണ്ടോ ? എങ്കില്‍ പ്രയാസപ്പെടേണ്ടതില്ല. നിങ്ങളെ സഹായിക്കാന്‍ കോഫി ടേബിള്‍ ഒപ്പമുണ്ട്. ഹോട്ടല്‍, റെസ്റ്റോറന്റ് കണ്‍സള്‍ട്ടിങ് രംഗത്ത് ഒരു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഫി ടേബിള്‍ ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സേവന സഹായത്തോടെ ഒട്ടനവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും കഫ്ടീരിയകളും റിസോര്‍ട്ടുകളും കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ലക്ഷദ്വീപിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ലൊക്കേഷന്‍ സെറ്റ് ചെയ്യുന്നതു മുതല്‍ ഇന്റീരിയര്‍ ഡിസൈനിങ്, മെനു തയ്യാറാക്കല്‍, മെഷീനറികളുടെയും കിച്ചന്‍ ഉപകരണങ്ങളുടെയും സജ്ജീകരണം, പരിശീലനം ലഭിച്ച വിദഗ്ധ ജീവനക്കാരുടെ നിയമനം, ഫുഡ് പ്രിപ്പറേഷന്‍, ഓപ്പറേഷന്‍സ്, ഓണ്‍ലൈന്‍-ഓഫ് ലൈന്‍ ബ്രാന്‍ഡിങ് തുടങ്ങി ലാഭകരമായ വിജയമാതൃക ഒരുക്കുന്നതുവരെയുള്ള മുഴുവന്‍ സേവനങ്ങളും കോഫി ടേബിള്‍ ലഭ്യമാക്കുന്നു. ഓരോ റെസ്റ്റോറന്റുകള്‍ക്കും അനുയോജ്യമായ തീമിലുള്ള വ്യത്യസ്തമായ ഭക്ഷണവിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ തയ്യാറാക്കാന്‍ കഴിയുന്ന ഭക്ഷ്യഗവേഷണ സംവിധാനം ഉള്‍പ്പടെ കോഫി ടേബിളിനുണ്ട്. ഉറ്റ സുഹൃത്തുക്കളായ നസറുദ്ദീനും നിഷാനും ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയ കോഫി ടേബിള്‍ പകര്‍ന്നു നല്‍കുന്നത് ആത്മവിശ്വാസത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും വിജയഗാഥകൂടിയാണ്. 2012ല്‍ കുറ്റിപ്പുറത്ത് എംഇഎസ് കോളേജിന് സമീപം ആരംഭിച്ച കോഫി ഷോപ്പില്‍ നിന്നു ലഭിച്ച ഊര്‍ജമാണ് ഒരു ദശാബ്ദത്തിനിപ്പുറം ഇരുവരും ഈ രംഗത്ത് നിലയുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്തി നല്‍കുന്നത്. സംരംഭകര്‍ തങ്ങളുടെ ആശയം മാത്രം പങ്കുവച്ചാല്‍ മതി, യാഥാര്‍ത്ഥ്യമാക്കി കച്ചവടം തുടങ്ങുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും കോഫി ടേബിള്‍ റെഡിയാക്കി നല്‍കും. പുതിയ സ്ഥാപനങ്ങള്‍ അണിയിച്ചൊരുക്കുന്നതിനും നിലവിലെ ഭക്ഷണ വില്‍പന സംരംഭങ്ങളുടെ നവീകരണത്തിനും പ്രത്യേക ടീം കോഫി ടേബിളിന്റെ നേതൃത്വത്തില്‍ സദാസമയവും പ്രവര്‍ത്തനസജ്ജമായി രംഗത്തുണ്ട്. അപ്പോള്‍ ഇനി വൈകേണ്ട, ഒരു റെസ്റ്റോറന്റോ ഹോട്ടലോ കോഫിഷോപ്പോ തുടങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ കോഫി ടേബിളിനെ ബന്ധപ്പെടാം.

ഫോണ്‍ : 7736300400, 8086447403.

Related posts

One Thought to “ഭക്ഷണ സംരംഭകരാകണോ ? ഒപ്പമുണ്ട് കോഫി ടേബിള്‍”

  1. F*ckin’ tremendous things here. I am very glad to see your post. Thanks a lot and i’m looking forward to contact you. Will you kindly drop me a mail?

Leave a Comment