പഠനം കഴിഞ്ഞാലുടന്‍ ഒരു മികച്ച ജോലി ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്നമാണ്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ മികച്ച ജോലി സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ കാലാനുസൃതമായി അപ്‌ഡേറ്റഡ് ആയിരിക്കുകയും വേണം. പ്രത്യേകിച്ചും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍. ഇതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന സ്ഥാപനമാണ് കൊച്ചിയിലെ ആസ്പയര്‍ ഐടി അക്കാദമി. 2019ല്‍ ആരംഭിച്ച സ്ഥാപനം ഇന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍ പരിശീലന സ്ഥാപനങ്ങളില്‍ ഒന്നാണ്. നിമിഷ മോഹന്‍, റീബ വര്‍ഗീസ്, നീതു മോഹന്‍ എന്നീ യുവസംരംഭകരാണ് ആസ്പയര്‍ ഐടി അക്കാദമിക്ക് പിന്നില്‍. സീഡ് ഫണ്ടിങ് അടക്കമുള്ളവയിലൂടെ ഒന്നരക്കോടി രൂപയുടെ നിക്ഷേപമാണ് കുറഞ്ഞ കാലയളവില്‍ ഈ സ്റ്റാര്‍ട്ട്അപ്പ് സ്വന്തമാക്കിയത്.
ക്യാമ്പസ് റിക്രൂട്ട്‌മെന്റില്‍ എഴുപത് ശതമാനവും ഇന്ന് ഐടി മേഖലയില്‍നിന്നുമാണ്. കോഴ്‌സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതും കമ്പനികളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളിലും ടൂളുകളിലുമായി ഒരുപാട് വ്യത്യാസമുണ്ട്. അപ്‌ഡേറ്റായവര്‍ക്കു മാത്രമേ തങ്ങളുടെ കരിയറില്‍ മുന്നേറാന്‍ സാധിക്കൂ. ഐടി മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ മേഖലയില്‍ അപ്‌ഡേറ്റഡ് ആകാനും കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്നതിനും ആവശ്യമായ ട്രെയിനിങ് ആണ് ആസ്പയര്‍ അക്കാദമി ഉറപ്പുവരുത്തുന്നത്. ജീവനക്കാരെ തങ്ങളുടെ മേഖലയില്‍ കൂടുതല്‍ നൈപുണ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ കോര്‍പ്പറേറ്റ് ട്രെയിനിങും ആസ്പയര്‍ അക്കാദമി ലഭ്യമാക്കുന്നു.
ഇന്റര്‍നാഷണല്‍ കോഴ്‌സുകള്‍
പൈതണ്‍, ഡോട്ട് നെറ്റ്, മാനുവല്‍ സോഫ്റ്റ്വെയര്‍ ടെസ്റ്റിങ്, ഓട്ടോമേഷന്‍ സോഫ്റ്റ്വെയര്‍ ടെസ്റ്റിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ജാവ, റിആക്റ്റ് ജെഎസ്, നോഡ് ജെഎസ്, പിഎച്ച്പി, മെഷിന്‍ ലേണിങ്, ഡാറ്റ സയന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, പെര്‍ഫോമന്‍സ് ടൂളുകളായ ജെമീറ്റര്‍, ക്യുകമ്പര്‍, ലോഡ്‌റണ്ണര്‍, സെലീനിയം ടൂള്‍ തുടങ്ങി എല്ലാ കോഴ്‌സുകളും ആസ്പയര്‍ അക്കാദമിയില്‍ ലഭ്യമാണ്. കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നാഷണല്‍ കമ്പനികളിലടക്കം പ്ലേസ്‌മെന്റിനുള്ള സൗകര്യവും ആസ്പയര്‍ ഒരുക്കിയിട്ടുണ്ട്. വിദഗ്ധരായ ടീമിന്റെ മേല്‍നോട്ടത്തിലാണ് പ്ലേസ്‌മെന്റ് സെല്‍ പ്രവര്‍ത്തിക്കുന്നത്.
വിദഗ്ധരായ പരിശീലകര്‍
സോഫ്റ്റ്വെയര്‍ രംഗത്ത് വര്‍ഷങ്ങളോളം പരിചയസമ്പത്തുള്ള വിദഗ്ധരാണ് ആസ്പയര്‍ അക്കാദമിക്ക് പിന്നില്‍. എക്‌സ്പീരിയന്‍സ്ഡ് ഐടി ഇന്‍ഡസ്ട്രിയലിസ്റ്റുകളും ഇന്‍സ്ട്രക്ടര്‍മാരും ചേര്‍ന്ന മികച്ച ടീമാണ് ട്രെയിനിങ് കോഴ്‌സുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. റിയല്‍ ടൈം പ്രോജക്റ്റുകള്‍, മോക്ക് ഇന്റര്‍വ്യൂകള്‍, പ്രോജക്റ്റ് കേസ് സ്റ്റഡീസ് തുടങ്ങി വിവിധ മെത്തേഡുകള്‍ ട്രെയിനിങിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു.
അന്താരാഷ്ട്ര നിലവാരത്തിലേക്ക്
അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രെയിനിങിലൂടെ വെറും മൂന്നുവര്‍ഷം കൊണ്ട് നൂറുകണകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച കരിയര്‍ ഉറപ്പാക്കാന്‍ ആസ്പയറിന് സാധിച്ചിട്ടുണ്ട്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ടെക്‌നോളജിക്കലി അപ്‌ഡേറ്റാകാന്‍ സഹായിക്കുന്ന സെല്‍ഫ് ലേണിങ് പ്ലാറ്റ്‌ഫോമിന്റെ ഡെവലപ്‌മെന്റും അവസാനഘട്ടത്തിലാണ്. ഇന്‍ഫ്രാസ്ട്രക്ച്ചറിലും വന്‍ മുന്നേറ്റത്തിനൊരുങ്ങുകയാണ് ആസ്പയര്‍ അക്കാദമി. ഇന്‍ഫോപാര്‍ക്കിന് സമീപം 8000 ചതുരശ്രയടി ക്യാമ്പസ് നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. ഭാവിയില്‍ ഇന്റര്‍നാഷണല്‍ ഐടി കമ്പനികള്‍ക്കടക്കം റിക്രൂട്ട്‌മെന്റും ട്രെയിനിങും നല്‍കുന്ന സ്ഥാപനമായി മാറാനുള്ള ശ്രമത്തിലാണ് ആസ്പയര്‍ അക്കാദമി.